Author: News Desk

മനാമ: അൽ ഫുർഖാൻ സെന്റർ എല്ലാ വർഷവും നടത്തി വരുന്ന രക്ത ദാന ക്യാമ്പ് ഈ വരുന്ന ജനുവരി 1 തിങ്കളാഴ്ച്ച സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നടക്കും. പുതു വർഷ ദിനത്തിൽ നടക്കുന്ന രക്ത ദാന ക്യാമ്പ് രാവിലെ 7 മണി മുതൽ ഉച്ചക്ക് 12മണി വരെയാണ് നടക്കുന്നത്. എല്ലാം ആളുകളും ഈ സദ്പ്രവർത്തിയുടെ ഭാഗവാക്കാകുവാൻ അൽ ഫുർഖാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. രജീഷ്ട്രഷനും കൂടുതൽ വിവരങ്ങൾക്കും സംഘാടകരെ ബന്ധപ്പെടാവുന്നതാണ്. നമ്പർ : 32328738 , 38092855 Al Furqan *Blood Donation* Campaign – *1st Jan 2024* Register using below link👉👉 https://forms.gle/RAoiiJA3BG4z3a9D7

Read More

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി ചലച്ചിത്ര നടൻ ദേവനെ നിയമിച്ചു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് വാർത്താക്കുറുപ്പിൽ ഇക്കാര്യം അറിയിച്ചത്. 2004 ല്‍ കേരള പീപ്പിള്‍സ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ച് തുടങ്ങിയ ദേവൻ പിന്നീട് പാര്‍ട്ടിയുമായി ബിജെപിയില്‍ ലയിക്കുകയായിരുന്നു. കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപനത്തിലായിരുന്നു ലയനം. ദേവനെയും പാര്‍ട്ടിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വീകരിച്ചത്. നേരത്തേ രണ്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും ദേവൻ പരാജയപ്പെട്ടിരുന്നു.

Read More

ന്യൂഡല്‍ഹി: അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും ലോക്‌സഭ നടുങ്ങി. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴെ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. അസ്വാഭാവിക സംഭവത്തില്‍ ഭയന്ന ചില എംപിമാര്‍ പുറത്തേക്കോടി. ലോക്‌സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ലോക്‌സഭയില്‍ ശൂന്യവേളയുടെ സമയത്തായിരുന്നു പ്രതിഷേധം. ബിജെപിയുടെ രാജേന്ദ്ര അഗര്‍വാളായിരുന്നു ആ സമയത്ത് സഭ നിയന്ത്രിച്ചിരുന്നത്. പരിഭ്രാന്തിക്കിടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. കളര്‍ സ്‌പ്രേയുമായി ഒരു യുവതി അടക്കം രണ്ടുപേര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധിച്ചു. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നീലം (42), അമോല്‍ ഷിന്‍ഡെ (25) എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചതിന് പിടിയിലായത്. ഇവരെ ഭീകര വിരുദ്ധസേന അടക്കം ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പിന്നീട് ലോക്‌സഭ…

Read More

മനാമ: സ്റ്റാർവിഷൻ ഇവൻസിൻ്റെ ബാനറിൽ സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷം 2023, ഡിസംബർ 22 വെള്ളിയാഴ്ച രാത്രി 6:30 മുതൽ സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിലെ വെച്ച് വൈവിധ്യമാര്ന്ന കലാ പ്രകടനങ്ങളോടെ കൂടി നടത്തുവാൻ തീരുമാനിച്ചു. പ്രശസ്ത ഗായകൻ അരുൺ ഗോപൻ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് ആണ് പ്രധാന ആകര്ഷണം കൂടാതെ ക്രിസ്തുമസ്സ് കരോൾ, പൂജാ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ തുടങ്ങീ കലാപ്രകടനങ്ങൾ സൗജന്യമായി ആസ്വദിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഗമം ഇരിഞാലകുടയ്ക്കു വേണ്ടി പ്രസിഡന്റ് ഗണേഷ്‌കുമാർ, സെക്രെട്ടറി പ്രശാന്ത് ധർമരാജ്, എന്റർടൈൻമെൻറ് സെക്രെട്ടറി സജീവ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Read More

