Author: News Desk

തൃശ്ശൂർ: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ (83) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും മുതിർന്ന നേതാവായിരുന്നു കെ.പി. വിശ്വനാഥൻ. രണ്ടുതവണ യുഡിഎഫ്‌ സർക്കാരിൽ വനംമന്ത്രിയായിരുന്നു. ആറ് തവണ എംഎല്‍എയായി സഭയിലെത്തി. 1970ല്‍ കുന്നംകുളത്തുനിന്ന് ആദ്യതവണ മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടു. പിന്നീട് 1977ലും 1980ലും ജയിച്ചു. 1982ലെ തിരഞ്ഞെടുപ്പില്‍ തോറ്റു. 1987 മുതല്‍ 2001 വരെ കൊടകര മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആദ്യമായി വനംമന്ത്രിയായി. പിന്നീട് 2004-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വനംവകുപ്പ് മന്ത്രിയായി. രണ്ടുതവണയും കാലാവധി പൂര്‍ത്തിയാക്കാതെ രാജിവെക്കേണ്ടി വന്നു. 2006, 2011 തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും സിപിഎമ്മിലെ സി രവീന്ദ്ര നാഥിനോട്‌ പരാജയപ്പെട്ടു. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടെയും മകനായി 1940 ഏപ്രില്‍ 22നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍നിന്ന് ബിരുദം നേടി. യൂത്ത് കോണ്‍ഗ്രസ് വഴിയായിരുന്നു രാഷ്ട്രീയ പ്രവേശനം.…

Read More

മനാമ: ബഹ്റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 39-മത് സമൂഹ രക്തദാന ക്യാമ്പ് ഡിസംബർ 15 (വെള്ളിയാഴ്ച) രാവിലെ 7 മുതല്‍ 1 വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടക്കും. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആണ് കെഎംസിസി ബ്ലഡ് ഡൊനേഷൻ സ്പോൺസർ. ‘രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, ഇടയ്ക്കിടെ പങ്കിടുക’ എന്നതാണ് ഈ വര്‍ഷത്തെ രക്തദാന സന്ദേശം. ജീവന്‍ രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പ്രചാരണം നടത്തും. സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ‘ജീവസ്പര്‍ശം’ എന്നപേരില്‍ കെഎംസിസി 14വര്‍ഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. കോവിഡ് കാലത്തു നിരവധി പേരാണ് കെഎംസിസി മുഖേന രക്തം നൽകിയത് ഇതിന് ഒരാഴ്ചക്കാലം തുടർച്ചയായ എക്സ്പ്രസ്സ് ക്യാമ്പും നടത്തിയിരുന്നു. 2009ലാണ് കെഎംസിസി ബഹ്‌റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം…

Read More

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനും പോലീസിനും വീഴ്ച സംഭവിച്ചതായി കോടതി. കേസിലെ വിധി പകര്‍പ്പിലാണ് പോലീസിന്റെ വീഴ്ചകള്‍ കോടതി അക്കമിട്ട് നിരത്തിയത്. കുഞ്ഞ് കൊല്ലപ്പെട്ട് പിറ്റേദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവസ്ഥലത്തെത്തിയതെന്നും കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ ഉള്‍പ്പെടെ പോലീസിന് വീഴ്ച സംഭവിച്ചതായും വിധി പകര്‍പ്പില്‍ പറയുന്നു. കുട്ടി കൊല്ലപ്പെട്ടതാണെന്നും ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇത് ചെയ്തത് പോലീസ് അറസ്റ്റുചെയ്ത അര്‍ജുനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി ഉത്തരവിലെ കണ്ടെത്തല്‍. കേസിലെ ശാസ്ത്രീയ തെളിവുകളുടെ പോരായ്മ, കൊലപാതകം നടന്ന മുറിയില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചതില്‍ പോലീസിനുണ്ടായ അപാകത തുടങ്ങിയ പോലീസ് വീഴ്ചകളാണ്‌ പ്രധാനമായും കോടതി ചൂണ്ടിക്കാണിച്ചത്. 2021 ജൂണ്‍ 30നാണ് കുട്ടി കൊല്ലപ്പെടുന്നത്. ഒരു അസ്വഭാവിക മരണം നടന്നിട്ടും അന്നേദിവസം പോലീസ് കുട്ടിയുടെ വീട്ടിലെത്തിയിരുന്നില്ല. കുട്ടിയുടെ രക്തമോ ശരീര സ്രവങ്ങളോ ശേഖരിക്കുകയോ ചെയ്തില്ല. പിറ്റേദിവസം മാത്രമാണ് പോലീസുകാര്‍ അവിടെ എത്തുന്നത്. എന്നാല്‍…

