Author: News Desk

ന്യൂഡൽഹി: നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളർ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സ‍ര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് of Medical Commission ലോഗോ മാറ്റവുമുണ്ടാകുന്നത്. ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഭാരത് എന്ന് ചേർത്തതോടെയാണ് വലിയ തോതിൽ ചർച്ചകൾ തുടങ്ങിയത്. മെഡിക്കൽ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോ​ഗോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ പേര് ഔദ്യോ​ഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് സജീവമാകുന്നിതിനിടെയാണ് പുതിയ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്ന് ആയിരുന്നു ചേർത്തത്. കേന്ദ്രമന്ത്രിമാർ തങ്ങളുടെ എക്സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്.

Read More

നിലമ്പൂരിലെ ആദിവാസി ദുരിതജീവിതത്തെ കുറിച്ചുള്ള ലീഗൽ സർവീസ് അതോറിറ്റി ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് കൈമാറി. സബ് ജഡ്ജ് ഷബീർ ഇബ്രാഹിം ആണ് റിപ്പോർട്ട് നൽകിയത്. അഞ്ച് കോളനിയിലെ വീടുകൾ അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്. 2019ലെ പ്രളയത്തിന് ശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. വാണിയമ്പുഴ കോളനിയിൽ 20 കുടുംബങ്ങൾ ഷീറ്റ് കെട്ടിയ ഷെഡിലാണ് താമസിക്കുന്നത്. 20 കുടുംബങ്ങൾക്കുള്ളത് 1 ബയോ ടോയ്ലറ്റാണ്. ഇവിടെ വൈദ്യുതിയില്ല. കുടിവെള്ളമില്ലാത്തതിനാൽ പുഴയിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്. ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി ഇല്ല. കുമ്പളപ്പാറ ട്രൈബൽ കോളനിയിൽ ഊര് മൂപ്പന്‍റെ വീട് പോലും വാസയോഗ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി ഇടപെട്ടതോടെ ഇവിടെ 3 ബയോടോയ്ലറ്റ് ഇവിടെ നിർമ്മിച്ചതായും റിപ്പോർട്ടിലുണ്ട്. തരിപ്പപ്പൊട്ടി ആദിവാസി കോളനിയിലും സമാന അവസ്ഥയാണെന്നും റിപ്പോർട്ടിലുണ്ട്. ഇരുട്ടുകുത്തി കോളനിയിലെ വീടുകൾ എല്ലാം നാശത്തിന്‍റെ വക്കിലാണ്. 15 വീടുകളും വാസയോഗ്യമല്ലാത്തതാണ്.അതേസമയം, റിപ്പോർട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Read More

വാഷിങ്ടൺ: യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി ഹെൻറി കിസിഞ്ചർ അന്തരിച്ചു. 100 വയസായിരുന്നു. കണക്ടികട്ടിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. വിയറ്റ്‌നാമിൽ വെടിനിർത്തൽ സാധ്യമാക്കിയതിന്റെ പേരിൽ 1973ൽ നൊബേൽ പുരസ്‌കാരം ലഭിച്ചിരുന്നു. വിയറ്റ്‌നാമിൽ നിന്നുള്ള യുഎസ് പിന്മാറ്റത്തിലും ചൈനയുമായി ബന്ധം സ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിച്ചയാളാണ്. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷം നടന്നത്. അതേസമയം, വിയറ്റ്‌നാം യുദ്ധത്തിലടക്കമുള്ള ഇടപെടലിന്റെ പേരിലും ലാറ്റിനമേരിക്കയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഏകാധിപതികൾക്കുള്ള പിന്തുണയുടെ പേരിലും വിമർശനം ഏറ്റുവാങ്ങി. യുദ്ധക്കൊതിയനാണെന്ന തരത്തിലും വലിയ വിമർശനം ഉയർന്നിട്ടുണ്ട്. 1923ൽ ദക്ഷിണ ജർമനിയിലാണ് കിസിഞ്ചറുടെ ജനനം. നാസി വേട്ടയെ തുടർന്ന് 1938ൽ കുടുംബസമേതം അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. 1943ൽ യു.എസ് പൗരത്വം ലഭിക്കുകയും മൂന്നു വർഷത്തോളം സൈന്യത്തിന്റെ ഭാഗമാകുകയും ചെയ്തു. 1969ൽ അന്നത്തെ യു.എസ് പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ആണ് അദ്ദേഹത്തെ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത്. പിന്നീട് വിദേശകാര്യ സെക്രട്ടറിയുമായി. 50 വയസുകാരിയായ നാൻസി മാഗിന്നസ് കിസിഞ്ചർ ആണ് ഭാര്യ. ആദ്യ വിവാഹത്തിൽ രണ്ടു മക്കളും…

