Author: News Desk

തൃശൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിന് ശക്തമായ താക്കീത് ആണ് കോടതി വിധി. പ്രതിപക്ഷ ആരോപണങ്ങളെ ഇത് ശരിവെക്കുന്നു. ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്ന് ആളുകളെ കബളിപ്പിക്കുകയായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു. ‘വൈസ് ചാന്‍സലറുടെ നിയമനം യഥാര്‍ഥത്തില്‍ യുജിസി ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ഗവര്‍ണര്‍ക്ക് കത്തെഴുതാന്‍ പാടില്ല. കൂടാതെ നിയമലംഘനം നടത്തി പ്രായപരിധി കഴിഞ്ഞയാളെ പുനര്‍ നിയമനം നടത്തി. അത് സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. അനാവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്നും വിധി പകര്‍പ്പില്‍ പറയുന്നു. ഇന്ന് തന്നെ ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവച്ച് പുറത്തുപോകണം’- വിഡി സതീശന്‍ പറഞ്ഞു. അതേസമയം, കോടതി വിധി അംഗീകരിക്കുന്നതായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിധി പകര്‍പ്പ് പഠിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ബിന്ദു മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വൈസ്…

Read More

കൊച്ചി: പീഡനക്കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ പി.ജി. മനുവിനെ പുറത്താക്കി. മനുവിൽനിന്ന് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതിവാങ്ങി. പരാതിക്കാരിയായ കൊച്ചി സ്വദേശിയായ ഇരുപത്തഞ്ചുകാരിയെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. ചോറ്റാനിക്കര പൊലീസിലാണ് യുവതി പരാതി നൽകിയത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, വിവിധ ഐടി വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവം ആകെ നാണക്കേടായതോടെയാണ് ഇയാളെ പുറത്താക്കാൻ തീരുമാനിച്ചത്.

Read More

കൊല്ലം∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ പരാതി. അന്വേഷണം വഴി തെറ്റിക്കാൻ ഡിവൈഎഫ്ഐ ശ്രമിക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് ഡിജിപിക്കു പരാതി നൽകി. കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു ഡിവൈഎഫ്ഐ വനിതാ നേതാവ് ദൃക്സാക്ഷിയെന്ന മട്ടിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നു കാണിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണു പരാതി നൽകിയത്. കുട്ടിയെ മൈതാനത്ത് കണ്ടെത്തുന്നതിനു തൊട്ടുമുൻപ് ആശ്രാമത്തെ ഇൻകം ടാക്സ് ഓഫിസേഴ്സ് ക്വാർട്ടേഴ്സിനു മുന്നിൽ 2 യുവാക്കളെത്തി പ്രശ്നം ഉണ്ടാക്കിയെന്നും അവർ തട്ടിക്കൊണ്ടുപോകൽ സംഘമാണെന്നു സംശയിക്കുന്നു എന്നുമായിരുന്നു വനിതാ നേതാവിന്റെ പ്രചരണം. യുവാക്കളെത്തിയ കാറിന്റെ നമ്പറും സൂചിപ്പിച്ചിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വാർത്തയിൽ നിറയാൻ ഡിവൈഎഫ്ഐ നടത്തിയ ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും വനിതാ നേതാവിന്റെ വിശദമൊഴി രേഖപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Read More

മഞ്ചേരി: നവകേരള സദസ്സിൽ മന്ത്രിമാരെ സ്വീകരിക്കാനെത്തിയ എൻ.സി.സി. കാഡറ്റിന്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽത്തട്ടി. മന്ത്രിമാർക്ക് പുസ്തകം കൈമാറി മടങ്ങുന്നതിനിടെ ഏണീറ്റുനിൽക്കുകയായിരുന്ന മുഖ്യമന്ത്രിക്ക് കാഡറ്റ് ആദ്യം സല്യൂട്ട് നൽകി. കൈകൊടുത്ത ശേഷം മാർച്ച്‌ചെയ്ത് മുന്നോട്ടുപോകുമ്പോഴാണ് ഇടതുകൈ ശക്തമായി മുഖ്യമന്ത്രിയുടെ കണ്ണിൽതട്ടിയത്. കുട്ടിയും സമീപത്തിരിക്കുകയായിരുന്ന അഡ്വ. ടി.കെ. ഹംസയും മന്ത്രി വി. അബ്ദുറഹ്‌മാനും ഉടൻ മുഖ്യമന്ത്രിയെ ആശ്വസിപ്പിക്കാനെത്തി. കണ്ണട ഊരിയ മുഖ്യമന്ത്രി കുറച്ചുനേരത്തേക്ക് അസ്വസ്ഥനായി. പിന്നീട് കസേരയിൽ ഇരുന്ന് തൂവാലകൊണ്ട് കണ്ണ് തടവിക്കൊണ്ടിരുന്നു. കണ്ണിന് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പിന്നീട് പ്രസംഗിക്കാൻ എണീറ്റത്.

