- ലോക സാമ്പത്തിക ഫോറത്തില്‍ ചരിത്രം നേട്ടവുമായി കേരളം: 1.18 ലക്ഷം കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു
- ‘500 ദിർഹം തട്ടിപ്പ്’, ട്രാഫിക് പിഴയുടെ പേരിലുള്ള വഞ്ചനയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ ആർടിഎ;ഇരയാകതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
- ‘ഒറ്റ തീരുമാനം മതി, ഇന്ത്യയിലെ ലോകകപ്പ് തന്നെ സ്തംഭിപ്പിക്കാൻ പാകിസ്ഥാന് കഴിയും’; പാകിസ്ഥാനും ലോകകപ്പ് ബഹിഷ്കരിക്കണമെന്ന് മുൻ താരം
- 35 ലക്ഷം രൂപ തട്ടി, മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന് ജിസ് ജോയ്
- സർവ്വകാല റെക്കോർഡിൽ നിന്ന് താഴേക്ക്, സ്വർണവിലയിൽ ഇടിവ്; റെക്കോർഡിൽ തുടർന്ന് വെള്ളി വില
- ഇന്ത്യയിൽ കളിക്കില്ലെന്ന് പറഞ്ഞ ബംഗ്ലാദേശിന് ‘മുട്ടൻ പണി’; കോടികളുടെ നഷ്ടം, താരങ്ങളും കടുത്ത എതിർപ്പിൽ; പരസ്യമായി പറയാൻ മടി
- കേരള സ്റ്റീൽ ടെക് എക്സ്പോ 2026 കൊച്ചിയിൽ നാളെ ആരംഭിക്കും.
- ബഹ്റൈനില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുനല്‍കിയ സ്ഥാപനം അടച്ചുപൂട്ടി
Author: News Desk
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി വംശീയവാദിയാണെന്നും അതേ നയമാണ് ലോകമെമ്പാടും പ്രകടിപ്പിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. ജവഹര്‍ലാല്‍ നഹ്‌റുവിന്റെ കാലം തൊട്ട് ഇന്ത്യ സ്വീകരിച്ച പൈതൃകമാണ് നരേന്ദ്ര മോദിയുടെ വരവോടെ തിരുത്തപ്പെട്ടത്. നരേന്ദ്ര മോദി വംശീയവാദിയാണ്. മുന്‍പ് ഗുജറാത്തില്‍ സംഭവിച്ചതാണ് ഇന്ന് ഗാസയില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും കോഴിക്കോട് കെപിസിസി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മുസ്ലീം ജനതയുടെ വീടുകളും കടകളും കൊള്ളയടിച്ച വംശീയ വാദികള്‍. ഇന്ത്യയില്‍ നിന്നും ആരംഭിച്ച ഈ പരമ്പര മോദി സര്‍ക്കാര്‍ ലോകമെമ്പാടുമുള്ള നയങ്ങളില്‍ പ്രകടിപ്പിക്കുന്നു.സ്വതന്ത്രമായി സംസാരിക്കേണ്ട ഭരണകൂടം വിദേശ രാഷ്ടങ്ങള്‍ക്ക് വിധേയരായി പലസ്തീന്‍ ജനതയ്‌ക്കെതിരെ നില്‍ക്കുന്നു. പലസ്തീന്‍ ജനതകളുടെ സംരക്ഷണം ഈ ലോകത്തിലെ മതേതര ശക്തികളുടെ ഉത്തരവാദിത്വമാണെന്നും സുധാകരന്‍ പറഞ്ഞു.
തൃശൂര്‍: ചാലക്കുടി-കോട്ട ദേശീയ പാതയില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പന്ത്രണ്ടുകാരന്‍ അപകടത്തില്‍ മരിച്ചു. ഏഴാം ക്ലാസുകാരനായ എഡ്വിന്‍ ആന്റോ ആണ് മരിച്ചത്. അച്ഛന്‍ കെഡി ആന്റോയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് അപകടം. ദേശീയ പാതയില്‍ അച്ഛനും മകനും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ നിയന്ത്രണം വിട്ട് വന്ന കാറ് ഇടിക്കുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും എഡ്വിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് ആന്റോയുടെ നിലയും ഗുരതരമാണ്.