Read More

തിരുവനന്തപുരം: കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനുള്ള സമ്മര്‍ദ്ദം തനിക്കുമേല്‍ ഉണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നിയമോപദേശകനും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമാണ് വിദ്യാഭ്യാസമന്ത്രിയുടെ കത്ത് തനിക്ക് നല്‍കിയത്. ആദ്യ അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പുവെക്കാത്ത നിയമോപദേശവും പിന്നീട് വിദ്യാഭ്യാസമന്ത്രിയുടെ ശുപാര്‍ശകത്തിനൊപ്പം ഒപ്പുവെച്ച നിയമോപദേശവും കൊണ്ടുതന്നു. നിയമവിരുദ്ധമായത് ചെയ്യാനാണ് തന്നെ നിര്‍ബന്ധിക്കുന്നതെന്ന് ഇരുവരോടും അപ്പോള്‍ തന്നെ അറിയിച്ചിരുന്നതായും പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമോപദേശകനും ഒ.എസ്.ഡിയും വരുന്നതിന് മുമ്പ് മുഖ്യമന്ത്രി നേരിട്ടുവന്നു. കണ്ണൂര്‍ തന്റെ മാതൃജില്ലയാണെന്ന് പറഞ്ഞു. നടപടിക്രമങ്ങള്‍ അവസാനിക്കട്ടേയെന്നും പാനല്‍ വന്നാല്‍ താങ്കളുമായി ഉറപ്പായും കൂടിയാലോചിക്കുമെന്നും മറുപടി നല്‍കി. വി.സി. സ്ഥാനത്തേക്ക് 12 പേരുടെ അപേക്ഷ ലഭിച്ചതിന് ശേഷമാണ് നിയമോപദേശകനും ഒ.എസ്.ഡിയും തന്നെവന്നുകാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ വി.സി. നിയമനത്തില്‍ മാത്രമല്ല, മറ്റുകാര്യങ്ങളിലും തന്റെമേല്‍…

Read More

പുതുതായി വാങ്ങുന്ന ബി.എസ്.4, ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങളുടെ പുക പരിശോധന ഒരു വര്‍ഷം കഴിഞ്ഞ് നടത്തിയാല്‍ മതിയെന്ന് ഹൈക്കോടതി. ഈ നിലവാരത്തിലുള്ള വാഹനങ്ങളും രജിസ്റ്റര്‍ചെയ്ത് ആറുമാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചി സ്വദേശി എസ്. സദാനന്ദ നായിക്കാണ് ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇത് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ബി.എസ്.4, ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങളുടെ പുക പരിശോധന വാഹനത്തിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം മതിയെന്ന് സബ് റൂളില്‍ പറയുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഉത്തരവ് കോടതി റദ്ദാക്കിയത്. പുക പരിശോധനാ സെന്ററുകള്‍ക്ക് വേണ്ടി കേന്ദ്രചട്ടം മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകള്‍ എന്ന് മുമ്പുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഭാരത് സ്റ്റേജ് 4 (ബി.എസ്.4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷന്‍) ആറുമാസമായി ഉയര്‍ത്തിയതുമായിരുന്നു വിമര്‍ശനങ്ങള്‍ക്ക്…

Read More

അബുദാബി : വർഷാവസാനത്തോടെ 2.2 കോടി യാത്രക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങി അബുദാബി രാജ്യാന്തര വിമാനത്താവളം. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന അഞ്ചു സെക്ടറുകളിൽ കൊച്ചി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ നഗരങ്ങൾ. അബുദാബിയിൽനിന്നും തിരിച്ചുമുള്ള യാത്രക്കാരുടെയും ടിക്കറ്റ് വിൽപനയുടെയും കാര്യത്തിൽ മുംബൈ ആണ് ഒന്നാമത്. കൊച്ചി, ഡൽഹി നഗരങ്ങൾ തൊട്ടുപിന്നിലുണ്ട്. ലണ്ടൻ, ദോഹ എന്നിവയാണ് പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിൽ എത്തിയ മറ്റു നഗരങ്ങൾ. വിനോദ സഞ്ചാരത്തിനും വ്യാപാരത്തിനുമുള്ള തന്ത്രപ്രധാന കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ഉറപ്പിക്കുമെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് അബുദാബി എയർപോർട്ട്‌സ് എംഡിയും ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എലീന സോർലിനി പറഞ്ഞു. അബുദാബി ഫോർമുല 1 ഗ്രാൻഡ് പ്രി, ദുബായ് കാലാവസ്ഥ ഉച്ചകോടി (കോപ്28) തുടങ്ങി യുഎഇയിൽ നടന്നുവരുന്ന രാജ്യാന്തര പരിപാടികൾ യാത്രക്കാരുടെ എണ്ണം കൂട്ടി. ഡിസംബറിൽ മാത്രം 22.9 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 49% വളർച്ചയുണ്ട്.…

