Author: News Desk

പാലക്കാട്: ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് നവകേരള സദസിനുള്ള ബസിന് നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയത്. യൂത്ത് കോണ്‍ഗ്രസുകാര്‍ ആയത് കൊണ്ട് അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.’പ്രതിപക്ഷം ഏത് പാര്‍ട്ടിയുമായിക്കോട്ടെ, പ്രതിപക്ഷമായിരിക്കണം ജനത്തിന്റെ ശബ്ദം. ആ ശബ്ദം ഉയര്‍ത്തുന്ന പ്രതിപക്ഷം ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും ജനം അവരെ അകമഴിഞ്ഞ് പിന്തുണയ്ക്കണം. നിങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ ആ വണ്ടിയുടെ മുന്‍പില്‍ ചാടിയതും നിങ്ങള്‍ക്ക് വേണ്ടിയാണ് ഒരു പക്ഷേ അവര്‍ തല്ലു കൊണ്ട് ആശുപത്രികളില്‍ കിടക്കുന്നത്. അവര്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ആയത് കൊണ്ട് ഞാന്‍ അല്‍പ്പം ദൂരം കല്‍പ്പിക്കണമെന്ന് ആരും എന്നോട് പറയില്ല. അങ്ങനെ പറയുന്നവരോട് മാത്രമേ എനിക്ക് ദൂരം കല്‍പ്പിക്കാനുള്ളൂ.’- സുരേഷ് ഗോപി പറഞ്ഞു. ‘തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്താണ് ചെയ്തത് എന്ന് വ്യക്തതയില്ലാത്ത അവസ്ഥയാണ്. അങ്ങനെയുള്ള രാജ്യമാണ് നമ്മുടേത്. സംസ്ഥാനത്തിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. വെറും വാചകവും തള്ളും. പിന്നെ…

Read More

കോട്ടയം: സിജെഎം കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ അസഭ്യം വിളിച്ച് പ്രതിഷേധം. സംഭവത്തിൽ ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. വ്യാജരേഖ ചമച്ച അഭിഭാഷകൻ എംപി നവാബിനെതിരെ നടപടിയെടുത്തതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. വനിതാ മജിസ്ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള അസഭ്യ മുദ്രാവാക്യങ്ങൾ വിളിച്ചാണ് അഭിഭാഷകൻ കോടതി വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ‘പോ പുല്ലേ, പോടീ പുല്ലേ… പോടീ പുല്ലേ സിജെഎമ്മേ…’, ‘ആളിക്കത്തിപ്പടരും തീയിൽ സിജെഎം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. 2013ൽ തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന മണർകാട് സ്വദേശി രമേശനു ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ നവാബ് വ്യാജരേഖകൾ ഹാജരാക്കിയെന്നാണു കേസ്. ഭൂമിയുടെ കരമടച്ച രസീത് ഉൾപ്പെടെയുള്ള രേഖകൾ വ്യാജമെന്നു തെളിഞ്ഞതോടെയായിയിരുന്നു നടപടി. പ്രതി ജാമ്യത്തിനായി സമർപ്പിച്ച ഭൂമിയുടെ കരം അടച്ച രസീത് വ്യാജമാണെങ്കിലും പരിശോധിക്കാൻ അഭിഭാഷകർക്കു കഴിയില്ലെന്ന് ബാർ അസോസിയേഷൻ പ്രതികരിച്ചു.

Read More

കൊച്ചി: വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. പണം തട്ടിയെന്ന പരാതിയില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കണ്ണൂര്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരന്‍. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, വെങ്കിടേഷ് കിനി എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍. കേസില്‍ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. വെങ്കിടേഷ് കിനിയുടെ ഭൂമിയില്‍ നിര്‍മ്മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്റെ കയ്യില്‍ നിന്ന് വാങ്ങിയെന്നാണ് പരാതി. എന്നാല്‍ നിര്‍മാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതില്‍ പങ്കാളിയാക്കാമെന്നും രാജീവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തില്‍ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു. എന്നാല്‍ ഇതിലും നടപടി…

