- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ നവംബര്‍ 25ന് തുടങ്ങും; ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കി
- ബഹ്റൈനില്‍ 60 മില്യണ്‍ ഡോളറിന്റെ ആഗോള പരിശോധനാ, മൊബൈല്‍ പൈപ്പ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ പ്യുവര്‍ പൈപ്പ്
- ബഹ്റൈനിലെ വാണിജ്യ വാഹനങ്ങളില്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനം വേണമെന്ന് നിര്‍ദേശം
- ബഹ്റൈനിനും ഖത്തറിനുമിടയില്‍ പുതിയ കടല്‍പ്പാത ആരംഭിച്ചു
- ‘ഗണേഷ്കുമാര് കായ് ഫലമുള്ള മരം’, പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
- ബഹ്റൈനില്‍ വിദേശികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് നല്‍കണം; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈനില്‍ പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ തുടങ്ങും
Author: News Desk
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; ഫെബ്രുവരി 15ന് ആരംഭിക്കും, ടൈംടോബിൾ പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 13 നും 12 ക്ലാസ് പരീക്ഷ ഏപ്രില്‍ രണ്ടിനും അവസാനിക്കും. ജെഇഇ പോലുള്ള മത്സര പരീക്ഷകളും പരിഗണിച്ചാണ് പരീക്ഷാ തീയതികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് പരീക്ഷ കണ്‍ട്രോളര്‍ സംയം ഭരദ്വാജ് അറിയിച്ചു. രാവിലെ 10.30 നാണ് പരീക്ഷ തുടങ്ങുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.inലൂടെയാണ് തീയതികൾ പ്രസിദ്ധീകരിച്ചത്.
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ സന്ദർശിക്കാനുള്ള അനുവാദം തേടി അമ്മ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. സന്ദർശനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നൽകി.മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. വാദത്തിനിടെ നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി നൽകുന്നത് വിദേശകാര്യ മന്ത്രാലയം എതിർത്തിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനുവേണ്ടി യമൻ സന്ദർശിക്കാനുള്ള കുടുംബത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തുനൽകുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കാണ് കത്ത് കൈമാറിയത്.യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്‌നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷപ്രിയയുടെ അമ്മയുടെ അഭിഭാഷകനായ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും കോടതിയെ ധരിപ്പിച്ചു. വിശദമായ സത്യവാങ്‌മൂലം നൽകാൻ…
മനാമ: ദീർഘകാലമായി ബഹ്റൈൻ പ്രവാസിയും സാമൂഹ്യസേവന രംഗത്തും പൊതു സമൂഹ്യരംഗത്തും അറിയപ്പെടുന്ന തൃശൂർ ജില്ലയിലെ കൊടകര ഉതനി പറമ്പിൽ യു.വി.ജയിംസ് 60 വയസ്സ് മരണപ്പെട്ടു. ആരോഗ്യപരമായ ചികിൽസക്ക് വേണ്ടി നാട്ടിലേക്ക് പോയതായിരുന്നു. ഭാര്യ രാജി ജയിംസ് ബഹ്റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നെഴ്സായി ജോലി നോക്കുന്നു. അത്യാസന്ന നിലയിൽ വിവരം അറിഞ്ഞ ഉടനെ നാട്ടിലേക്ക് പോവാൻ നിൽക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഭാര്യയുടെ പാസ്പോർട്ട് ഇന്ത്യൻ എംബസിയിൽ പുതുക്കാൻ കൊടുത്തത് ആയിരുന്നെങ്കിലും എംബസി ഉടനെ തന്നെ തത്ക്കാൽ പാസ്പോർട്ട് നൽകിയിരുന്നു. രണ്ട് മക്കൾ, മൂത്ത മകൻ വർഗീസ് ജയിംസ് എം ബി ബി എസിന് ജോർജിയയിൽ പഠിക്കുകയാണ്, മകൾ നാട്ടിൽ എട്ടാക്ലാസ് വിദ്യാർത്ഥിയാണ്. ഇരുപത് വർഷമായി ബഹ്റൈനിലെ പ്രശസ്തമായ ചോയ്സ്&അഡ് വൈസ് കമ്പനിയുടെ മാനോജരായി സേവനം അനുഷ്ടിക്കുകയായിരുന്നു.
