- ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി
- ‘കരയിലും കടലിലും ആകാശത്തും ഒരുപോലെ വികസന കുതിപ്പ്’, വിഴിഞ്ഞം വേദിയിൽ മോദിയെ പ്രകീർത്തിച്ച് മേയർ വിവി രാജേഷ്; ‘മുൻ മുഖ്യമന്ത്രിമാരും സംഭാവന നൽകി’
- ബഹ്റൈൻ എ. കെ. സി. സി.യുടെ വിന്റർ സർപ്രൈസ് മനോഹരമായി.
- ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് ജയ് ഷാ, ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്, പകരം സ്കോട്ട്ലൻഡ് കളിക്കും
- കേരള സ്റ്റീൽ ടെക് എക്സ്പോ 2026 ന് കൊച്ചിയിൽ തുടക്കമായി.
- വികസന വഴിയില്‍ വിഴിഞ്ഞം; പൈലിങ്ങിന്റെ സ്വിച്ച്ഓണ്‍ നിര്‍വഹിച്ച് മുഖ്യമന്ത്രി, രണ്ടാംഘട്ട നിര്‍മാണത്തിന് തുടക്കം
- ‘ഞാന്‍ എന്നെത്തന്നെ മറന്നു, കണ്ണുകള്‍ അറിയാതെ നനഞ്ഞു; മോദിയില്‍ കണ്ടത് അധികാരമല്ല, വിനയം’
- സിറിയയുടെ പരമാധികാരവും സ്വാതന്ത്ര്യവും: പിന്തുണ ആവർത്തിച്ച് ബഹ്റൈൻ
Author: News Desk
കോട്ടയം: ഭരണങ്ങാനത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിൻ്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെലൻ അലക്സിന്റെ മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോഴാണ് ഹെലൻ പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. ഇന്നലെ മുതൽ ഫയർഫോഴ്സും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. അതിനിടയിലാണ് ഇന്ന് മൃതേദഹം കണ്ടെത്തിയത്. കുട്ടി വീണയിടത്തുനിന്ന് 25 കിലോമീറ്ററുകൾക്ക് അപ്പുറം മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. ഹെലനെ കണ്ടെത്താനായി രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല. സ്കൂൾ വിട്ട് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ശ്രീനഗർ: രജൗരി ഏറ്റുമുട്ടലിൽ വീരമ്യത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്. ക്യാപ്റ്റൻ ശുഭം ഗുപ്ത, ക്യാപ്റ്റൻ എം. വി. പ്രൻജൽ, ലാൻസ് നായിക് സഞ്ജയ് ഭിഷ്ട്, ഹവിൽദാർ അബ്ദുൾ മജീദ്, പാരാട്രൂപ്പർ സച്ചിൻ ലാർ എന്നിവരാണ് വീരമൃത്യു വരിച്ച സൈനികർ. സൈന്യം നടത്തിയ തിരിച്ചടിയിൽ ലഷ്ക്കർ ഭീകരനും പാക് സ്വദേശിയുമായ കോറി ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്. മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം 19 ന് ആരംഭിച്ച സേനാവിഭാഗങ്ങളുടെ സംയുക്ത തിരച്ചിലാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ഇതിനിടെ പൂഞ്ച് മേഖലയിലും ഏറ്റുമുട്ടലുണ്ടായി.
പദവിക്ക് ചേരാത്ത വര്‍ത്തമാനം മുഖ്യമന്ത്രി പറഞ്ഞാല്‍ അതേ നാണയത്തില്‍ മറുപടി നല്‍കും; വി.ഡി.സതീശൻ
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്ന് പറയുന്ന മുഖ്യമന്ത്രി നടത്തിയത് കലാപഹ്വാനമാണ്. പൊലീസ് വധശ്രമത്തിന് കേസെടുത്ത സംഭവത്തിൽ ക്രിമിനല്‍ മനസുള്ള ആള്‍ക്കല്ലാതെ ആര്‍ക്കാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളിയുടെ മകനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു. മറ്റൊരാള്‍ ഐ.സിയുവിലാണ്. ഹെല്‍മറ്റ് കൊണ്ടുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈ ഒടിഞ്ഞു. ഇത്രയും ക്രൂരമായി മര്‍ദ്ദിച്ചിട്ടും, ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആ കസേരയില്‍ ഇരുന്ന് ഇതുപോലുള്ള വര്‍ത്തമാനം പറഞ്ഞപ്പോള്‍ സൗമ്യമായി സംസാരിക്കുന്ന എന്റെ ഭാഷയില്‍ പോലും മാറ്റമുണ്ടായി. ഇനിയും ഇതുപോലെ പെരുമാറിയില്‍ ഇതുപോലുള്ള കടുത്ത ഭാഷ പ്രയോഗിക്കേണ്ടി വരുമെന്ന് വി.ഡി.സതീശൻ മുന്നറിയിപ്പ് നൽകി. ഒരു കാരണവും ഇല്ലാതെ കരുതല്‍ തടങ്കലില്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് കല്യാശേരിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. ഖദര്‍ ഇട്ടവരെയൊക്കെ കരുതല്‍ തടങ്കലിലാക്കാന്‍ പിണറായി എന്താ രാജാവാണോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയായിരുന്ന…