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഡിവൈ.എസ്.പിയെ കുറ്റവിമുക്തനാക്കി വിജിലൻസ് കോടതി ഉത്തരവ്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ മുൻ കോട്ടയം ഡിവൈ.എസ്.പി ബിജു കെ സ്റ്റീഫനെതിരെയുള്ള തുടർനടപടികളാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അവസാനിപ്പിച്ചത്. അന്വേഷണത്തിൽ കുറ്റം സ്ഥാപിക്കാനാവശ്യ ർമായ തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ അനുവാദം തേടി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് സ്പെഷൽ ജഡ്ജി എൻ.വി. രാജു ഉത്തരവ് പുറപ്പെടുവിച്ചത്. 2016 ജൂലൈ മാസത്തിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദേശപ്രകാരമാണ് ബിജുവിനെതിരെ കേസ് എടുത്തത്. നാലുകെട്ട് മാതൃകയിൽ ആഢംബര ഭവനം പണിതു എന്നതായിരുന്നു പ്രധാന ആരോപണം. വീടും ഓഫീസും ഉൾപ്പെടെ നാലിടങ്ങളിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം വസ്തു, വാഹന വിൽപന സംബന്ധമായ 16 രേഖകൾ പിടിച്ചെടുത്തതായി അവകാശപ്പെട്ടു. തുടർന്ന് ബിജുവിനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തു. എന്നാൽ…
പൊരിവെയിലത്ത് മുഖ്യമന്ത്രിക്ക് ജയ് വിളിക്കാൻ പിഞ്ചുകുട്ടികൾ; കേസെടുത്ത് ദേശീയ ബാലാവകാശ കമ്മിഷൻ
തലശ്ശേരി ∙ നവകേരള സദസ്സിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാൻ എൽപി സ്കൂൾ വിദ്യാർഥികളെയടക്കം ഒരു മണിക്കൂറോളം പൊരിവെയിലത്തു നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തു. അഞ്ച് ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. കുട്ടികളെ വെയിലത്തു നിർത്തിയതിനെതിരെ എംഎസ്എഫ്, സംസ്ഥാന ബാലാവകാശ കമ്മിഷനും എബിവിപി ദേശീയ ബാലാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ വിദ്യാർഥികളെ പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന കർശന നിർദേശം നിലനിൽക്കെ സ്കൂൾ വിദ്യാർഥികളെ റോഡിലിറക്കി നിർത്തിയത് വിവാദമായിരുന്നു. തലശ്ശേരിയിൽനിന്നു കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് 32–33 ഡിഗ്രി സെൽഷ്യസ് ചൂടിൽ കുട്ടികളെ ഇന്നലെ രാവിലെ 11 മുതൽ വഴിയരികിൽ നിരത്തിനിർത്തിയത്. മുഖ്യമന്ത്രി ഇതുവഴി പോയതാകട്ടെ പന്ത്രണ്ടോടെയും. സ്പീക്കർ എ.എൻ.ഷംസീർ പ്രതിനിധാനം ചെയ്യുന്ന തലശ്ശേരി മണ്ഡലത്തിലെ ചമ്പാട് എൽപിഎസ്, ചോതാവൂർ ഹൈസ്കൂൾ, ചമ്പാട് വെസ്റ്റ് യുപിഎസ് എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് റോഡിൽ ഇറക്കി നിർത്തിയത്. പുഷ്പവൃഷ്ടിക്കും…
കോഴിക്കോട്∙ ഇസ്രയേൽ – ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താനും കോൺഗ്രസും പലസ്തീനൊപ്പമാണ്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിച്ചെന്നും തരൂർ കുറ്റപ്പെടുത്തി. യാസർ അറഫാത്തുമായി നേരിൽ കാണാനും സംസാരിക്കാനും പലതവണ അവസരം ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിന്റെ ഗൗരവം എനിക്കറിയാം. അതാരും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും തരൂർ വ്യക്തമാക്കി. കെപിസിസി കോഴിക്കോട്ടു സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലാണ് തരൂർ നിലപാടിൽ വ്യക്തത വരുത്തിയത്. ഹമാസ് ഭീകരരാണെന്ന് ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ തരൂര്‍ പ്രസംഗിച്ചതു വിവാദമായിരുന്നു. ഇന്നത്തെ സമ്മേളനത്തില്‍ അതു സംബന്ധിച്ച് യാതൊരു തരത്തിലുള്ള പരാമര്‍ശവും തരൂര്‍ നടത്തിയില്ല എന്നതും ശ്രദ്ധേയമായി. ‘‘ഒന്നര മാസമായി ഇസ്രയേൽ ഗാസയിൽ ബോംബാക്രമണം നടത്താൻ തുടങ്ങിയിട്ട്. പലസ്തീനിലെ വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, അഭയാർഥികൾ താമസിക്കുന്ന ക്യാപുകളിൽ ഉൾപ്പെടെ ബോംബുകൾ വർഷിച്ച് ജനങ്ങളെ കൊന്നിട്ടുണ്ട്. തകർന്നുപോയ സ്ഥലങ്ങളുടെ എണ്ണം പോലും…
തനിക്കെതിരെ വ്യാജവാർത്ത നൽകിയ സിപിഎം മുഖപത്രത്തിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് മറിയക്കുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. വ്യാജ പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും തനിക്ക് നഷ്ടപരിഹാരവും നല്‍കണമെന്നാണ് ആവശ്യം. പത്ത് പേരെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നീതി കിട്ടും വരെ കേസിൽ നിന്ന് പിന്നോട്ടില്ലെന്ന് മറിയകുട്ടി പറഞ്ഞു.
