- ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും
- ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി, ഭൂമിയില്‍ ഉടമാവകാശമില്ലെന്ന് കോടതി
- യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
- ‘അഭിനന്ദനം മാത്രമേ ഉളളൂ, അവധി ഇല്ലേ’; സ്വര്‍ണക്കപ്പ് നേട്ടത്തില്‍ കണ്ണൂരിന് അവധിയില്ല; കലക്ടറുടെ കുറിപ്പില്‍ ‘കമന്റ്’
- സിംസ് വനിതാ വിഭാഗത്തിൻറ്റെയും കുട്ടികളുടെ വിഭാഗത്തിൻറ്റെയും സ്ഥാനാരോഹണംബഹ്റൈൻ സിറോ മലബാർ സൊസൈറ്റിയുടെ ഭാഗമായ ലേഡീസ് വിങ്ങിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും പ്രവർത്തനോൽഘാടനം ജനുവരി 17 ന് സിംസ് ഗുഡ്വിൻ ഹാളിൽ നടന്നു.
- വൻ ജനപങ്കാളിത്തത്തോടെ ഇന്ത്യൻ സ്കൂൾ ഫെയറിന് ഉജ്വല സമാപനം
- ‘മീശ പിരിച്ചത് കുട്ടികൾക്ക് വേണ്ടി, നിങ്ങൾക്ക് മുന്നിലെ സാധ്യതകളുടെ ആകാശം അനന്തമാണ്’; കലോത്സവ വേദിയിൽ മോഹൻലാൽ
- മന്നം അവാർഡ് 2025 : അവാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
Author: News Desk
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കാൻ കെ.പി.സി.സി തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ റിപ്പോർട്ടർ ചാനലിൽ ചർച്ചാ പരിപാടികളിലേക്ക് പ്രതിനിധികളെ അയക്കില്ലെന്ന് കെ.പി.സി.സി അറിയിച്ചു. 2023 നവംബർ 29 ന് ചാനലിലെ “മീറ്റ് ദ എഡിറ്റേഴ്‌സ്” പരിപാടിയിൽ രാഹുൽ ഗാന്ധി എം.പിക്കെതിരെ നടത്തിയ പരാമർശങ്ങൾ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണ്. വിമർശനം ഉന്നയിക്കാനുള്ള അവകാശം എല്ലാവർക്കും ഉള്ളപ്പോൾ തന്നെ പരിപാടിയിൽ മാധ്യമപ്രവർത്തകൻ അല്ലാത്ത മുട്ടിൽ മരം വെട്ട് കേസ് പ്രതിയായ ചാനൽ ഉടമയെ ഉൾപ്പെടുത്തിയ പാനൽ നടത്തിയത് മാധ്യമപ്രവർത്തനത്തിന്‍റെ അന്തഃസ്സത്തക്കും മാധ്യമധർമ്മത്തിനും നിരക്കാത്തതാണ് -കെ.പി.സി.സി വ്യക്തമാക്കി. ഏകപക്ഷീയമായി അവാസ്ഥവമായ കാര്യങ്ങൾ വ്യക്തിപരമായ വിദ്വേഷത്തോടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ഈ ചാനൽ ഉടമയ്ക്ക് ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കുവാനെന്നും കെ.പി.സി.സി അറിയിച്ചു.