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കേരള സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി വി ഡി സതീശൻ. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടു. ശബരിമല നാഥനില്ലാ കളരിയാണെന്നും വി ഡി സതീശൻ ആരോപിച്ചു. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ദേവസ്വം മന്ത്രിക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കൂടേ. ശബരിമലയിൽ ആവശ്യത്തിന് പൊലീസ് ഇല്ല. പൊലീസ് ഉദ്യോഗസ്ഥർ മോശമായി അയ്യപ്പ ഭക്തരോട് പെരുമാറുന്നു. ശബരിമലയിൽ ഏകോപനമില്ല. 2000ലധികം പൊലീസിനെയാണ് നവകേരള സദസ്സിന് നിയോഗിച്ചിരിക്കുന്നത്. ആവശ്യമാണെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ എം പിമാർ സർക്കാർ പറയുന്ന കാര്യങ്ങളിൽ ഒപ്പിടേണ്ടവരല്ല. അവർ പ്രത്യേക നിവേദനം കേന്ദ്രധനകാര്യമന്ത്രിക്ക് കൊടുക്കും. അവർ പ്രത്യേക നിവേദനം കേന്ദ്രധനകാര്യമന്ത്രിക്ക് കൊടുക്കും. ശബരിമലയിലേക്ക് അയച്ച യുഡിഎഫ് പ്രതിനിധി സംഘം ഉടൻ റിപ്പോർട്ട്‌ നൽകും കൊടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിനെതിരെ ആരോപണം ഉന്നയിച്ചത് പൊലീസാണെന്നും എല്ലാം പ്രതിപക്ഷത്തിന്റെ തലയിൽ വെക്കരുതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിൽ കാര്യങ്ങൾ…

Read More

കോട്ടയം: ഗവര്‍ണര്‍ ഗവര്‍ണറായി നില്‍ക്കണമെന്നും വിരട്ടിക്കളായമെന്ന കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തോ വലിയ അധികാരം കൈയിലുണ്ടെന്ന് കരുതി എന്തോ അങ്ങ് ചെയ്തുകളയുമെന്ന മട്ടിലാണ് ഭാവങ്ങള്‍. അത് എന്തോ ചില വൈകൃതങ്ങള്‍ മാത്രമാണ്. വിവേകം വേണമെന്നും എന്തിനെയും വെല്ലുവിളിച്ച് കളയാമെന്നും ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ പദവിയുടെ മഹത്വം ആരിഫ് മുഹമ്മദ് ഖാന്‍ കളഞ്ഞുകുളിക്കരുതെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. ‘ഗവര്‍ണര്‍ എന്ന നിലയില്‍ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ മറ്റൊരു നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വേണ്ടിയാണ് നിലക്കൊള്ളേണ്ടത്. ഇപ്പോള്‍ വിവാദമായ അദ്ദേഹത്തിന്റെ ഡല്‍ഹി യാത്ര എന്തിനായിരുന്നു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും ചര്‍ച്ചയ്ക്ക് ആയിരുന്നോ?. എതെങ്കിലും ഔദ്യോഗിക കാര്യങ്ങള്‍ക്കായിരുന്നോ?. അതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേള്‍ക്കുന്നത് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ്. അത് ഔദ്യോഗിക പരിപാടിയാണോ?. ആര്‍എസ്എസ് എന്നത് അദ്ദേഹത്തിന് നല്ല അംഗീകാരമുള്ള സംഘടനയായിരിക്കും. പക്ഷെ ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ആ പരിപാടിക്കാണോ അദ്ദേഹം…

Read More

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ഗാലറിയില്‍ നിന്ന് ചാടിയവരില്‍ നിന്ന് മഞ്ഞനിറത്തിലുള്ള സ്േ്രപ പിടികൂടിയിട്ടുണ്ട്. ശൂന്യവേള നടക്കുന്നതിനിടെയാണ്‌ സംഭവം. രണ്ട് പേരാണ് താഴേക്ക് ചാടിയത്. എം.പിമാരെല്ലാം സുരക്ഷിതരാണ്. എം.പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രണ്ട് പേരെയും പിടിച്ചുവച്ചു.

