- പുണ്യദര്‍ശനം കാത്ത് ഭക്തര്‍; മകരജ്യോതി ഇന്ന്; വിപുലമായ ക്രമീകരണങ്ങള്‍
- തൃശ്ശൂര്‍ ഇനി ‘കല’സ്ഥാനം; 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു, കലയാണ് കലാകാരന്മാരുടെ മതമെന്ന് മുഖ്യമന്ത്രി
- വോയ്സ് ഓഫ് ആലപ്പി പ്രഥമ ‘മനു മെമ്മോറിയൽ ട്രോഫി’ വടംവലി മത്സരം: ആര്യൻസ് ടീം ജേതാക്കൾ
- “വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറം (VOT)”: 2026–2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റു
- മലയാളികളടക്കം 50 പ്രവാസികളുടെ ജീവൻ പൊലിഞ്ഞ മംഗഫ് തീപിടിത്തം; പ്രതികളുടെ തടവുശിക്ഷ കോടതി മരവിപ്പിച്ചു, ജാമ്യം
- പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ
- യുദ്ധവിമാനങ്ങളും ഡ്രോണുകളും വിൽക്കാൻ പാകിസ്ഥാൻ, ബംഗ്ലാദേശിനും സൗദിക്കും പിന്നാലെ മറ്റൊരു ഏഷ്യൻ രാജ്യവുമായി ചർച്ച
- ‘തുടരും ഈ ജൈത്രയാത്ര’! ദിവസങ്ങൾക്കുള്ളിൽ വീണ്ടും കളക്ഷൻ റെക്കോർഡുമായി കെഎസ്ആർടിസി, നേടിയത് 11.71 കോടി രൂപ
Author: News Desk
കൊച്ചി: ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയസഖ്യം അവസാനിപ്പിച്ചതായി ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ് അറിയിച്ചു ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാളിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സാബു പറഞ്ഞു. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന പേരിലാണ് ഇരു പാര്‍ട്ടികളും ചേര്‍ന്നു സഖ്യമുണ്ടാക്കിയത്. 2022 മേയ് 15ന് കിഴക്കമ്പലത്താണു സഖ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും മുന്നണിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോ പൊതുപരിപാടി തയാറാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. സംഘടനാപരവും രാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങള്‍ കൊണ്ടാണ് രണ്ടു പാര്‍ട്ടികള്‍ക്കും ആശയപരമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞു.
ഒന്നരവര്‍ഷത്തിനകം വൈദ്യുതവാഹനങ്ങളുടെ വില പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്കു തുല്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ പറഞ്ഞു. വൈദ്യുതവാഹനങ്ങളിപ്പോള്‍ ജനപ്രിയമാണ്. പ്രശ്‌നം വില കൂടുതലാണെന്നതുമാത്രമാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ വൈദ്യുത കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ കയറ്റുമതി ചെയ്യുന്ന മുന്‍നിരരാജ്യമായി ഇന്ത്യ മാറും. വൈദ്യുതവാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററി മാലിന്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഏതു റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും രഞ്ജീത്ത് രഞ്ജന്റെ ചോദ്യത്തിനുത്തരമായി മന്ത്രി കൂട്ടിച്ചേര്‍ത്തു. ”അത്തരമൊരു റിപ്പോര്‍ട്ടോ കണ്ടെത്തലോ ഞങ്ങളുടെ പക്കലില്ല. എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൗരവമായെടുക്കും. ലിഥിയം-അയണ്‍ ബാറ്ററി മാലിന്യം പുനരുപയോഗം ചെയ്യാനുള്ള നീക്കം ആരംഭിക്കും” -മന്ത്രി പറഞ്ഞു. ആറാമത്തെ വലിയ ലിഥിയം-അയണിന്റെ കരുതല്‍ ജമ്മു കശ്മീരിലാണെന്നും ഇന്ത്യ നിലവില്‍ 1200 ടണ്‍ ലിഥിയം അയണ്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാണ ഹബ്ബാക്കി ഇന്ത്യയെ മാറ്റുമെന്ന് മന്ത്രി മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററികള്‍ ഇന്ത്യയില്‍ തന്നെ…
മാസപ്പടി: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും അടക്കം 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവ്
കൊച്ചി: മാസപ്പടി വിവാദത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ ഉൾപ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള 12 പേർക്കെതിരേയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ രേഖയിലെ കാര്യങ്ങൾ പ്രകാരമാണ് കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലായിരുന്നു ആദ്യം ഹർജി നൽകിയത്. എന്നാൽ ഹർജി തള്ളിയതിനെത്തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഗിരീഷ് ബാബു മരണപ്പെട്ടു. തുടർന്ന് കേസ് നിലനിൽക്കുമോ എന്ന് അന്വേഷിക്കുന്നതിനായി അമികസ്ക്യൂരിയെ നിയോഗിച്ചു. കേസുമായി മുന്നോട്ട് പോകാം എന്ന അമിക്കസ്ക്യൂരിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ വിധി.