കൊച്ചി: നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം, നവകേരള സദസ്സിന്റെ സമ്മേളന വേദിക്കരികില്‍ പാചകം പാടില്ലെന്ന വിചിത്ര നിര്‍ദേശവുമായി ആലുവ പൊലീസ്. സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിലെ കച്ചവടക്കാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നൽകി. സുരക്ഷാകാരണങ്ങളാല്‍ ഭക്ഷണശാലയില്‍ അന്നേ ദിവസം പാചകവാതകം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും പൊലീസിന്റെ നിർദേശത്തിൽ പറയുന്നു. ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയില്‍ കാര്‍ഡ് വാങ്ങണമെന്നും നിര്‍ദേശത്തിലുണ്ട്. ‘‘ഡിസംബർ 7ന് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമാണ് നവകേരള സദസ് ചേരുന്നത്. പരിപാടിയിൽ വൻജനപങ്കാളിത്തം ഉണ്ടാകും. പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി, സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കടയിൽ ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങൾ അനിവാര്യമാണ്. കടയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പരിശോധനയ്ക്കു ശേഷം താൽകാലിക തിരിച്ചറിയിൽ കാർഡ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നു നൽകും. ഇതിനായി തൊഴിലാളികളുടെ രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ…
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഷോക്കേറ്റ് പതിനൊന്നുവയസുകാരന്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത്. ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് അപകടം ഉണ്ടായത്. രാവിലെ പതിനൊന്നുമണിയോട ഇതരസംസ്ഥാന തൊഴിലാളിയും കുടുംബവും പേഴക്കാപ്പിള്ളിയിലെ ഒരു ജാതി തോട്ടത്തില്‍ നിന്ന് ആക്രി സാധനങ്ങള്‍ പെറുക്കുകയായിരുന്നു. അതിനിടെ നിലത്ത് വീണ് കിടക്കുന്ന കമ്പി കണ്ട് അതെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് വൈദ്യുതി കമ്പിയില്‍ നിന്ന് കുട്ടിയെ തട്ടിത്തെറിപ്പിച്ചത്.ഉടന്‍ തന്നെ റാബുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ സഹോദരനും പരിക്കേറ്റിട്ടുണ്ട്. സഹോദരന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു പണം ആവശ്യപ്പെടാനാകില്ല; സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: നവകേരള സദസ്സിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കൗണ്‍സിലിന്റെ അനുമതിയില്ലാതെ പണം ചെലവഴിക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നവകേരള സദസ്സിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പണം അനുവദിക്കണമെന്നായിരുന്നു ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പണം ചെലവഴിക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ല. മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഇത്തരമൊരു ഉത്തരവ് നല്‍കാന്‍ സാധിക്കില്ല. കൗണ്‍സിലിന്റെ അനുവാദമില്ലാതെ സെക്രട്ടറിമാര്‍ക്ക് പണം ചെലവഴിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൗണ്‍സില്‍ അംഗീകരിച്ചാല്‍ മാത്രമേ സെക്രട്ടറിക്ക് പണം അനുവദിക്കാനാകൂ, അല്ലാതെ സെക്രട്ടറിക്ക് ഏകപക്ഷീയമായി പ്രവര്‍ത്തിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പറവൂര്‍ നഗരസഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
‘ആരോപണങ്ങളിൽ വസ്തുതയുണ്ടെങ്കിൽ ഏതുതരത്തിലുള്ള ശിക്ഷയും വിധിക്കാം; എന്റെത് പെണ്‍കുഞ്ഞാണെന്ന് ഓർക്കണം’
