- അറിഞ്ഞതിലും നേരത്തെ സ്ട്രീമിംഗിന്; ‘സര്‍വ്വം മായ’ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു
- ഇനി ഞാനൊരു വാക്ക് പറയട്ടെ ‘ബ്ലുപ്രിന്റ്’..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി
- നിളയൊഴുകും വഴിയെല്ലാം പുണ്യം പകര്‍ന്നു, തമിഴ്നാട്ടില്‍ നിന്ന് ശ്രീചക്രവുമായി മഹാമേരു രഥയാത്ര എത്തി; തൊഴുകൈകളോടെ ഭക്തര്‍.
- ബിഗ് ടിക്കറ്റ് – ഇ-ഡ്രോയിൽ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് 50,000 ദിർഹംവീതം സമ്മാനം
- ‘ട്രംപിന്റെ യുഎന്നിൽ’ 19 രാജ്യങ്ങൾ; ഒപ്പിട്ട് പാകിസ്ഥാൻ, ഇന്ത്യ വിട്ടുനിന്നു.
- ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്ണക്കൊള്ളക്കാര് ജയിലില്‍; ‘ഇത് മോദിയുടെ ഗ്യാരന്റി’
- ‘അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി, കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും’
- രണ്ടു തലമുറകളെ ഒരുമിപ്പിച്ച് ആസ്പയര് ഫോര്‍മുല മോട്ടോര്‍സ്പോര്‍ട്ട് സിംഗിള്‍ സീറ്റര്‍ ടെസ്റ്റ്
Author: News Desk
മനാമ: ഇന്ത്യാ മഹാരാജ്യത്തെ മുഴുവൻ സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക തൊഴിൽ വിദ്യാഭ്യാസ അധികാര മേഖലകളിലെ പ്രാതിനിത്യത്തെ കുറിച്ച് മനസ്സിലാക്കുവാനും രാജ്യത്തെ പൊതു വിഭവങ്ങളുടെ വിതരണം ശരിയായ രീതിയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുവാനും രാജ്യത്ത് ജാതി സെൻസസ് നടത്തുന്നതിലൂടെ മാത്രമേ സാധ്യമാവു എന്ന് പ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വ്യകതമാക്കി. സമ്പൂര്ണ്ണ ജാതി സെൻസസിലൂടെ മാത്രമേ സംവരണ നയങ്ങൾക്ക് കൃത്യമായ അടിത്തറയും പദ്ധതിയും രൂപീകരിക്കാൻ സർക്കാരുകൾക്ക് സാധിക്കൂ. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സർവ്വീസിനേക്കാൾ വലിപ്പമുള്ളതാണ് എയ്ഡഡ് മേഖല. നിലവിൽ മാനേജ്മെൻ്റുകൾ വലിയ തുക കോഴ വാങ്ങി നിയമനം നടത്തുകയും ശമ്പളം സർക്കാർ നൽകുകയും ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നത്. സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമാണ് ഇത്തരം മേഖലയിൽ നിയമനം ലഭിക്കുന്നത്. നിലവിൽ പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്ക് ഒരു ശതമാനം പോലും പ്രാതിനിധ്യം ഈ മേഖലയിലില്ല എന്ന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. 1958 ലെ…
‘പിണറായി രാജാവാണോ? കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു; വി ഡി സതീശൻ
നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു. അക്രമത്തിന് ആഹ്വാനം നൽകുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് കലി. സാമൂഹ്യ ക്ഷേമപെൻഷൻ കുടിശികയുണ്ടായത് സർക്കാരിന്റെ കയ്യിലിരിപ്പ് കാരണമാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത് നാല് കർഷകരാണ്. നെൽ കർഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
സിംസ് ബോർഡ് ഓഫ് ഡയറക്ടർസിന്റെ സ്ഥാനാരോഹണവും ഓണം മഹോത്സവം 2023 ന്റെ ഗ്രാൻഡ് ഫിനാലെയും നടന്നു
മനാമ: സീറോ മലബാർ സൊസൈറ്റിയുടെ 2023 -24 വർഷത്തെ പുതിയ ഡയറക്ടർ ബോർഡിൻറെ സ്ഥാനാരോഹണവും സിംസ് ഓണം മഹോത്സവം 2023 ന്റെ ഗ്രാൻഡ് ഫിനാലെയും നവംബർ 25 ന് ബാൻ സാങ്ങ് തായ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളോടെ നടന്നു. സിംസ് പ്രസിഡൻറ് ഷാജൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുഖമ്മാസ് മുഖ്യാഥിതിയായും ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ടാഥിയായും പങ്കെടുത്തു. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ ബഹ്‌റൈൻ കേരളയീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വര്ഗീസ് കാരക്കൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്, സിംസ് കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉരുവത് എന്നിവർ പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഓണം മഹോത്സവം 2023 ലെ മൽത്സര വിജയികൾക്കുള്ള സമ്മാനദാനവും…
