Author: News Desk

റായ്പുര്‍: മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. റായ്പൂരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 54 ബിജെപി എംഎല്‍എമാരുടെ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് രണ്ടു ഉപ മുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതോടെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിപദം സംബന്ധിച്ച ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ഉയര്‍ത്തിക്കാണിക്കാതെയാണ് ബിജെപി ഇത്തവണ ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 90 സീറ്റുകളില്‍ 54ഉം നേടി വന്‍ വിജയമാണ് ഛത്തീസഗ്ഢില്‍ ബിജെപി നേടിയത്. കേന്ദ്ര മന്ത്രിയായിരുന്ന അദ്ദേഹം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്. ദലിത് നേതാവായ വിഷ്ണു ദേവ് സായി, കുങ്കുരി നിയമസഭാ സീറ്റില്‍ നിന്ന് 87,604 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഒന്നാം മോദി മന്ത്രിസഭയില്‍ ഉരുക്കു സഹമന്ത്രിയായിരുന്നു. ഛത്തീസ്ഗഢിലെ റായ്ഗഡില്‍ നിന്ന് നാലു തവണ ലോക്‌സഭാംഗമായി. 2020 മുതല്‍ 2022 വരെ ഛത്തീസ്ഗഢ് ിജെപി…

Read More

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി. പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍നിന്നാണ്. സമീപകാലത്തെ പ്രതിദിന ശരാശരി കേസുകള്‍ ഏകദേശം 100 ആണ്. ഏറ്റവും പുതിയ കേസുകള്‍ പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ശൈത്യകാലവുമായി ബന്ധപ്പെട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ പ്രിതിദിന കേസുകള്‍ ഈ വര്‍ഷം ജൂലൈ 24 നായിയിരുന്നു. ഇന്ത്യയിലെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.44 കോടിയും മരണസംഖ്യ 5,33,306 ഉം ആണെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കേസുകളുടെ മരണനിരക്ക് 1.19 ശതമാനമാണ്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ്-19 വാക്സിന്‍ നല്‍കിയിട്ടുണ്ട്.

Read More

കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും. കുടുംബം മോർച്ചറിക്കുമുന്നിൽ പ്രതിഷേധിക്കുകയാണ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. അതേസമയം, പ്രദേശത്ത് കടുവയ്ക്കായുള്ള തിരച്ചിൽ വനംവകുപ്പ് ഊർജിതമാക്കി. ഇന്നും പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഏഴു ജീവനുകളാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ നഷ്ടമായത്. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. രാവിലെ തോട്ടത്തിലേക്കു പോയ പ്രജീഷിനെ ഉച്ചകഴിഞ്ഞും കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു പ്രജീഷിന്റെ മൃതദേഹം.

Read More

കൊച്ചി: നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂരിലെ അക്രമമവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിന് കേസെടുത്തപ്പോഴും പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞത്, അത് ജീവൻരക്ഷാ പ്രവർത്തനമാണെന്നും അക്രമികളെ അഭിനന്ദിക്കുകയാണെന്നും ഇനിയും തുടരണമെന്നുമാണ്. ഇപ്പോൾ സ്വന്തം പാർട്ടിക്കാരനു നേരെയായി ജീവൻരക്ഷാപ്രവർത്തനമെന്നും വി.ഡി. സതീശൻ പറഞ്ഞു. നൂറുകണക്കിന് പൊലീസ് അകമ്പടി വാഹനങ്ങളെ കൂടാതെ മാരകായുധങ്ങളുമായുള്ള എസ്‌കോർട്ട് വാഹനങ്ങളുമായാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെയുള്ള ടെംമ്പോ ട്രാവലറുകളിൽ സി.പി.എം ക്രിമിനൽ സംഘമാണ് യാത്ര ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു. ‘ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പേപ്പട്ടിയെ പോലെയാണ് ഈ അക്രമിസംഘം തല്ലിച്ചതച്ചത്. ഞാൻ സി.പി.എമ്മുകാരനാണെന്ന് നിലവിളിച്ചിട്ടും എഴുന്നേറ്റ് നടക്കാൻ പറ്റാത്ത തരത്തിൽ നിലത്തിട്ട് ചവിട്ടിക്കൂട്ടി. മുഖ്യമന്ത്രി നൽകിയ ധൈര്യമാണ് ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിയത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണ്. ഇപ്പോഴും മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുകയാണ്. മന്ത്രിമാർക്കെതിരെ…