മനാമ: കഴിഞ്ഞ മുപ്പത്തഞ്ച് വർഷത്തിലധികമായി ബഹ്‌റൈനിലുള്ള വടകര, നാദാപുരം റോഡ് സ്വദേശി മഠത്തിൽ പൊയിൽ അബ്ദുൽ റഷീദ് മരണപ്പെട്ടു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ ആയിരുന്നു. സൈപ്രസ് നിർമ്മാണ കമ്പനിയായ ജി.പി.സെഡിൽ (G. P. ZACHARIADES LTD.) ഇരുപത് വർഷത്തോളം ടൈം കീപ്പർ ആയി ജോലി ചെയ്തിരുന്നു. പിന്നീട് മനാമ സൂഖിൽ ഒരു ഇലക്ട്രോണിക്സ് കട നടത്തി വരികയായിരുന്നു. ഭാര്യ സമീറ. മക്കൾ ഫിജിൻ റഷീദ്, ഫീമ റഷീദ്, മുഹമ്മദ് ഫിസാൻ റഷീദ്. കെ.എം.സി.സി. യുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും.
മനാമ: അന്താരാഷ്‌ട്ര വളണ്ടിയർ ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം വിവിധ സന്നദ്ധ സംഘടനകളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ഈസ്റ്റ് റിഫ ഷരീഫ അൽ അവാദി യൂത്ത് ആന്റ് ചിൽഡ്രൻ ക്ലബിൽ വെച്ചായിരുന്നു പരിപാടി. ചടങ്ങിൽ വെച്ച് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുള്ള ആദരവ് വകുപ്പ് മന്ത്രി ഉസാമ ബിൻ അഹമ്മദ് ഖലഫ് അൽ അസ്‌ഫൂറിൽ നിന്നും വൈസ് പ്രസിഡന്റ് സുബൈർ എം.എം. ഏറ്റുവാങ്ങി. കേന്ദ്ര സമിതി അംഗം അബ്ദുൽ ഹഖും സന്നിഹിതനായിരുന്നു.
മനാമ: തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ 2024 ലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. വി.പി. അബ്ദു റസാഖ് പ്രസിഡണ്ടായ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി അബുറഹ്മാൻ പാലിക്കണ്ടിയും ട്രെഷറർ മുസ്തഫ ടി.സി.എ. അഡ്വൈസറി ബോർഡ് ചെയർമാൻ പി.എം.സി. മൊയ്തു ഹാജി എന്നിവരാണ്. മറ്റു ഭാരവാഹികൾ: ഹാഷിം പുല്ലമ്പി, റഷീദ് മാഹി (വൈ.പ്രസിഡണ്ട്), ഹസീബ് അബ്ദുറഹ്മാൻ, അഷ്‌റഫ് ടി.കെ.(ജോ.സെക്രട്ടറി), ഷിറാസ് അബ്ദു റസാഖ് (അസി. ട്രഷറർ), നിസാർ ഉസ്മാൻ (സക്കാത്ത് കൺവീനർ), ഹിഷാം ഹാഷിം (ജോ. കൺവീനർ), ഹാരിസ് സി.കെ. (മെമ്പർഷിപ് സെക്രട്ടറി) എക്സിക്യൂട്ടീവ് മെംബേർസ്: മുഹമ്മദ് അലി പരിയാട്ട്, രിസാലുദ്ദീൻ പുന്നോൽ, ഇർഷാദ് ബംഗ്ലാവിൽ, ഡോ. റിസ്‌വാൻ നസീർ, ഡോ. ദിയൂഫ് അലി, മുഹമ്മദ് സാദിഖ്, മുഹമ്മദ് ഷഹബാസ്, റിൻഷാദ് എം.എം. എന്നിവരാണ്.