എക്‌സ് എഐയുടെ ‘ ഗ്രോക്ക്’ ചാറ്റ്ബോട്ട് അടുത്തയാഴ്ച മുതല്‍ എക്‌സ് പ്രീമിയം പ്ലസ് വരിക്കാര്‍ക്ക്
എക്‌സ് എഐ വികസിപ്പിച്ച ആദ്യ എഐ ചാറ്റ്‌ബോട്ടായ ‘ഗ്രോക്ക്’ അടുത്തയാഴ്ച മുതല്‍ എക്‌സ് പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് ലഭ്യമാവും. ഇലോൺ മസ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ചാറ്റ് ജിപിടി, ബാര്‍ഡ് പോലുള്ള മോഡലുകളോട് കിടപിടിക്കും വിധമാണ് ഗ്രോക്ക് ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍, ഓപ്പണ്‍ എഐ, ഡീപ്പ് മൈന്റ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നെത്തിയ എഞ്ചിനീയര്‍മാരാണ് ഗ്രോക്ക് നിര്‍മിച്ചത്. പക്ഷപാതമില്ലാതെ തത്സമയ വിവരങ്ങളും വാര്‍ത്തകളും നല്‍കാന്‍ ഗ്രോക്കിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. തമാശയും ആക്ഷേപഹാസ്യവും കലര്‍ന്ന പ്രതികരണങ്ങള്‍ നടത്താനും ഗ്രോക്കിന് പരിശീലനം നല്‍കിയിട്ടുണ്ട്. എക്‌സിലും വെബ്ബിലും ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് പരിശീലിപ്പിച്ച ഗ്രോക്കിന് ചിത്രങ്ങളും ശബ്ദവും തിരിച്ചറിയാനാവും. ഈ സംവിധാനങ്ങള്‍ ചാറ്റ് ജിപിടിയുടെ പെയ്ഡ് വേര്‍ഷനില്‍ നേരത്തെ തന്നെ ലഭ്യമാണ്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ പ്രീമിയം വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാവുമെന്നാണ് എക്‌സ് കണക്കുകൂട്ടുന്നത്. നിലവില്‍ മൂന്ന് തരം പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളാണുള്ളത്. ബേസിക് സബ്‌സ്‌ക്രിപ്ഷനില്‍ പരസ്യങ്ങള്‍ ഉണ്ടാവും എന്നാല്‍ ട്വീറ്റ് എഡിറ്റ് ഫീച്ചര്‍ പോലുള്ള സൗകര്യങ്ങള്‍ ലഭിക്കും.…
കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 1989ലാണ് ജസ്റ്റിസ് ഫാത്തിമ ബീവി സുപ്രീം കോടതി ജഡ്ജിയായി നിയമിതയായത്. ഉന്നത ജുഡീഷ്യറിയില്‍ എത്തുന്ന ആദ്യ മുസ്ലിം വനിത കൂടിയാണ്. സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി പ്രവര്‍ത്തിച്ചു. 1997 മുതല്‍ 2001 വരെ തമിഴ്‌നാട് ഗവര്‍ണര്‍ ആയിരുന്നു. 1927ല്‍ പത്തനംതിട്ടയിലാണ് ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നാണ് ബിഎല്‍ ബിരുദം നേടിയത്. അഭിഭാഷകയായി ജീവിതം തുടങ്ങിയ ഫാത്തിമ ബീവി അന്‍പതുകളുടെ അവസാനത്തോടെ ജുഡീഷ്യല്‍ സര്‍വീസില്‍ എത്തി. 1983ല്‍ ഹൈക്കോടതി ജഡ്ജിയായി. കേരള സര്‍ക്കാര്‍ അടുത്തിടെ കേരള പ്രഭ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
തൃശൂര്‍: ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന പ്രവാഹം. ദര്‍ശന സായൂജ്യം നേടാന്‍ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയത്. ദശമി ദിനത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തോടെ തുറന്ന ക്ഷേത്രനട നാളെ ദ്വാദശി പണ സമര്‍പ്പണം പൂര്‍ത്തിയാക്കി രാവിലെ എട്ടു മണിയോടെ അടയ്ക്കും. അതു വരെ ഭക്തര്‍ക്ക് തുടര്‍ച്ചയായി ദര്‍ശന ലഭിക്കും. ഇന്നലെ രാത്രി പത്തു മണി മുതല്‍ തന്നെ ഏകാദശി ദിനത്തില്‍ ഗുരുവായൂരപ്പനെ കണ്ട് തൊഴാന്‍ ഭക്തര്‍ വരിനിന്നു. ഇന്ന് ഏകാദശി വിഭവങ്ങളോട് കൂടിയ പ്രസാദ ഊട്ടില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. രാവിലെ 9 മണിയോടെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലാണ് പ്രസാദ ഊട്ടിന് തുടക്കമായത്. ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നില്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഗുരുവായൂരപ്പന് മുന്നില്‍ ഇലയിട്ട് ഏകാദശി വിഭവങ്ങള്‍ വിളമ്പി. തുടര്‍ന്നു ഭക്തരുടെ ഇലയിലും വിഭവങ്ങള്‍ വിളമ്പി. ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്,…
