- നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു, 19 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെച്ചു
- കുൽഗാം ഏറ്റുമുട്ടൽ: 2 സൈനികർക്ക് വീരമൃത്യു, 2 തീവ്രവാദികൾ കൊല്ലപ്പെട്ടു
- ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശവുമായി സുപ്രീം കോടതി, ‘ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണം’
- ‘എല്ലാം ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ’; ആരോപണങ്ങളിൽ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരിയുടെ വിചാരണ നാളെ തുടങ്ങും
- മൂലധനത്തിന്റെ ഭാവി: ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ സെമിനാര്‍ നടത്തി
- ബഹ്റൈനില്‍ തീവ്രവാദം തടയാന്‍ കമ്മിറ്റി രൂപീകരിച്ചു
- ബഹ്റൈനില്‍ വനിതാ സ്പോര്‍ട്സ് കമ്മിറ്റി രൂപീകരിക്കും
Author: News Desk
നവകേരള സദസ്സില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാന്‍ യുവാവിന്റെ ശ്രമം
കൊല്ലം: നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കവേ സ്‌റ്റേജിലേക്ക് ഓടിക്കയറാന്‍ യുവാവിന്റെ ശ്രമം. നവകേരള സദസ്സ് കേരളത്തിലെ ഏതെങ്കിലും മുന്നണിക്കോ പാര്‍ട്ടിക്കോ എതിരായതോ അനുകൂലമായതോ ആയ പരിപാടിയല്ലെന്ന് മുഖ്യമന്ത്രി പറയവേ ‘അല്ല, അല്ല’ തുടങ്ങിയ വാക്കുകള്‍ വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാള്‍ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചത്. ഉടന്‍തന്നെ പോലീസും മുഖ്യമന്ത്രിയുടെ സുരക്ഷാസേനയും ഇടപെട്ട് ഇയാളെ വേദിക്കരികില്‍നിന്ന് മാറ്റി. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. അതിനിടെ യുഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ നീക്കമാണ് വേദിക്കരികില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഹിദ്ദിലെ ഖലീഫ ബിൻ സൽമാൻ തുറമുഖം സന്ദർശിച്ചു. വിദ്യാർത്ഥി പ്രതിനിധി സംഘത്തിൽ 4 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങളാണ് ഉൾപ്പെട്ടിരുന്നത് . ലോജിസ്റ്റിക്‌സ്, എഞ്ചിനീയറിംഗ്, സെക്യൂരിറ്റി, പരിസ്ഥിതി ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളുമായി സംവദിക്കാൻ ഈ വിനോദയാത്ര അതുല്യമായ അവസരമാണ് നൽകിയതെന്ന് സ്കൂൾ ഹെഡ് ബോയ് ദനീഷ് സുബ്രഹ്മണ്യനും ഹെഡ് ഗേൾ സഹസ്ര കോട്ടഗിരിയും പറഞ്ഞു. വിദ്യാർത്ഥികളുടെ തുറമുഖ സന്ദർശനം ഏർപ്പാടാക്കിയ സ്‌കൂൾ ഭരണ സമിതി അംഗം അംഗം രാജേഷ് എം എൻ, മറ്റു അധ്യാപകർ എന്നിവരും സന്ദർശന വേളയിൽ അനുഗമിച്ചു. വിദ്യാർത്ഥികളുടെ മികച്ച അച്ചടക്കത്തിലും വിജ്ഞാനദാഹത്തിലും എപിഎം ടെർമിനൽ അധികൃതർ അവരെ അഭിനന്ദനം അറിയിച്ചു.
കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല; 5 കോടിയുടെ കൊക്കെയ്ന്‍ കടത്തിയതിന് അറസ്റ്റിലായ വെനിസുലന്‍ പൗരനെ കോടതി വെറുതെ വിട്ടു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി അഞ്ച് കോടിയോളം വില മതിക്കുന്ന കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചതിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ അറസ്റ്റ് ചെയ്ത വെനിസുലന്‍ പൗരനെ കോടതി വെറുതെ വിട്ടു. 2018 ഒക്ടോബറിലായിരുന്നു മയക്കുമരുന്ന് കടത്ത്. വിക്ടര്‍ ഡേവിഡ് റോമെറോ ഇന്‍ഫാന്റെയാണ് കോടതി വെറുതെ വിട്ടത് എന്‍സിബിയ്ക്ക് ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന് നിരീക്ഷിച്ചു കൊണ്ട് എറണാകുളം സെവന്‍ത്ത് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് സുലേഖ ആണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത വസ്തു കൊക്കെയ്ന്‍ ആണെന്ന് സംശയാതീതമായി തെളിയിക്കുന്നതിന് വേണ്ടി സാംപിളുകള്‍ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയക്കുന്ന നടപടിക്രമത്തില്‍ ഗുരുതരമായ വീഴ്ച്ച ഉണ്ടായി എന്നുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. എന്‍ഡിപിഎസ് ആക്ടിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ചുള്ള അന്വേഷണം നടത്തുന്നതില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയ്ക്ക് വീഴ്ച്ചപറ്റിയെന്നും കോടതി കണ്ടെത്തി. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിന്‍ സ്റ്റാന്‍ലി എന്നിവരാണ് ഹാജരായത്.