60 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളെ വസ്തുനികുതിയില്‍ നിന്ന് ഒഴിവാക്കി, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍
തിരുവനന്തപുരം: ഡ്യൂട്ടിക്കിടയില്‍ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 60 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളെ വസ്തുനികുതിയില്‍ നിന്ന് ഒഴിവാക്കിയ നടപടി സാധൂകരിച്ചു.സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ (646 ചതുരശ്ര അടി) വരെയുള്ള വീടുകളെയാണ് വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കിയത്. മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ: കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലന്‍സ് കോടതി കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലന്‍സ് കോടതി സ്ഥാപിക്കാന്‍ തീരുമാനിച്ചു.നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അധികാരപരിധി നല്‍കികൊണ്ടാണ് പുതിയ കോടതി സ്ഥാപിക്കുന്നത്. കോടതിക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസിനുമായി 13 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതിന്റെ ഫലമായി പൊതുമരാമത്ത് വകുപ്പില്‍ ഉണ്ടായ 71 ഒഴിവുകളിലേക്ക് പിഎസ്‌സി മുഖേന നിയമനം നടത്തും. കണ്ണൂര്‍ വിമാനത്താവള കാറ്റഗറി…
തിരുവനന്തപുരം: കേരള പൊലീസിന്റെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഗവർണർ രാഷ്ട്രപതിക്കു റിപ്പോർട്ട് നൽകിയാൽ രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്കായി കേന്ദ്രത്തിന് കേന്ദ്രസേനയെ നിയോഗിക്കാനാകും. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുമെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. തുടർനടപടികൾ ഉണ്ടാകേണ്ടത് കേന്ദ്രത്തിൽ നിന്നാണ്. ഗവർണർ എല്ലാ മാസവും സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയം വഴി രാഷ്ട്രപതിക്കു നൽകാറുണ്ട്. സെഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്കും മുഖ്യമന്ത്രിക്കുമുള്ളത്. മൂന്നു വർഷമായി ഗവർണർക്ക് സെഡ് പ്ലസ് സുരക്ഷയുണ്ട്. സെഡ് വിഭാഗം സുരക്ഷയുണ്ടായിരുന്ന സമയത്ത് സംസ്ഥാനത്തിനു പുറത്തു പോകുമ്പോൾ ഗവർണർക്കു സുരക്ഷ കുറയുന്ന സാഹചര്യമുണ്ടായി. ഗവർണർക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകള്‍ പരിഗണിച്ചാണ് സെഡ് പ്ലസ് സുരക്ഷ നൽകിയത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവർക്ക് പത്തോളം വാഹനങ്ങളുടെ അകമ്പടിയുണ്ടാകും. സ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളിലും വ്യത്യാസം വരും. സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് കണക്കിലെടുത്ത് 6 മാസം കൂടുമ്പോൾ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗം ചേരും. ആവശ്യമെങ്കിൽ സുരക്ഷ വർധിപ്പിക്കും.…
ശബരിമലയിൽ സർക്കാർ സംവിധാനം സമ്പൂർണ പരാജയം, മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തണം; സുധാകരൻ
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശബരിമല തീര്‍ത്ഥാടകര്‍ മലകയറി അയ്യപ്പദര്‍ശനം ലഭിക്കാതെ നിരാശയോടെ മടങ്ങിപ്പോകുകയും ഗവര്‍ണര്‍ കാറില്‍നിന്നിറങ്ങി സ്വയരക്ഷ തേടുകയും ചെയ്യുന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിവിട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് പിണറായി വിജയന്‍ പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിലാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ശബരിമലയില്‍ മതിയായ ക്രമീകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയും അയ്യപ്പഭക്തര്‍ 18-20 മണിക്കൂര്‍ കാത്തുനില്ക്കുകയുമാണ്. മനംമടുത്ത് അനേകം ഭക്തര്‍ അയ്യപ്പദര്‍ശനം ലഭിക്കാതെ കൂട്ടത്തോടെ തിരികെപ്പോകുന്നത് ആദ്യമായിട്ടാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണിതു സംഭവിക്കുന്നത്. 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തന്റെ സുരക്ഷയ്ക്കും മറ്റും വെറും 615 പോലീസുകാരെ മാത്രമാണ് വിന്യസിച്ചിരിക്കുന്നത്. നവകേരളസദസ്സിലെ പിണറായി ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ 2250 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. മന്ത്രിതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാത്തതിന്റെ പ്രശ്നങ്ങള്‍ പ്രകടമാണ്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കണമെന്ന് കോടതി ഉത്തരവ് പോലും പാലിക്കപ്പെടുന്നില്ല. വെള്ളം കിട്ടാതെ ഭക്തര്‍…
