Author: News Desk

വയനാട് വാകേരിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാർ. കടുവയെ വെടിവച്ചു കൊല്ലുമെന്ന് ഔദ്യോഗികമായി ഉത്തരവിറക്കാതെ പ്രജീഷിന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വാകേരി മൂട കൊല്ലിയിൽ പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇതോടെ തിരച്ചില്‍ പുനരാരംഭിച്ചു. പ്രജീഷ് കൊല്ലപ്പെട്ടതിന് സമീപം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. ബത്തേരി, മേപ്പാടി, കല്‍പറ്റ ആര്‍.ആര്‍.ടി സംഘങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. പ്രജീഷിന്റെ പോസ്റ്റുമോർട്ടം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ രാവിലെ നടക്കും. ഇന്നലെ ഉച്ചയ്ക്ക് പുല്ലരിയാനായി പോയ പ്രജീഷ് വൈകുന്നേരം ആയിട്ടും തിരികെയെത്തിയിരുന്നില്ല. അന്വേഷിച്ചിറങ്ങിയ സഹോദരനും നാട്ടുകാരും വൈകിട്ട് നാലരയോടെ സമീപത്തെ വയലിൽ നിന്നാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Read More

ക്രിസ്മസ് വിപണിയിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് സപ്ലൈകോ വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്തത് നാല് കമ്പനികള്‍ മാത്രം. നാല് സബ്സിഡി ഇനങ്ങള്‍ക്ക് മാത്രമാണ് ഇവര്‍ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇവയ്ക്കായി ക്വാട്ട് ചെയ്തിരിക്കുന്നത് മുന്‍ ടെന്‍ഡറുകളേക്കാള്‍ ഉയര്‍ന്ന തുക. ഇത് അംഗീകരിച്ചാല്‍ സപ്ലൈകോയ്ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. ഇതോടെ ക്രിസ്മസ്കാലത്ത് സപ്ലൈകോയില്‍ സബ്സിഡി ഉല്‍പ്പന്നങ്ങളുടെ പൂര്‍ണ ക്ഷാമം ഉറപ്പായി. എണ്‍പത് കമ്പനികള്‍ വരെ പങ്കെടുക്കുന്ന സപ്ലൈകോ ടെന്‍ഡറുകളില്‍ ഇത്തവണ എത്തിയത് നാല് കമ്പനികള്‍. ഇതില്‍ മുളക്, ഉഴുന്ന്, ജയ അരി എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് ബിഡ് സമര്‍പ്പിച്ചിരിക്കുന്നത് മൂന്നില്‍ താഴെ കമ്പനികള്‍ മാത്രം. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ മാര്‍ഗരേഖയും സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റോര്‍ പര്‍ച്ചേസ് മാന്വലും പ്രകാരം ഇതിന് അനുമതി നല്‍കാനാകില്ല. സബ്സിഡി ഇനങ്ങളില്‍ ചെറുപയറിന് മാത്രമാണ് 3 കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ടെന്‍ഡറില്‍ ക്വാട്ട് ചെയ്തിരിക്കുന്ന തുക അവസാനം നല്‍കിയ ടെന്‍ഡറിനേക്കാള്‍ കൂടുതലാണ്. ഉഴുന്നിന് കിലോയ്ക്ക് 125.36 മുതല്‍ 126.36 വരെയാണ് ക്വാട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞതവണ…

Read More

ബംഗ്ലൂരു : കർണാടകയിലെ കുടകിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയിൽ റിസോർട്ട് ജീവനക്കാർ കണ്ടത്. വിനോദും ജിബിയും തൂങ്ങി നിൽക്കുന്ന നിലയിലും കുട്ടിയെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് നിഗമനം. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ കുടകിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു.