നവ കേരള സദസ്സിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുത്: മുഖ്യമന്ത്രി
മലപ്പുറം: നവ കേരള സദസ്സിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ തെറ്റായ തീരുമാനത്തിന്റെ അനന്തര ഫലമാണ് യാത്രയിൽ ഇങ്ങനെ നേതാക്കൾ പങ്കെടുക്കുന്നത്. തെറ്റായ തീരുമാനത്തിൽ പിടിച്ചു നിൽക്കാൻ കൂടുതൽ തെറ്റുകളിലേക്ക് പോവുകയാണ് യുഡിഎഫ് നേതൃത്വം. നവ കേരള സദസ്സിൽ പങ്കെടുത്തവർക്കെതിരെ നടപടി വരുന്നത് ഇപ്പോൾ പാർടി കാര്യമായിരിക്കാം. എന്നാൽ അവർ നാടിന്റെ പൊതുവികാരത്തിനൊപ്പം ചേർന്നവരാണ്. ഇന്ന് ഒരു തങ്ങൾ പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞു. നാടിന്റെ പൊതുവികാരമാണ് അത്. അതിനോടൊന്നും പകപോക്കൽ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടു. നവകേരള സദസ്സിന്റെ ഓരോ പരിപാടിയും ഒന്നിനൊന്നു മെച്ചമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് വലിയ പരിപാടി നടത്തുമ്പോൾ സുരക്ഷ മുൻകരുതൽ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക മാനദണ്ഡങ്ങൾ സ്വീകരിച്ചു നടപടി എടുക്കണം. ഈ വിഷയത്തിൽ സത്വര നടപടികൾ എടുത്തു മുന്നോട്ട് പോകാണാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരം അപകടങ്ങൾ അപൂർവമായി മാത്രം നടക്കുന്നതാണ്.…
തിരൂര്‍: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രധനമന്ത്രി കേരളത്തില്‍ വന്ന് വസ്തുത മറച്ചുവെച്ച് തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കുറവുകള്‍ തിരുത്താനല്ല, ന്യായീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം വസ്തുതയല്ലാത്ത കാര്യങ്ങള്‍ ധനമന്ത്രി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം തിരൂരില്‍ നവകേരളസദസ്സിന്റെ പ്രഭാതയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗജന്യമോ ഔദാര്യമോ വേണമെന്നല്ല ആവശ്യപ്പെടുന്നത്. സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനമായിരിക്കണം കേന്ദ്രത്തിന് ഉണ്ടാകേണ്ടത്. ശത്രുതാപരമായ നിലപാട് പാടില്ല. സംസ്ഥാനത്തിന്റെ കൈയില്‍ പണമെത്താനുള്ള മാര്‍ഗങ്ങളെല്ലാം തടയുന്ന നില സ്വീകരിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നു. ഒരു സംസ്ഥാനത്തോടും സാധാരണനിലയില്‍ ചെയ്യാന്‍പാടില്ലാത്ത കാര്യമാണിത്. നാടിനോട് വലിയ ക്രൂരതയോടെ ഒരുതരം അവഗണന കാണിക്കുന്നു. എന്തെല്ലാമോ ഞങ്ങള്‍ ചെയ്തിരിക്കുന്നു എന്ന ധാരണ പരത്താന്‍വേണ്ടി ബോധപൂര്‍വ്വം വസ്തുതയല്ലാത്ത കാര്യങ്ങള്‍ ധനമന്ത്രിയെപ്പോലെ ഒരാള്‍ വന്ന് പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
അമ്പായത്തോട് അഷ്റഫിന് മാരകരോഗം; മറ്റുള്ളവർക്കും പകർത്താൻ ശ്രമം, ജയിലധികൃതരും അന്തേവാസികളും ആശങ്കയിൽ