Read More

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍, കാന്റീനുകള്‍, മെസ്സുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഒന്‍പത് സ്ഥാപനങ്ങള്‍ അടപ്പിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിസംബര്‍ 12, 13 തീയതികളിലായി 995 ഹോസ്റ്റല്‍, കാന്റീന്‍, മെസ്സ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒന്‍പത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 127 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം കോമ്പൗണ്ടിംഗ് നോട്ടീസും 267 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. കൂടാതെ 10 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നല്‍കിയിട്ടുണ്ട്. വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഹോസ്റ്റലുകളില്‍ നിന്നും മറ്റും ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് തുടര്‍ച്ചയായി പരാതികള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനകള്‍ നടത്തിയത്. വിവിധ മേഖലകളിലെ കോച്ചിംഗ് സെന്ററുകളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റല്‍, മെസ്സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൂന്നുപേര്‍ വീതം അടങ്ങുന്ന 96 സ്‌ക്വാഡുകളാണ് പരിശോധനകള്‍…

Read More

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ ആറു വയസ്സുകാരിയുടേത് കൊലപാതകം തന്നെയെന്ന് പോക്സോ കോടതി. വണ്ടിപെരിയാർ കേസിലെ വിധി പകർപ്പിലാണ് കോടതിയുടെ വാദങ്ങളുള്ളത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും കോടതി പറയുന്നു. ആറു വയസുകാരിയെപീഡിപ്പിച്ച് കൊന്ന കേസിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടിരുന്നു. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണം ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചത്. തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോ​ഗസ്ഥന് വീഴ്ച പറ്റി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണ്. വിരളടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടുവെന്നും കോടതി വിധിപകർപ്പിൽ പറയുന്നു. അതേസമയം, ലൈംഗിക ചൂഷണം നടന്നെന്നും ഉള്ള വാദം കോടതി അംഗീകരിക്കുന്നുണ്ട്. അതേസമയം, കേസില്‍ പ്രതി അർജുനെ വെറുതെ വിട്ട കോടതിവിധിയിൽ അപ്പീൽ പോകുമെന്ന് പൊലീസ് അറിയിച്ചു. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ…

Read More

വണ്ടിപ്പെരിയാറിൽ ദലിത് പെൺകുട്ടി പീഢനത്തിരയായ കേസിൽ പ്രതിയെ വെറുതെ വിടാനുണ്ടായ സാഹചര്യത്തിന് ഉത്തരവാദികൾ ഇടതുപക്ഷ നേതാക്കന്മാരാണ് . കേസിലെ പ്രതിയായ അർജുൻ ഡി.വൈ.എഫ്.ഐ യുടെ സജീവ പ്രവർത്തകനാണ് . അന്വേഷണത്തിന്റെ തുടക്കത്തിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു .തുടക്കം മുതൽ കേസ് അട്ടിമറിക്കാനാണ്. വാഴൂർ സോമൻ എംഎൽഎ അടക്കമുള്ള സിപിഎം – സിപിഐ നേതാക്കൾ ശ്രമിച്ചത്. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്താതിരിക്കാൻ എംഎൽഎ പരമാവധി ശ്രമിച്ചു . ഒടുവിൽ ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കഴിഞ്ഞ 3 വർഷമായി പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനെ രക്ഷിക്കാനായി പോലീസും , പ്രോസിക്യൂഷനും ഒത്തുകളിച്ചു. തെളിവുകൾ കോടതിയിൽ എത്തിച്ചില്ല. വാളയാർ കേസ് അട്ടിമറിച്ച അതേ മാതൃകയിലാണ് വണ്ടി പെരിയാർ കേസും എൽഡിഎഫ് നേതാക്കൾ അട്ടിമറിച്ചത്.

