- അറിഞ്ഞതിലും നേരത്തെ സ്ട്രീമിംഗിന്; ‘സര്‍വ്വം മായ’ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു
- ഇനി ഞാനൊരു വാക്ക് പറയട്ടെ ‘ബ്ലുപ്രിന്റ്’..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി
- നിളയൊഴുകും വഴിയെല്ലാം പുണ്യം പകര്‍ന്നു, തമിഴ്നാട്ടില്‍ നിന്ന് ശ്രീചക്രവുമായി മഹാമേരു രഥയാത്ര എത്തി; തൊഴുകൈകളോടെ ഭക്തര്‍.
- ബിഗ് ടിക്കറ്റ് – ഇ-ഡ്രോയിൽ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് 50,000 ദിർഹംവീതം സമ്മാനം
- ‘ട്രംപിന്റെ യുഎന്നിൽ’ 19 രാജ്യങ്ങൾ; ഒപ്പിട്ട് പാകിസ്ഥാൻ, ഇന്ത്യ വിട്ടുനിന്നു.
- ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്ണക്കൊള്ളക്കാര് ജയിലില്‍; ‘ഇത് മോദിയുടെ ഗ്യാരന്റി’
- ‘അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി, കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും’
- രണ്ടു തലമുറകളെ ഒരുമിപ്പിച്ച് ആസ്പയര് ഫോര്‍മുല മോട്ടോര്‍സ്പോര്‍ട്ട് സിംഗിള്‍ സീറ്റര്‍ ടെസ്റ്റ്
Author: News Desk
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യ സന്ദർശിക്കുന്നു. ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പുവരുത്തുന്നതിനും, പുതിയ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെയും ഭാഗമായാണ് നാസ അഡ്മിനിസ്ട്രേറ്റർ ഇന്ത്യയിലേക്ക് എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ സഹകരണം ചർച്ച ചെയ്യുന്നതിനായി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ നവംബർ 27 ന് ഇന്ത്യ സന്ദർശിക്കുമെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേതൃത്വം നൽകുന്ന ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജി സംബന്ധിച്ച യുഎസിന്റെയും ഇന്ത്യയുടെയും മുൻകൈയുടെ ഭാഗമാണ് ഈ സന്ദർശനം. ന്യൂഡൽഹിയിൽ എത്തുന്ന അദ്ദേഹം കേന്ദ്രസർക്കാർ പ്രതിനിധികളുമായും, ശാസ്ത്രജ്ഞരുമായും കൂടിക്കാഴ്ച നടത്തുന്നതാണ്. കൂടാതെ, ഗവേഷണവുമായി ബന്ധപ്പെട്ട മേഖലകളിലും, മനുഷ്യ പരിവേക്ഷണത്തിലും, ഭൗമശാസ്ത്രത്തിലും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കാൻ ബഹിരാകാശ ഉദ്യോഗസ്ഥരുമായും സംവദിക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പഠനമായ നിസാറിന്റെ നിർമ്മാണം വിലയിരുത്താൻ അദ്ദേഹം ബെംഗളൂരുവും സന്ദർശിക്കും. 2024-ൽ ഐഎസ്ആർഒയും, നാസയും സംയുക്തമായി ചേർന്നാണ് നിസാർ വിക്ഷേപിക്കുക. ലോകത്തെ ഏറ്റവും ചെലവേറിയ…
മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023’ എന്നപേരിൽ ആർട്ട് കാർണിവൽ നടത്തി. രാജ്യത്തെ വിദ്യാർഥികൾക്കുള്ള ഏറ്റവും വലിയ കലാമത്സരമാണ് ഇത്. യുവാക്കൾക്കിടയിലെ കലാപരമായ കഴിവുകളെ ആദരിക്കുന്നതിന് പ്രോത്സാഹനം ലക്ഷ്യമിട്ടാണ് ആർട്ട് കാർണിവൽ സംഘടിപ്പിക്കുന്നത്. പതിനഞ്ചാമത് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര’ കാർണിവൽ ഇന്ത്യൻ സ്‌കൂൾ-ഇസ ടൗൺ പരിസരത്ത് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം ഉദ്ഘാടനം ചെയ്തു. കലാമത്സര വിജയികളുടെ പ്രഖ്യാപനം വൈകീട്ട് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് നിർവഹിച്ചു. 25 സ്കൂളുകളിൽ നിന്നായി ഏകദേശം 3000 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മുതിർന്നവരുടെ ഗ്രൂപ്പിനും (18 വയസ്സിനു മുകളിലുള്ളവർ) മത്സരം ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാവർക്കും ഡ്രോയിങ് മെറ്റീരിയലും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകി. ഇന്ത്യൻ സ്‌കൂൾ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിജയികളെ ആദരിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ഐ.സി.ആർ.എഫ് ചെയർമാൻ…
മനാമ: ആവേശകരയായ ഇന്ത്യൻ സ്‌കൂൾ വാർഷിക കായികമേളയിൽ ജെ.സി ബോസ് ഹൗസ് ഓവറോൾ കിരീടം നേടി. റിഫ, ഇസ ടൗൺ കാമ്പസുകളിലെ വിദ്യാർത്ഥികൾ മേളയിൽ സജീവമായി പങ്കുകൊണ്ടു. 421 പോയിന്റ് നേടി ജെ.സി ബോസ് ഹൗസ് ഓവറോൾ കിരീടം നിലനിർത്തിപ്പോയപ്പോൾ 387 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് റണ്ണർ അപ്പ് സ്ഥാനത്തെത്തി. മൊത്തം 345 പോയിന്റുമായി ആര്യഭട്ട ഹൗസ് മൂന്നാം സ്ഥാനത്തെത്തിയപ്പോൾ 211 പോയിന്റുമായി സി.വി രാമൻ ഹൗസ് നാലാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഭരണ സമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി,…
കോഴിക്കോട്: വടകര നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. വടകര മുട്ടുങ്ങൽ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും പരാതി നൽകുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.