Read More

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടു  കൊല്ലം പ്രവാസി അസോസിയേഷൻ  ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ അകാലത്തിൽ പേർ പിരിഞ്ഞ കെ.പി.എ കുടുംബാംഗം  ബോജിരാജൻ്റെ സ്മരണയിൽ  സ്നേഹ സപർശം 12ാ മത്  രക്ത ദാന ക്യാമ്പ്  ക്യാമ്പ്  കിംങ് ഹമദ് യൂണിവേഴ്‌സിറ്റി  ഹോസ്പിറ്റൽ വെച്ച്  സംഘടിപ്പിച്ചു.  60 ൽ പരം പ്രവാസികൾ രക്ത ദാനം നടത്തിയ ക്യാംപ് കെ.പി.എ പ്രസിഡന്റ്  നിസ്സാർ കൊല്ലം ഉദ്ഘാടനം ചെയ്തു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ്  പ്രദിപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന  ചടങ്ങിൽ  സാമൂഹിക പ്രവർത്തകരായ  ഹരിഷ് നായർ , അമൽദേവ്,  രാജേഷ് നമ്പ്യാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.പി.എ  വൈസ് പ്രസിഡന്റെ കിഷോർ കുമാർ , അസിസ്റ്റന്റെ ട്രഷറർ, ബിനു കുണ്ടറ, ഹമദ്  ടൗൺ ഏരിയ കോർഡിനേറ്റർ അജിത്ത് ബാബു എന്നിവർ ആശംസകൾ അറിയിച്ചു.  ഹമദ് ടൗൺ ഏരിയ ജോ സെക്രട്ടറി റാഫി സ്വാഗതവും ഏരിയ കോർഡിനേറ്റർ പ്രമോദ് നന്ദി പറഞ്ഞു.   

Read More

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി രാഷ്‌ട്രീയ കേരളം. കോട്ടയം കാനത്തെ കൊച്ചുകളപുരയിടം വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ചിതയ്‌ക്ക് അദ്ദേഹത്തിന്റെ മകൻ സന്ദീപ് തീ കൊളുത്തി. ഭൗതികശരീരത്തില്‍ രാഷ്‌ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കാനത്തിന് കേരളം വിട നല്കി. വിലാപയാത്രയിൽ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. കാനത്തെ വീട്ടിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ദേശീയ അധ്യക്ഷൻ ഡി. രാജ അടക്കമുള്ളവർ കാനത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് കാനം രാജേന്ദ്രന്റെ ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തെത്തിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഹൃദയാഘാതം മൂലം കാനം മരണപ്പെടുന്നത്. അരനൂറ്റാണ്ടിലേറെക്കാലമായി ഇടതുപക്ഷത്തിനൊപ്പം കരുത്തോടെ പ്രവര്‍ത്തിച്ച നേതാവിനെയാണ് കേരളത്തിന് നഷ്ടമായത്.

Read More

ആലപ്പുഴ: എസ്‌ഐ ആണെന്ന് പറഞ്ഞ് വയോധികനെ ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. അമ്പലപ്പുഴ വണ്ടാനം നീർക്കുന്നം കൊച്ചുപുരയ്ക്കൽ വീട്ടിൽ അബ്ദുൾ മനാഫാണ് (33) പിടിയിലായത്. ചെറിയനാട് ചെറുവല്ലൂർ ആലക്കോട്ട് കല്ലേലിൽ വീട്ടിൽ ഫിലിപ്പിനെ (കൊച്ചുമോൻ–72) യാണ് ഇയാൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. മാന്നാർ എസ്ഐ എന്നു പരിചയപ്പെടുത്തിയാണ് മനാഫ് ഫിലിപ്പുമായി ബന്ധപ്പെടുന്നത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്നു കേസുണ്ടെന്ന് പറഞ്ഞ മനാഫ്, കേസൊതുക്കാൻ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോൾ മക്കളെയും ബന്ധുക്കളെയുമൊക്കെ വിവരം അറിയിക്കുമെന്നായി ഭീഷണി. തുടർന്നു 3 ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് പൊലീസുകാർക്കും ജഡ്ജിക്കും നൽകാനാണെന്ന് പറഞ്ഞു പലപ്പോഴായി 22 ലക്ഷം രൂപ കൂടി തട്ടിയെടുത്തു. ഏതാനും ദിവസങ്ങൾക്ക് ശേഷം മറ്റു രണ്ടു കേസുകൾ കൂടിയുണ്ടെന്നും, കേസിൽ നിന്നും ഊരിത്തരാൻ 16 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മാനസികമായി തകർന്ന ഫിലിപ്പ്, ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ മാസം അഞ്ചാം…