മനാമ: ബഹ്റൈന്റെ 52-മത് ദേശീയ ദിനത്തോടനുബന്ധിച്ച് മൈത്രി ബഹ്റൈൻ സ്നേഹസംഗമം നടത്തി. സഖീർ ടെന്റ് ഹൗസിൽ വച്ച് നടന്ന പരിപാടിയിൽ മൈത്രി ബഹ്‌റൈൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു. ബഹ്റൈൻ ഭരണാധികാരികൾ പ്രവാസികൾക്ക് നൽകുന്ന കരുണയും, കരുതലും, സ്നേഹവും വില മതിക്കാനാകാത്തതാണെന്ന് മൈത്രി പ്രസിഡന്റ് തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് മൈത്രി രക്ഷാധികാരികൾ ആയ നിസാർ കൊല്ലം, ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, ഫൈസൽ താമരശ്ശേരി, ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്കും, മുതിർന്നവർക്കും ആയി വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാരി കൊല്ലം , കോയിവിള മുഹമ്മദ് കുഞ്ഞ്, അനസ് കരുനാഗപ്പള്ളി എന്നിവർ പരിപാടികൾ നീയന്ത്രിച്ചു. മൈത്രി ട്രെഷർ അബ്ദുൾ ബാരിയുടെ നന്ദിയോടെ പരിപാടികൾ അവസാനിച്ചു.
മനാമ : ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. എല്ലാ വർഷവും ബഹ്‌റൈൻ ദേശീയ ദിനത്തിൽ ഐ വൈ സിസി റോഡ് ഷോ സംഘടിപ്പിക്കാറുണ്ട്. ഈ വർഷം ബഹ്‌റൈൻ ബേ യിൽ നിന്നും ആരംഭിച്ച് അറാദ് ഫോർട്ടിലാണ് സമാപിച്ചത്. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി റോഡ് ഷോ ഫ്ലാഗ്ഓഫ് ചെയ്തു. ജനറൽ സെക്രട്ടറി അലൻ ഐസക്ക്, ദേശീയ ഭാരവാഹികളായ ബേസിൽ നെല്ലിമറ്റം, അനസ് റഹീം, ഹരി ഭാസ്കർ, ജോൺസൻ കൊച്ചി എന്നിവർ നേതൃത്വം നൽകി.
കൊച്ചി: മണ്ണുമാന്തി യന്ത്രം കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പെരുമ്പാവൂരിലാണ് ദാരുണ അപകടം. ആന്ധ്ര സ്വദേശിയായ ഡ്രൈവർ ദിവാങ്കർ ശിവാങ്കിയാണ് മരിച്ചത്. കുളത്തിന്റെ മതിൽ പണിക്കിടെ ജെസിബി സമീപത്തു കൂട്ടിയിട്ട മണ്ണിൽ നിന്നു തെന്നി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ വാഹനത്തിന്റെ ചില്ലുകൂട്ടിന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു. പെരുമ്പാവൂർ അഗ്നിരക്ഷാ സേന എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) 52-ാമത് ബഹ്റൈൻ ദേശീയ ദിനം ആദാരി പാർക്കിൽ നൂതനമായി ആഘോഷിച്ചു. മുഖ്യ അതിഥിയായ സാമൂഹിക വികസന മന്ത്രാലയത്തിലെ സർക്കാരിതര ഓർഗനൈസേഷൻസ് ഡയറക്ടർ അമീന അൽ ജാസിം കേക്ക് മുറിച്ച് ദേശീയ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സാമൂഹിക വികസന മന്ത്രാലയത്തിലെ മുതിർന്ന നിയമ ഗവേഷകൻ ഹൈതം ജാബിർ വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങിൽ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പതാക ആയിരത്തിലധികം പേർ കൈകളിൽ ഏന്തിയത് ശ്രദ്ധേയമായി. എസ്. എൻ. സി. എസ്സി-ന്റെ ഹൃദ്യമായ സ്‌നേഹവായ്പ്പിനും ദേശസ്‌നേഹത്തിനും അമീന അൽ ജാസിം സൊസൈറ്റി അംഗങ്ങൾക്കും പങ്കെടുത്ത മറ്റെല്ലാർക്കും നന്ദി അറിയിക്കുകയും, “സമാധാനത്തിനും സമൃദ്ധിക്കും സന്തോഷത്തിനും വേണ്ടി, സംസ്കാരങ്ങളുടെ സമന്വയം മാനവികതയുടെ ഉന്നമനത്തിന്” എന്ന ആശയത്തിൽ ഊന്നി, ബഹ്‌റൈനോടുള്ള ആദരസൂചകമായി എസ്.