കല്‍പ്പറ്റ: നവകേരള സദസിന്റെ ഭാഗമായി കുട്ടികളെ അണിനിരത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പാനൂരിനടുത്താണ് കുട്ടികള്‍ നിന്നത്. അവര്‍ പൊരിവെയിലത്തായിരുന്നില്ല, നല്ല തണലത്താണ് നിന്നതും. ആ കുട്ടികളെ ഞാന്‍ കണ്ടതാണ്. അവര്‍ വലിയ സന്തോഷത്തില്‍ കൈയൊക്കെ വീശി, ഞാനും അവരോട് കൈവീശി. കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ല. അത് തന്നെയാണ് ഞങ്ങളുടെ സമീപനം’- മുഖ്യമന്ത്രി പറഞ്ഞു.നവകേരള സദസ്സ് രണ്ടു ജില്ലകള്‍ പിന്നിട്ട് ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തുകയാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തവും സ്വീകാര്യതയും സമാനതകളില്ലാത്ത ബഹുജന മുന്നേറ്റം എന്ന നിലയിലേയ്ക്ക് നവകേരള സദസിനെ മാറ്റിയിരിക്കുന്നു. 140 നിയോജക മണ്ഡലങ്ങളിലെയും പര്യടനം ഡിസംബര്‍ 23 നു…
രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ വെച്ച് പ്രതികളെ പിടിച്ചു; രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവർത്തിച്ചെന്ന് പൊലീസ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവർത്തിച്ചുവെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. പ്രതികൾ സഞ്ചരിച്ചിരുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നു. രാഹുലിന് സ്വീകരണം നൽകിയ ശേഷം കെപിസിസി ഓഫീസിൽ നിന്നും മടങ്ങുന്ന വഴിയിൽ, തിരുവനന്തപുരം തൈക്കാട് വച്ചാണ് പ്രതികളെ ഫെനി, ബിനിൽ ബിനു എന്നീ പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്നത് രാഹുലിന്റെ കാറിലായിരുന്നുവെന്നും കാർ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്യണമെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് വിശദമായ വാദം കേൾക്കും. നാല് പ്രതികൾക്ക് കോടതി ഇന്നലെ ഇടക്കാല ജാമ്യം നൽകിയിരുന്നു. എന്നാൽ പ്രതികൾ പിടിയിലായത് തന്റെ കാറിൽ നിന്നാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചു. കസ്റ്റഡിയിലെടുക്കുമ്പോൾ ഒരു നോട്ടീസ് പോലും നൽകിയില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രതികളെ തള്ളിപ്പറയാൻ മടിയില്ലെന്നും രാഹുൽ വിശദീകരിച്ചു.
ശ്രീശാന്തിനെതിരെ തട്ടിപ്പ് കേസ്; വില്ല നിർമിച്ചുനൽകാമെന്നു പറഞ്ഞ് 18 ലക്ഷം തട്ടിയെടുത്തു
കണ്ണൂർ: കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. കണ്ണപുരം സ്വദേശിയുടെ പരാതിയിൽ കോടതിയുടെ നിർദേശപ്രകാരമാണു കേസ്. 2019ൽ കൊല്ലൂരിൽ വച്ചു പരിചയപ്പെട്ട രാജീവ്കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണു പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോൾ, പറഞ്ഞ സ്ഥലത്തു ശ്രീശാന്തിനു ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുകയാണെന്നായിരുന്നു മറുപടി. പിന്നീടു ശ്രീശാന്ത് തന്നെ പരാതിക്കാരനെ നേരിട്ടു കണ്ട്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്നു വാഗ്ദാനം ചെയ്തെന്നും പരാതിയിൽ പറയുന്നു. പിന്നീട് നടപടിയൊന്നുമാകാത്തതിനാൽ, കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു ഹർജി നൽകുകയായിരുന്നു.
പത്തനംതിട്ട: ‘റോബിന്‍’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. മുന്‍പ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റോബിന്‍ ബസ് തടഞ്ഞ് എം.വി.ഡി. പിഴ ഈടാക്കിയത്. കോയമ്പത്തൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയില്‍വെച്ചാണ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്.
