Author: News Desk

പട്ടാപ്പകൽ കുപ്രസിദ്ധ കുറ്റവാളിയെ കോടതി വളപ്പിൽ വെടിവെച്ചു കൊന്നു. പട്നയിലെ ദനാപൂർ സിവിൽ കോടതിയിലാണ് സംഭവം. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ബ്യൂർ ജയിലിൽ നിന്ന് പൊലീസ് കൊണ്ടുവന്ന വിചാരണ തടവുകാരന് നേരെ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. സിക്കന്ദർപൂർ സ്വദേശിയായ കുപ്രസിദ്ധ കുറ്റവാളി ഛോട്ടേ സർക്കാർ എന്ന അഭിഷേക് കുമാർ (25) ആണ് മരിച്ചത്. എം.എൽ.എയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നര വർഷമായി ജയിലിൽ കഴിയുകയാണ്. ദനാപൂർ സിവിൽ കോടതിയിൽ ഹാജരാക്കാൻ എത്തിച്ച ഛോട്ടേ സർക്കാരിനെ രണ്ട് അക്രമികൾ വെടിവച്ചു വീഴ്ത്തുകയായിരുന്നു. അക്രമികൾ 6 തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. വെടിയേറ്റ് ഛോട്ടേ സർക്കാർ വീണതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കോടതി പരിസരത്തുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടൽ മൂലം ഇരുവരെയും പിടികൂടാനായി. ഇവരിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവതിൽ ദനാപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സ്‌റ്റേഷനുകളിലായി ഛോട്ടേ സർക്കാരിനെതിരെ 16 കേസുകൾ നിലവിലുണ്ട്.

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സം​ഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ സന്ദർ‍ശനത്തിൽ ചർച്ച ചെയ്യും. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എൻ.ഡി.എ. പ്രവർത്തകരും ഇറങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്താൻ തീരുമാനമായിരുന്നു.

Read More

കൊല്ലം: തേവലക്കരയിൽ വയോധികയെ ദേഹോപദ്രവമേൽപ്പിക്കുകയും അവരോട് മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്തത് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിര്‍ദേശം നൽകി. ഏലിയാമ്മ എന്ന വയോധികയ്ക്ക് സ്വന്തം വീട്ടിൽ വെച്ച് മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജു മോളിൽ നിന്ന് അതിക്രമം നേരിടേണ്ടി വന്ന സംഭവത്തിലാണ് മന്ത്രിയുടെ ഇടപെടൽ. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇന്നുതന്നെ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. വയോജനങ്ങൾക്കെതിരായ അതിക്രമസംഭവങ്ങൾ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഏലിയാമ്മയ്ക്ക് മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. ആവശ്യമായ മറ്റു തുടർനടപടികൾക്കായി റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മെയിന്റനൻസ് ട്രിബ്യൂണലിന് കൈമാറണമെന്നും മന്ത്രി ഡോ. ബിന്ദു നിര്‍ദേശം നൽകി.

Read More

കോഴിക്കോട്: ഓര്‍ക്കാട്ടേരി സ്വദേശി ഷബ്‌ന ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഹബീബിന്റെയും ഭര്‍തൃസഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്‍ഡിലുള്ള ഭര്‍തൃമാതാവ് നബീസ, അമ്മാവന്‍ ഹനീഫ എന്നിവരുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. അതേസമയം, ഭര്‍തൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ഭര്‍ത്താവിന്റെ അമ്മാവന്‍ മര്‍ദ്ദിച്ചതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഷബ്‌നയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. കേസില്‍ ഹനീഫയും ഭര്‍തൃമാതാവ് നബീസയുമാണ് ഇതുവരെ അറസ്റ്റിലായത്. ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഹനീഫ ഷബ്‌നയെ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

