Author: News Desk

മനാമ: അല്‍ ഫുര്‍ഖാന്‍ ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്രസ 52 മത് ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അദ്ലിയ അൽ ഫുർഖാൻ ആസ്ഥാനത്തെ മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കായി ക്വിസ്, ഇസ്ലാമിക ഗാനം, അറബി ഗാനം, ഖുർആൻ പാരായണം, പ്രസംഗം, കഥ കഥനം ഖുർആൻ പരിപാഷ, കാലിഗ്രാഫി എന്നീ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മദ്രസ്സ പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം അദ്ധ്യക്ഷത വഹിച്ച പരിപാടി ശൈഖ് മുദഫ്ഫിർ ഉൽഘാടനം നിർവഹിക്കുകയും മൽസര വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു. അധ്യാപികമാരായ ഷജാബീൻ ടീച്ചർ, ആരിഫ ടീച്ചർ, റജീന ടീച്ചർ, സമീറ ടീച്ചർ, ബിനൂഷ ടീച്ചർ, ഇഷ ടീച്ചർ, ഹൈഫ ടീച്ചർ,സജിത ടീച്ചർ  എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഫാറൂഖ് മാട്ടൂൽ, ഇല്യാസ് കക്കയം, അനൂപ് തിരുർ, മനാഫ് കബീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Read More

ഭോപ്പാല്‍: പതിനാറാം മധ്യപ്രദേശ് നിയമസഭയുടെ ആദ്യസമ്മേളനത്തിന് വിവാദങ്ങളോടെ തുടക്കം. നിയമസഭാ മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹുറുവിന്റെ ചിത്രം എടുത്തുമാറ്റി പകരം ഡോ.ബി.ആര്‍. അംബേദ്കറിന്റെ ചിത്രം സ്ഥാപിച്ചതാണ് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. സ്പീക്കറുടെ കസേരയ്ക്ക് ഇരുവശത്തുമായി മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സര്‍ക്കാര്‍ നടപടിയെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ് എം.എല്‍.എമാര്‍, നെഹ്‌റുവിന്റെ ചിത്രം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തങ്ങള്‍ അത് ചെയ്യുമെന്നും അവര്‍ മുന്നറിയിപ്പുനല്‍കി. മുഖ്യമന്ത്രി മോഹന്‍യാദവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ഒരാഴ്ചയ്ക്കുശേഷമാണ് നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ചത്. പുതിയ അംഗങ്ങളെ സ്വാഗതം ചെയ്ത പ്രോ ടേം സ്പീക്കര്‍ ഗോപാല്‍ ഭാര്‍ഗവ, കോണ്‍ഗ്രസ് നേതാവ് ഉമങ് സിങ്ഹര്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ നരേന്ദ്രസിങ് തോമറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് ബി.ജെ.പി നാമനിര്‍ദേശം ചെയ്തു. ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനമായിരുന്നു മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം മോഹന്‍ യാദവ് പുറത്തിറക്കിയ ആദ്യ ഉത്തരവ്.…

Read More

കൊല്ലം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ലെന്നും, ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളാണെന്നും അദ്ദേഹം കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍ കണ്ടതുപോലെ അവര്‍ ഗുണ്ടകളോ ക്രിമിനലുകളോ അല്ല. അദ്ദേഹം ഉപയോഗിച്ച മറ്റുവിശേഷണ പദങ്ങളൊന്നും ചേരുന്നവരല്ല പ്രതിഷേധം നടത്തിയത്. നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളാണ്. അവരുടെ മേഖലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചാന്‍സിലര്‍ എന്ന നിലയ്ക്ക് അദ്ദേഹം ചെയ്തപ്പോള്‍ ആ നടപടിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മിഠായിത്തെരുവില്‍ സന്ദര്‍ശനം നടത്തിയ ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമാണെന്ന് രാജ്യത്തെ തന്നെ അദ്ദേഹം ബോധ്യപ്പെടുത്തി. എന്നാല്‍, ക്രമസമാധാനനില ഭദ്രമായാലും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തില്‍ പ്രോട്ടോകോളെല്ലാം ലംഘിച്ച് തോന്നിയപോലെ ഇറങ്ങിനടക്കുന്നത് അനുകരണീയമായ മാതൃകയല്ല. ചെയ്തത് തെറ്റാണ്. കേരളത്തിന്റെ പ്രത്യേകത അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവും. രാജ്യത്ത് ഇതുപോലെ ഒരു നോട്ടീസും നല്‍കാതെ ഇറങ്ങിചെല്ലാന്‍ പറ്റുന്ന എത്ര സംസ്ഥാനമുണ്ട്.…