കൊല്ലം: മകളെ തട്ടിക്കൊണ്ടുപോയ കേസിൽ തനിക്ക് ശിക്ഷ കിട്ടണമെങ്കിൽ കിട്ടട്ടെ എന്ന് കൊല്ലത്ത് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കുട്ടിയുടെ പിതാവ്. കുഞ്ഞിന്റെ ശരീരത്തില്‍ ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു കിട്ടിയതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ‘പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലചെയ്യുന്ന വ്യക്തിയാണ് ഞാൻ. ഞാനും ഭാര്യയും സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നവരാണ്. സംഭവം നടക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും സ്ഥലത്തില്ല. അന്വേഷണവുമായി എല്ലാരീതിയിലും ഞാൻ സഹകരിച്ചു. പൊലീസ് വിളിച്ച സ്ഥലത്തെല്ലാം പോയി. ഇപ്പോൾ അന്വേഷണം നല്ലരീതിയിലാണ് പുരോഗമിക്കുന്നത്.’– കുട്ടിയുടെ അച്ഛൻ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ തനിക്കു ഫ്ലാറ്റ് ഉണ്ടെന്ന വാർത്ത വ്യാജമാണെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ‘കഴിഞ്ഞ പത്തുവർഷക്കാലമായി ജോലിചെയ്തിരുന്ന ആശുപത്രി അനുവദിച്ച ക്വാർട്ടേഴ്സിലാണ് ഞാൻ താമസിക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. എന്റെയും ഭാര്യ, അമ്മ, അച്ഛൻ അങ്ങനെ കുടുംബത്തിലുള്ള എല്ലാവരുടെയും അക്കൗണ്ട് നമ്പരുകൾ അന്വേഷണ സംഘത്തിനു കൈമാറി. ഈ ആരോപണങ്ങളിൽ വസ്തുതയുണ്ടെങ്കിൽ…
ഇംഫാൽ: രാജ്യത്തെയാകെ ഞെട്ടിച്ച് മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 18 കോടി രൂപ കൊള്ളയടിച്ചു. സംഭവം ഉഖ്രുൾ ജില്ലയിൽ. കൊള്ള നടത്തിയത് ആയുധധാരികളായ സംഘമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വ്യൂലാൻഡിലെ ഉഖ്‌റുൽ ടൗണിന്റെ ഹൃദയഭാഗത്താണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്. പിഎൻബി ബാങ്കിന്റെ പ്രധാന ഗേറ്റിൽ കാവൽ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊണ്ട് മുഖംമൂടി ധരിച്ചെത്തിയ സംഘം വൈകിട്ട് 5.40ഓടെയാണ് ബാങ്കിന് അകത്ത് കയറിയത്. ബാങ്ക് ജീവനക്കാർ പറയുന്നതനുസരിച്ച് മുഖംമൂടി ധരിച്ച 8-10 പുരുഷന്മാർ ബാങ്കിലേക്ക് ആതിക്രമിച്ച് എത്തുകയും ജീവനക്കാരെ ശുചിമുറിക്കുള്ളിൽ കെട്ടിയ ശേഷം പൂട്ടിയിടുകയും ചെയ്തു. തുടർന്ന് മുഖംമൂടി ധരിച്ചവർ തോക്ക് ചൂണ്ടി മാനേജരെ ഭീഷണിപ്പെടുത്തി ലോക്കർ തുറന്ന് പണം കൊള്ളയടിക്കുകയായിരുന്നു. സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് പ്രധാന ഗേറ്റിന് കാവൽ നിന്നിരുന്നതെന്നാണ് മണിപ്പൂരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെറും 10 മിനിറ്റ് കൊണ്ടാണ്…
ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി. 15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്‌കൂളുകളിൽ നിന്നുമായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.
ഷൊര്‍ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിന്‍റെ സാധുത ചോദ്യംചെയ്താണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും രംഗത്തെത്തിയത്. നിയമനസാധുതയെ ചോദ്യംചെയ്തുള്ള വാദം രാജ്യത്തെ ഒരു കോടതിയും അംഗീകരിച്ചില്ല, തള്ളിക്കളയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നിയമിച്ച ചാന്‍സലര്‍ തന്നെ സുപ്രീംകോടതിയില്‍ പറഞ്ഞത്, യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നിയമനം എന്നാണ്. ആ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. പുനര്‍നിയമനം