Read More

പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനം ആരംഭിച്ച് ഒരു മാസം ആയ പശ്ചാത്തലത്തില്‍ ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തെ നടവരവ് കണക്കനുസരിച്ച് 134.44 കോടി രൂപയാണ് ഇത്തവണ ലഭിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍ 154 കോടി രൂപയാണ് നടവരവായി ലഭിച്ചത്. തീര്‍ഥാടകരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ ഒന്നര ലക്ഷത്തിന്റെ കുറവ് ഉണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തവണ മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ശബരിമലയില്‍ തിരക്ക് കുറവായിരുന്നു. കഴിഞ്ഞയാഴ്ച മുതലാണ് തിരക്ക് കൂടിയത്. ഒരു ഘട്ടത്തില്‍ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 80000 കടക്കുന്ന സ്ഥിതിയുണ്ടായി. തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് 18 മണിക്കൂര്‍ വരെ ക്യൂവില്‍ നിന്ന ശേഷമാണ് പലര്‍ക്കും ദര്‍ശനം ലഭിച്ചത്. തിരക്ക് കൂടിയതിനെ തുടര്‍ന്ന് ചിലര്‍ ദര്‍ശനം നടത്താതെ പാതിവഴിയില്‍ തിരികെ പോയി. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ സര്‍ക്കാരിനെതിരെ വലിയ…

Read More

തൃശൂര്‍: വണ്ടിപ്പെരിയാര്‍ കേസില്‍ സിപിഎം നേതാക്കളുടെ സഹായത്തോടെയാണ് പൊലീസ് കൃത്യവിലോപം നടത്തിയെതന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസില്‍ കൃത്യവിലോപം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണെന്നും സുരേന്ദ്രന്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വച്ച്, കൂടുതല്‍ ഫലപ്രദമായ ഏജന്‍സികളെ വച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് എന്താണ്?. കേസില്‍ കൃത്യമായ രാഷ്ടീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. കോടതി വിധിയെ പറ്റി മുഖ്യമന്ത്രി ആത്മാര്‍ഥമായിട്ടാണ് പറഞ്ഞതെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുമോ?. ഈ കേസ് കേരളത്തെക്കുറിച്ച് പുറം ലോകത്തിന് ഏറ്റവും ഭയാനകമായ പ്രതിച്ഛായ നല്‍കുന്ന വിധിയാണ്. ഇത്തരമൊരു സംഭവം ഉണ്ടായിട്ട് സംസ്ഥാന പട്ടികജാതി കമ്മീഷന്‍, മനുഷ്യാവകാശ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകരാരും മിണ്ടിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ ഇടപെടുന്ന സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരായി ഒരന്വേഷേണവും നടപടിയും ഇല്ല. ഉന്നത പാര്‍ട്ടി നേതാക്കന്‍മാര്‍ക്കെതിരെ വന്ന സ്ത്രീ പീഡനകേസുകളെല്ലാം പാര്‍ട്ടി…

Read More

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസിലെ കോടതി വിധി ഞെട്ടിക്കുന്നതും നിരാശയിലാഴ്ത്തുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിധി ന്യായത്തിലൂടെ പോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുയുള്ള അന്വേഷണസംഘം ചെയ്ത തെറ്റുകളാണ് ഈ പ്രതിയെ വെറുതെ വിടാന്‍ കാരണമെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസ് അന്വേഷണത്തിലുണ്ടായ മുഴുവന്‍ പാളിച്ചകളും പ്രത്യേക ജഡ്ജ് വിധിന്യായത്തില്‍ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്ത് എത്തിയത് പിറ്റേദിവസമാണ്. എന്നിട്ടും പ്രാഥമികമായ തെളിവുകള്‍ പോലും ശേഖരിച്ചില്ല. വിരലടയാള വിദ്ഗധരെ കൊണ്ടുവന്നില്ല. തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ച തുണി അലമാരയില്‍ നിന്ന് പ്രതി എടുത്തുവെന്ന് എന്ന് പ്രോസിക്യൂഷന്‍ പറയുമ്പോള്‍ അത് സംബന്ധിച്ച യാതൊരു തെളിവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്നും സതീശന്‍ പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ തുടങ്ങിയ ശ്രമങ്ങളും ബാഹ്യമായ രാഷ്ട്രീയ ഇടപെടലും അന്വേഷിക്കണം. നിയമസഹായമുള്‍പ്പടെയുള്ള ഏത് സഹായവും ആ കുടുംബത്തിന് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയില്ലെന്നും മനഃപൂര്‍വം സിപിഎം പ്രവര്‍ത്തകനായ പ്രതിയെ രക്ഷപ്പെടുത്താനുള്ള…