Read More

ടോക്കിയോ: ജപ്പാനിലെ യക്കുഷിമ ദ്വീപില്‍ യു.എസ്. സൈനികവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഓസ്‌പ്രേ വിഭാഗത്തില്‍പ്പെട്ട വിമാനം പരീശീലനപ്പറക്കലിനിടെയാണ് കടലില്‍ തകര്‍ന്നുവീണത്. ബുധനാഴ്ചയായിരുന്നു അപകടം. ജപ്പാന്റെ തെക്കേ അറ്റത്തെ പ്രധാന ദ്വീപായ ക്യുഷുവിന്റെ തെക്കുഭാഗത്താണ് യക്കുഷിമ സ്ഥിതിചെയ്യുന്നത്. അപകടത്തില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനെ ആദ്യം കടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചെന്ന് ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. എട്ടുപേരങ്ങുന്ന സംഘമാണ് സി.വി 22ബി ഓസ്‌പ്രേ വിമാനത്തില്‍ യൊക്കോത്തയിലെ എയര്‍ ബെയ്‌സില്‍ നിന്ന് പരിശീലന പറക്കല്‍ ആരംഭിച്ചതെന്ന് യു.എസ് വ്യോമസേന ഓപ്പറേഷന്‍സ് തലവന്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിമാനത്തിന്റെ ഇടത് എഞ്ചിന് തീപിടിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് കഗോഷിമ മേഖലയിലെ ദുരന്തനിവാരണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് വിമാനങ്ങളുടെയും ആറ് കപ്പലുകളുടെയും സഹായത്തോടെയുള്ള തിരച്ചില്‍ ബുധനാഴ്ച രാത്രി മുഴുവന്‍ നടത്തിയതായി ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് വക്താവ് വ്യാഴാഴ്ച അറിയിച്ചു.…

Read More

കൊല്ലം: പുനലൂരില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ കായിക താരവും ദേശീയ മെഡല്‍ ജേതാവുമായ ഓംകാര്‍ നാഥ് (25) മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. ബുനധാഴ്ച രാത്രി 11.15-ഓടെയാണ് അപകടമുണ്ടായത്. ഓംകാര്‍നാഥായിരുന്നു ബൈക്ക് ഓടിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം എസ്എപി ക്യാംപിലെ ഹവില്‍ദാറായിരുന്നു കൊല്ലം തൊളിക്കോട് സ്വദേശിയായ ഓംകാര്‍. ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഓംകാര്‍ സംസ്ഥാനതലത്തിലും നിരവധി മെഡലുകള്‍ നേടിയിരുന്നു.

Read More

ഹൂസ്റ്റൺ: നോമിനേഷനുകൾ പിൻവലിക്കുന്ന തീയതി കഴിഞ്ഞപ്പോൾ കിട്ടിയ വിവരമനുസരിച്ച് രണ്ട് ശക്തമായ പാനലുകൾ ആണ് ഇപ്രാവശ്യത്തെ മാഗ് ഇലക്ഷൻ ഗോദയിൽ കൊമ്പ് കോർക്കുന്നത്. രണ്ടു പാനലുകാരും  വിജയം ലക്ഷ്യമാക്കി തീപാറുന്ന പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ഇവിടത്തെ സംഘടനാ ഇലക്ഷൻ നിരീക്ഷകർ പറയുന്നത് ഇപ്പോൾ രണ്ടു പാനലുകാരും ഒപ്പത്തിനൊപ്പം ആണെന്നാണ്.. ഈ അവസരത്തിൽ പതിവുപോലെ ഒരു സ്വതന്ത്രവേദിയായ കേരള ഡിബേറ്റ് ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തിൽ സ്ഥാനാർഥികളെയും മറ്റു താല്പര്യമുള്ള എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തി ഒരു സ്വതന്ത്ര നിഷ്പക്ഷ സംവാദവും ഓപ്പൺ ഫോറവും വെർച്വൽ പ്ലാറ്റു ഫോമിൽ സംഘടിപ്പിക്കുകയാണ്. ഡിസംബർ 4 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് (CENTRAL TIME) സ്വന്തമായ ആസ്ഥാനവും ആസ്തിയും ഉള്ള, അംഗസംഖ്യയിലും, പ്രവർത്തനത്തിലും മികവു പുലർത്തുന്ന അമേരിക്കയിലെ  പ്രമുഖ മലയാളി സംഘടനയാണ് മാഗ്. ‌സ്ഥാനാർഥികൾക്കും അംഗങ്ങൾക്കും പൊതുജനങ്ങൾക്കും മാധ്യമ പ്രതിനിധികൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും ചോദ്യങ്ങൾ ചോദിക്കുവാനും ഉള്ള അവസരം കൊടുക്കുവാൻ കേരള ഡിബേറ്റ് ഫോറം യുഎസ്എ അങ്ങയറ്റം ശ്രമിക്കുന്നതായിരിക്കും.…

Read More

തിരുവനന്തപുരം: സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഉത്തരവാദിത്വമെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അതു ചെയ്യേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സര്‍ക്കാര്‍ എജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ഒരു പ്രൊപ്പോസല്‍ മുന്നോട്ടുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലാ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കോടതിയുടെ വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എന്തു തന്നെയായായാലും പരമോന്നത നീതിപീഠമായ സുപ്രീം കോടതി പറയുന്നത് അംഗീകരിക്കും. വിധി കിട്ടിയ ശേഷം വിശദ പ്രതികരണം നടത്താമെന്ന് മന്ത്രി പറഞ്ഞു.

Read More