മനാമ: കാലങ്ങൾക്കു ശേഷം ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് കൈവന്ന അവസരമാണ് സ്കൂളിനെ അതിന്റെ പ്രതാപകാലത്തിലേക്കു നയിക്കാൻ കെൽപ്പുള്ള യഥാർത്ഥ രക്ഷിതാക്കൾ നയിക്കുന്ന ഐ എസ് പി ഫ് പാനലിനെ തിരഞ്ഞെടുക്കാൻ.എല്ലാ രക്ഷിതാക്കളും ഈ അവസരം വിനിയോഗിക്കണമെന്നും ഇന്ന് (ഡിസംബർ 5 ) പാൻ ഏഷ്യാ ഹാളിലിൽ വെച്ച് ഐ എസ് പി ഫ് നടത്തിയ പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. തങ്ങൾ വാഗ്‌ദാനം ചെയ്ത എല്ലാ കാര്യങ്ങളും സമയബന്ധിതമായി നടത്താൻ പ്രതിഞ്ജാബദ്ധരാണെന്നും,രക്ഷിതാക്കൾക്കും സമൂഹത്തിനും ഇതെല്ലാം പരിശോധിക്കാൻ ഒരു പുതിയ വിവരാവകാശ സംവിധാനം കൊണ്ടുവരുമെന്നും,കാലഘട്ടത്തിനു അനുസരിച്ചു ഭരണഘടന പരിഷ്‌കരിക്കാൻ മുൻകൈയെടുക്കും,വിദ്യാർത്ഥികൾക്ക് രുചികരവും പോഷക സമ്പുഷ്ടവുമായ വിഭവങ്ങൾ ഉൾപ്പെടുത്തി ഇരുന്ന് ഭക്ഷണം കഴിക്കാൻ ലാഭമെടുക്കാത്ത തരത്തിൽ കച്ചവട സമൂഹത്തിന്റെകൂടി പിൻബലത്തിൽ വിശാലമായ കഫെ കാന്റീനുകൾ ആരംഭിക്കും.തങ്ങളുടെ കുട്ടികൾ എന്താണ് കഴിക്കുന്നത് എന്ന് മുൻക്കൂട്ടി അറിയാൻ വർത്തമാനകാല സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സംവിധാനം ഏർപ്പെടുത്തും.വരുന്ന സെപ്റ്റംബർ ആദ്യവാരത്തിൽ തന്നെ പുതുക്കിയ ശുചിമുറികൾ തയ്യാറാക്കും, പെൺകുട്ടികൾക്ക് സഹായകരമായ സാനിറ്ററി നാപ്‌കിൻ…
മനാമ: മുൻകാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു തികച്ചും അഭിലഷണീയമല്ലാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. 9 വർഷമായി പ്രിൻസ് നടരാജൻ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മറ്റിക്കെതിരെ ഒരു തരത്തിലുമുള്ള ക്രമക്കേടുകളോ ആക്ഷേപങ്ങളോ ഉന്നയിക്കാൻ ആവാത്തതിനാലാവാം നമ്മുടെ സംസ്കാരത്തിന് യോജിക്കാത്ത രീതിയിൽ പോലുമുള്ള വാർത്തകൾ പടച്ചുവിടുന്നതും രക്ഷിതാക്കളുടെ മനസ്സുകളിൽ ആഴത്തിലുള്ള മുറിവുകളും ചേരിതിരിവുകളും ഉണ്ടാക്കുവാനും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ രാജ്യത്ത് സഹോദരന്മാരെ പോലെ കഴിയേണ്ടവരാണ് നാമെന്ന ബോധ്യം പോലും പലർക്കും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ. 2013 ൽ റിഫ സ്കൂൾ പണി കഴിപ്പിച്ചത് പഴ ഭരണസമിതിയാണ്. അതിന്റെ ആവശ്യത്തിനായി എടുത്ത ലോൺ തിരിച്ചടവിലേക്കായി ഡിസംബർ 2014 വരെ രക്ഷിതാക്കളിൽ നിന്നും അധികമായി പിരിച്ചെടുത്ത 778521 ദിനാർ വകമാറ്റി ചിലവഴിക്കുകയും ഒരു പൈസ പോലും ബാങ്കിൽ അടക്കാത്തവരാണ് കോവിഡ് മഹാമാരികാലത്തു ബാങ്ക് ലോൺ അടവിൽ മുടക്കം വന്നതിനെ എടുത്ത് പറഞ്ഞു ഇപ്പോഴത്തെ ഭരണസമിതിയെ അവഹേളിക്കുന്നത് എന്നത് വിരോധാഭാസമാണ്. രക്ഷിതാക്കളിൽ നിന്ന് പിരിച്ചെടുത്തതിനെക്കാൾ എത്രയോ കൂടുതൽ…