Read More

മനാമ: വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സഹായകരമാവുന്ന രീതിയിൽ ഇന്ത്യൻ സ്‌കൂൾ ഇസ  ടൗണിലെയും  റിഫയിലെയും കാമ്പസുകളിൽ വൻ സോളാർ പവർ പ്ലാന്റുകൾ സഥാപിക്കും. സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിനായി കാനു  ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്‌കോ കമ്പനിയുടെ സഹകരണത്തോടെയാണ് ഈ സംരംഭം. വരാനിരിക്കുന്ന മാസങ്ങളിൽ  സ്‌കൂളിന്റെ ഊർജ്ജ ആവശ്യങ്ങൾ സുസ്ഥിരമായി നിറവേറ്റുന്നതിനുള്ള സുപ്രധാന മുന്നേറ്റമായിരിക്കും  സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള ഈ  പദ്ധതി.    പ്രതിവർഷം 1,866,600 യൂണിറ്റ്  ഉത്പാദിപ്പിക്കുന്ന ഒരു സൗരോർജ്ജ നിലയമായിരിക്കും സ്ഥാപിക്കുക.  രണ്ടു സ്കൂൾ കാമ്പസുകളിലെയും  നിലവിലെ ഊർജ്ജ ഉപയോഗത്തിന്റെ 63 മുതൽ 64% വരെ ഈ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കപ്പെടും.  കാൽ നൂറ്റാണ്ടു    കാലയളവിൽ സോളാർ പ്ലാന്റ് മൊത്തം 43,334,821 യൂണിറ്റ് ഊർജം ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ പുനരുപയോഗ ഊർജ നയവുമായി പൊരുത്തപ്പെടുന്ന ഈ പദ്ധതി സ്‌കൂളിന്റെ പരിസ്ഥിതി സുസ്ഥിരതയോടുള്ള  പ്രതിബദ്ധത പ്രകടമാക്കുന്നു. സോളാർ പവർ പർച്ചേസ് കരാർ (പിപിഎ) പ്രകാരം കാനൂ ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്കോ  കമ്പനി  രണ്ട്…

Read More

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് പുറപ്പെടേണ്ട പാലക്കാട് – തിരുന്നല്‍വേലി എക്‌സ്പ്രസ്(16792), തിരുവനന്തപുരം – തിരിച്ചിറപ്പിള്ളി എക്‌സ്പ്രസ്(22628), തിരിച്ചിറപ്പിള്ളി- തിരുവനന്തപുരം എക്‌സ്പ്രസ്(22627), 16322 കോയമ്പത്തൂര്‍-നാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നിവ അടക്കം 23 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്, നാഗര്‍കോവില്‍-തിരുനെല്‍വേലി എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.ചെന്നെ എഗ്മോര്‍-ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍(16127, 16128), കൊല്ലം-ചെന്നൈ എഗ്മോര്‍ (20636), നാഗര്‍കോവില്‍-കോയമ്പത്തൂര്‍-നാഗര്‍കോവില്‍ സൂപ്പര്‍ ഫാസ്റ്റ് (22667, 22668), നാഗര്‍കോവില്‍-എസ്.എം.വി.ടി ബംഗളൂരു-നാഗര്‍കോവില്‍(17236, 17235) തുടങ്ങിയ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.

