- പതിനേഴാമത് ജി.സി.സി. സായുധ സേനാ ഭരണ, മാനവശേഷി കമ്മിറ്റി യോഗം ബഹ്റൈനില്‍ ചേര്‍ന്നു
- എസ്.സി.ഡബ്ല്യുവും ബഹ്റൈന്‍ വനിതാ യൂണിയനും സംയുക്ത യോഗം ചേര്‍ന്നു
- ഖലാലിയില്‍ അവന്യൂ 38 തുറന്നു
- ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന് മത്സരം ഭരണഘടനാവിരുദ്ധം, മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
- നിസ്സാര തുകയുടെ പേരില്‍ കൊലപാതകം; ബഹ്റൈനില്‍ യുവാവിന്റെ ജീവപര്യന്തം കാസേഷന്‍ കോടതി ശരിവെച്ചു
- അമീബിക്ക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിയായ യുവതിക്കും രോഗം സ്ഥിരീകരിച്ചു, ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്
- ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് ടോസ്, ഫിനിഷറായി സഞ്ജു സാംസണും പ്ലേയിംഗ് ഇലവനില്‍
- നിലപാട് വ്യക്തമാക്കി വീണ്ടും നടി റിനി ആൻ ജോർജ്, ‘നിയമവഴിക്കില്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല, പോരാട്ടം തുടരും’
Author: News Desk
നവേകരള സദസിനിടെ മുഖ്യമന്ത്രിക്കുനേരെ ഷൂ എറിഞ്ഞ കേസിലെ പ്രതിക്കെതിരെ ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം. ഐഎഫ്എഫ്കെ വേദിയിലെത്തിയ ബേസിൽ പാറേക്കുടിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞു. സ്ഥലത്ത് പൊലീസ് എത്തിയതോടെ സംഘർഷം ഒഴിവായി. തുടർന്ന് ബേസിൽ പാറേക്കുടിയെ പൊലീസ് വാഹനത്തിൽ കൊണ്ടുപോയി. രണ്ടുദിവസം മുമ്പ് പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെയായിരുന്നു കെഎസ്‍യു പ്രവര്‍ത്തകരുടെ ഷൂ എറിഞ്ഞുള്ള പ്രതിഷേധം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പെരുമ്പാവൂർ പട്ടണത്തിലെ നവകേരള സദസ് വേദിക്ക് സമീപമായിരുന്നു യൂത്ത് കോൺഗ്രസ്–കെഎസ്‍യു പ്രതിഷേധം തുടങ്ങിയത്. വാഹന വ്യൂഹത്തിന് അടുത്തേക്ക് ഓടിയടുക്കാൻ ശ്രമിച്ച പ്രവർത്തകറീ ഡിവൈഎഫ്ഐക്കാർ തടഞ്ഞു. പിന്നെ മർദിച്ചു. യൂത്ത് കോൺഗ്രസ് – കെഎസ്‍യു പതാകകൾ ഡിവൈഎഫ്ഐക്കാർ പിടിച്ചെടുത്ത് കത്തിച്ചു. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പത്തനംതിട്ട: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധു അറസ്റ്റിൽ. 12 വർഷം മുൻപ് അച്ഛൻ മരിച്ച പെൺകുട്ടിയെ അമ്മയും ഉപേക്ഷിച്ചിരുന്നു. ഇതോടെ ബന്ധുവീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ബന്ധു പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡനവിവാരം പെൺകുട്ടി അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപിക നൽകിയ പരാതിയിലാണ് കോന്നി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആരാധനാലയങ്ങളില്‍ വലിയ ശബ്ദത്തില്‍ ഉച്ചഭാഷിണി വേണ്ട; ആദ്യ ഉത്തരവ് പുറത്തിറക്കി മോഹന്‍ യാദവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നിരോധനം. മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം പുറത്തിറക്കുന്ന ആദ്യ ഉത്തരവാണിത്. അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നാണ് ഉത്തരവിലുള്ളതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനായി സുപ്രീംകോടതിയും ദേശീയഹരിത ട്രിബ്യൂണലും നിര്‍ദേശിച്ച പ്രത്യേക മാനദണ്ഡങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ഡോ.രാജേഷ് രജോറ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ആരാധനാലയങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ഉച്ചഭാഷിണികളുടെ ശബ്ദതീവ്രത പരിശോധിക്കുമെന്നും ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുമെന്നും രാജേഷ് രാജോറ അറിയിച്ചു. മതകേന്ദ്രങ്ങളില്‍ ഉയര്‍ന്നശബ്ദത്തില്‍ ഡി.ജെ. പാര്‍ട്ടികള്‍ നടത്തുന്നതിനും നിരോധനമുണ്ട്.