കൊച്ചി : സിപിഐ നേതാവ് ഭാസുരാംഗൻ പ്രതിയായ കണ്ടല ബാങ്ക് തട്ടിപ്പ് കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗൻ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാൻഡ് റിപ്പോട്ടിലുളളത്. തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്തെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികൾ. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബിനാമി പേരുകളിലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളിൽ നിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. മകൻ അഖിൽജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങളുളളത്. 42 ലക്ഷം രൂപയുടെ ബെൻസ് കാർ വാങ്ങി. സൂപ്പർ മാർക്കറ്റുകളിലും റസ്റ്റോറന്റുകളിലും ലക്ഷങ്ങൾ നിക്ഷേപിച്ചു. മാളവിക എന്റർപ്രൈസ് എന്ന പേരിൽ പിതാവും, ഭാര്യ പിതാവും പങ്കാളുകളായ സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലുള്ള 33.90 ലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്നും സഹോദരിയിൽ നിന്നും വാങ്ങിയതാണെന്നും അഖിൽജിത്ത് മൊഴി നൽകി.
മനാമ: ഖുർആൻ പാരായണ മത്സര വിജയികളായ വിദ്യാർഥികളെ അൽ നൂർ ഇന്റർനാഷനൽ സ്‌കൂൾ ആദരിച്ചു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ജസ്റ്റിസ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി ഈസ സാമി അൽ മന്നായിയും സ്‌കൂൾ ചെയർമാൻ അലി ഹസനും ചേർന്ന് വിതരണം ചെയ്തു. സ്‌കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൾ ഹക്കീം അൽ-ഷെയർ, നീതിന്യായ-ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. അലി മുഹമ്മദ് ഹസ്സൻ, ഒമർ മുഹമ്മദ് അതീഖ്, സിയാദ് അൽ-അസം മുഹമ്മദ് സെയ്ഫ്, മുഹമ്മദ് ഇബ്രാഹിം അഹമ്മദ്, മഹമൂദ് ഇബ്രാഹിം അഹമ്മദ്, ഇബ്രാഹിം മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് മുസ്തഫ ഖാലിദ്, ജിബ്രാൻ മഹമൂദ് ജാൻ, റഹ്ഹ സുൽത്താന അൻവർ, ഹസ്സൻ മുനീർ അഹമ്മദ്, ഹസ്സൻ ഇസ്സ അബു ഖമാസ്, മുഹമ്മദ് റജബ്…
ആകാശത്ത് യാത്രാവിമാനങ്ങള്‍ക്ക് തെറ്റായ ജി.പി.എസ്. സിഗ്നൽ; കമ്പനികള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശവുമായി DGCA
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ ആകാശത്ത് യാത്രാവിമാനങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). ഏതാനും ദിവസങ്ങളായി പശ്ചിമേഷ്യന്‍ ഭാഗങ്ങളിലൂടെ പറക്കുന്ന യാത്രാവിമാനങ്ങളുടെ ഗതിനിര്‍ണ്ണയ സംവിധാനം തടസപ്പെടുന്നതായും തെറ്റായ വിവരങ്ങള്‍ കാണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാവാന്‍ സാധ്യതയുള്ളതിനാലാണ് വിമാന കമ്പിനികള്‍ക്ക് ഡി.ജി.സി.എ. സുരക്ഷാ നിര്‍ദ്ദേശം നല്‍കിയത്. പശ്ചിമേഷ്യന്‍ ആകാശത്ത് യാത്രാവിമാനങ്ങള്‍ നേരിടുന്ന ഭീഷണി എന്താണെന്നും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നുമാണ് ഡി.ജി.സി.എയുടെ നിര്‍ദ്ദേശത്തിലുള്ളത്. പ്രശ്‌നത്തെ നേരിടാനായി വിമാന ജീവനക്കാര്‍, പൈലറ്റുമാര്‍, എയര്‍ നാവിഗേഷന്‍ സര്‍വ്വീസ് പ്രൊവൈഡര്‍ (എ.എന്‍.എസ്.പി), എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള കര്‍മ്മപദ്ധതിയാണ് ഡി.ജി.സി.എയുടെ നിര്‍ദ്ദേശത്തിലുള്ളത്. ‘ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി.എന്‍.എസ്.എസ്) പ്രവര്‍ത്തനരഹിതമാകുന്നതും തെറ്റായ വിവരങ്ങള്‍ കാണിക്കുന്നതും കാരണമുള്ള പുതിയ ഭീഷണികളാല്‍ വ്യോമയാന മേഖല അനിശ്ചിതത്വം നേരിടുകയാണ്. പശ്ചിമേഷ്യയുടെ വ്യോമാതിര്‍ത്തിയില്‍ അടുത്തിടെയായി ജി.എന്‍.എസ്.എസ്. സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ കാണിക്കുന്നു.’ -ഡി.ജി.സി.എ വിമാന കമ്പനികള്‍ക്ക് അയച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.