Read More

മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം 2024 വർഷത്തേക്കുള്ള ഹിദ്ദ് ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിദ്ദ് സെന്ററിൽ നടന്ന യോഗത്തിൽ അബ്ദുൽ ലത്തീഫ് അഹ്മദ് പ്രസിഡന്റായും, എം.പി. സക്കീർ ഹുസൈൻ ജനറൽ സെക്രട്ടറിയായും ബി.കെ ഫൈസൽ ഫിനാൻസ് സെക്രട്ടറിയായും സ്ഥാനമേറ്റു. മറ്റു ഭാരവാഹികൾ: പി. നിഷാദ്, ഫിറോസ് (വൈ.പ്രസിഡണ്ട്), സജീർ, ഫായിസ് (ജോ.സെക്രട്ടറി), അജ്മൽ തറയിൽ (QHLS & ദഅവാ), നിഷാദ്, ബിൻഷാദ്, ഷാ ഇസ്മായിൽ (പ്രോഗ്രാം കോർഡിനേറ്റർസ്), ഫായിസ്, അനൂപ്, ഷെബീർ (പ്രോഗ്രാം ഓർഗനൈസേർസ്), ഷഹബാസ്, സുനീർ (സോഷ്യൽ വെൽഫേർ), യാഖൂബ് ഈസ്സ, മുഹമ്മദ് ഹനീഫ്, അബ്ദുൽ മജീദ്, അബ്ദു റാസിഖ്, നിസാം (എക്സിക്യൂട്ടീവ് മെംബേർസ്) എന്നിവരാണ്.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള ഗൺമാൻ വഴിയിലിറങ്ങി നീളമുള്ള ദണ്ഡുകൊണ്ട് പ്രതിഷേധക്കാരെ മർദിച്ചത് ഉടനടി സസ്പെൻഷൻ ലഭിക്കാവുന്ന കുറ്റം. എന്നാൽ തന്റെ ഗൺമാൻ അനിൽകുമാർ ആരെയും മർദിക്കുന്നതു താൻ കണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുമ്പോൾ, നടപടിയെടുക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണു റോഡിൽ ചാടിയിറങ്ങി ദണ്ഡുകൊണ്ട് അനിൽ കുമാർ ക്രൂരമായി മർദിച്ചത്. ഇതു താൻ കണ്ടില്ലെന്ന് ആദ്യദിവസം മുഖ്യമന്ത്രി പറഞ്ഞപ്പോൾ അടുത്ത ദിവസം ആ ചിത്രവും വിഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രിക്കു കാണാനായി മാധ്യമങ്ങൾ വീണ്ടും നൽകി. എന്നിട്ടും അതു കണ്ടില്ലെന്നു പറഞ്ഞു ഗൺമാനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ കൈവിട്ട് തെരുവിൽ ചാടിയിറങ്ങി അധികാരമില്ലാത്ത പണി ചെയ്തതിന് അനിലിനെ കയ്യോടെ സസ്പെൻഡ് ചെയ്യേണ്ടതാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ സംരക്ഷണവും ന്യായീകരണവുമായി മുഖ്യമന്ത്രി രംഗത്തുള്ളതിനാൽ ഔദ്യോഗിക കൃത്യനിർവഹണത്തിലെ ഗുരുതര…

Read More

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. നാളെയാണ് യോഗം ചേരുക. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവ യോഗം വിലയിരുത്തും. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍, കേന്ദ് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 കേരളത്തില്‍ സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ എട്ടിന് 79 വയസ്സായ സ്ത്രീയിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

Read More

കോഴിക്കോട്: നടുറോഡില്‍ ബസ് നിര്‍ത്തിയിറങ്ങി കാര്‍ ഡ്രൈവറെ മര്‍ദിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. ഇതിനായി പൊലീസ് മോട്ടര്‍ വാഹന വകുപ്പിനു ശുപാര്‍ശ നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍, ബസ് ഡ്രൈവര്‍ തിരുവണ്ണൂര്‍ സ്വദേശി ശബരീഷിനെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തു. മാനാഞ്ചിറയില്‍ ബസ് തട്ടിയതു കാര്‍ യാത്രക്കാര്‍ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമര്‍ദനം. ബേപ്പൂര്‍ മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന അല്‍ഫ എന്ന ബസിലെ ഡ്രൈവറാണു ശബരീഷ്. കാര്‍ ഡ്രൈവറുടെ ഭാര്യയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. അതിനിടെ ഡ്രൈവര്‍ മര്‍ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. കാര്‍ ഡ്രൈവര്‍ തന്റെ മുഖത്തു തുപ്പിയതായി ശബരീഷ് ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി.

Read More

തൃശൂർ: തൃശൂര്‍ പൂരം എക്‌സിബിഷന്‍ നടത്താൻ തേക്കിന്‍കാട് മൈതാനത്തിനു 2 കോടി 20 ലക്ഷം രൂപ വാടക നല്‍കാന്‍ കഴിയില്ലെന്ന് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങൾ. ഇതു സംബന്ധിച്ചു ഇരു ദേവസ്വങ്ങളും സംയുക്ത യോഗം ചേർന്നു. വാടക പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്നു യോഗം ആവശ്യപ്പെട്ടു. 2022-ല്‍ വാടകയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത് 39 ലക്ഷം രൂപയാണ്. വാടക കൂട്ടിയത് പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങായി മാത്രം നടത്തേണ്ടി വരുമെന്ന് യോഗം ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. ഈ വര്‍ഷമാണ് വാടക കൂട്ടിയത്. ഇക്കാര്യം തര്‍ക്ക വിഷയമായി കോടതിയുടെ പരിഗണനയിലാണ്. വാടക 39 ലക്ഷത്തിൽ നിന്നു അൽപ്പം വർധിപ്പിച്ചാലും നല്‍കാന്‍ തയ്യാറാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. 2.20 കോടി നല്‍കാന്‍ കഴിയില്ല. എക്‌സിബിഷന് വിനോദ നികുതി ഒഴിവാക്കാന്‍ കോര്‍പറേഷന് അപേക്ഷ നല്‍കും. ഇക്കാര്യം മുഖ്യമന്ത്രിയെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തേക്കിന്‍കാട് മൈതാനത്ത് പാറമേക്കാവ്, തിരുവമ്പാടി…

Read More