അയ്യപ്പന്മാര്ക്കൊപ്പം കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലെത്തി; എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയെന്ന് ദേവസ്വം മന്ത്രി
സന്നിധാനം: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി നിലയ്ക്കലിലും പമ്പയിലും ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതുസരിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കുന്നുണ്ട്. ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഉന്നത പോലീസ് ഉദ്യേഗസ്ഥര്‍ അടക്കം എല്ലാവരും ശബരിമലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നിലയ്ക്കലില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ അയ്യപ്പന്മാര്‍ക്കൊപ്പമാണ് മന്ത്രി പമ്പയില്‍ എത്തിയത്. തുടര്‍ന്ന് പമ്പ നടപ്പന്തല്‍ ചുറ്റും നടന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തി. അതിനു ശേഷം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തിന് ശേഷം മന്ത്രി സന്നിധാനത്തേക്ക് യാത്ര തിരിച്ചു. സൗകര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രി ഇന്ന് എരുമേലി,നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. നവകേരള സദസ്സിന്റെ ഭാഗമായ കോട്ടയത്തെ പ്രഭാത യോഗത്തില്‍ പങ്കെടുത്ത…
കടക്കൽ ദേവീക്ഷേത്ര മൈതാനിയിൽ നവകേരള സദസ് നിയമവിരുദ്ധം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് നോട്ടീസ്
കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി അഭിഭാഷകനായ ശങ്കു ടി ദാസ് നോട്ടീസ് അയച്ചു. ക്ഷേത്ര മൈതാനം നവകേരള സദസ്സിന് വിട്ട് നൽകുന്നത് നിയമ വിരുദ്ധം ആണെന്നാണ് നോട്ടീസ് പറയുന്നത്. പരിപാടി നടത്താൻ ക്ഷേത്ര മതിൽകെട്ട് പൊളിക്കേണ്ടിവരുമെന്നും ഇത് ഭക്തരുടെ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് അഭിഭാഷകൻ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നത്. സംഘാടകരോട് മറ്റൊരു വേദി കണ്ടെത്താൻ നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ മാസം 20നാണ് ചടയമംഗലം മണ്ഡല പരിപാടി നടക്കേണ്ടത്. ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും നോട്ടീസിലുണ്ട്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ നാളെ ഹൈക്കോടതിയെ സമീപിക്കും.
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയും ദേവസ്വം ബോർഡും ഭക്തരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. നരകയാതന അനുഭവിക്കുന്ന അയ്യപ്പഭക്തരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മിഷനും വനിതാ, ബാലാവകാശ കമ്മിഷനുകളും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശബരിമലയിൽ വരിക എന്നത് ഭക്തന്റെ ഭരണഘടനാ അവകാശമാണ്. ഭക്തന് കുടിവെളളം, ആഹാരം, താമസം, ചികിത്സ, ഗതാഗതം, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക എന്നത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വവുമാണ്. ഇതൊന്നും ചെയ്യാതെ ഭക്തർ കൂടുതലായി എത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകൾ അടിസ്ഥാനരഹിതമാണ്. എല്ലാകാലത്തും സ്ത്രീകളും കുട്ടികളും ശബരിമലയിൽ എത്താറുണ്ട്. എല്ലാവർഷവും 30ശതമാനം അധികം ഭക്തർ എത്തുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. എന്നിട്ടും മണ്ഡലകാലത്ത് മാത്രം അവലോകനയോഗം ചേരുകയും നട അടയ്ക്കുമ്പോൾ അവലോകനം അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ രീതി.…
മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ‘ഗുമസ്തന്‍’ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം. ബിബിന്‍ ജോര്‍ജിന്റെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന സ്റ്റണ്ടേഴ്‌സില്‍ ഒരാളെ അപ്പോള്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരുക്കുകള്‍ ഇല്ലാതെ ബിബിന്‍ ജോര്‍ജ് രക്ഷപ്പെടുകയായിരുന്നു. ബിബിന്‍ ജോര്‍ജിനെ കൂടാതെ ദിലീഷ് പോത്തന്‍, ജെയ്സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, അലക്‌സാണ്ടര്‍ പ്രശാന്ത്, മക്ബുല്‍ സല്‍മാന്‍, കൈലാഷ്, ഐ എം വിജയന്‍, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
