- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ നവംബര്‍ 25ന് തുടങ്ങും; ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കി
- ബഹ്റൈനില്‍ 60 മില്യണ്‍ ഡോളറിന്റെ ആഗോള പരിശോധനാ, മൊബൈല്‍ പൈപ്പ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ പ്യുവര്‍ പൈപ്പ്
- ബഹ്റൈനിലെ വാണിജ്യ വാഹനങ്ങളില്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനം വേണമെന്ന് നിര്‍ദേശം
- ബഹ്റൈനിനും ഖത്തറിനുമിടയില്‍ പുതിയ കടല്‍പ്പാത ആരംഭിച്ചു
- ‘ഗണേഷ്കുമാര് കായ് ഫലമുള്ള മരം’, പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
- ബഹ്റൈനില്‍ വിദേശികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് നല്‍കണം; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈനില്‍ പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ തുടങ്ങും
Author: News Desk
കോട്ടയം: ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ഒരു ലക്ഷത്തിലധികം ഭക്തര്‍ ഒന്നിച്ചെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായത്. ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. അനിയന്ത്രിതമായി ഭക്തരെത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വഭാവികമാണെന്നും മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം ഭക്തരെത്തുമ്പോള്‍ ചില പ്രയാസങ്ങളുണ്ടാകും. അവ തരണംചെയ്യാന്‍ വേണ്ട ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഒരു ദിവസത്തിന്റെ പ്രശ്‌നമാണ്. അതിന്റെ പേരില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താന്‍ കഴിയുമോയെന്നുള്ള പരീക്ഷണമാണ് നടക്കുന്നത്. അനിയന്ത്രിതമായി തിരക്ക് വരുമ്പോള്‍ സ്വഭാവികമായി ഉണ്ടാവുന്ന പ്രശ്‌നമാണ്, മന്ത്രി പറഞ്ഞു. സ്‌പോട്ട് ബുക്കിങ്ങിന്റെ എണ്ണം കുറച്ചു. വിര്‍ച്വല്‍ ക്യൂവിലെ തൊണ്ണൂറായിരം എണ്‍പതിനായിരമായി കുറച്ചു. ഭക്തര്‍ക്ക് വേണ്ട വാഹനങ്ങളുള്‍പ്പടെയുള്ള സൗകര്യങ്ങൾ എത്തിച്ചു. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സംവിധാനങ്ങളൊരുക്കി. ബീറ്റ് ഫോറസ്റ്റ് ട്രെയിനികളുള്‍പ്പടെ കൂടുതല്‍ ആളുകളെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഇരുമുടിക്കെട്ടില്ലാതെ ഭക്തര്‍ എത്തുന്നുണ്ട്. അവര്‍ സ്വയം നിയന്ത്രിച്ച് ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തര്‍ക്കുവേണ്ടി മാറിക്കൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂന്നു ദിവസമായി 15 മണിക്കൂറിലധികം ക്യൂനിന്ന…
പുനെ: കോവിഡ് ഉപവകഭേദമായ ജെഎന്‍.1 കേരളത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോവിഡ് പിറോള(ബിഎ.2.86)യുടെ പിന്‍ഗാമിയാണിത്. ജീനോം നിരീക്ഷണത്തിലാണ് ജെഎന്‍.1 സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയത്. ഐഎന്‍എസ്എസിഒജി യില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ (ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം) കേരളത്തില്‍ ഈ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. കേരളത്തില്‍ കോവിഡ് കേസുകളുടെ സമീപകാല വര്‍ധനവിന് ജെഎന്‍.1 കാരണമാകുമെന്ന് നാഷണല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോചെയര്‍മാന്‍ ഡോ രാജീവ് ജയദേവന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കോവിഡ് സജീവ കേസുകളുടെ എണ്ണം 938 ആയി ഉയര്‍ന്നു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 768 ആണ്. ‘ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകള്‍ താരതമ്യേന കുറവാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതുകൊണ്ടാണ് കേരളത്തില്‍ കാണപ്പെടുന്ന ജെഎന്‍.1 വേരിയന്റ് ഉള്‍പ്പെടെ ഇന്ത്യയിലെ ഏത് പുതിയ വകഭേദത്തിന്റെയും വ്യാപനം കണ്ടെത്താന്‍ കഴിയുന്നത്. നിലവില്‍, ഈ ഉപവകഭേദം ഇന്ത്യയില്‍ അപകടകരമായി കാണുന്നില്ല.…