Read More

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഡിസംബര്‍ 16, 17 തീയതികളില്‍ പ്രത്യേക ഹെല്‍ത്ത് പാക്കേജ് ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പാക്കേജില്‍ 52 ലാബ് ടെസ്റ്റുകള്‍ വെറും 5.2 ദിനാറിന് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 52-ാം ദേശീയ ദിനത്തിന്റെ ബഹുമാനാര്‍ഥമാണ് 52 ടെസ്റ്റുകള്‍ ഇത്രയും കുറഞ്ഞ തുകക്ക് നല്‍കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. രണ്ടുദിവസവും രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരെ മാത്രമായിരിക്കും ഈ പരിശോധനകള്‍ ലഭിക്കുക. ഇതോടൊപ്പം ബിഎംഐ, ബിപി പരിശോധനയും ജനറല്‍ ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കും. 16ന് ഡെന്റല്‍ കണ്‍സള്‍ട്ടേഷനും സൗജന്യമായി നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Read More

കാഞ്ഞിരവേലി: മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനുമായ ചേരിക്കുന്നേൽ സദാശിവൻനായരുടെ വീടിനും റേഷൻ കടയ്ക്കും നേരേ പടക്കമെറിഞ്ഞതായി പരാതി. ബുധൻ രാത്രി പത്തരയോടെയാണു സംഭവം. സംഭവത്തിൽ സദാശിവൻനായരുടെ ഭാര്യയും റേഷൻകട ലൈസൻസിയുമായ പുഷ്പകുമാരി ആറന്മുള പൊലീസിൽ പരാതി നൽകി. ഇവരുടെ വീടിനു 50 മീറ്റർ അകലെ എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു മുൻപിൽ രാത്രി പ്രവർത്തകർ ഉണ്ടായിരുന്നു. ഇതിൽ നേരിട്ടറിയാവുന്ന 2 എൽഡിഎഫ് പ്രവർത്തകരാണു പടക്കം എറിഞ്ഞതെന്നു പരാതിയിൽ പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു മുൻപിൽ പടക്കം പൊട്ടിച്ചപ്പോൾ തെറിച്ചു വീടിനു സമീപം വീണതാണെന്നാണ് അധികൃതരുടെ പക്ഷം. വീടിനു മുൻപിലുള്ള റേഷൻകടയുടെ മുൻപിലായി മണ്ണെണ്ണ സൂക്ഷിച്ചിരുന്ന ഇടത്താണ് 2 പടക്കം വീണു പൊട്ടിയത്. മണ്ണെണ്ണയ്ക്കു തീപിടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കടയുടെ പുറകിലുള്ള വീടിനു മുൻപിലും പടക്കം വീണു. ആറന്മുള സിഐ സി.കെ.മനോജിന്റെ നേതൃത്വത്തിൽ രാത്രി സ്ഥലത്തെത്തി പരിശോധന…

Read More

ആലപ്പുഴ: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിൽ വിധി കുറ്റമറ്റതാണോയെന്ന് പരിശോധിക്കുമെന്നും അപ്പീൽ നൽകുന്നതിൽ കുടുംബത്തെ സഹായിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ഇത്തരം കേസുകളിൽ കർക്കശമായ ശിക്ഷ ലഭിക്കണമെന്ന സമീപനമാണ് സർക്കാർ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. നിയമസംവിധാനങ്ങളുടെ അഭിപ്രായങ്ങൾകൂടി നോക്കി അപ്പീൽ പോകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലിനെ തുടർന്ന് കേസിൽ പ്രതിയായ അർജുനെ(24) കോടതി വ്യാഴാഴ്ച വെറുതെ വിട്ടിരുന്നു. 2021 ജൂൺ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും സമീപവാസികൂടിയായ അർജുനെ പിടികൂടുകയുമായിരുന്നു.

Read More