- ട്രംപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക 23 ന്, മോദി പങ്കെടുക്കില്ല, പകരം ജയശങ്കർ; ഇന്ത്യയുടെ പ്രസംഗം 27 ന്, പുതിയ സമയക്രമം പുറത്ത്
- ‘ഉറപ്പായും ഞാൻ എത്തും’, ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ്; യുക്രൈൻ യുദ്ധമടക്കം ചർച്ച ചെയ്ത് ടെലിഫോൺ സംഭാഷണം
- ‘സസ്പെൻഷൻ പോരാ പിരിച്ചു വിടണം, സർക്കാർ നീക്കം അംഗീകരിക്കില്ല’; സമരം തുടരുമെന്ന് വിഡി സതീശൻ
- കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
- ബഹ്‌റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
Author: News Desk
മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹെൽത്ത് ഗ്രൂപ്പിൻെറ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിത്ര അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററിൽ വച്ചു നടന്ന ക്യാമ്പില്‍ 150 പരം പ്രവാസികൾ പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മെഡിക്കൽ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ കെ.ടി. സലിം, സെയ്ദ് ഹനീഫ് , നൗഷാദ് മഞ്ഞപ്പാറ എന്നിവർ വിശിഷ്ടാത്ഥികളായിരുന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, അൽ ഹിലാൽ സിത്ര പ്രതിനിധി ഭരത് എന്നിവർ ആശംസകൾ അറിയിച്ചു. സിത്ര ഏരിയ സെക്രട്ടറി ഫസലുദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പ്രസിഡന്റ് വിനീഷ് സ്വാഗതവും ഏരിയ കോ-ഓർഡിനേറ്റർ സിദ്ധിഖ് ഷാൻ നന്ദിയും പറഞ്ഞു. ഏരിയ ജോ-സെക്രട്ടറി അരുൺ കുമാർ, വൈ. പ്രസിഡന്റ് ഷാൻ അഷ്‌റഫ് ഏരിയ കോ-ഓർഡിനേറ്റർ നിഹാസ്, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് ഷാമില…
എരുമേലി ∙ തിരക്ക് വർധിച്ചതിനെ തുടർന്ന് എരുമേലിയിൽ തീർഥാടകരും പൊലീസും തമ്മിൽ തർക്കം. രാവിലെ മുതൽ ശബരിമലയ്ക്കുള്ള തീർഥാടക വാഹനങ്ങൾ പാർക്കിങ് മൈതാനങ്ങളിൽ പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെ കേരള റജിസ്ട്രേഷനുള്ള ശബരിമല വാഹനങ്ങൾ പോകാൻ അനുവദിച്ചെന്നു പറഞ്ഞ് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ തീർഥാടകർ കേരള റജിസ്ട്രേഷൻ വാഹനങ്ങൾ തടയുകയായിരുന്നു. നിലയ്ക്കലിൽ തിരക്ക് വർധിച്ചതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം വന്നതിനെ തുടർന്നാണ് എരുമേലിയിൽ തീർഥാടക വാഹനങ്ങൾ തടഞ്ഞത്. അതിനിടെ, വാഹനങ്ങൾ തടഞ്ഞ പൊലീസ് നടപടിയെ ചോദ്യം ചെയ്ത ദേവസ്വം ബോർഡ് അംഗം അജികുമാറിന്റെ നടപടിക്കെതിരെ പത്തനംതിട്ട എസ്പി രംഗത്തെത്തി. സംഭവത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനെ എസ്പി പ്രതിഷേധം അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു. രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. യോഗം ചേരുക നാളെയാണ്. യോഗം വിലയിരുത്തുക രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവയായിരിക്കും.
തിരുവനന്തപുരം: റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്. ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അനുവദിക്കേണ്ട തുക മുഴുവൻ കുടിശികയാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.