തിരുവനന്തപുരം : ജനുവരി ഒന്നു മുതൽ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നൽകുന്നത് നിര്‍ത്തിവയ്ക്കാൻ പമ്പുടമകള്‍. ആറു മാസമായി ഇന്ധനം അടിച്ചതിന്‍റെ പണം നൽകാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പമ്പുടമകൾ നീങ്ങുന്നത്. പമ്പ് ഒന്നിന് 5 ലക്ഷം രൂപാ മുതൽ 25 ലക്ഷം രൂപാ വരെ കിട്ടാനുണ്ടെന്നാണ് ഉടമകൾ പറയുന്നത്. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നൽകിയ വകയിലും കോടികൾ കുടിശ്ശികയുണ്ടെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി. പൊതുമേഖലാ വാഹനങ്ങൾക്ക് ഇന്ധനം നൽകിയതിന്‍റെ പണം ഏറ്റവുമൊടുവിൽ ജൂണിൽ കിട്ടിയതാണ്. പൊലീസ് വാഹനങ്ങൾ, ഫയര്‍ഫോഴ്സ്, വിവിധ ഡിപ്പാര്‍ട്ട് മെന്‍റ് വാഹനങ്ങൾ, എന്നിവയൊന്നും ഇന്ധനം നിറച്ച് പോകുന്നതല്ലാതെ പണം നൽകുന്നില്ല. കൊല്ലം റൂറലിൽ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ വകയിൽ ഒരു പമ്പിന് കിട്ടാനുള്ളത് 4 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ്. കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് റൂറൽ എസ്‍പിക്കും ഡിജിപിക്കും നിവേദനം നൽകിയിരുന്നെങ്കിലും നടപടിയൊന്നുമായില്ല. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ…
ശബരിമല ദർശനം പൂർത്തിയാക്കാതെ ഭക്തർ മടങ്ങുന്നു; നിലയ്ക്കലിൽ നിയന്ത്രണം പാളി; ഡൽഹിയിലടക്കം പ്രതിഷേധം
നിലയ്ക്കൽ: ശബരിമലയിലെ അതിരൂക്ഷമായ ഭക്തജനത്തിരക്ക് മൂലം പലയിടത്തും നിയന്ത്രണം പാളുന്നു. അഞ്ചാം ദിവസവും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദർശനം പൂർത്തിയാക്കാതെ ഭക്തരിൽ പലർക്കും പന്തളത്തുനിന്ന് മടങ്ങേണ്ടിവരുന്നതായും റിപ്പോർട്ടുകളുണ്ട്. ശബരിമലയിൽ തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും ദേവസ്വം ബോർഡ് പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രതിഷേധിച്ചു. ഡൽഹിയിൽ എം.പിമാരും പാർലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. ശബരിമലയിൽ ചൊവ്വാഴ്ച തിരക്കിന് നേരിയ കുറവുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് ശമനമില്ലെന്നാണ് റിപ്പോർട്ട്. തുടർച്ചയായി അഞ്ചാംദിനവും ശബരിമല പാതയിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഭക്തരുടെ പ്രയാസം ചൂണ്ടിക്കാട്ടി വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. പമ്പയിലെത്താനും തിരിച്ചുപോകാനും വളരെയേറെ പ്രയാസം അനുഭവപ്പെടുന്നതായി ഭക്തർ പറയുന്നു. ബസിൽ തൂങ്ങിപ്പിടിച്ച് യാത്രചെയ്യുന്നതും ജനലുകളിൽ കൂടി തിക്കിത്തിരക്കി ഉള്ളിൽക്കടക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പര്യാപ്തമായതോതിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിലവിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ 654 കെ.എസ്.ആർ.ടി.സി. ബസുകളാണ് ഈ മേഖലയിൽ സർവീസ്…
കേരളത്തിൽ കുത്തഴിഞ്ഞ ഭരണം; ഗവർണറെ ആക്രമിക്കാൻ സർക്കാർ ഗുണ്ടകളെ ഇറക്കിവിട്ടു; വി മുരളീധരൻ
ന്യൂഡൽഹി: ക്രമസമാധാനം നിലനിർത്തേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെയുണ്ടായ എസ്‌എഫ്‌ഐ ആക്രമണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മുരളീധരന്റെ വാക്കുകൾ:’കേരള ഗവർണർ തിരുവനന്തപുരത്ത് നടുറോഡിൽ വച്ച് ഒരു കൂട്ടം ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുന്നു എന്നത് കേരളത്തിന്റെ ഇപ്പോഴത്തെ ക്രമസമാധാന നിലയെ ആണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ പ്രഥമ പൗരന് പോലും സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ അക്രമികൾക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് സർക്കാർ. ഇവരുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ നിർഭയവും നിക്ഷ്പക്ഷവുമായി ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് ഗവർണർ. ഇതിന്റെ പേരിൽ അദ്ദേഹത്തെ വിരട്ടിയോടിക്കാനും ശാരീരികമായി അക്രമിക്കാനും മുതിരുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർ ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയെ കുറിച്ച് അറിയാത്തവരാണ്. ”മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതും വിരട്ടുന്നതും മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥിരം രീതിയാണ്. ഇതിന്റെ നിരവധി ഉദാഹരണങ്ങൾ കേരളത്തിലുണ്ട്. ജയകൃഷ്ണൻ മാസ്റ്റർ മുതൽ ടിപി ചന്ദ്രശേഖരൻ വരെയുള്ള നിരവധി ഉദാഹരണങ്ങൾ. ഇനിയുമത് തുടരാനാണ്…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍റെ ഓഫീസിൽ എ.സി. വാങ്ങാൻ പണം അനുവദിച്ച് ധനവകുപ്പ്. ചൂട് കുറയ്ക്കാൻ എ.സി. വാങ്ങണമെന്ന എം.സി.ദത്തന്റെ ആവശ്യം പരിഗണിച്ച് 82,000 രൂപയാണ് അനുവദിച്ചത്. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ നാലാം നിലയിലാണ് എം.സി.ദത്തന്റെ ഓഫീസ്. ഓഫീസിലെ പ്രവർത്തനരഹിതമായ എയർ കണ്ടീഷണർ മാറ്റി പുതിയത് സ്ഥാപിക്കാനാണ് 82,000 രൂപ ഭരണാനുമതി നൽകി ധനവകുപ്പ് ഉത്തരവിറക്കിയത്.