Read More

കോഴിക്കോട് : കോഴിക്കോട് 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. നയാഘർ സ്വദേശികളായ ആനന്ദ് കുമാർ സാഹു (36), ബസന്ത് കുമാർ സാഹു (40),കൃഷ്ണ ചന്ദ്രബാരിക്ക് (50) എന്നിവരാണ് പിടിയിലായത്. പത്തുലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ ലഹരി വില്പന ലക്ഷ്യം വെച്ചാണ് പ്രതികൾ വൻതോതിൽ കഞ്ചാവ് കൊണ്ടുവന്നത്. നാട്ടിലുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു പദ്ധതി. അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. മാങ്കാവ് തലക്കുളങ്ങര യുപി സ്കൂളിന്റെ അടുത്തുള്ള വാടകവീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. ഒറീസ്സയിൽ നിന്ന് പുലർച്ചെ കോഴിക്കോട് ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോൾ സംശയം തോന്നി, മാങ്കാവ് വെച്ച് തടഞ്ഞ് ഇവരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാ​ഗിൽ കഞ്ചാവ് കണ്ടെത്തിയത്.

Read More

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ​ഗാർഹിക പീഡനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഷബ്‌നയെ ഭർത്താവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മരിക്കുന്നതിന് മുൻപ് ഷബ്‌ന മൊബൈലിൽ പകർത്തിയതാണ് ഇത്. ഷബ്‌നയുമായി ഭർത്താവിന്റെ ബന്ധുക്കൾ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തി. ബന്ധുക്കൾ മർദ്ദിച്ചതിന് പിന്നാലെയാണ് ഷബ്‌ന മുറിയിൽ കയറി ജീവനൊടുക്കിയത്. ഭർത്താവിന്റെ അമ്മാവൻ പുതിയോട്ടിൽ ഹനീഫിനെ വെള്ളിയാഴ്‌ച പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷെബിനയെ ഹനീഫ് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. തിങ്കളാഴ്‌ചയാണ് ഷബ്‌നയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

മനാമ: മാഫ് ബഹ്റിൻ അംഗം അബ്ദുൾ റഷീദ്, മഠത്തിൽ പൊയിലിലിൻ്റെ വിയോഗത്തിൽ മാഫ് ബഹ്റിൻ ചാപ്റ്റർ അനുശോചനം അറിയിച്ചു. കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവൺമന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രഥമ മെമ്പറായ അബ്ദുൽ റഷീദ് കോവിഡ് കാലത്തും, ശേഷവും സംഘടന സ്ക്കൂളിൽ നടത്തിയ ഒത്തിരി പ്രവർത്തനങ്ങൾക്ക് സഹകരിച്ചിരുന്നു. എന്നും നാട്ടുകാരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ വിയോഗം നാട്ടുകാരായ ബഹറിൻ പ്രവാസികൾക്ക് സങ്കടകരം തന്നെയാണ്. ബാബൽബഹറിനിൽ ഇലട്രോണിക്ക് ഷോപ്പ് നടത്തിയിരുന്ന അബ്ദുൽ റഷീദിന്റെ ഷോപ്പിൽ നാട്ടുകാരുടെ ഒരു ഇടത്താവളം ആയിട്ടാണ് കണക്കാക്കിയിരുന്നത്. മാഫ് രക്ഷാധികാരി അനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ, സെക്രട്ടറി വിനീഷ് വിജയൻ, വൈസ് പ്രസിഡൻ്റ് രജ്ഞിത്ത് .വി.പി, എക്സി.അംഗങ്ങളായ ദിലീപ്  കുമാർ, മുനീർ മുക്കാളി, രജീഷ് .സി.കെ, ദിവാകരൻ എന്നിവർ സംസാരിച്ചു.

Read More