Read More

കൊച്ചി: നവകേരള സദസിന് ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍. കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നവകേരള സദസില്‍ പങ്കെടുപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. കുട്ടികളെ വെയിലത്ത് നിര്‍ത്തിയെന്നായിരുന്നു ആക്ഷേപം. തലശ്ശേരിയില്‍ നിന്നു കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ റോഡില്‍ നിര്‍ത്തിയത്. സംഭവം വിവാദമായതോടെ കുട്ടികള്‍ തണലത്താണ് നിന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് തിരൂരങ്ങാടി ഡിഇഒ സ്‌കൂള്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയതും വിവാദമായിരുന്നു. ഓരോ സ്‌കൂളില്‍ നിന്നും 200…

Read More

പത്തനംതിട്ട: ആരോഗ്യ വകുപ്പിൽ നിന്നും വീണ്ടും തട്ടിപ്പിന്റെ വാർത്തകൾ. ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പിൽ ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിലായി. നിലയ്ക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 16,40,000 രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് ഓഫീസ് അറ്റൻഡർ അറസ്റ്റിലായത്. രമേശൻ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ടാണ് അറ്റന്ററായ രമേശൻ ലക്ഷങ്ങൾ തട്ടിയെടുത്തത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും മെഡിക്കൽ സൂപ്രണ്ടിന്റെയും ജോയിന്റ് അക്കൗണ്ടിലായിരുന്നു പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പണം സൂക്ഷിച്ചിരുന്നത്.ഇക്കഴിഞ്ഞ ദിവസം നിലയ്ക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട ഒന്നുരണ്ടു ജോലികൾ ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴാണ് ഫണ്ട് സംബന്ധിച്ച പരിശോധന നടന്നത്. ഈ പ്രവൃത്തിക്കായി പണം തേടിപ്പോയപ്പോഴാണ് അക്കൗണ്ട് കാലിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് എങ്ങനെയാണ് ഈ പണം ബാങ്കിൽ നിന്ന് പിൻവലിച്ചതെന്ന് പരിശോധിച്ചപ്പോഴാണ് അറ്റൻഡർ മെഡിക്കൽ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് പണം പിൻവലിച്ചതായി കണ്ടെത്തിയത്. ഏറെവർഷമായി നിലയ്ക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ജോലി ചെയ്യുന്നയാളാണ് രമേശൻ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പ്രതിയെ ഇന്നുതന്നെ…

Read More

കോട്ടയം: കേരള ജനപക്ഷം പാര്‍ട്ടി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പിസി ജോര്‍ജ്. ദേശീയ ജനാധിപത്യത്തിനൊപ്പം നില്‍ക്കാന്‍ കേരള ജനപക്ഷം സെക്കുലര്‍ തീരുമാനിച്ചതായും പിസി ജോര്‍ജ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. എന്‍ഡിഎയ്ക്കും ബിജെപിക്കുമൊപ്പം സഹകരിച്ചു നീങ്ങാനാണ് ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രിക്കും ബിജെപിക്കും പിന്തുണ നല്‍കാനാണ് തീരുമാനം. തങ്ങളുടെ രാഷ്ട്രീയം ബിജെപിക്കൊപ്പമായിരിക്കുമെന്നും, യാതൊരു സംശയവും വേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ടിരുന്നു. ഇടതുപക്ഷത്തെ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ ടോമി കല്ലാനിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Read More

കോഴിക്കോട് : വടകര ഏറാമല പഞ്ചായത്തിൽ ഭരണസമിതി അറിയാതെ സെക്രട്ടറി നവകേരള സദസ്സിന് പണം അനുവദിച്ചതായി ആക്ഷേപം. സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഭരണസമിതി. ആർഎംപി- യുഡിഎഫ് സഖ്യമാണ് ഏറാമല പഞ്ചായത്ത് ഭരിക്കുന്നത്. നവകേരള സദസ്സിന് പണം നൽകേണ്ടെന്ന ഭരണ സമിതി തീരുമാനത്തെ മറികടന്നാണ് സെക്രട്ടറി പണമനുവദിച്ചതെന്നാണ് ആക്ഷേപം.