Read More

ശബരിമല: രണ്ടുദിവസമായി ഭക്തരുടെ ഒഴുക്ക് തുടരുന്നതോടെ ശബരിമലയിൽ ദർശനത്തിനുള്ള ക്യൂ 18 മണിക്കൂറോളം നീണ്ടു. വെള്ളിയാഴ്ച പമ്പയിലെത്തിയവർക്ക് ശനിയാഴ്ചയാണ് ദർശനം നടത്താനായത്. വെള്ളിയാഴ്ച വൈകീട്ടുമുതൽ പമ്പയിൽ നിന്നുതന്നെ നിയന്ത്രണമേർപ്പെടുത്തി. പമ്പയിൽ മൂന്നുമുതൽ നാല്‌ മണിക്കൂർ വരെ ക്യൂനിന്നാണ് അയ്യപ്പന്മാർ വെള്ളിയാഴ്ചയും ശനിയാഴ്ചയും മലകയറിയത്. വഴിയിൽ പലരും കുഴഞ്ഞുവീണു. പ്രത്യേക ക്യൂ കോംപ്ലക്സ് സംവിധാനം പ്രയോജനപ്പെടുത്തുന്നതിൽ പോലീസ് പൂർണമായും പരാജയപ്പെട്ടു. ക്യൂ കോംപ്ലക്സിൽ 10 മണിക്കൂറോളം ഭക്തർ വരിനിൽക്കേണ്ടിവന്നു. നിലയ്ക്കൽ പാർക്കിങ് കേന്ദ്രത്തിലും നിയന്ത്രണമേർപ്പെടുത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. മിനിറ്റിൽ 70 പേരെവരെ പതിനെട്ടാം പടി കടത്തിവിടണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. രണ്ടുദിവസമായി മിനിറ്റിൽ 50-ൽ താഴെ ഭക്തരെ മാത്രമാണ് പടികയറ്റിവിടുന്നത്. ശബരിമലപീഠംവരെയാണ് വരി നീണ്ടത്. കുട്ടികൾ ക്ഷീണിച്ച് തളർന്നുവീണതോടെ എട്ട്‌ കന്നി അയ്യപ്പന്മാരുമായി മലപ്പുറം വണ്ടൂരിൽ നിന്നെത്തിയ ശിവനും സംഘവും ദർശനത്തിന് നിൽക്കാതെ മടങ്ങിപ്പോയി. ഞായറാഴ്ച 70,000-ത്തോളം പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെർച്വൽ ക്യൂ വഴി…

Read More

മനാമ: ഇന്ത്യൻ സ്‌കൂളിൽ  2023-2026 കാലയളവിലേക്കുള്ള  ഭരണ സമിതിയിലേക്ക്  തിരഞ്ഞെടുപ്പ് നടത്തി. ബിനു മണ്ണിൽ വറുഗീസിന്റെ നേതൃത്വത്തിലുള്ള പാനൽ വിജയികളായി. അടുത്ത ടേമിലേക്ക് സ്‌കൂൾ ഭരണ സമിതിയിലേക്ക് ഇനിപ്പറയുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. 1.ബിനു മണ്ണിൽ വറുഗീസ് 2.മുഹമ്മദ് ഫൈസൽ 3.മിഥുൻ മോഹൻ 4.രഞ്ജിനി മോഹൻ 5.ബോണി ജോസഫ് 6.ബിജു ജോർജ് 7.രാജപാണ്ഡ്യൻ വരദ പിള്ള ആറ് സ്ഥാനാർത്ഥികൾ പ്രോഗ്രസീവ് പാരന്റ്സ് അലയൻസിന്റെ (പിപിഎ) ഭാഗമായിരുന്നു. അതേസമയം  ബിജു ജോർജ്ജ് യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ (യുപിപി) ചെയർമാൻ സ്ഥാനാർത്ഥിയായിരുന്നു. സ്‌കൂൾ ഭരണ സമിതിയിലേക്ക്  സ്റ്റാഫ് പ്രതിനിധി സ്ഥാനത്തേക്ക് മിഡിൽ വിഭാഗം പ്രധാന അധ്യാപിക പാർവതി ദേവദാസനെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർമാരായ  വി.കെ.തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ ശ്രീധരൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. തിരഞ്ഞെടുപ്പ്  നടത്തിപ്പ് സുഗമമാക്കാൻ  സഹകരിച്ച അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, രക്ഷിതാക്കൾ എന്നിവർക്ക് അവർ നന്ദി അറിയിച്ചു. വാശിയോടെ  നടന്ന തെരഞ്ഞെടുപ്പിൽ വിവിധ പാനലുകളെ പ്രതിനിധീകരിച്ച്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാദ്ധ്യത. ഇതിനെ തുടർന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, എറണാകുളം ജില്ലകലിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ…