മന്ത്രിസഭയെ കാണാനുള്ള അസുലഭാവസരം; ‘ഇളംമനസ്സിൽ കള്ളമില്ല, ക്ലാസിൽ ഇരിക്കാൻ പറഞ്ഞാലും കുട്ടികൾ വരും; മുഖ്യമന്ത്രി
കോഴിക്കോട്: നവകേരള സദസ്സ് കുട്ടികൾ കാണാൻ വന്നത് എതിർക്കപ്പടേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇളംമനസ്സിൽ കള്ളമില്ല. ക്ലാസിൽ ഇരിക്കണമെന്ന് പറഞ്ഞാലും കുട്ടികൾ വരും. മന്ത്രിസഭയെ കാണാനുള്ള അസുലഭാവസരം കിട്ടുമ്പോൾ അവർ വരും. അതിനെ പ്രതിപക്ഷം വിമർശിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പേരാമ്പ്രയിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘‘ഞങ്ങൾ ഇപ്പോൾ കാണുന്നത്, അവിടെ നിന്നിറങ്ങി ഓടി, സ്കൂളിന്റെ മതിലിന്റെമേൽ നിന്ന്, ചെറിയ കുട്ടികൾ കൈവീശി ചിരിക്കുകയും ഒക്കെ ചെയ്യുകയാണ്. കേരളത്തിന്റെ മന്ത്രിസഭയെ ആകെ ഒന്നിച്ച് കാണാനുള്ള അവസരം അവർക്ക് കിട്ടുകയല്ലേ. ആ സന്തോഷം അവർ പങ്കുവയ്ക്കുകയാണ്. അത് അവരുടെ ജീവിത്തിൽ എല്ലാ ഘട്ടത്തിലും ഓർക്കാനുള്ള കാര്യമായിരിക്കും. അപ്പോൾ അത് ഏതെങ്കിലും ഒരു കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി കാണേണ്ട കാര്യമാണോ’’– മുഖ്യമന്ത്രി ചോദിച്ചു.
മുംബൈ: മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടിഎസ്) ആണ് തിരുവനന്തപുരത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് ഇ-മെയിൽ വഴി അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ”ഇത് അധികൃതർക്കുള്ള അവസാന സന്ദേശമാണ്. പത്ത് ലക്ഷം ഡോളര്‍ ബിറ്റ്‌കോയിനായി അയച്ചില്ലെങ്കിൽ അടുത്ത് 48 മണിക്കൂറിനുള്ളിൽ ടെർമിനൽ തകര്‍ക്കും” – സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച എ.ടി.എസ് സന്ദേശം ലഭിച്ചത് കേരളത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്.
മീനാക്ഷിപുരം കവർച്ചാ കേസിൽ പൊലീസിനു വീഴ്ച; 125 ദിവസമായിട്ടും കുറ്റപത്രം ഇല്ല, ; അർജുൻ ആയങ്കിക്ക് ജാമ്യം
കൊച്ചി: മീനാക്ഷിപുരം കവർച്ചാ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷനു സാധിക്കാതെ വന്നതോടെയാണ് ജാമ്യം അനുവദിച്ചത്.പ്രോസിക്യൂഷനു വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നും ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഗുരുതരമായ കുറ്റകൃത്യം ചെയ്ത വ്യക്തിയാണ് അർജുൻ ആയങ്കിയെന്നും എന്നിട്ടും കുറ്റപത്രം എന്നിട്ടും കോടതി കുറ്റപത്രം സമർപ്പിച്ചില്ലെന്നും കോടതി വിമർശിച്ചു. മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലാണ് അർജുൻ ആയങ്കി ജാമ്യാപേക്ഷ സമർപ്പിച്ചത്. സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയെടുത്ത കേസിലാണ് മീനാക്ഷിപുരം പൊലീസ് അര്‍ജുന്‍ ആയങ്കിയെ ജൂലൈ മാസത്തിലാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര പുനെയില്‍ നിന്നാണ് പൊലീസ് അന്ന് അര്‍ജുനെ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 11 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 75 പവന്‍ സ്വര്‍ണം,…
