Author: News Desk

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ രാപ്പകല്‍ സമരവുമായി വയോധികന്‍. പറവൂര്‍ സ്വദേശി ശശീന്ദ്രന്‍ ആണ് സമരം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുമാസമായി വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നാണ് ശശീന്ദ്രന്റെ പരാതി. ഉദയംപേരൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സമരം. ഇന്ന് ഉച്ചയോടെയാണ് സമരം ആരംഭിച്ചത്. 50 ശതമാനം അസ്ഥി വൈകല്യവും 90 ശതമാനം കണ്ണിന് പ്രശ്‌നവും ഉള്ള വ്യക്തിയാണ് ശശീന്ദ്രന്‍. കഴിഞ്ഞ ജൂലൈ വരെ ഇയാള്‍ക്ക് വികലാംഗ പെന്‍ഷന്‍ ലഭിച്ചിരുന്നു. പെന്‍ഷന്‍ ലഭിക്കുന്നതില്‍ തീരുമാനമാകുന്നതുവരെ സമരം ചെയ്യുമെന്നാണ് ശശീന്ദ്രന്‍ പറയുന്നത്. സമരത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണ നല്‍കി ഒപ്പം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ‘മസ്റ്ററിങ്’ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും അത് പൂര്‍ത്തീകരിച്ചാല്‍ വികലാംഗ പെന്‍ഷന്‍ നല്‍കും എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നല്‍കാനുള്ള പെന്‍ഷന്‍ കുടിശികയായി തന്നെ നല്‍കും എന്നും പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

Read More

തിരുവനന്തപുരം∙ നവകേരള സദസ്സിന്റെ വേദിയിലും മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിമാർ സഞ്ചരിക്കുന്ന ബസ്സിലും ബോംബ് വയ്ക്കുമെന്നു ഭീഷണി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഓഫിസിലാണു ഭീഷണിക്കത്തു ലഭിച്ചത്. മന്ത്രിയുടെ ഓഫിസ് കത്ത് പൊലീസ് മേധാവിക്കു കൈമാറി. പോസ്റ്റ്കാർഡിലാണ് സന്ദേശം ലഭിച്ചത്. മൂന്നു സ്ഥലത്ത് ബോംബ് വയ്ക്കും എന്നാണ് ഭീഷണി. മന്ത്രിമാർ സഞ്ചരിക്കുന്ന ബസ്സിലേക്ക് ചാവേർ ഓടിക്കയറും എന്നും കത്തിലുണ്ട്. നവകേരള സദസ്സ് പത്താം ദിവസത്തിൽ മലപ്പുറം ജില്ലയിലാണ് പര്യടനം നടത്തുന്നത്. നാലു ജില്ലകളിൽ സന്ദർശനം പൂർത്തിയാക്കി.

Read More

കൊല്ലം: ഓയൂർ മരുതമൺപള്ളിക്കു സമീപം 7 വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണു തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെയാണു സഭവം നടന്നത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെൺകുട്ടിയെ പിടിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി. തുടർന്ന് പൂയപ്പള്ളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാറിൽ നാലുപേരാണുണ്ടായിരുന്നത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പൊലീസിന്റെ പ്രത്യേക പരിശോധനയിലാണ് സ്വകാര്യ ബസ് ഡ്രൈവര്‍ അടക്കം മൂന്ന് ബസ് ഡ്രൈവര്‍മാരും പിടിയിലായത്. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇതില്‍ രണ്ടു കെഎസ്ആര്‍ടിസി ബസുകളും വൈക്കത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ്. ബസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇവര്‍ മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. മൂന്ന് ബസുകളിലും നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം, പുതിയ ഡ്രൈവര്‍മാര്‍ എത്തിയ ശേഷം കസ്റ്റഡിയിലെടുത്ത ബസുകള്‍ വിട്ടുനല്‍കി. ഇത്തരം പരിശോധനകള്‍ ഇനിയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More

ന്യൂഡഹി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സർക്കാർ. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ്റെ നിർദേശം. ആയുഷ്മാൻ ഭാരതിന് കീഴിൽ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളും കുടുംബാരോ​ഗ്യ കേന്ദ്രങ്ങളും ഇനി മുതൽ ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ’ എന്നറിയപ്പെടുക. ‘ആരോ​ഗ്യം പരമം ധനം’ എന്ന ടാ​ഗ് ലൈനും നൽകണം. ഡിസംബർ അവസാനത്തോടെ പേരു മാറ്റം പൂർത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ഫ്ലക്സ് ബോർഡിൽ പേര് പ്രദർശിപ്പിക്കണം. പേരിന് മാറ്റം വരുത്താൻ 3,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആയുഷ്മാൻ മാൻ ഭാരത് പോർട്ടലിൽ ഫോട്ടോ അപ്ലോഡ് ചെയ്യണം. അതത് സംസ്ഥാനങ്ങൾ അവരുടെ ഭാഷകളിലേക്ക് പേര് മാറ്റാവുന്നതാണ്. എന്നാൽ ടാ​ഗ് ലൈനിൽ മാറ്റം വരുത്താൻ പാടില്ല.