കൊല്ലം: ഭാര്യാപിതാവിനെ മർദിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ചുവെന്ന കേസിൽ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. പത്തനംതിട്ട എആർ ക്യാമ്പ് എസ്ഐ കാവനാട് മുക്കാട് വിളയിൽ സാൻജോ ക്ലീറ്റസിനെ(50)യാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. സാൻജോ ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ തടസം പിടിക്കാൻ വന്ന ഭാര്യാപിതാവ് കാവനാട് വിളയിൽ വീട്ടിൽ സ്റ്റീഫനെ(75)യാണ് മർദിച്ചത്. മകളുമായുള്ള തർക്കത്തിൽ സ്റ്റീഫൻ ഇടപെട്ടത് ഇഷ്ടപ്പെടാതെ വന്ന സാൻജോ ക്രൂരമായി മർദിക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. മർദനമേറ്റ സ്റ്റീഫൻ കൊല്ലാം ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. തുടർന്ന് ശക്തികുളങ്ങര പൊലീസിൽ പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. എസ്ഐമാരായ ദിലീപ്, പ്രദീപ്, എസ്സിപിഒ അബു താഹിർ, സിപിഓമാരായ സിധിഷ്, ശ്രീകാന്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിഷേധക്കാര്‍ വന്നത് മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖയുമില്ലാതെ; ഒരു സംഘടനയുമായും ബന്ധമില്ലെന്ന് മൊഴി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചവര്‍ എത്തിയത് മൊബൈല്‍ ഫോണോ, തിരിച്ചറിയല്‍ രേഖകളോ ഒന്നും കയ്യില്‍ കരുതാതെ ആണെന്ന് ഡല്‍ഹി പൊലീസ്. ഇവരുടെ കൈവശം ബാഗും ഉണ്ടായിരുന്നില്ല. നീലം (42), അമോല്‍ ഷിന്‍ഡെ (25) എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചതിന് പിടിയിലായത്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണ് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കാനെത്തിയതെന്നും, തങ്ങള്‍ക്ക് പിന്നില്‍ ഒരു സംഘടനയുമില്ലെന്നും, ആരുമായും ബന്ധമില്ലെന്നുമാണ് ഇവര്‍ െപാലീസിനോട് പറഞ്ഞിട്ടുള്ളത്. ഇക്കാര്യം നീലം മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് ഡെല്‍ഹി പൊലീസ് അറിയിച്ചു. ലോക്‌സഭയിലെ പ്രതിഷേധം ഭീകരാക്രമണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 2001 ലെ പാര്‍ലമെന്റ് ആക്രണമത്തിന്റെ 22 -ാം വാര്‍ഷിക വേളയിലാണ് ലോക്‌സഭയെ ഞെട്ടിച്ച പ്രതിഷേധം അരങ്ങേറിയത്. എന്നാല്‍ പാര്‍ലമെന്റ് ആക്രമണവുമായി ഇന്നത്തെ പ്രതിഷേധത്തിന് ബന്ധമില്ലെന്നും പൊലീസ് സൂചിപ്പിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം ആക്രമിക്കുമെന്ന് ഏതാനും ദിവസം മുമ്പ് ഖലിസ്ഥാനി ഭീകരവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂന്‍ ഭീഷണി മുഴക്കിയിരുന്നു. ലോക്‌സഭയിലെ സുരക്ഷാവീഴ്ചയില്‍ കേന്ദ്ര…
പാലക്കാട്: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയാണ് ഒരുമാസം മുമ്പ് തൃശ്ശൂർ കല്ലുപുറത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. 2016 ഒക്ടോബറിലായിരുന്നു സെബീനയും സൈനുൽ ആബിദീനും തമ്മിലുള്ള വിവാഹം. വിവാഹസമയത്ത് വീട്ടുകാർ സ്ത്രീധനമോ മറ്റോ ചോദിച്ചിരുന്നില്ല. 100 പവനെങ്കിലും സ്ത്രീധനം തങ്ങൾ പ്രതീക്ഷിച്ചിരുന്നതായി വിവാഹശേഷം സൈനുൽ ആബിദീന്റെ വീട്ടുകാർ പറഞ്ഞിരുന്നുവെന്ന് സെബീനയുടെ കുടുംബം ആരോപിച്ചു. പിന്നീട് പലതവണയായി സെബീനയുടെ കുടുംബത്തിൽ നിന്ന് പണംവാങ്ങി. ചെറിയ ആവശ്യങ്ങൾക്കു പോലും വലിയ തുക വാങ്ങിയിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. പലതവണ വീട്ടുകാരുമായി പ്രശ്‌നങ്ങളുണ്ടായി. 45 തവണ പള്ളിക്കമ്മിറ്റിയടക്കം ഇരുവീട്ടുകാർക്കുമിടയിൽ മധ്യസ്ഥ ചർച്ചകൾ നടന്നിട്ടുണ്ടെന്നും സെബീനയുടെ കുടുംബം പറയുന്നു. ഭാര്യവീട്ടിൽ നിന്ന് ലഭിക്കുന്ന പണമുപയോഗിച്ച് ജീവിക്കുകയായിരുന്നുവത്രെ സൈനുൽ ആബിദീന്റെ ലക്ഷ്യം. പലതവണ ഇയാളെ ഗൾഫിലേക്ക് കൊണ്ടുപോയിട്ടും ജോലി ചെയ്യാൻ തയാറായില്ലെന്നും പരാതിയിലുണ്ട്. ജ്യേഷ്ഠന്റെ ഭാര്യയടക്കം സെബീനയെ ഉപദ്രവിച്ചിരുന്നു. നിലവിൽ സൈനുൽ ആബിദീനും കുടുംബവും ഒളിവിലാണെന്നാണ് കുന്നംകുളം പൊലീസ് പറയുന്നത്. അതേസമയം മരിക്കുന്നത്…