Read More

തിരുവനന്തപുരം: കടം കയറി മുടിഞ്ഞു നിൽക്കുന്ന കേരളത്തിനെ വീണ്ടും കടമെടുക്കാൻ അനുവദിച്ചില്ലങ്കിൽ വൻ സാമ്പത്തിക ദുരന്തമുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം വിചിത്രവും ബാലിശവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിലവിലെ കടവും ബാധ്യതകളും കേരളത്തിന് താങ്ങാവുന്നതിൽ അധികമാണ്. വീണ്ടും കടം വാങ്ങി ധൂർത്തടിക്കാനുള്ള നീക്കം അനുവദിക്കാനാകില്ല. ഇനിയും കടമെടുത്ത് ചെലവു ചെയ്യുന്നതാണ് വൻ ദുരന്തത്തിന് വഴിവെക്കുന്നത്. കടമെടുപ്പിന് നിശ്ചയിച്ചിട്ടുള്ള പരിധിയും കടന്നുള്ള കടമെടുപ്പിനാണ് കേന്ദ്രം അനുമതി നൽകാത്തത്. കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയിൽ പോകുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കേരളം ഈ വിഷയവുമായി സുപ്രീം കോടതിയിൽ പോകുന്നത് നല്ലതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചും കേന്ദ്ര നിലപാടിനെ കുറിച്ചും കൂടുതൽ വ്യക്തത വരാൻ അതുപകരിക്കും. കേന്ദ്രം കേരളത്തിന് എല്ലാ മേഖലയിലും കയ്യയച്ച് സഹായം നൽകുകയാണ്. ചില മേഖലകളിൽ അർഹിക്കുന്നതിൽ കൂടുതൽ നൽകുന്നു. ഇതിനെല്ലാം വ്യക്തമായ കണക്കുള്ളത് കേന്ദ്ര ധനമന്ത്രി…

Read More

മനാമ: ബഹ്‌റൈനിലെ വളർന്നുവരുന്ന കലാപ്രതിഭകളെ കണ്ടെത്തി പ്രൊത്സാഹിപ്പിക്കുന്നതിനും, കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി ജാതിമത രാഷ്ട്രീയഭേദമന്യേ ബഹ്‌റൈനിൽ മലയാളികളുടെ പുതിയൊരു കൂട്ടായ്മയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം നിലവിൽ വന്നു. നിരവധി വർഷങ്ങളായി ബഹ്‌റൈനിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരായ നാസർ മഞ്ചേരിയെ രക്ഷാധികാരിയായും മനോജ്‌ മയ്യന്നൂരിനെ ചെയർമാനായും ജേക്കബ് തേക്കുതോടിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റുമാരായി സത്യൻ കാവിൽ, എം സി പവിത്രൻ എന്നിവരെയും ജനറൽ സെക്രട്ടറിയായി രഞ്ജീവ് ലക്ഷ്മൺ ജോ: സെക്രട്ടറിമാരായി ഗിരീഷ് ആർപ്പൂക്കര, ജോസ്മി ലാലു എന്നിവരെയും ട്രഷററായി ചെമ്പൻ ജലാലിനെയും അസി-ട്രഷററായി പ്രവീൺ അനന്തപുരിയെയും കലാ വിഭാഗം സെക്രട്ടറിയായി ബൈജു മലപ്പുറം, അസി-കലാവിഭാഗം സെക്രട്ടറിമാരായി സുമൻ ആലപ്പി, മുബീന മൻഷീർ, രാജിചന്ദ്രൻ എന്നിവരെയും മെമ്പർഷിപ്പ് സെക്രട്ടറിയായി രാജീവ്‌ തുറയൂരിനെയും അസി-മെമ്പർഷിപ്പ് സെക്രട്ടറിയായി മിനിറോയിയെയും കമ്യുണിറ്റി സർവീസ് സെക്രട്ടറിയായി തോമസ്സ്‌ ഫിലിപ്പിനെയും അസി-കമ്യുണിറ്റി സെക്രട്ടറിമാരായി ജയേഷ് താന്നിക്കൽ, ഡാനിയൽ പാലത്തുംപാട്ട് എന്നിവരെയും ഉൾപ്പെടുത്തി സെവനാട്സിന്റെ രണ്ട് വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. ബഹ്‌റൈന്റെ…