തൃശ്ശൂർ : വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായി 25 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട അമ്പായത്തോട് അഷ്റഫിന് ഗുരുതരരോഗമെന്ന് റിപ്പോർട്ട്. രക്തത്തിലൂടെ പകരുന്ന രോഗം (ഹെപ്പറ്റൈറ്റിസ് സി) സഹതടവുകാരിലേക്കും ജയിൽജീവനക്കാരിലേക്കും പകർത്താനുള്ള പ്രവണത കൂടിവരുന്നതായി ജയിൽവകുപ്പ് അധികൃതർ റിപ്പോർട്ട് ചെയ്തു. അഷ്റഫിനെ അതിസുരക്ഷാ ജയിലിലേക്ക് എത്രയും വേഗം മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് സെൻട്രൽ ജയിൽ അധികൃതരും ജില്ലാ ജയിൽ അധികൃതരും ആഭ്യന്തരവകുപ്പിന് നൽകി. മറ്റ് തടവുകാരിലേക്ക് രോഗം പകർത്താൻ സ്വയം മുറിവേൽപ്പിക്കുകയും മറ്റ് തടവുകാരെ മുറിവേൽപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം നീക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിൽ ഗുണ്ട മരട് അനീഷിനെ ദേഹമാസകലം ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ചതെന്നാണ് നിഗമനം. ഈ സംഭവത്തിനുശേഷം അഷ്റഫിനെ സെൻട്രൽ ജയിലിൽനിന്ന് മാറ്റി ജില്ലാ ജയിലിൽ ഒറ്റയ്ക്ക് സെല്ലിൽ പാർപ്പിച്ചിരിക്കുകയാണ്. ശരീരമാസകലം സ്വയം മുറിവേൽപ്പിക്കുന്ന ഇയാൾ മാരകമയക്കുമരുന്നിന് അടിമയാണെന്നും പറയുന്നു. ഇയാളെ മറ്റ് ജയിലുകളിലേക്ക് മാറ്റുന്നതിന് എല്ലാ ജയിലുകാരും എതിർക്കുകയാണ്. രോഗം പകരാനുള്ള സാധ്യത…
പാലക്കാട്: പോക്സോ കേസിൽ സിപിഐഎം നേതാവ് പിടിയിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഐഎം നേതാവും ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയും കുടുംബവുമാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി. പ്ലാന്‍റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ രാവിലെ 8:45 ആയിരുന്നു സംഭവം. പൊട്ടിത്തെറിയെതുടര്‍ന്ന് സ്ഥലത്ത് ഫയര്‍ഫോഴ്സ് യൂനിറ്റെത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്ത് തുടരുകയണ്. അതേസമയം, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സാങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്.
കണ്ണൂര്‍: കണ്ണൂർ കണിച്ചാറിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് ഈ മാസം 18ന് മേൽനടപടി നോട്ടീസ് ലഭിച്ചിരുന്നു. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു ആൽബർട്ട്. 20വര്‍ഷത്തോളം കൊളക്കാട് ക്ഷീര സംഘത്തിന്‍റെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച ആല്‍ബര്‍ട്ട് പ്രദേശത്തെ സജീവ പൊതുപ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ഇന്ന് രാവിലെ ഭാര്യ വത്സ പള്ളിയില്‍ പോയ സമയത്താണ് ആല്‍ബര്‍ട്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ പേരിലാണ് കേരള സഹകരണ ബാങ്കിന്‍റെ പേരാവൂര്‍ ശാഖയില്‍നിന്ന് വ്യക്തിപരമായ ആവശ്യത്തിനായി വായ്പ എടുക്കുന്നത്. ഇതിന്‍റെ കുടിശ്ശിക ഈ മാസം തന്നെ തിരിച്ചടക്കണമെന്നും ഇല്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയാണ് ഭാര്യയുടെ പേരില്‍ ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചിരുന്നത്. പലയിടത്തുനിന്നും പണം ലഭിക്കാന്‍ ആല്‍ബര്‍ട്ട് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്നും ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍…
കുറ്റിക്കാട്ടൂർ: നവകേരള സദസ്സ് കുന്ദമംഗലത്ത് നടക്കുമ്പോൾ കുറ്റിക്കാട്ടൂരിൽ 21 വാഴനട്ട് യൂത്ത് ലീഗിന്റെ പ്രതിഷേധം. പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയാണ് വേറിട്ട പ്രതിഷേധം ഒരുക്കിയത്. ഓരോ വാഴയിലും ഓരോ മന്ത്രിമാർക്കെതിരായ കുറ്റപത്രം ചേർത്തിട്ടുണ്ട്. എല്ലാ വകുപ്പുകളിലും പരാജയപ്പെട്ട സർക്കാറിന്റെ വികൃത മുഖം തുറന്നുകാണിക്കുന്നതിനാണ് ‘നവകേരള വാഴ സദസ്സ്’ ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു.
