Author: News Desk

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹുമായി കൂടിക്കാഴ്ച നടത്തി.ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യു​മാ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടി​യ ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ വി​വി​ധ വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.  ഇന്ത്യയുമായുള്ള പാർലമെന്ററി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സന്ദർശനങ്ങൾ കൈമാറുന്നതിനുമുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത അൽ സലേഹ് ഊന്നിപ്പറഞ്ഞു. ബഹ്‌റൈനിൽ നയതന്ത്ര ചുമതലകൾ ഏറ്റെടുത്തതിൽ അംബാസഡർ അഭിമാനം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള തന്റെ താൽപര്യം സ്ഥിരീകരിച്ചു. https://youtu.be/8_340PAwP5M?si=pnu2AYdkmaJGL8Rz

Read More

മനാമ: ജപ്പാനിലെ ടോക്കിയോയിൽ നടന്ന പതിനാറാമത് ലോക ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ കുമിത്തെ മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഗണേഷ് അനോജ് വെങ്കല മെഡൽ നേടി. നേരത്തെ ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്‌കൂളിലെ തന്നെ ആറാം ക്ലാസ് വിദ്യാർത്ഥി ആദിത്യ സനിൽ കുറുപ്പ് വെങ്കല മെഡൽ നേടിയിരുന്നു. https://youtu.be/8_340PAwP5M?si=pnu2AYdkmaJGL8Rz കേരളത്തിൽ നിന്നുള്ള അനോജ് കമലാസനന്റെയും ഷാനി അനോജിന്റെയും മകനാണ് ഗണേഷ്. സനിൽ കുറുപ്പിന്റെയും നീതു സനിലിന്റെയും മകനാണ് ആദിത്യ. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്.നടരാജൻ, സെക്രട്ടറി സജി ആന്റണി, ഭരണസമിതി അംഗം-സ്പോർട്സ് രാജേഷ് എംഎൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർഥികളുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വടകര സ്വദേശി ശശീന്ദ്രൻ (58) ഹൃദയസ്തംഭനം മൂലം റിഫയിൽ വെച്ച് മരണപ്പെട്ടു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. ഭൗതികദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കമ്പനിയുടെ ഭാഗത്തു നിന്ന് ചെയ്തു വരുന്നതായി സാമൂഹിക പ്രവർത്തകൻ നിസാർ കൊല്ലം അറിയിച്ചു.

Read More

തിരൂരങ്ങാടി: നവകേരള സദസ്സിലേക്ക് സ്കൂളൂകളിൽനിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാനാണ് പ്രധാനാധ്യാപകർക്ക് ലഭിച്ച നിർദേശം. ഇന്നലെ തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. താനൂർ മണ്ഡലത്തിലെ സ്കൂളുകൾ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലെ സ്കൂളുകൾ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നിർദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാൽ മതിയെന്നും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികളെ സ്കൂളുകളിൽനിന്ന് കൊണ്ടുപോകുന്നത് ചില പ്രധാനാധ്യാപകർ ചോദ്യം ചെയ്തപ്പോൾ മുകളിൽനിന്നുള്ള നിർദേശമാണെന്നും തനിക്ക് കൂടുതൽ അറിയില്ലെന്നുമായിരുന്നു ഡിഇഒയുടെ പ്രതികരണം. വിദ്യാർഥികളെ പുറത്ത് കൊണ്ടുപോകുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അതെല്ലാം സ്കൂളുകൾ സ്വന്തംനിലയ്ക്ക് കൈകാര്യം ചെയ്യാനും നിർദേശിച്ചു.

Read More

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഐ വൈ സി സി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിഫയിൽ സ്ഥിതി ചെയ്യുന്ന അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ ബ്ലഡ്‌ ടെസ്റ്റുകളും, ഡോക്ടർ കൺസൽട്ടേഷനും സൗജന്യമായിട്ടാണ് നൽകിയത്. 150 ഓളം സാധാരണക്കാർ ഈ സേവനം പ്രയോജനപ്പെടുത്തി. ഏരിയ പ്രസിഡന്റ് സിനോജ് ദേവസി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സജീർ സ്വാഗതവും,സന്തോഷ്‌ സാനി നന്ദിയും പറഞ്ഞു. https://youtu.be/8_340PAwP5M?si=pnu2AYdkmaJGL8Rz ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രതിനിധി ഉണ്ണി, ഐ വൈ സിസി ദേശീയ സെക്രട്ടറി അലൻ ഐസക്, ചാരിറ്റി വിംഗ് കൺവീനർ അനസ് റഹീം, ബേസിൽ നെല്ലിമറ്റം,ടിപ്പ് ടോപ് ഉസ്മാൻ, കെ എം സി സി റിഫ ഏരിയ പ്രസിഡന്റ് റഫിക് കുന്നത്ത് ,അബ്ദുൾ സഹീർ, കിഷോർ ചെമ്പിലോട്, എന്നിവർ പങ്കെടുത്തു. ലൈജു…