Read More

ദോഹ: എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്തത്. അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നും കോടതിയിൽനിന്ന് വിവരം ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാരെ ചാരവൃത്തിക്കുറ്റത്തിന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം വീടുകളിൽനിന്ന് രാത്രിയിൽ പിടികൂടിയത്. 8 പേരും ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ്. തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ വധശിക്ഷ വിധിച്ചത്. ഖത്തറിന്റെ നാവികസേനയ്ക്കു പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ്…

Read More

തിരുവനന്തപുരം: 2025-നുള്ളിൽ സംസ്ഥാനത്തെ ട്രാക്കുകളിലെ പരമാവധി വേഗം 130 കിലോമീറ്ററായി ഉയർത്താൻ റെയിൽവേ ഒരുങ്ങുന്നു. ഷൊർണ്ണൂർ – കണ്ണൂർ 175 കി.മീറ്ററാണ് ആദ്യപടിയായി കൂട്ടുക. ട്രാക്കുകൾ ബലപ്പെടുത്തിയും, വളവുകൾ നികത്തിയും, ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിലൂടെയാണ് വേഗം കൂട്ടുക. പഴയ മോഡൽ പാളങ്ങൾ നവീകരിക്കും. കണ്ണൂർ-മംഗലാപുരം (131 കി.മീ.), കൊല്ലം- തിരുവനന്തപുരം (64 കി.മീ.) ഭാഗങ്ങളിൽ 2025-26 ൽ പരമാവധി വേഗം 130 കിലോമീറ്ററായി ഉയർത്തും. തിരുവനന്തപുരം-മംഗളൂരു പാതയുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യതാപഠനം അന്തിമഘട്ടത്തിലാണ്. ആലപ്പുഴ-കോട്ടയം പാതകളിൽ ഒരേ സമയം അറ്റകുറ്റപ്പണിയും നവീകരണവും നടത്തും. പൂർത്തീകരിക്കുന്നതോടെ മണിക്കൂറിൽ 130-160 കിലോമീറ്റർ വേഗം കൈവരിക്കുകയാണ് ലക്ഷ്യം.

Read More

മനാമ: ബഹ്‌റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയായ മറായി 2023 ന്റെ ആറാമത് പതിപ്പിന് തുടക്കമായി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡ്യൂറൻസ് വില്ലേജിൽ നടന്നു. ക​ന്നു​കാ​ലി സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ക, ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ ഗ​വ​ൺ​മെ​ന്റ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്കു​ന്ന​ത് ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പ​രി​പോ​ഷി​പ്പി​ക്കും. മൃഗങ്ങളുടെ ഉൽപ്പാദനം, അപൂർവയിനം പക്ഷികൾ, കോഴി, ആട്, ചെമ്മരിയാടുകൾ, കുതിരകൾ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത ഏറ്റവും വലിയ എക്സിബിഷനുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.  ഈ വർഷത്തെ പതിപ്പിൽ വിവിധയിനം കന്നുകാലികൾ, ആടുകൾ, അപൂർവ മൃഗങ്ങളുടെയും പക്ഷികളുടെയും ഇനങ്ങൾ എന്നിവ പ്രദർശിപ്പിക്കും. ഫാർമേഴ്‌സ് മാർക്കറ്റ് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. കൗബോയ്‌സ് വില്ലേജ്, ഡോഗ്‌സ് സർക്കസ്, ഗെയിംസ് പാർക്ക് (അൽ അരീൻ), ഫുഡ് ട്രക്കുകൾക്കായി പ്രത്യേകയിടം, മറ്റ് വിനോദ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ മറായി 2023 ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. https://youtu.be/6Nx2A1SIL8M?si=D7DWLJkIjNx-ukxl രാ​ജ്യ​ത്തി​ന്റെ…

Read More