Read More

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയ്ക്കെതിരെ നിയമനടപടികള്‍ കടുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കം. പാലിയേക്കര ടോള്‍പ്ലാസ അടച്ചുപൂട്ടില്ലെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന കണക്കിലെടുത്താണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ദേശീയപാതയില്‍ അറുപതു കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍പ്ലാസകളുണ്ടെങ്കില്‍ ഒന്ന് റദ്ദാക്കണമെന്നാണ് ചട്ടം. പാലിയേക്കരയിലും പന്നിയങ്കരയിലും ടോള്‍പ്ലാസകള്‍ ഉള്ളതിനാല്‍ ഒന്ന് റദ്ദാക്കണം. 1300 കോടി രൂപ പാലിയേക്കരയില്‍ നിന്ന് പിരിച്ചു കഴിഞ്ഞ സ്ഥിതിയ്ക്കു ഇതു നിര്‍ത്താന്‍ സാധ്യത നിലനിന്നിരുന്നു. തൃശൂര്‍ എം.പി.: ടി.എന്‍.പ്രതാപന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പാലിയേക്കര ടോള്‍ അടച്ചുപൂട്ടില്ലെന്നാണ് വ്യക്തമാക്കിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ടോള്‍പ്ലാസയ്ക്കെതിരെ നിരന്തരം നിയമപോരാട്ടം നടത്തുന്ന ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് ആരോപിച്ചു. മണ്ണുത്തി–അങ്കമാലി ദേശീയപാത നിര്‍മാണത്തിനായി 721 കോടിയായിരുന്നു ചെലവ്. ഇപ്പോള്‍തന്നെ ടോള്‍പിരിവ് 1300 കോടിയില്‍ എത്തി. എന്നിട്ടും പിരിവ് തുടരുന്നത് ചൂണ്ടിക്കാട്ടി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Read More

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിന്റെ 4×4 റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതല്‍ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. നിലവില്‍ പമ്പയില്‍ സേവനം നടത്തുന്ന ഈ വാഹനം സന്നിധാനത്തെത്തിക്കും. ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന 4×4 വാഹനത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെ സേവനം ഈ വാഹനത്തില്‍ ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ആരോഗ്യ വകുപ്പിന്റേയും കനിവ് 108 ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചിരുന്നു. ഇടുങ്ങിയ…

Read More

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ റുവൈസിന്റെ പിതാവിനെയും പ്രതി ചേർത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ റഷീദിനെയാണ് കേസിലെ രണ്ടാം പ്രതിയാക്കിയത്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടതിലും അതിന്റെ പെരിൽ വിവാഹം മുടക്കിയതിലും അബ്ദുൾ റഷീദിനും പങ്കെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും അബ്ദുൾ റഷീദ് വീട്ടിൽ ഇല്ല. തിരച്ചിൽ തുടരുകയാണ്. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. പൊലീസ് ഇന്നലെ ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Read More

തൃശൂർ: തൃശൂർ പെരിങ്ങോട്ടുകരയിൽ സിനിമാ നടന്‍ കൂടിയായ ഡോക്ടറുടെ നേതൃത്വത്തില്‍ വ്യാജമദ്യനിര്‍മാണം. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോ. അനൂപ് ഉള്‍പ്പെടെ ആറുപേർ എക്സൈസിന്റെ പിടിയിലായി. ഇവിടത്തെ വ്യാജമദ്യനിർമാണ കേന്ദ്രത്തിൽ നിന്ന് 1200 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്.

Read More