- ഖത്തറിലെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് മോദി, പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഖത്തര്‍ അമീര്‍
- 27 പന്തില്‍ ലക്ഷ്യം കണ്ട് ഇന്ത്യ, ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം
- ഖത്തര്‍ ആക്രമണത്തില്‍ അതിരുകടന്ന് ഇസ്രയേല്‍; ജിസിസി രാജ്യങ്ങളില്‍ അമര്‍ഷം പുകയുന്നു, തീക്കളിയിൽ ഒറ്റപ്പെട്ട് ബെഞ്ചമിൻ നെതന്യാഹു, കൈകഴുകി ട്രംപ്
- ബഹ്റൈന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യു.എ.ഇ. പ്രസിഡന്റിന് ഹമദ് രാജാവ് വിട നല്കി
- കേരള സർവകലാശാലയിലെ തർക്കം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി, പോരിനിടയിലും വിസിയെ പുരസ്കാരം വാങ്ങാൻ ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി
- പതിനേഴാമത് ജി.സി.സി. സായുധ സേനാ ഭരണ, മാനവശേഷി കമ്മിറ്റി യോഗം ബഹ്റൈനില്‍ ചേര്‍ന്നു
- എസ്.സി.ഡബ്ല്യുവും ബഹ്റൈന്‍ വനിതാ യൂണിയനും സംയുക്ത യോഗം ചേര്‍ന്നു
- ഖലാലിയില്‍ അവന്യൂ 38 തുറന്നു
Author: News Desk
‘ശബരിമലയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുത്, യുഡിഎഫ് എംപിമാർ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടത് നിർഭാഗ്യകരം’; മുഖ്യമന്ത്രി
കോട്ടയം: ശബരിമല തീർഥാടനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തയാറെടുപ്പുകൾക്ക് പണം ഒരു തടസമല്ല. കഴിഞ്ഞ 7 വർഷം കൊണ്ട് 220 കോടി ശബരിമല വികസനത്തിന് ചെലവാക്കി. ആറ് ഇടത്താവളങ്ങൾ തീർഥാടകർക്കായി പൂർത്തിയായി വരുന്നു.108 കോടി രൂപ ഇതിനായി കിഫ്ബിയിൽ നിന്ന് ചെലവിട്ടു. മണ്ഡലകാലത്ത് തിരക്ക് അനുഭവപ്പെടുന്നു എന്നത് വസ്തുതയാണ്. തിരക്ക് കൂടിയാൽ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത അപകടങ്ങൾ ഉണ്ടായേക്കും. അത് മുന്നിൽ കണ്ട് ഉള്ള നടപടികളാണ് സ്വീകരിക്കുന്നത്.അത് കണക്കിലെടുത്താണ് തീർഥാടകരെ മുകളിലേക്ക് കയറ്റിവിടാൻ നടപടികൾ സ്വീകരിക്കുന്നത്. ശരാശരി 62000 തീർഥാടകർ പ്രതിദിനം വരുന്നത് ഇക്കുറി 88000 ആയി വർധിച്ചു. വെള്ളപ്പൊക്ക ശേഷം ചെന്നെയിൽ നിന്നും, തിരഞ്ഞെടുപ്പിനു ശേഷം തെലങ്കാനയിൽ നിന്നും ആളുകൾ കൂടുതലായി വന്നു. അതിനാൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടി. ഒരു ദിനം 1, 20 ,000 വരെ ആളുകൾ വരെ എത്തി.പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേർക്കാണ് കയറാൻ കഴിയുക,മുതിർന്ന…
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. 14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന്റെ 10 ഉം യുഡിഎഫിന്റെ 11 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെയുള്ളതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകളായിരുന്നു.