Read More

മ​നാ​മ: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ പി​ടി​കൂ​ടി​യി​രു​ന്ന​വ​രി​ൽ 183 പേ​രെ അ​വ​ര​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ച്ച​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലു​മാ​യി 1656 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. നി​യ​മം ലം​ഘി​ച്ച 67 പേ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കി​ടെ പി​ടി​യി​ലാ​വു​ക​യും ചെ​യ്​​തു. https://youtu.be/OAPJ6uv7uxM നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ജാ​​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 23 സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളാ​ണ്​ ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ത്തി​യ​ത്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 13, മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല്, ഉ​ത്ത​ര ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്ന്, ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്, ക്രി​മി​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്, പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ, വി​വി​ധ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്, തൊ​ഴി​ൽ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.

Read More

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയും, പ്രഭാഷകനും എഴുത്ത് കാരനും എടപ്പാൾ ദാറുൽഹിദായ സ്ഥാപക നേതാവുമായിരുന്ന മർഹും ശൈഖുനാ കെവി ഉസ്താദ് അനുസ്മരണവും, ദാറുൽ ഹിദായ സംഗമവും ഡിസംബർ 1 വെള്ളിയാഴ്ച വൈകീട്ട് 7.30ന് സമസ്ത മനാമ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുo.  പ്രസ്തുത പരിപാടിയിൽ ദാറുൽ ഹിദായ സെക്രട്ടറി പിവി മുഹമ്മദ്‌ മൗലവി ഫസലുറഹ്മാൻ UAE , മുനവ്വർ മാണിശേരി UAE മുഖ്യ അഥിതികളായി പങ്കെടുക്കും. https://youtu.be/OAPJ6uv7uxM പരിപാടിയുടെ പോസ്റ്റർ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുൽ സലാം ബാഖവി നിർവഹിച്ചു. ബഹ്റൈൻ സമസ്ത സെക്ക്രട്ടറി എസ് എം അബ്ദുൾ വാഹിദ്, കുഞ്ഞിമുഹമ്മദ് ഹാജി ,സുലൈമാൻ പറവൂർ, ഹാഫിള് ഷറഫുദ്ദീൻ മുസ്‌ലിയാർ, അഷറഫ് അൻവരി ചേലക്കര,നൗഫൽ പടിഞ്ഞാറങ്ങാടി , ജാസിർ പള്ളിക്കുന്ന് എന്നിവർ പങ്കെടുത്തു.

Read More

മനാമ: ഇന്ത്യൻ സ്‌കൂളിൽ അധ്യാപകരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി ഒരു അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നീണ്ട സേവനത്തിനിടയിൽ സ്‌കൂളിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 68 അധ്യാപകരെ മെഡലുകളും സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു. കൂടാതെ, കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഹൗസ് ഒഫീഷ്യലുകളായി മികച്ച സേവനമനുഷ്ഠിച്ച 88 അധ്യാപകരെയും ആദരിച്ചു. https://youtu.be/OAPJ6uv7uxM ഇസ ടൗൺ കാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്.നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഭരണ സമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകരുടെ അചഞ്ചലമായ അർപ്പണബോധവും സേവനവും ആദരിക്കപ്പെട്ട ചടങ്ങിൽ ഇരു കാമ്പസുകളിലെയും മുഴുവൻ ജീവനക്കാരും പങ്കെടുത്തു. ബഹ്‌റൈൻ, ഇന്ത്യ ദേശീയ ഗാനങ്ങളോടെ ചടങ്ങുകൾ…

Read More

കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍നിന്നു വനംവകുപ്പ് പുറത്തെടുത്ത പുലി ചത്തു. അണിയാരത്തെ സുധീഷിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ബുധനാഴ്ച രാവിലെ 9.30-നായിരുന്നു പുലിയെ കണ്ടെത്തിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായത് വൈകിട്ട് 4.30-ഓടെ മാത്രമാണ്. ഒരുമണിക്കൂറിലധികം നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ കൂട്ടിലാക്കി വയനാട്ടിലേക്ക് കൊണ്ടുപോകുംവഴിയാണ് പുലി ചത്തത്. 10 മീറ്റര്‍ ആഴമുള്ള കിണറായതിനാല്‍ വീഴ്ചയില്‍ പുലിക്ക് പരിക്കുപറ്റിയിട്ടുണ്ടാവാമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. വ്യാഴാഴ്ച വയനാട്ടില്‍നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിലേ മരണകാരണം വ്യക്തമാകൂ. നേരത്തെ, വലയില്‍ കുടുക്കിയശേഷം മയക്കുമരുന്നു കുത്തിവെച്ചാണ് പുലിയെ കിണറ്റിന് പുറത്തെത്തിച്ചത്. വനംവകുപ്പിന്റെ പ്രത്യകസംഘം വയനാട്ടില്‍നിന്നും ഇവിടേക്കെത്തുകയായിരുന്നു. വയനാട്ടില്‍നിന്നെത്തിയ വെറ്റിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസും പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു. രണ്ടരമീറ്ററിലധികം വെള്ളമുള്ള കിണര്‍ വറ്റിച്ചശേഷമാണ് ദൗത്യം ആരംഭിച്ചത്. പുലിയെ കിണറിന്റെ പകുതിയോളം ഉയര്‍ത്തിയ ശേഷം ആദ്യം മയക്കുവെടിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് മയക്കുമരുന്ന് കുത്തിവെച്ചത്. തുടര്‍ന്ന് പാതിമയങ്ങിയ പുലിയെ പുറത്തെടുത്ത് വാഹനത്തിലെ കൂട്ടിലേക്കുമാറ്റുകയായിരുന്നു. ഈസമയം പുലിയുടെ ആരോഗ്യനില വളരെമോശമായിരുന്നു. അതേസമയം, പ്രദേശത്ത് ആദ്യമായാണ് പുലി എത്തുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.…