സാമ്പത്തിക അടിയന്തരാവസ്ഥ; പത്തു ദിവസം കൂടി കാക്കും; മറുപടിയില്ലെങ്കില്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് അയയ്ക്കുമെന്ന് ഗവര്‍ണര്‍
ന്യുഡല്‍ഹി: സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടു 12 വിഷയങ്ങളിലെ വിശദീകരണമാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ക്കു ലഭിക്കുന്ന പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താന്‍ അയച്ചുകൊടുക്കുന്നതു പതിവാണ്. എന്നാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിന്റെ ഗൗരവം വ്യക്തമാക്കുന്ന കത്താണു ചീഫ് സെക്രട്ടറിക്കു രാജ്ഭവന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി അയച്ചത്.8 പേജുള്ള നിവേദനത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന 12 കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതിലെല്ലാം ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുമുണ്ട്. പൊതുപ്രവര്‍ത്തകനായ ആര്‍എസ് ശശികുമാറാണ് സംസ്ഥാനത്ത് സാമ്പത്തിക അടിന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശചെയ്യണമെന്ന നിവേദനം ഗവര്‍ണര്‍ക്ക് നല്‍കിയത്. സിവില്‍ സപ്ലൈസും കെഎസ്ആര്‍ടിസിയും കടന്നുപോകുന്ന സാമ്പത്തിക ഞെരുക്കം അക്കമിട്ട് നിവേദത്തില്‍പറയുന്നുണ്ട്. കെഎസ്ആര്‍ടിസി സംബന്ധിച്ച കേസില്‍ സാമ്പത്തിക ഞെരുക്കം വിശദീകരിക്കുന്ന ചീഫ് സെക്രട്ടറിയുടെ…
കണ്ണൂര്‍: പയ്യന്നൂരില്‍ നാടന്‍ ബോംബു പൊട്ടി നായ ചത്തു. വന്‍ സ്‌ഫോടന ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്നാണ് സ്ഥലത്തുള്ളവര്‍ പറയുന്നത്. പ്രാദേശിക ആര്‍എസ്എസ് നേതാവ് അലക്കാട് ബിജുവിന്റെ വീടിനടുത്തുള്ള റോഡില്‍ വൈകീട്ട് 3.45 ഓടെയാണ് സംഭവം. ഇതിന് മുമ്പും ബിജുവിന്റെ വീട്ടിലും സമീപത്തും നിരവധി തവണ ബോംബു സ്‌ഫോടനം നടന്നിരുന്നു. സംഭവത്തില്‍ ബിജുവിന് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് സ്ഥലത്ത് സിപിഎം പ്രകടനവും പ്രതിഷേധയോഗവും നടത്തി. സ്‌ഫോടനം ഉണ്ടായ ഉടന്‍ പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുന്നതിന് മുമ്പ് നായയെ മറവു ചെയ്തിരുന്നു. രാത്രിയിലും പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ ഭരണതലവന് പോലും പുറത്തിറങ്ങാനാവാത്ത രീതിയില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടകളേയും സാമൂഹിക വിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന പിണറായിയുടെ നിലപാടാണ് നാടിനെ ഈ അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഗവര്‍ണറോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇത്തരത്തില്‍ സ്വന്തം പാര്‍ട്ടിയിലെ സാമൂഹിക വിരുദ്ധരെ ഇറക്കിയത് തരംതാഴ്ന്ന നടപടിയായിപ്പോയി. ഗവര്‍ണര്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്താല്‍ അതിനെ നേരിടുന്നതിന് വ്യവസ്ഥാപിത മാര്‍ഗ്ഗം സ്വികരിക്കുന്നതിനു പകരം ഇത്തരം നാണംകെട്ട രീതി ഒരു സര്‍ക്കാരിനും ചേര്‍ന്നതല്ല. സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് പുറമേ ക്രമസമാധാനനിലയും പൂര്‍ണ്ണമായും തകര്‍ന്നു. കോടികള്‍ പൊടിച്ച് നടത്തുന്ന പിണറായുടെ സുരക്ഷ ഇപ്പോള്‍ ക്രിമിനലുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ആ ക്രിമിനലുകളെ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാമെന്ന പിണറായിയുടെ മോഹം കൈയില്‍ വെച്ചാല്‍ മതി. കേരളത്തിന്റെ ഭരണ തലവനായ ഗവര്‍ണര്‍ക്ക് പോലും സുരക്ഷയൊരുക്കാന്‍ കഴിയാത്ത രീതിയില്‍ കേരളാ പോലീസ് വന്ധീകരിക്കപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.
വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍; ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍, സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍ എന്നീ നിര്‍ദേശങ്ങളോടു വിയോജിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രിസഭയും. അതേസമയം കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമായി ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നല്‍കുകയും ചെയ്തു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ രണ്ട് നിര്‍ദേശങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഓഫിസും വിയോജിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല സുപ്രീംകോടതി വിധിന്യായങ്ങള്‍ക്ക് എതിരാണെന്നുള്ള നിരീക്ഷണവുമാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ കാരണമായതെന്നാണ് ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമത്തില്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ ചെയ്തിരുന്നു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും, പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉണ്ടാകണമെന്ന ശുപാര്‍ശ ആണ് പാര്‍ലമെന്ററി സമിതി കേന്ദ്രത്തിന് കൈമാറിയിരുന്നത്. കേന്ദ്ര…
വ്യാജ സീലുകളും നോട്ടീസുകളും നിർമ്മിച്ച് വൻ വായ്പാ തട്ടിപ്പ്; പ്രതിക്ക് പ്രൊഡക്ഷൻ വാറണ്ട്
തിരുവനന്തപുരം: വ്യാജ സീലുകളും നോട്ടീസുകളും നിർമ്മിച്ച് സ്വയം സംഘത്തിന്റെ പേരിൽ വൻ വായ്പാ തട്ടിപ്പ് നടത്തിയ ഫോർട്ട് വായ്പാ തട്ടിപ്പു കേസിൽ പ്രതി മിനിക്ക് പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. വട്ടപ്പാറ വായ്പാ തട്ടിപ്പു കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയെ ഡിസംബർ 16 ന് ഹാജരാക്കാൻ അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ടിനോട് മജിസ്‌ട്രേട്ട് പി. അരുൺകുമാർ ഉത്തരവിട്ടു. മുദ്രലോൺ തട്ടിപ്പ് 50 ലക്ഷം രൂപയും 45 പവൻ സ്വർണ്ണവും തട്ടിയ കേസിൽ വട്ടപ്പാറ പൊലീസ് കഴിഞ്ഞാഴ്ച മിനിയെ അറസ്റ്റ് ചെയ്ത് നെടുമങ്ങാട് കോടതിയുടെ റിമാന്റിൽ പ്രതി ജയിലിൽ കഴിയുകയാണ്. പ്രതിയായ വട്ടപ്പാറ തേക്കിൻകോട് രേവതി ഭവനിൽ മിനി (43) യെ ആണ് ഹാജരാക്കേണ്ടത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒരുമ സ്വയം സഹായ സംഘമെന്ന പേരിൽ കുടുംബശ്രീയിലേയും തൊഴിലുറപ്പിലേയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ലോൺ നൽകാമെന്ന് വിശ്വസിച്ച് പണം വാങ്ങി ഇവർ തട്ടിപ്പ് നടത്തിയതായി പൊലീസ്…
സാധാരണ രീതിയിൽ എല്ലാ വർഷങ്ങളിലും ക്രിസ്മസ് പുതുവത്സര ഉത്സവ വേളയിൽ സപ്ലൈകോയിൽ നടത്തിവന്നിരുന്ന പ്രത്യേക വിപണി ഈ വർഷം ഇല്ല. വർഷങ്ങളായി നടത്തിവരുന്ന വിപണി സാമ്പത്തിക പ്രതിസന്ധി കാരണം ഇത്തവണ ഉപേക്ഷിക്കുന്നു. അവശ്യസാധനങ്ങൾ പോലും ലഭിക്കാതെ സാധാരണക്കാർ. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ അവശ്യസാധനങ്ങൾ പോലും സപ്ലൈകോയിൽ കിട്ടാനില്ലെന്ന് സംസ്ഥാനത്തുടനീളം ഉള്ള ഔട്ട്ലെറ്റുകളിൽ നിന്നും രൂക്ഷമായ പരാതിയാണ് ഉയരുന്നത്.