തൃശൂർ: ചാലക്കുടിയിൽ റിട്ടയേഡ് ഫോറസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. കല്ലേറ്റുംകര ഉള്ളിശേരി സെയ്തിനെ (68) ആണ് ആനമല ജംഗ്ഷനു സമീപത്തെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്സിനു പിറകിലെ ഗോവണി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് കൊലപാതകമെന്ന് സൂചന നൽകിയത്. ശ്വാസം മുട്ടിക്കുകയും തലയിൽ കല്ലുപോലെ എന്തോ ഉപയോഗിച്ച് ഇടിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് റിപ്പോർട്ടിലുള്ളത്. രക്തം ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പലഭാഗത്തും പരിക്കേറ്റ നിലയിലായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയ സേയ്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സെയ്തിനോടൊപ്പം അന്ന് വൈകിട്ടുണ്ടായിരുന്ന ചിലരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കൊല്ലം: കൊല്ലത്ത് നവകേരളാ സദസ് വേദി നിശ്ചയിച്ചതിനെതിരെ പരാതി. കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിന്റെ മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയിലാണ് ഹര്‍ജി എത്തിയത്. ക്ഷേത്രഭൂമി ആരാധനാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്ര ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു ഐക്യവേദിയാണ് ഹര്‍ജി നല്‍കിയത്. നവകേരളാ സദസിനായി ക്ഷേത്ര മതില്‍ പൊളിക്കാന്‍ നീക്കമെന്നും പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്. അതേസമയം പരിപാടിക്കായി ദേവസ്വം സ്‌കൂള്‍ ഗ്രൗണ്ട് ആണ് ഉപയോഗിക്കുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. കൊല്ലത്ത് ഇളമ്പള്ളൂര്‍ പഞ്ചായത്ത് കെട്ടിടത്തില്‍ നവകേരള സദസ്സിന് മണ്ഡലം ഓഫീസ് അനുവദിച്ചതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം ഇല്ലാതെയാണ് നവകേരള സദസ്സിന് പഞ്ചായത്ത് കെട്ടിടത്തില്‍ ഓഫീസ് തുടങ്ങിയതെന്നും ആരോപണമുണ്ട്. വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തുണ്ട്. ഇളമ്പള്ളൂര്‍ പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് ഭരണസമിതി ഏകപക്ഷീയ തീരുമാനമെടുത്തു…
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് തമിഴ്‌നാട് സ്വദേശിയെ തട്ടികൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ ശരവണന്‍, അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് മധുര സ്വദേശി മധുമോഹനെയാണ് തട്ടിക്കൊണ്ടുപോയത്. ഈ മാസം ഏഴിന് പേട്ടയിലെ വീട്ടിലെത്തിയ ഒരു സംഘം മധുമോഹനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മധുമോഹന്റെ ഭാര്യയുടെ അനുജന്റെ ഫോണിലേക്ക് വിളിച്ച പ്രതികള്‍ പണം ആവശ്യപ്പെടുകയായിരുന്നു. 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. വീഡിയോ കോളില്‍ മധുമോഹനെ കാണിച്ചായിരുന്നു മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് കുടുംബം പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് കണ്ടെത്തിയത്. പ്രതികളില്‍ ഒരാളായ അശോകനെതിരെ തമിഴ്നാട്ടില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷണം തുടരുകയാണ്.
ന്യൂഡൽഹി: മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി രവി ഉപ്പൽ ദുബായിൽ പിടിയിലായി. മഹാദേവ് ആപ്പിന്റെ രണ്ട് ഉടമകളിൽ ഒരാളാണ് രവി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദേശം അനുസരിച്ച് ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ദുബായ് പൊലീസ് രവി ഉപ്പലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇയാൾ അറസ്റ്റിലായതായാണ് വിവരം. വൈകാതെ ഇന്ത്യയ്ക്ക് കൈമാറിയേക്കും. നിയമവിരുദ്ധമായി വാതുവയ്പ്പ് ആപ്പിലൂടെ കള്ളപ്പണ ഇടപാട് നടത്തിയെന്നും കോടികൾ സമ്പാദിച്ചുവെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. ഛത്തീസ്ഗഡിലും മുംബൈയിലും പൊലീസ് കേസെടുത്തിരുന്നു. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ വനൗതുവിലേക്ക് പോകാൻ ഇയാൾ ശ്രമിച്ചിരുന്നതായി അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു. 6,000 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന…