Read More

മനാമ: ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്‌) ന് കേരള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ചതിൽ നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി – ലേഡീസ് വിങ് അംഗങ്ങൾ ഒത്തുചേർന്ന് സന്തോഷം പങ്കിട്ടു. 50,000 രൂപയും, പ്രശസ്തി പത്രവും, മൊമെന്റോയുമാണ് അവാർഡ്. കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നുമെത്തുന്ന ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന നിയാർക്കിന് ആധുനിക സൗകര്യങ്ങൾ ഉണ്ട്. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫറൂഖ് കെ. കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ്‌ സ്വാഗതവും ട്രെഷറർ അനസ് ഹബീബ് നന്ദിയും പറഞ്ഞു. ഉപദേശക സമിതി അംഗങ്ങളായ കെ. ടി. സലിം, നൗഷാദ്. ടി. പി, അസീൽ അബ്ദുൾറഹ്മാൻ, ചീഫ് കോർഡിനേറ്റർ ഹനീഫ് കടലൂർ, ലേഡീസ് വിങ് പ്രസിഡണ്ട് ജമീല അബ്ദുൽ റഹ്മാൻ, സെക്രട്ടറി സാജിത കരീം, കോഓർഡിനേറ്റർ ജിൽസ സമീഹ്‌, ട്രെഷറർ…

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ ഉറുദു ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ ഭരണ സമിതി അംഗം പ്രേമലത എൻ എസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്‌കൂൾ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. തുടർന്ന് ദേശീയ ഗാനാലാപനം നടന്നു. ഫാത്തിമ അൽ സഹ്‌റയും വാർദാ ഖാനും നൽകിയ വിവർത്തനങ്ങളോടെ ഷാഹിദ് ഖൗമർ ഖുർആൻ പാരായണം നടത്തി. ഷദാബ് ഖൗമർ സദസ്സിനു സ്വാഗതമേകി. നാല് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ആഴ്‌ചയിലുടനീളം മത്സരങ്ങൾ നടന്നു. https://youtu.be/8_340PAwP5M?si=pnu2AYdkmaJGL8Rz ചിത്രരചന, കളറിംഗ് മത്സരങ്ങൾ, കൂടാതെ ഉറുദു കവിതാ പാരായണം, കഥ പറയൽ, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണം മഹാനാസ് ഖാൻ നിർവഹിച്ചു. ദേശഭക്തി ഗാനങ്ങൾ, കവിതാ പാരായണം, “മാ കാ ഖ്വാബ്” എന്ന ആംഗ്യപ്പാട്ട്…

Read More

തിരുവനന്തപുരം: കിള്ളിപ്പാലം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നു. 19കാരനായ അര്‍ഷദാണ് മരിച്ചത്. നാലു പേര്‍ ചേര്‍ന്ന സംഘമാണ് പിന്നിലെന്നു സൂചനകളുണ്ട്. ഇതില്‍ ഒരാളെ പൊലീസ് പിടികൂടി. ധനുഷ് (18) ആണ് പിടിയിലായത്. സംഘത്തില്‍ ധനുഷ് ഒഴികെയുള്ള മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നു പൊലീസ് പറയുന്നു.

Read More

തൃശൂർ: വ്യാജ ആയുധ ലൈസൻസ് ഉണ്ടാക്കിയയാൾ അറസ്റ്റിയിൽ. തൃശ്ശൂരിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന കാശ്മീർ സ്വദേശിയാണ് അറസ്റ്റിലായത്. ജമ്മുകാശ്മീർ കോട്ട് രങ്ക താലൂക്ക് രജൌരി സ്വദേശി അശോക് കുമാർ ആണ് അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ സഹായത്തോടെ മുംബൈയിൽ നിന്നും തൃശൂർ സിറ്റി സി-ബ്രാഞ്ച് സംഘം ആണ് അറസ്റ്റ് ചെ്യതത്.

Read More

കോഴിക്കോട്: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും സ്ത്രീയെയും മകളെയും ടിടിഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് നേത്രാവതി എക്‌സ്‌പ്രസ് പുറപ്പെട്ട സമയത്താണ് സംഭവം. ജനറൽ ടിക്കറ്റുമായി എസ്2 കോച്ചിൽ കയറിയെന്ന് ആരോപിച്ച് ടിടിഇ ഇരുവരെയും പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതെന്ന് കണ്ണൂർ സ്വദേശിയായ ശരീഫയും മകളും പറയുന്നു. ഇവർ പൊലീസിൽ പരാതി നൽകി. ട്രെയിൽ പെട്ടെന്ന് പുറപ്പെട്ടത് കാരണമാണ് റിസർവ്‌ കോച്ചിൽ‌ കയറിയതെന്നും പരാതിക്കാർ പറഞ്ഞു.

Read More