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ  ശിശുദിനം വിവിധ പരിപാടികളോടെ  ആഘോഷിച്ചു. അതിരുകൾക്കതീതമായ  ഐക്യം  വളർത്തുക എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തെ അനുസ്മരിച്ചുകൊണ്ടുള്ള ശിശുദിന പരിപാടികൾ വൈവിധ്യമാർന്നതും വർണ്ണശബളവുമായിരുന്നു. ഒന്നും രണ്ടും മൂന്നും ക്‌ളാസുകളിലെ  വിദ്യാർഥികൾ വേദിയിൽ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു.  ആഫ്രിക്കൻ നൃത്ത ചുവടുകളും   ലാറ്റിനോ സൽസയുടെ താളാത്മകമായ വശീകരണവും ഏഷ്യൻ ആയോധനകലകളുടെ   മികവും  കാണികൾക്കു അനുഭവവേദ്യമായി. ഉപഭൂഖണ്ഡത്തിന്റെ സമ്പന്നമായ പൈതൃകവും  സാംസ്കാരിക വൈവിധ്യത്തിന്റെ ഊർജ്ജസ്വലമായ മുദ്രകളും കുരുന്നുകൾ പ്രദർശിപ്പിച്ചു.  കിഡ്ഡീസ് ഫിയസ്റ്റയ്‌ക്കായി ആവേശപൂർവം  അവർ  പരിശീലനം നടത്തിയിരുന്നു.   ഓരോ വിദ്യാർത്ഥിയുടെയും  നേട്ടങ്ങളെ പ്രിൻസിപ്പൽ പമേല സേവ്യർ അനുമോദിച്ചു.  പ്രത്യേക അസംബ്ലി, കഥപറച്ചിൽ സെഷനുകൾ, ഗ്രീറ്റിംഗ് കാർഡ് ഡിസൈനിംഗ്, ഫെയ്‌സ് പെയിന്റിംഗ് എന്നിവ ആവേശം   പകർന്നു. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,   സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ…

Read More

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഗോവയിൽ ചലച്ചിത്ര പ്രവർത്തകരുടെ കൈകളിലൂടെ പ്രകാശനം ചെയ്തു സംവിധായകൻ ഷാർവിയും മാനവും വീണ്ടും ഒരു സിനിമയിലൂടെ ഒന്നിക്കുന്നു.  125 + അവാർഡുകളും അഭിനന്ദനങ്ങളും നേടിയ തങ്ങളുടെ ആദ്യ നിരൂപക പ്രശംസ നേടിയ ചിത്രമായ ഡു ഓവറിന് ശേഷം പുതിയ ചിത്രവുമായി  വീണ്ടും ഒന്നിക്കുന്നു. ഷാർവിയുടെ സംവിധാനത്തിൽ പ്രേരണ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ശൈലേന്ദ്ര ശുക്ലയാണ് ചിത്രം നിർമ്മിക്കുന്നത്. പി ജി വെട്രിവേൽ ഛായാഗ്രഹണം നിർവഹിക്കുന്നു, ഈശ്വരമൂർത്തി കുമാർ എഡിറ്റിംഗും കുമാരസാമി പ്രഭാകരൻ സംഗീതസംവിധാനവും നിർവ്വഹിക്കുന്നു ശരവണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. . ഗൗരി ഗോപൻ നായികയായി അഭിനയിക്കുന്നു,  ബോയ്സ് രാജൻ,  ജഗദീഷ് ധർമ്മരാജ്, ശൈലേന്ദ്ര ശുക്ല, ആർജി. വെങ്കിടേഷ്, ശരവണൻ, ദിവ്യ ശിവ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഗോവയിൽ നടന്നു, ഫോട്ടോകൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്. 

Read More

കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് കുസാറ്റ് വൈസ് ചാന്‍സിലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്. ആഘോഷം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് വൈസ് ചാന്‍സിലര്‍ ലംഘിച്ചുവെന്നു പരാതിയിലുണ്ട്. യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ വീഴ്ചവരുത്തിയെന്നും അതിനാല്‍ തല്‍സ്ഥാനത്തുന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നുമെന്നും പരാതിയില്‍ സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിന്‍ ആവശ്യപ്പെട്ടു. നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ ശിപാര്‍ശ ചെയ്യണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ 2015 ൽ ഓണാഘോഷത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികൾ…

Read More

ഉത്തരകാശി: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. തിരശ്ചീനമായി തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുകളില്‍ നിന്ന് താഴോട്ട് തുരക്കാനാണ് (വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്) രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിങ് നടത്തിയത്. എന്നാല്‍ ഈ മെഷീന്‍ തകരാറിലായതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇതോടെയാണ് മുകളില്‍ നിന്ന് തുരന്ന് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമം ആരംഭിച്ചത്. തകരാറിലായ ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ തുരങ്കത്തില്‍നിന്ന് പൂര്‍ണ്ണമായി നീക്കി. അകത്തുള്ള പൊട്ടിയ പൈപ്പുകള്‍കൂടി നീക്കംചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പൈപ്പ് നീക്കംചെയ്താല്‍ രക്ഷാപ്രവര്‍ത്തകര്‍ അകത്തുകയറി യന്ത്രസഹായമില്ലാതെ തുരന്ന് മുന്നോട്ട് പോകാനും ശ്രമിക്കും. ഇന്ത്യന്‍ സൈന്യവും തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായിട്ടുണ്ട്. ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ നീക്കംചെയ്തത് സൈനികരാണ്. മുകളില്‍നിന്ന് താഴോട്ട് ആകെ 110 മീറ്ററാണ് തുരക്കേണ്ടത്. നിലവില്‍ 20 മീറ്ററോളം തുരന്നുകഴിഞ്ഞു. ഇതേ വേഗതയിലാണ് തുരക്കല്‍ പുരോഗമിക്കുന്നതെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തൊഴിലാളികളെ…

Read More