നവകേരളയാത്ര എന്തിന്?; 2 വര്‍ഷം മന്ത്രിയുടെ സ്റ്റാഫായാൽ പെന്ഷൻ, 35 വർഷം ജോലിചെയ്തവർക്കില്ല; ഗവർണർ
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നവകേരള സദസ്സിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ച ഗവര്‍ണര്‍, സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളാണെന്നും പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയമാണ്. ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മറുഭാഗത്ത് വലിയ രീതിയില്‍ ആഘോഷങ്ങള്‍ നടത്തുന്നതും ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വിമ്മിങ് പൂളടക്കം നവീകരിക്കുന്നതും നാം കണ്ടതാണ്. 35 വര്‍ഷത്തോളം സേവനം ചെയ്തവര്‍ക്ക്‌പെന്‍ഷന്‍ നല്‍കാന്‍ പണമില്ല. രണ്ട് വര്‍ഷം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായിരുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു’, ഗവര്‍ണര്‍ പറഞ്ഞു. നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. പരാതി സ്വീകരിക്കാന്‍ മാത്രമാണ് യാത്ര. മൂന്നര ലക്ഷത്തിലധികം പരാതികള്‍ കിട്ടിയെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതില്‍ ഒരു പരാതി പോലും നേരിട്ട് പരിഹരിക്കുന്നില്ല. ഇതെല്ലാം കളക്ടറേറ്റുകളിലോ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലോ സ്വീകരിക്കാവുന്ന പരാതികളല്ലേയെന്നും ഗവര്‍ണര്‍ ചോദിച്ചു. കേരളം മികച്ച സംസ്ഥാനമാണ്. കേരളത്തിന്റെ അഭിവൃദ്ധി ലോട്ടറിയിലൂടെയും മദ്യവില്‍പനയിലൂടെയും…
മനാമ: തണൽ ഉള്ളേരി ചാപ്റ്ററിന്റെ യോഗം ഹൂറ ജിദ്ദ ടവറിൽ വെച്ച് ചേർന്നു. യോഗത്തിൽ ചാപ്റ്റർ പ്രസിഡണ്ട് ജാലിസ് ഉള്ളേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷബീർ കെ.സി. സ്വാഗതം പറഞ്ഞു. യോഗം ഉൽഘാടനം ചെയ്ത തണൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റഷീദ് മാഹി നാട്ടിലെ തണലിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഉള്ളേരിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചർച്ചിയിൽ ടി.പി. അബ്ദുൽ അസീസ്, സുനിൽ ഉള്ളേരി, വി.വി. ഷാഹിർ, എൻ. കെ. ഷാഹിദ്, മുബീഷ് പാനായി എന്നിവർ പങ്കെടുത്തു. ഉള്ളേരിക്കാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഒരു വാട്സ് ആപ് കൂട്ടായ്മ തുടങ്ങി ജനുവരി മുതൽ സെന്ററിന്റെ പ്രവർത്തനത്തെ സഹായിക്കാനായി എല്ലാമാസവും ഒരു സഹായം നാട്ടിൽ എത്തിക്കുന്നതിനുള്ള രൂപ രേഖ തയ്യാറാക്കി. ഇപ്പോഴുള്ള ഭാരവാഹികൾ തൽക്കാലം തുടരുവാനും അടുത്ത് തന്നെ വിപുലമായയൊരു യോഗം വിളിച്ചു കൂട്ടി കമ്മിറ്റി പുനഃ സംഘടിപ്പിക്കിനും തീരുമാനിച്ചു. സി.പി. കോയ, കെ.പി. ഹമീദ്, മഹേഷ്, റഫീഖ് കാവിൽ എന്നിവർ സംബന്ധിച്ചു.…
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ബൈക്കിടിച്ച് മൂന്നു വയസ്സുകാരി മരിച്ചു. അമ്പലപുറവൻ അബദുൽ നാസറിൻ്റെ മകൾ ഇസാ എസ് വിൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് എടവണ്ണപാറ റോഡിൽ പരതക്കാട് വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ആലപ്പുഴ: കായംകുളം എംഎസ്എഫ് കോളജില്‍ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികളുടെ ചെരുപ്പെടുക്കാന്‍ പറഞ്ഞത് ചോദ്യം ചെയ്തതിനാണ് എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി കൂടിയായ ജിഷ്ണുവിന് മര്‍ദനമേറ്റത്. കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച ശേഷം കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്നും ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോളജിലെ ലഹരി ഉപയോഗവും ലഹരിക്കച്ചവടവും ജിഷ്ണു ഉൾപ്പെടെയുള്ള എസ്‌എഫ്‌ഐ പ്രവർത്തകർ വിഷയമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് എസ്‌എഫ്‌ഐയിലെ ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിച്ചതെന്ന് ജിഷ്‌ണു ആരോപിച്ചു. കോളജിൽ ഒരു ക്വട്ടേഷൻ സംഘത്തെ പോലെ നിൽക്കുന്ന അക്രമികൾക്കെതിരെ നേരത്തെയും കോളജ് അധികൃതർ നടപടിയെടുത്തിരുന്നു. കഴിഞ്ഞ യൂണിയന്‍ തെരഞ്ഞെടുപ്പ് കാലത്താണ് സംഘം എസ്‌എഫ്‌ഐയിൽ ചേർന്നത്. തനിക്കെതിരെ സംഘം നേരത്തെയും ഭീഷണി മുഴക്കിയിരുന്നെന്നും ജിഷ്‌ണു പറഞ്ഞു. സംഭവത്തിൽ പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകിയതായി ജിഷ്‌ണു പറഞ്ഞു.