‘ഹല്‍വ രുചിച്ചത് നന്നായി, മിഠായി തെരുവിന് ഒരു പ്രശസ്തിയായി’; ഇഷ്ടം നോക്കിയല്ല സുരക്ഷ, അത് നല്കിയിരിക്കും; ഗവര്‍ണറെ പരിഹസിച്ച് മുഖ്യമന്ത്രി
കൊല്ലം: മിഠായി തെരുവിലൂടെയുള്ള പ്രോട്ടോകോള്‍ ലംഘിച്ചുള്ള ഗവര്‍ണറുടെ യാത്ര ആ പദവിക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ ഇഷ്ടം നോക്കിയല്ല സുരക്ഷയൊരുക്കുന്നത്. സെഡ് പ്ലസ് കാറ്റഗറിയുള്ള ഗവര്‍ണര്‍ക്ക് സുരക്ഷ കൊടുക്കാനുള്ള ഉത്തരവാദിത്തം കേരളാ പൊലിസിനുണ്ട്. അത് നല്‍കിയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ യാത്രിയിലൂടെ കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമാണെന്ന് ഗവര്‍ണര്‍ കാണിച്ചുതന്നെന്നും മുഖ്യമന്ത്രി നവകേരള സദസിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ഇതുപോലുള്ള സ്ഥാനത്ത് ഇരിക്കുന്നവര്‍ ചെയ്യേണ്ട കാര്യമല്ല അത്. കേരളത്തിന്റെ ക്രമസമാധാനനില വളരെ ഭദ്രമാണെന്ന് ഗവര്‍ണര്‍ക്ക് തന്നെ ഇതിലൂടെ ബോധ്യമായി. ക്രമസമാധാനനില ഭദ്രമാണെങ്കിലും അങ്ങനെ ചെയ്യാന്‍ പാടില്ല. പ്രോട്ടോകോള്‍ ലംഘിച്ച് തോന്നിയപോലെ നടക്കുന്നത് അനുകരണീയമായ മാതൃകല്ല. അത് ചെയ്തത് തീര്‍ത്തും തെറ്റായ കാര്യമാണ്. അവിടെ പോയി കടകളില്‍ കയറി ഹല്‍വ രുചിച്ച് നോക്കിയത് നന്നായി, മിഠായി തെരുവിന് ഒരു പ്രശസ്തിയായി’- മുഖ്യമന്ത്രി പറഞ്ഞു. ‘അദ്ദേഹം കത്തുകൊടുത്താലും ഇല്ലെങ്കിലും സെഡ് പ്ലസ് കാറ്റഗറിയുള്ള ഗവര്‍ണര്‍ക്ക് സുരക്ഷ കൊടുക്കാനുള്ള ഉത്തരവാദിത്തം കേരളാ പൊലിസിനുണ്ട്.…
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷ എം.പിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്തു. 50 എം.പിമാരാണ് ചൊവ്വാഴ്ച സസ്‌പെന്‍ഷനിലായത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ കെ.സുധാകരനും, ശശി തരൂരും, അബ്ദുസ്സമദ് സമദാനിക്കും സസ്‌പെന്‍ഷന്‍. പാര്‍ലമെന്റിൽ ഈ സമ്മേളന കാലയളവില്‍ മാത്രം 142 പ്രതിപക്ഷ എം.പിമാരാണ് സസ്‌പെന്‍ഷനിലായത്. ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ തിങ്കളാഴ്ച കൂട്ടത്തോടെ സസ്പെൻഡ് ചെയ്തിരുന്നു. ഇരുസഭകളിലുമായി 78 അംഗങ്ങളെയാണ് ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തത്.ഇവരിൽ കേരളത്തിൽനിന്നുള്ള 14 എം.പി.മാരും ഉൾപ്പെട്ടിരുന്നു. സമീപകാല ചരിത്രത്തില്‍ ഇത്രയധികം അംഗങ്ങളെ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇന്ദിരാഗാന്ധിയുടെ വധമന്വേഷിച്ച ജസ്റ്റിസ് താക്കര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി പ്രതിഷേധിച്ച 63 അംഗങ്ങളെ 1989 മാര്‍ച്ച് 15-ന് പാര്‍ലമെന്റില്‍ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
കൊല്ലം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. കൊല്ലം നഗരത്തില്‍ ജെറോം നഗറിന് സമീപമാണ് സംഭവം. ഇരുവിഭാഗവും കൈയ്യില്‍ കരുതിയിരുന്ന വടികള്‍ഉപയോഗിച്ചാണ് ഏറ്റുമുട്ടിയത്.