Read More

മനാമ: സ്റ്റാർ വിഷൻ ഇവന്റസിന്റെ ബാനറിൽ, ശ്രീ കൊച്ചു ഗുരുവായൂർ സേവാ സമിതി ബഹറിനിൽ ആദ്യമായി അയ്യപ്പ വിളക്ക് മഹോത്സവം കൊണ്ടാടുന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തൃശൂരിൽ നിന്നുള്ള മച്ചാട് തങ്കരാജിന്റെ നേതൃത്വത്തിൽ നാട്ടിൽനിന്നുള്ള പതിനൊന്നോളം പ്രഗത്ഭ കലാകാരൻമാർ ഉടുക്ക് പാട്ടിനൊപ്പം താളം ചവുട്ടി ആയിരിക്കും ഈ അയ്യപ്പ വിളക്ക് മഹോത്സവം കൊണ്ടാടുക. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഡിസംബർ 16 ന് രാവിലെ 5.30 മണിക്ക് മഹാഗണപതി ഹോമത്തോടെ അയ്യപ്പ വിളക്ക് മഹോത്സവത്തിന് തുടക്കം കുറിക്കും. രാവിലെ 8 മണിമുതൽ ബഹ്‌റിനിലെ വിവിധ ഭജൻസ് സംഘടനകൾ നയിക്കുന്ന ഭജനാമൃതം എന്നപേരിൽ ഭജൻസും ഉണ്ടാകും. മേള രത്നം സന്തോഷ് കൈലാസ് നയിക്കുന്ന ഭജൻസ്, അറാദ് ക്ഷേത്രത്തിലെ അനിയും സംഘവും നയിക്കുന്ന ഭജൻസ്, സോപാന സംഗീതം, ചെണ്ടമേളം, പഞ്ചവാദ്യം എന്നിവ അയ്യപ്പവിളക്കിനു കൊഴുപ്പേകും. രാത്രി 9 മണിയോടെ അയ്യപ്പ വിളക്ക് പര്യവസാനിക്കും. https://youtu.be/vvml30WHHTw?si=89z65Y1rWQLcicfy കൂടുതൽ വിവരങ്ങൾക്കായി 38018500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാർത്ത…

Read More

മ​നാ​മ: ര​ണ്ടാ​മ​ത്​ മു​ഹ​റ​ഖ്​ നൈ​റ്റ്​​സ്​ ആ​ഘോ​ഷത്തിന് ഡി​സം​ബ​ർ 14ന്​ ​തു​ട​ക്ക​മാ​വും. ബ​ഹ്​​റൈ​ന്‍റെ സാം​സ്​​കാ​രി​ക, പൈ​തൃ​ക കേ​​ന്ദ്ര​മാ​യ മു​ഹ​റ​ഖി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷം 10 ദി​വ​സം നീ​ളും. ശൈ​ഖ്​ ഇ​ബ്രാ​ഹിം ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ ക​ൾ​ച​റ​ൽ ആ​ൻ​ഡ്​ റി​സ​ർ​ച്​ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സി​ന്റെ (ബാ​ക്ക) ആ​ഭി​മു​ഖ്യ​ത്തി​ലാണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്ന​ത്. ​ ബ​ഹ്​​റൈ​ൻ ​ദേ​ശീ​യ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക​ലാ​സ​ദ​സ്സു​ക​ൾ, ഡി​സൈ​നി​ങ്, വ​സ്​​ത്രാ​ല​ങ്കാ​രം, ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​നം, സം​ഗീ​ത പ​രി​പാ​ടി, സി​നി​മ പ്ര​ദ​ർ​ശ​നം, വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന​തും എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​തു​മാ​യ പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അ​ഹ​മ്മ​ദ് മേ​ട്ട​റി​ന്റെ ക​ലാ​രൂ​പ​ങ്ങ​ൾ ഹൗ​സ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​റ​ൽ ഹെ​റി​റ്റേ​ജി​ൽ എ​ല്ലാ ദി​വ​സ​വും ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ജം​ഷീ​ർ ഹൗ​സി​ൽ എ​ല്ലാ ദി​വ​സ​വും ‘മെ​റ്റീ​രി​യ​ൽ ആ​ൻ​ഡ് ക​ൺ​സ​ർ​വേ​ഷ​ൻ’ എ​ന്ന പേ​രി​ൽ പ്ര​ദ​ർ​ശ​നം ന​ട​ക്കും. ഡി​സം​ബ​ർ 23 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് ഏ​ഴി​ന് ജം​ഷീ​ർ ഹൗ​സി​ൽ മ​ജ്‌​ലി​സ് ഉ​ണ്ടാ​യി​രി​ക്കും. നി​ര​വ​ധി…

Read More