Read More

ന്യൂഡല്‍ഹി: സമാധാന കരാറില്‍ ഒപ്പുവച്ച് മണിപ്പുരിലെ സായുധ സംഘമായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (UNLF). ഡല്‍ഹിയില്‍ വച്ചാണ് അക്രമത്തിന്റെ പാത ഉപേക്ഷിച്ച് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനുള്ള ഉടമ്പടിയില്‍ സംഘടനാ പ്രതിനിധികള്‍ ഒപ്പുവച്ചത്. മണിപ്പുരില്‍ ഏറ്റവുംകൂടുതല്‍ കാലം പ്രവര്‍ത്തിച്ചിരുന്ന വിമത സംഘടനയാണിത്. മണിപ്പുര്‍ സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരുമായുള്ള സമാധാന കരാര്‍ യാഥാര്‍ഥ്യമായതോടെ ആറ് പതിറ്റാണ്ടുനീണ്ട സായുധ പോരാട്ടത്തിനാണ് അന്ത്യമായിരിക്കുന്നത്. ചരിത്രപരമായ നേട്ടം എന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനെ വിശേഷിപ്പിച്ചത്. യു.എന്‍.എല്‍.എഫ്. അംഗങ്ങള്‍ ആയുധങ്ങള്‍ താഴെ വയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം എക്‌സില്‍ പങ്കുവച്ചു. മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങും സമാധാന നീക്കത്തെ സ്വാഗതം ചെയ്തു. ഈ കൂട്ടായ പരിശ്രമം മണിപ്പുരിനും മുഴുവന്‍ വടക്കുകിഴക്കന്‍ മേഖലയ്ക്കും ഐക്യവും സമൃദ്ധിയും നിറഞ്ഞ ഭാവി സമ്മാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് മണിപ്പുരിലെ ഒരു സായുധസംഘം അക്രമം ഉപേക്ഷിച്ച് ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളും അംഗീകരിച്ച് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനായെത്തുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ…

Read More

പരവൂര്‍: കൊല്ലം കോട്ടപ്പുറം ഇക്കരക്കുഴിയില്‍ വയോധികനെ മകന്‍ തീകൊളുത്തി കൊന്നു. തെക്കേകല്ലുംപുറം വീട്ടില്‍ ശ്രീനിവാസനെ(85)യാണ് മകന്‍ അനില്‍കുമാര്‍(52) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 11-മണിയോടെയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അനിലിനെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അനില്‍കുമാറിന്റെ മകന് വിദേശത്തു പഠിക്കാന്‍ പോകാന്‍ പണം നല്‍കാത്തതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. പരവൂര്‍ ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് അനില്‍കുമാര്‍. ശ്രീനിവാസന്‍ താമസിക്കുന്നതിനു തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് അനില്‍കുമാര്‍ താമസിച്ചിരുന്നത്. പണം ആവശ്യപ്പെട്ട് പലതവണ ഇയാള്‍ ശ്രീനിവാസനെ ബുദ്ധിമുട്ടിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. എന്നാല്‍ ശ്രീനിവാസന്‍ പരാതി നല്‍കിയിരുന്നില്ല. ബുധനാഴ്ച രാവിലെയും അനില്‍കുമാര്‍, ശ്രീനിവാസന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ എടുത്ത് അച്ഛനുനേരേ ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു. ഇതേസമയം അനില്‍കുമാറിന്റെ അമ്മ വസുമതിയും വീട്ടിലെ ജോലിക്കാരിയും അടുക്കളയിലായിരുന്നു. നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. സുനില്‍കുമാര്‍, ലില്ലി എന്നിരാണ് ശ്രീനിവാസന്റെ മറ്റു മക്കള്‍.

Read More