- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ നവംബര്‍ 25ന് തുടങ്ങും; ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കി
- ബഹ്റൈനില്‍ 60 മില്യണ്‍ ഡോളറിന്റെ ആഗോള പരിശോധനാ, മൊബൈല്‍ പൈപ്പ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ പ്യുവര്‍ പൈപ്പ്
- ബഹ്റൈനിലെ വാണിജ്യ വാഹനങ്ങളില്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനം വേണമെന്ന് നിര്‍ദേശം
- ബഹ്റൈനിനും ഖത്തറിനുമിടയില്‍ പുതിയ കടല്‍പ്പാത ആരംഭിച്ചു
- ‘ഗണേഷ്കുമാര് കായ് ഫലമുള്ള മരം’, പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
- ബഹ്റൈനില്‍ വിദേശികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് നല്‍കണം; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈനില്‍ പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ തുടങ്ങും
Author: News Desk
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട്), അംഗങ്ങൾക്കായി സ്പോർട്സഡേ സംഘടിപ്പിക്കുന്നു
മനാമ: പാക്‌ട് അംഗങ്ങൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സ്പോർട്സഡേ, ഇത്തവണയും പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചതായി പാക്‌ട് എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. ഡിസംബർ 15 ന്നു ബിലാദ് അൽ കദീമിലുള്ള അൽ എത്തിഹാദ് ക്ലബ്ബിൽ വച്ചാണ് ഇത്തവണത്തെ സ്പോർട്സ്. വിവിധ പ്രായക്കാർക്കായി നിരവധി മത്സരങ്ങൾ ഒരുക്കിയിരിക്കുന്നതോടൊപ്പം അമ്പതു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും രസകരങ്ങളായ സ്പോർട്സ് ഇനങ്ങളിൽ മത്സരിക്കാവുന്നതാണ്. അണ്ണാമലൈ ഗായത്രി, അമരാവതി കണ്ണാടി,കോരയാർ കൽപാത്തി, പിലാന്തോൾ തൂത എന്നിങ്ങനെ പേരിട്ടിരിക്കുന്ന നാല് ടീമുകളിലായാണ് മത്സരങ്ങൾ നടക്കുക.നിരവധി ട്രോഫികളും മെഡലുകളുമാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് . എല്ലാവരെയും തദവസരത്തിലേക്കു സ്വാഗതം ചെയ്യുന്നതായി കൺവീനർ ശ്രീ അനിൽ കുമാറും ശ്രീമതി പ്രീത രമേശും അറിയിച്ചു.
തിരുവനന്തപുരം: ശബരിമലയിലെ തിരക്കിന്റെ പശ്ചാത്തലത്തില്‍ അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാവിലെ പത്ത് മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. ദേവസ്വം മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. അതേസമയം, പമ്പയും സന്നിധാനവും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞതോടെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മണിക്കൂറുകള്‍ റോഡില്‍ പിടിച്ചിടുന്നത് മൂലം തീര്‍ത്ഥാടകര്‍ വലയുന്ന സ്ഥിതിയാണുള്ളത്. പത്തനംതിട്ടയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ളാഹ മുതലും എരുമേലില്‍ നിന്നുള്ള വാഹനങ്ങള്‍ കണമല മുതലുമാണ് മണിക്കൂറുകള്‍ പിടിച്ചിടുന്നത്.തിരക്ക് വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടക വാഹനങ്ങള്‍ അഞ്ച് മണിക്കൂറില്‍ അധികം പിടിച്ചിടുന്ന സ്ഥിതിയാണ് ഉള്ളത്. ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കുന്നതിനാല്‍ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും കുപ്പിവെള്ളം പോലും കരുതാതെയാണ് എത്തുന്നത്. ഇക്കാരണത്താല്‍ കൊടുങ്കാടിന് മധ്യത്തില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടുപോകുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്ക് ദാഹജലം പോലും ലഭിക്കാത്ത അവസ്ഥയും ഉണ്ട്.