കണ്ണൂര്‍: ഇരിട്ടിയില്‍ ഡ്രൈവിങ് ടെസ്റ്റിനിടെ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. നെടുമ്പുറംചാല്‍ സ്വദേശി ജോസ് ആണ് മരിച്ചത്. 72 വയസായിരുന്നു. ഉടന്‍ തന്നെ മോട്ടോര്‍ വാഹനവകുപ്പിന്റെ വണ്ടിയില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഇരിട്ടി എരുമത്തടത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിങ് ടെസറ്റ് നടത്തുന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. എച്ച് എടുക്കുന്നതിനിടെ അവസാനഭാഗത്ത് എത്തിയപ്പോഴാണ് ജോസ് കാറില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അവിടെയുള്ള മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും ടെസ്റ്റിന് എത്തിയവരും പ്രഥമ ശുശ്രൂഷ നല്‍കി. അതിന് പിന്നാലെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
മനാമ: ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ അമ്പതി രണ്ടാമത് ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി രഞ്ജീവ് ലക്ഷ്മൺ സ്വാഗതം പറഞ്ഞു.ഐ സി ആർ എഫ് ചെയർമാൻ ഡോ:ബാബു രാമചന്ദ്രൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈൻ ഭരണാധികാരികളും ബഹ്‌റൈൻ ജനതയും ജാതിമത വ്യത്യാസമില്ലാതെ പ്രവാസികളോട് കാണിക്കുന്ന സ്നേഹവും കരുതലും ലോകത്തെവിടെയും കാണാൻ കഴിയില്ലെന്ന് ഡോ ബാബു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.സെവനാർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, ട്രഷറർ ചെമ്പൻ ജലാൽ,എന്റർടൈമെന്റ് സെക്രട്ടറി ബൈജു മലപ്പുറം, മെമ്പർഷിപ്പ് സെക്രട്ടറി രാജീവ് തുറയൂർ,കമ്മ്യൂണിറ്റി സർവീസ് സെക്രട്ടറി തോമസ്സ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് സത്യൻ കാവിൽ,എം സി പവിത്രൻ, ജോസ്മി ലാലു, മുബീന മൻഷീർ,മിനി റോയി,ജയേഷ് താന്നിക്കൽ, സാമൂഹിക പ്രവർത്തകരായ ഗണേഷ് കുമാർ,സെയ്യിദ് ഹനീഫ്,സൽമാൻ ഫാരിസ്,അബ്ദുൽ മൻഷീർ തുടങ്ങിയവർ സംസാരിച്ചു.ജോ: സെക്രട്ടറി ഗിരീഷ് അർപ്പുക്കര നന്ദി രേഖപ്പെടുത്തി. പരിപാടികൾക്ക് പ്രവീൺഅനന്തപുരി,ഫൈസൽ പാട്ടാണ്ടി,ബബിത സുനിൽ, റിതിൻതിലക്,…
ബ്യൂണസ് ഐറിസ്: റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനം ശക്തമായ കാറ്റിനെ തുടര്‍ന്ന് തെന്നിമാറുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. കിഴക്കന്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിനുസമീപം ജോര്‍ഗ് ന്യൂബറി വിമാനത്താവളത്തിലാണ് സംഭവം. റണ്‍വേയിലുണ്ടായിരുന്ന കോണിപ്പടിയെയും ലഗേജ് കാരിയറിനെയും തെന്നിമാറുന്ന വിമാനം ഇടിച്ചുതെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അതേസമയം, ശക്തമായ കാറ്റില്‍ കനത്തനാശനഷ്ടമാണ് രാജ്യതലസ്ഥാനത്ത് ഉണ്ടായത്. ദുരന്തത്തില്‍ 14പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടുചെയ്തു.