എൻ.സി.എസ്-ന്റെ നേതൃത്വത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ ശ്രീനാരായണീയ സമൂഹം നടത്തിയ പരിപാടികൾക്ക് സാമൂഹിക വികസന മന്ത്രാലയത്തിന്റെ അഭിനന്ദനം അറിയിക്കുന്നതായും ഉദ്ഘാടക എടുത്തു പറഞ്ഞു. “ഒരു കിലോമീറ്റർ നീളമുള്ള പതാക” വഹിച്ച്…
മനാമ: ബഹറിനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ കൂട്ടായ്മ ആയ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം “പ്രവാസികളും കേരളവികസനവും” എന്ന വിഷയത്തിൽ ഡിസംബർ 18, തിങ്കളാഴ്ച വൈകിട്ട് 5.45ന് (ബഹ്‌റൈൻ സമയം ) പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. യു എൻ ദുരന്ത നിവാരണ വിദഗ്ധൻ ഡോ. മുരളി തുമ്മാരുക്കുടി മുഖ്യപ്രഭാഷണം നടത്തും. ഓൺലൈൻ ആയി നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. https://us06web.zoom.us/j/2043406344?pwd=KzFkY21ZeXBWVExnWFQxYXpIMVhkUT09&omn=87698046636 Meeting ID : 6344 340 204 Passcode: PPFBH മേൽ കാണിച്ചിരിക്കുന്ന ലിങ്കിൽ കൂടി പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്
ടിപ്പർ ലോറിയിടിച്ചു യുകെജി വിദ്യാർഥിക്ക് ദാരുണാന്ത്യം; സ്കൂൾ വിട്ടു വരുമ്പോൾ അമ്മ നോക്കി നിൽക്കെ അപകടം
കണ്ണൂർ: യുകെജി വിദ്യാർഥി ടിപ്പർ ലോറിയിടിച്ചു മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. കണ്ണൂർ മലപ്പട്ടത്താണ് അപകടം. സ്കൂളിൽ നിന്നു മടങ്ങി വരുമ്പോൾ മാതാവിന്റെ കൺമുന്നിൽ വച്ചാണ് കുട്ടിയെ ലോറിയിടിച്ചത്.
മനാമ: ശൈഖ ഹിസ്സ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന റിഫ ഇംഗ്ലീഷ് മീഡിയം ഇസ്‌ലാമിക് മദ്‌റസ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. റിഫ ഹെസ്സ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കളറിംഗ്, ഡ്രോയിംഗ്, ഫ്ലാഗ് മേക്കിംഗ്, കൊള്ളാജ് വർക്ക്, പോസ്റ്റർ ഡിസൈനിംഗ്, ക്വിസ് പ്രോഗ്രാം , പ്രസംഗങ്ങൾ എന്നീ വിവിധ മൽസര പരിപാടികൾ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിജയികൾക്കുള്ള ട്രോഫികൾ ശൈഖ ഹെസ്സ സെന്റർ മനേജർ ഷൈഖ മുഹമ്മദ് ഹുസൈൻ വിതരണം ചെയ്തു. നൂറ്റി മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി സീനിയർ അധ്യാപകൻ ടിപി അബ്ദുറഹ്‌മാൻ ഉദ്‌ഘാടനം ചെതു. ഷൈഖ ഹെസ്സ സെന്റർ മലയാളം ഡിവിഷൻ കോർഡിനേറ്റർ സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുഹൈൽ മേലടി സ്വാഗതം പറഞ്ഞു. പ്രോഗ്രം കോർഡിനേറ്റർ നസീമ സുഹൈൽ പരിപാടികൾ നിയന്ത്രിച്ചു. ടീച്ചർമാരായ സാജിദ അബ്ദുൽ ഖാദർ, ശസ്മിന റയീസ്, നൂഹ നാസർ എന്നിവരും അബ്ദുൽ ഷുക്കൂർ, സീനത്ത് മുഹമ്മദ്, മുഹ്സിന റഹീസ്, .സാജിയ…