കൊച്ചി: പെരുമ്പാവൂരിൽ നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെ വിമർശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെക്കൂടി പൊലീസ് സംരക്ഷിക്കണമെന്ന് രൂക്ഷമായി വിമർശിച്ച് കോടതി പറഞ്ഞു. നാല് കെഎസ്‌യു പ്രവർത്തകരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇത്തരം പരാമർശം ഉണ്ടായത്. പ്രതികൾക്കെതിരെ വധശ്രമക്കേസ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ബസിനു നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ 308ാം വകുപ്പ് ചുമത്താൻ കഴിയുമെന്നും കോടതി ചോദിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിനുനേരെ ഷൂ എറിഞ്ഞാൽ അതിനകത്തേക്കു പോകില്ലല്ലോ, പിന്നെങ്ങനെയാണ് 308ാം വകുപ്പു ചുമത്താൻ കഴിയുക. മാത്രമല്ല, അവിടെക്കൂടിയ നവകേരള സദസ്സിന്റെ സംഘാടകർ, ഡിവൈഎഫ്ഐക്കാർ ഉൾപ്പെടെ മർദ്ദിച്ചുവെന്നും പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു. എങ്ങനെ രണ്ടുനീതി നടപ്പാക്കാൻ കഴിയുന്നുവെന്ന് പൊലീസിനോട് കോടതി ചോദിച്ചു. പൊതുസ്ഥലത്തുവച്ച് പ്രതികളെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെ കോടതി കുറ്റപ്പെടുത്തി. ഇവരെ ആക്രമിച്ചവർ എവിടെയെന്ന് ചോദിച്ച കോടതി…
മനാമ: അഷ്റഫ്സിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ഷിജു രവി ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു.
‘പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനം’; സുപ്രീം കോടതി വിധിയെ സ്വാഗതംചെയ്ത് മോദി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീര്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനം എന്നായിരുന്നു സുപ്രീം കോടതി വിധി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. അനുച്ഛേദം 370 റദ്ദാക്കിയത് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി ചരിത്രപരവും പാര്‍ലമെന്റിന്റെ തീരുമാനത്തെ ഭരണഘടനാപരമായി ശരിവെക്കുന്നതുമാണെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ജമ്മുകശ്മീരിലെയും ലഡാക്കിലെയും സഹോദരീസഹോദരന്‍മാരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണ് കോടതിവിധി. ഇന്ത്യക്കാരെന്ന നിലയില്‍ നാം കാത്തുസൂക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ് കോടതിവിധിയെന്നും മോദി പറഞ്ഞു. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്ന് ജമ്മു, കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ആര്‍ട്ടിക്കിള്‍ 370 മൂലം ദുരിതമനുഭവിക്കുന്ന ഏറ്റവും ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങള്‍ക്ക് പുരോഗതിയുടെ ഫലങ്ങള്‍ എത്തിക്കുന്നതിനുവേണ്ടിയായിരുന്നു സര്‍ക്കാരിന്റെ നടപടി. നിയമപരമായ ഒരു കോടതിവിധി മാത്രമല്ല ഇന്നത്തേത്. ഇത് പ്രത്യാശയുടെ വെളിച്ചമാണ്, ശോഭനമായ ഭാവിയേക്കുറിച്ചുള്ള…
മനാമ: ദേശീയദിനം പ്രമാണിച്ച് ഡിസംബർ 16, 17 ദിവസങ്ങളിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാൽ പകരം 18ന് അവധി നൽകുമെന്നും സർക്കുലറിൽ പറയുന്നു.
മനാമ : ഫ്രന്റ്സ് സ്റ്റഡി സെന്റർ നടത്തുന്ന ഉംറ ക്ലാസും യാത്രയയപ്പും ഇന്ന് (11/12/2023, തിങ്കൾ) നടക്കും. സിൻജിലെ ഫ്രന്റ്സ് ഓഫീസിൽ വെച്ച് വൈകിട്ട് 8 ന് നടക്കുന്ന പരിപാടിയിൽ യാത്ര അമീർ അബ്ദുൽ ഹഖ് ഉംറ ക്ലാസ് നടത്തും. അക്ബർ ട്രാവൽസുമായി സഹകരിച്ചു നടത്തുന്ന ഉംറ ഡിസംബർ 14 നാണ് പുറപ്പെടുന്നത് . ഫ്രന്റ്സ് വൈസ് പ്രസിഡന്റ് എം.എം സുബൈർ, ഉംറ സെൽ കൺവീനർ പി പി ജാസിർ എന്നിവർ പരിപാടിയിൽ സംബന്ധിക്കുമെന്ന് ജനറൽ സെക്രട്ടറി എം അബ്ബാസ് അറിയിച്ചു.