സംബന്ധിച്ച് നിലവിലുള്ള യുജിസി ചട്ടങ്ങള്‍ ഒന്നുംതന്നെ ലംഘിക്കപ്പെട്ടിട്ടില്ല എന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. ചാന്‍സലറുടെ നിലപാട് തങ്ങളെ അമ്പരപ്പിക്കുന്നു എന്നാണ് ജഡ്ജിമാര്‍ വിധിന്യായത്തില്‍ പറഞ്ഞത്. പുനര്‍നിയമനം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സുപ്രീംകോടതി വിധി വന്നശേഷവും ചാന്‍സലര്‍ പറയുന്നത്. ഇത് വിചിത്രമായ നിലപാടാണ്. പ്രൊ ചാന്‍സലര്‍ ചാന്‍സലര്‍ക്ക് എഴുതിയ കത്താണ് ബാഹ്യസമ്മര്‍ദമായി വ്യാഖ്യാനിക്കപ്പെടുന്നത്. ഒരേനിയമത്തിന് കീഴില്‍വരുന്ന രണ്ടധികാരികല്‍ തമ്മില്‍ നടത്തുന്ന കത്തിടപാടുകള്‍ എങ്ങനെയാണ് ബാഹ്യസമ്മര്‍ദമാകുക? വിധിയില്‍ നിയമനാധികാരിയായ ചാന്‍സലറെക്കുറിച്ചാണ്…
കൊച്ചി: ആലുവയിൽ ദമ്പതികളെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച് വാഹനവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. ബുധനാഴ്ച രാത്രി ആലുവ പെരുമ്പാവൂർ റൂട്ടിൽ അസീസിപ്പടിയിൽ കാർ തടഞ്ഞു നിർത്തി ദമ്പതികളെ ആക്രമിച്ച് 64,500 രൂപയും കാറും തട്ടിയെടുത്ത കൊടികുത്തിമല സ്വദേശി ഷഫീഖ് (30) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പട്ടേരിപ്പുറം പുത്തനങ്ങാടി പി.വി. ജോക്കി (61), ഭാര്യ ഷിനി (53) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. തലയിലും ദേഹത്തും ഇരുമ്പു വള കൊണ്ടുള്ള ഇടിയേറ്റ ജോക്കി ആശുപത്രിയിൽ ചികിത്സയിലാണ്. കാർ പിന്നീടു ടയർ പഞ്ചറായ നിലയിൽ പൈപ്പ് ലൈൻ റോഡിൽ നിന്നു പൊലീസ് കണ്ടെടുത്തു. പഴ്‌സും 4,500 രൂപയും എടിഎം കാർഡും കുന്നത്തേരിയിൽ റോഡരികിൽ നിന്നു ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അശോകപുരം കൊടികുത്തുമല പുത്തൻപറമ്പിൽ ഷെഫീക്കിനെ കളമശേരിയിൽ നിന്ന് ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആലുവ റൂറൽ എസ് ഓഫീസിന് സമീപത്തുവെച്ച് ദമ്പതികളെ…
ഇന്ത്യൻ സ്കൂൾ ബഹ്റൈൻ്റെ ഉത്തമ താല്പര്യത്തെ കരുതി ആര് പിന്തുണച്ചാലും അത് സർവത്മനാ സ്വാഗതം ചെയ്യും
മനാമ: വ്യപകമായ നുണപ്രചാരങ്ങളുടെ കുത്തൊഴുക്കിലാണ് പ്രതിപക്ഷം പ്രതീക്ഷ അർപ്പിക്കുന്നത്. 9വർഷം ഇന്ത്യൻ സ്കൂൾ എന്ന മഹാപ്രസ്ഥാനത്തെ പ്രോഗ്രസ്സീവ് പാരന്റ്സ് അല്ലയൻസ്ന്റെ നേതൃത്വത്തിൽ പ്രിൻസ് നടരാജനനും, സജ്ജീ ആന്റണിയും നയിച്ചിട്ടും ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കുവാൻ പ്രതിപക്ഷമെന്ന് പറയുന്നവർക്ക് കഴിഞ്ഞിട്ടില്ല എന്തുകൊണ്ടെന്നാൽ പാവപെട്ട രക്ഷിതാക്കൾ ചോരയും നീരും നൽകി തങ്ങളുടെ കുഞ്ഞുങ്ങളുടെ പഠനത്തിന് നൽകുന്ന പണം അവരുടെ ഉന്നമനത്തിന് ഉപയോഗിക്കുക എന്നതാണ് PPA യുടെ നയം. അല്ലാതെ അനാവശ്യമായ നിർമാണപ്രവർത്തനങ്ങൾ നടത്തി അതിന്റെ പേരിൽ കമ്മീഷൻ കൈപ്പറ്റുകയും, ആഘോഷങ്ങളും സദ്യകളും നടത്തി ദൂർത്ത് അടിക്കുക എന്നതും PPA യുടെ നയമല്ല. ക്ലബ് സംസ്കാരം സ്കൂളിൽ തിരിച്ച് കൊണ്ട് വരുവാൻ ആഗ്രഹിക്കുന്ന പ്രതിപക്ഷം വിദ്യാഭ്യാസത്തിനല്ല പ്രാധാന്യം നൽകുന്നത്, വിദ്യാഭ്യാസത്തിന്റെ പേരിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന കച്ചവടത്തിനാണ് എന്ന് അവരുടെ പ്രകടനപത്രികകൾ വ്യക്തമാക്കുന്നു. https://youtu.be/9wbLTi20bxE കൺസ്ട്രക്ഷൻ ആവശ്യത്തിനാണ്. അതല്ല സ്കൂളിന്റെ ലക്ഷ്യം കൺസ്ട്രക്റ്റ് ചെയ്യുവാൻ കെല്പുള്ള ഭാവി തലമുറയെ വളർത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ആ…