Read More

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ഉന്നത ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മധ്യപ്രദേശ് മുഖ്യമന്ത്രി മങ്കുഭായ് പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി രാജേന്ദ്ര ശുക്ലയും ജഗദീഷ് ദേവ്തയും സത്യപ്രതിജ്ഞ ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കമുള്ളവരും ചടങ്ങിനെത്തിയിരുന്നു. 58-കാരനായ മോഹന്‍ യാദവ് ദക്ഷിണ ഉജ്ജയിന്‍ മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാലുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവ് രാജ് സിങ് ചൗഹാന്‍ യുഗത്തിന് അന്ത്യമിട്ടുകൊണ്ടാണ് മോഹന്‍ യാദവിനെ തിങ്കളാഴ്ച ബിജെപി നേതൃത്വം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ശിവ് രാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മോഹന്‍ യാദവിനെ നിയമസഭാ കക്ഷി യോഗത്തില്‍ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 163 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിന് 66 സീറ്റുകളിലേ ജയിക്കാനായുള്ളൂ.

Read More

പത്തനംതിട്ട: കലഞ്ഞൂരില്‍ വീടിനുള്ളില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിന് പിന്നില്‍ സമൂഹമാധ്യമം വഴിയുള്ള സാമ്പത്തികത്തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരൂട്ട്കാല രോഹിണി നിവാസില്‍ എം.എസ്. ശ്രീജിത്ത്(28)നെ കൂടല്‍ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ നവംബര്‍ ആറിനാണ് കലഞ്ഞൂര്‍ സ്വദേശിനിയായ ലക്ഷ്മി അശോക്(23)നെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ച ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് കൂടല്‍ സി.ഐ. ജി.പുഷ്പകുമാര്‍ പറഞ്ഞു. നാല് മാസം മുന്‍പാണ് യുവതി ശ്രീജിത്തിന്റെ മിഥുന്‍കൃഷ്ണ എന്ന പേരിലുള്ള അക്കൗണ്ടില്‍ സൗഹൃദം സ്ഥാപിച്ചത്. കേരള പോലീസില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ട്രെയിനിയാണ് താനെന്നും വീട്ടില്‍ ആരുമില്ലെന്നുമാണ് യുവതിയെ ശ്രീജിത്ത് വിശ്വസിപ്പിച്ചത്. പോലീസ് ട്രെയിനിങ്ങിന്റെ ആവശ്യത്തിലേക്കെന്ന് പറഞ്ഞാണ് വിവിധ സമയങ്ങളിലായി പണം കൈപ്പറ്റിയത്. സമൂഹിമാധ്യമം വഴിമാത്രം പരിചയമുണ്ടായിരുന്ന ഇവര്‍ നേരിട്ട് കണ്ടിട്ടുമില്ലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരാളുടെ പടമായിരുന്നു മുഖചിത്രമായി ഇട്ടിരുന്നതും. ഇത്തരത്തില്‍ രണ്ട് യുവതികളെക്കൂടി ശ്രീജിത്ത് തട്ടിപ്പിനിരയാക്കിയതിന്റെ…

Read More

ഇടുക്കി : സത്രം-പുല്ലുമേട് കാനന പാതയിൽ അയ്യപ്പഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള (46) യാണ് മരിച്ചത്. സീതക്കുളത്തിന് സമീപം സീറോ പോയിന്റ് എന്ന സ്ഥലത്ത് വച്ചാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ അടുത്ത് ഉണ്ടായിരുന്ന വനം വകുപ്പ് ആ‍ര്‍ ആര്‍ ടി ടീമും ആരോഗ്യ വകുപ്പ് ജീവനക്കാരുമെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More