‘ബുക്കിങ്ങ് ഇല്ലാതെ ദിവസവും 10,000 പേര്‍ വരെ ദര്‍ശനം നടത്തുന്നു’; ശബരിമലയിലെ തിരക്ക് പഠിക്കാന്‍ 12 അംഗ അഭിഭാഷക സംഘം, ഹൈക്കോടതി ഇടപെടല്‍
കൊച്ചി: ശബരിമലയിലെ തിരക്ക് പഠിക്കാന്‍ 12 അംഗ അഭിഭാഷക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ശബരിമലയില്‍ ദര്‍ശനത്തിന് 18 മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ടി വരുന്നതായി ഭക്തരുടെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെടല്‍. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. തിരക്ക് പരിഹരിക്കുന്നതിന് ഹൈക്കോടതി അന്ന് ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ശബരിമലയില്‍ തിരക്ക് തുടരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്നും വിഷയം പരിഗണിച്ചത്. ശബരിമലയില്‍ തിരക്ക് ഇപ്പോഴും തുടരുകയാണെന്നാണ് അവിടെ പോയി ദര്‍ശനം നടത്തി തിരിച്ചുവന്ന അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചത്. ക്യൂ കോപ്ലക്‌സില്‍ അടക്കം ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് തീര്‍ഥാടകരുടെ പരാതി പഠിക്കാനായി 12 അംഗ അഭിഭാഷക സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും തിരക്ക് തമ്മില്‍ ഹൈക്കോടതി താരതമ്യപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഭക്തര്‍ക്ക് ഇത്രനേരം ദര്‍ശനത്തിനായി കാത്തുനില്‍ക്കേണ്ടി വന്നിട്ടില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ബുക്കിങ്ങ് ഇല്ലാതെ ദിവസവും…
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹ്നയുടെ മരണത്തിൽ അറസ്റ്റിലായ ഡോക്ടർ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണു ജാമ്യാപേക്ഷ തള്ളിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് നിലവിൽ റുവൈസ്. റുവൈസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും സെഷൻസ് കോടതിയാണു വിചാരണ നടത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാലും അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റാരോപിതന്റെ കസ്റ്റഡി തേടുന്നതിനാലും ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. 14 ദിവസത്തേക്കാണു റുവൈസിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 150 പവന്‍ സ്വര്‍ണവും ബിഎംഡബ്ല്യു കാറും വസ്തുവും പണവുമാണു ഷഹ്നയുമായി പ്രണയത്തിലായിരുന്ന റുവൈസിന്‍റെ കുടുംബം ആവശ്യപ്പെട്ടത്. ഇത്രയും നല്‍കാനില്ലെന്നും അന്‍പതു ലക്ഷം രൂപയും അന്‍പത് പവന്‍ സ്വര്‍ണവും കാറും നല്‍കാമെന്ന് ഷഹ്നയുടെ കുടുംബം അറിയിച്ചുവെങ്കിലും റുവൈസിന്‍റെ വീട്ടുകാര്‍ വഴങ്ങിയില്ല. കുടുംബത്തിന്‍റെ തീരുമാനത്തെ എതിര്‍ക്കാന്‍ സാധിക്കില്ലെന്ന് റുവൈസ് വ്യക്തമാക്കിയതോടെ മനംനൊന്ത് ഷഹ്ന ജീവനൊടുക്കുകയായിരുന്നു.
ഷൂ ഏറ് അംഗീകരിക്കാൻ കഴിയില്ല, പോലീസ് എത്തുന്നതിനുമുമ്പ് ആളുകൾ പിടിച്ചു മാറ്റുന്നത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി
ഇടുക്കി: നവകേരള ബസിനു നേരെയുണ്ടായ ഷൂ ഏറില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.അത് അംഗീകരിക്കാൻ കഴിയില്ല.കെ എസ് യു വിന് പ്രതിഷേധിക്കാൻ നിരവധി കാര്യങ്ങളുണ്ട്.ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ നടപടിക്കെതിരെ അവർ പ്രതിഷേധിക്കുന്നില്ല.കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശത്തിന് അനുസരിച്ചാണ് നവകേരള സദസ്സിനെതിരെ കെഎസ്‌യു പ്രതിഷേധിക്കുന്നത്.നാടിന്‍റെ വികാരം മനസ്സിലാക്കി സംഭവിച്ച തെറ്റ് തിരുത്തുകയാണ് യുഡിഎഫ് ചെയ്യേണ്ടത്.അതല്ലാതെ പ്രകോപനങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു കൊച്ചിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയായിരുന്നു.പോലീസ് എത്തുന്നതിനുമുമ്പ് ആളുകൾ പിടിച്ചു മാറ്റുന്നത് സ്വാഭാവികം മാത്രമാണ്.നവകേരള സദസിനെത്തിയവരാണ് പിടിച്ചു മാറ്റിയത്.10000 പേര്‍ പങ്കെടുക്കുന്ന ഗ്രൗണ്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ മാത്രം ചിലർ വരുന്നു.ബോധപൂർവ്വം കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