കോടികളുടെ കുടിശികയാണ് നിലവിൽ സപ്ലൈകോയ്ക്ക് ഉള്ളത്. പണം കൊടുക്കാത്തതിനാൽ കരാറുകാർ സാധനങ്ങൾ നൽകാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഉത്സവകാല പ്രത്യേക വിപണി പോയിട്ട് അവശ്യസാധനങ്ങൾ പോലും ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് സപ്ലൈകോയ്ക്ക് ഉള്ളത്. നിലവിൽ 862 കോടി രൂപയാണ് സപ്ലൈകോ കരാറുകാർക്ക് നൽകാനുള്ളത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് നേരത്തെ സപ്ലൈകോ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും കരാറുകാർ ആരും താല്പര്യം കാണിച്ചില്ല. സപ്ലൈകോയിലെ കടുത്ത പ്രതിസന്ധിയെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ 500 കോടി രൂപ ലഭ്യമാക്കണമെന്ന് ഭക്ഷവകുപ്പ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ…
ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുക്കമോ?; വിഡി സതീശന്‍
തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍നിന്ന് പുറത്തിറങ്ങി, തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചുവെന്ന് ഗവര്‍ണര്‍ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ തുടര്‍ച്ചയായി കരിങ്കൊടി കാണിക്കില്ലെന്നു വ്യക്തമാണെന്ന് പ്രതിപക്ഷനേതാവ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.’നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ പാര്‍ട്ടി ഗുണ്ടകള്‍ക്ക് ആഹ്വാനം നല്‍കിയ അതേ മുഖ്യമന്ത്രിയാണ് ഗവര്‍ണറെ കരിങ്കൊടി കാട്ടാനും ആളെ വിട്ടത്. ഇരട്ടത്താപ്പും രാഷ്ട്രീയ പാപ്പരത്തവുമാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് പിണറായി വിജയന്‍ കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിനു മുന്നില്‍ ചാടി കരിങ്കൊടി കാണിക്കുമ്പോള്‍ ആരാണ് ‘രക്ഷാപ്രവര്‍ത്തനം’ നടത്തേണ്ടത് എന്ന് കൂടി മുഖ്യമന്ത്രി പറയണം. തന്റെ ഔദ്യോഗിക വാഹനത്തില്‍ വന്ന് ഇടിച്ചെന്ന് ഗവര്‍ണര്‍ തന്നെ ആരോപിക്കുന്ന സ്ഥിതിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം” സതീശന്‍ ആവശ്യപ്പെട്ടു.
കാറിൽ വന്ന് ആഞ്ഞടിക്കുന്നതാണോ ജനാധിപത്യം? കരിങ്കൊടി കാണിച്ച എസ്എഫ്ഐക്ക് നേരെ വാഹനത്തിൽ നിന്നിറങ്ങി ഗവർണർ
തിരുവനന്തപുരം: വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്നു ഗവർണർ ആരോപിച്ചു. കരിങ്കൊടി കാണിച്ചവർക്കുനേരെ വാഹനത്തിൽ നിന്നിറങ്ങി ഗവർണർ കൈകാട്ടി വിളിക്കുകയും ചെയ്തു. ‘‘മുഖ്യമന്ത്രി കണ്ണൂരിൽ സ്വീകരിച്ച അതേ ശൈലി ഇവിടെയും പിന്തുടരാൻ ശ്രമിക്കുന്നു. എന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകി. മുഖ്യമന്ത്രി അറിയാതെ എന്റെ വാഹനത്തിന്റെ ഗ്ലാസിൽ ഇടിക്കാൻ പ്രതിഷേധക്കാർക്ക് എങ്ങനെ കഴിഞ്ഞു? ബ്ലഡി ക്രിമിനൽസ്… കാറിൽ വന്ന് ആഞ്ഞടിക്കുന്നതാണോ ജനാധിപത്യം? എനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഇങ്ങനെ ചീറി അടുത്താൽ എന്താകും സ്ഥിതി? എസ്എഫ്ഐ എന്നെ ഒന്നും ചെയ്തിട്ടില്ല. അവർ റോഡിൽ നിൽക്കുന്നത് കണ്ടു ഞാൻ പുറത്തിറങ്ങി. എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ട. എന്നെ കണ്ടിട്ട് അവർ എന്തിനാണ് ഓടിപ്പോകുന്നത്. മുഖ്യമന്ത്രിയാണ് ഈ ആളുകളെ അയയ്ക്കുന്നത്. എന്നെ…