ന്യൂഡൽഹി: നടൻ പ്രകാശ് രാജിനും ഇ.ഡി. കുരുക്ക്. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ജ്വല്ലറി ഉടമയ്ക്കെതിരായ 100 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസിലാണ് പ്രകാശ് രാജിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിക്ഷേപ തട്ടിപ്പ് കേസിൽ ആരോപണ വിധേയരായ പ്രണവ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് ഇ.ഡി. ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ പോണ്ടിച്ചേരി, ചെന്നൈ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്നായി ഒട്ടനവധി പേരിൽ നിന്ന് നൂറു കോടിയോളം രൂപ തട്ടിപ്പുനടത്തിയെന്നാണ് ജുവലറി ഉടമക്കെതിരേ ഉയർന്ന ആരോപണം. ഈ സമയത്ത് പ്രകാശ് രാജ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു.
മാനന്തവാടിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
കൽപറ്റ: മാനന്തവാടിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം. നിഷാന്ത്, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ അരണപ്പാറ എന്നിവർ ഉൾപ്പെടെ പത്തോളം പേരാണ് അറസ്റ്റിലായത്. നവകേരള സദസിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വയനാട് പനമരം, കമ്പളക്കാട്, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പനമരത്ത് പ്രതിഷേധവുമായി റോഡിൽ എത്തിയ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. വയനാട് പനമരം കൈതക്കലിൽ സഘർഷവുമുണ്ടായി. പനമരം കൈതക്കലിൽ മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ ലീഗ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ. പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ നിന്ന ലീഗ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ലീഗ് നിലപാടുകളിൽ ഉറച്ച് നിൽക്കുകയാണെന്നും അവർ ആരുടെയും കെണിയിൽ വീണില്ലെന്നും എഐസിസി ജന. സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ട് മറ്റ് പല രാജ്യങ്ങൾക്ക് മുന്നിലും അടിയറവ് പറയുന്നതല്ല കോൺഗ്രസ് നിലപാട്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കാണണം എന്നതാണ് ചിലരുടെ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നം ആണ് പലസ്തീനികളുടേത്. കൂടിയാലോചനകൾ നടത്താതെ, അല്പം പോലും ആലോചിക്കാതെ മോദി ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മറ്റ് പല രാജ്യങ്ങളും നിലപാട് തിരുത്തി. കോൺഗ്രസിന് ഒരു നയം ആണ് ഉള്ളത്. അത് അന്നും എന്നും മാറുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടാണ് ഇന്നത്തെ പലസ്തീൻ ഐക്യദാർഢ്യ റാലിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചിലർക്ക് കോഴിക്കോട് വന്നപ്പോൾ കോൺഗ്രസിനെ കുറിച്ച് സംശയമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം ഒന്ന് പരിശോധിക്കണം. ചരിത്രം എണ്ണി പറഞ്ഞുകൊണ്ടാണ് സി പി…
‘മോദി അപശകുനം’ പരാമർശം; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്; ശനിയാഴ്‌ച ആറ് മണിക്കുള്ളിൽ മറുപടി നൽകണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ശനിയാഴ്‌ച ആറ് മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പിൽ ക്രിക്കറ്റിൽ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരാമർശം. മത്സരം കാണാൻ മോദി എത്തിയതാണ് ഇന്ത്യ ലോകകപ്പിൽ തോൽക്കാൻ കാരണമെന്നും മോദി അപശകുനമാണെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.’അപശകുനം’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസിന് പരാതിയും ലഭിച്ചു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തപ്പോഴായിരുന്നു മോദിയെ രാഹുൽ പരിഹസിച്ചത്. മോദി സ്റ്റേഡിയത്തിലെത്തും വരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ അപശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിന്‍റെ താളം തെറ്റുകയും കളി തോല്‍ക്കുകയുമായിരുന്നുവെന്ന് രാഹുല്‍ പരിഹസിച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയെ റണ്‍ ഔട്ടാക്കാന്‍ പരസ്പരം ശ്രമിക്കുന്ന ബാറ്റ്സ്മാന്‍മാരോട് ഉപമിച്ചതിന് മറുപടിയായി കൂടിയാണ് ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രാഹുൽ മോദിക്ക് തിരിച്ചടി നല്‍കിയത്.