ആത്മവിശ്വാസം നഷ്ടപെട്ട പ്രതിപക്ഷം പൊള്ളയായ വാഗ്ദാനങ്ങൾ നൽകി രക്ഷിതാക്കളെ വഞ്ചിക്കുന്നു: പിപിഎ
മനാമ: ഫീസ് കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുവാൻ, ടോലെറ്റ് കെട്ടുന്നതിനെ കുറിച്ച് ആലോചിക്കുവാൻ , തണുപ്പ് കാലത്ത് എസി നനക്കുന്നതിനെ കുറിച്ച് ആലോചിക്കുവാൻ എല്ലാം 100 ദിവസം. ഇങ്ങനെ 100 ദിവസത്തെ വാഗ്ദാനം നൽകുന്നവർ സ്‌കൂളിൽ ആധുനിക വിദ്യഭ്യാസ പദ്ധതിയെ സംബന്ധിച്ച് ചിന്തിക്കുവാൻ ഒരു മണിക്കൂർ പോലും നീക്കിവച്ചില്ല എന്നത് അത്ഭുതപെടുത്തുന്നു. സ്‌കൂളിന്റെ ട്രാസ്പോർട് കോൺട്രാക്റ്റ്, എസി & മെയിന്റൻസ് കോൺട്രാക്ട്, ക്ലീനിങ് കോൺട്രാക്ട്, സ്റ്റേഷനറി കോൺട്രാക്ട്,പുതിയ ബിൽഡിംഗ് നിർമാണം, ക്യൻറ്റീൻ കോൺട്രാക്ട് എന്നിവയെല്ലാം നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലരിൽ നിന്നും പണം കൈപ്പറ്റിയവർ അവരെ തൃപ്തിപ്പെടുത്തുവാൻ നടത്തുന്ന ഞാണിന്മേൽക്കളിയാണ് ഇപ്പോൾ കാണുന്നത്. പിപിഎ വ്യക്തമാക്കി. മുൻ കാലങ്ങളിൽ അത് നടത്തി ശീലിച്ചവർ ആണ് ഇന്ന് പ്രതി-പക്ഷത്തുള്ളവർ. അവർക്ക് കുട്ടികളുടെ അക്കദമിക നിലവാരം ഉയർത്തുന്നതിലോ, സാംസ്‌കാരക നിലവാരം ഉയർത്തുന്നതിലോ അല്ല താല്പര്യം മറിച്ച് ഇന്ത്യൻ സ്‌കൂളിനെ കച്ചവടം ചെയ്യുന്നതിൽ മാത്രമാണ് താല്പര്യം, അവരുടെ ഭരണകാലത്ത് നടപ്പാക്കിയ ക്ലബ്ബ് സംസ്കാരം തിരികെ കൊണ്ട്…
ബഹ്‌റൈനിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മേക്കിങ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
മനാമ: നടൻ മോഹൻലാൽ ചെയർമാനും രവീന്ദ്രൻ ഡയറക്ടറുമായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഗ്രൂപ്പ് നികോൺ മിഡിൽ ഈസ്റ്റുമായി ചേർന്ന് ബഹ്‌റൈനിലെ വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മേക്കിങ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ച് ഡിസംബർ 7 മുതൽ 13 വരെയാണ് പരിശീലനം. ബഹ്‌റൈൻ ദേശീയ ദിനവുമായി ബന്ധപ്പെട്ടു ബഹ്‌റൈൻ സംസ്‌കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും ഭാവിയിലേക്കുള്ള അഭിലാഷങ്ങളുടെയും സാരാംശം പകർത്തിക്കൊണ്ട്, അവരുടെ മാതൃരാജ്യത്തെക്കുറിച്ചുള്ള കുട്ടികളുടെ അതുല്യമായ കാഴ്ചപ്പാടുകൾ പ്രദർശിപ്പിക്കുക എന്നതാണ് സാരാംശം . പരിശീലനം നേടുന്ന കുട്ടികൾക്കു ക്യാമറയും മറ്റു അനുബന്ധ ഉപകരണങ്ങളും നൽകി കൊണ്ട് Celebrating Bahrain through Young Eyes, The Journey of a Filmmaker, Bahrain: A Tapestry of Voices എന്നീ തീമുകളിൽ 10 ഷോർട്ട് ഫിലിമുകൾ അടുത്ത രണ്ടു മാസം കൊണ്ട് പൂർത്തീകരിക്കുകയും അവ 2024 ഫെബ്രുവരി മാസം അവസാനം ബഹ്‌റൈനിൽ സംഘടിപ്പിക്കുന്ന കൊച്ചി മെട്രോ ഷോർട്ട് ഫിലിം…
