Author: News Desk

ധാക്ക: ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് അജ്ഞാതർ തീവെച്ചു. മോഹൻഗഞ്ച് എക്സ്‌പ്രസിനാണ് അക്രമികൾ തീയിട്ടത്. സംഭവത്തിൽ അമ്മയും കുഞ്ഞും ഉൾപ്പെടെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ടു. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാറിന് പകരം ഇടക്കാല ഗവൺമെന്റ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനിടെയാണ് ട്രെയിനിന് തീവെപ്പ് നടന്നത്. സംഭവം അട്ടിമറിയാണെന്ന് ധാക്ക മെട്രോപൊളിറ്റൻ പൊലീസ് കമ്മീഷണർ ഹബീബുർ റഹ്‌മാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ കോച്ചുകളിലേക്ക് തീ പടരുന്നത് തടഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി. സമരം നടത്തിയവരാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ധാക്കയിലേക്ക് പോകുകയായിരുന്ന മോഹൻഗഞ്ച് എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾ തേജ്ഗാവ് ഏരിയയിൽ പുലർച്ചെ 5.04 ഓടെയാ് അഗ്‌നിക്കിരയായത്. ബംഗ്ലാദേശിൽ ഒരുമാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ട്രെയിൻ തീവെപ്പ് സംഭവാണിത്. ആദ്യമായാണ് ഇത്രയും പേർ കൊല്ലപ്പെടുന്നത്. ജനുവരി ഏഴിനാണ് ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ നിന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിഎൻപി വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ 300…

Read More

ന്യൂഡൽഹി: സ്വരൂപ് നഗറിൽ ഒമ്പത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. കൊലപാതകം മറച്ചുവയ്ക്കുന്നതിനായി കുട്ടിയുടെ മൃതദേഹം പ്രതി സമീപത്തെ കനാലിൽ തള്ളി. ഡിസംബർ 12 -നാണ് സംഭവം നടന്നത്. കേസില്‍ 52-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 12-ന് വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാർ യാത്ര വാ​ഗ്ദാനം ചെയ്ത് പ്രതി വാഹനത്തിൽ കയറ്റുകയായിരുന്നു. ഇതേ ദിവസം കുട്ടി പ്രതിയുടെ കാറിൽ ഇരിക്കുന്നത് കണ്ടതായി പോലീസും സ്ഥിരീകരിച്ചു. കുട്ടിയെ വാഹനത്തിൽ കയറ്റിയതിന് ശേഷം ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. കുട്ടി കൊല്ലപ്പെട്ടതോടെ മൃതദേഹം ഇയാൾ കനാലിൽ തള്ളിയതായും പോലീസ് വ്യക്തമാക്കി. ഫാക്ടറി തൊഴിലാളികളായ മാതാപിതാക്കളാണ് കുട്ടിയെ കാണാതായ വിവരം പോലീസിൽ അറിയിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്ഥലം ഉടമയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ നിന്നും കുട്ടിയുടെ മൃതദേഹം കനാലിൽ തള്ളിയതായി പ്രതി കുറ്റസമ്മതം നടത്തി. തുടർന്ന്, മൃതദേഹം കണ്ടെടുക്കുന്നതിനായി മുങ്ങൽ വിദ​ഗ്ധരെ വിന്യസിച്ച്…

Read More

തൃശ്ശൂര്‍: വയനാട്ടിൽ നിന്ന് പിടിയിലായി പുത്തൂര്‍ സുവോളജിക്കൽ പാര്‍ക്കിലേക്ക് മാറ്റിയ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയിൽ വ്യക്തമായി. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തൽ. വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാവാം മുറിവെന്നുമാണ് നിഗമനം. കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാർഡൻ നൽകി. നാളെ ഉച്ചയ്ക്ക് വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക. പരുക്കിനെ തുടർന്ന് കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്നാണ് സുവോളജിക്കൽ പാര്‍ക്കിൽ നിന്ന് അറിയിച്ചത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഇന്നലെയാണ് വയനാട്ടിൽ പിടിയിലായ കടുവയെ എത്തിച്ചത്. 13 വയസ് പ്രായമുള്ള കടുവയെ 40 മുതൽ 60 ദിവസം വരെ പുത്തൂര്‍ സുവോളജിക്കൽ പാര്‍ക്കിൽ ക്വാറന്റൈനിൽ നിര്‍ത്തും. നിലവിൽ നിരീക്ഷണ കേന്ദ്രത്തിലുള്ള കടുവയ്ക്ക് ദിവസം ആറ് കിലോ ബീഫടക്കം ഭക്ഷണം നൽകും. നെയ്യാറിൽ നിന്നെത്തിച്ച വൈഗ, ദുര്‍ഗ എന്നീ പേരുകളുള്ള…

Read More

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇന്നലെ രണ്ടു പേര്‍ മരിച്ചു. 292 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം (ആക്ടീവ് കേസുകള്‍) 2041 ആയി ഉയര്‍ന്നു. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. കര്‍ണാടകയില്‍ ഒമ്പതുപേര്‍ക്കും ഗുജറാത്തില്‍ മൂന്നുപേര്‍ക്കും ദില്ലിയില്‍ മൂന്നുപേര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന്‍റെ ജെഎന്‍1 ഉപവകഭേദം കേരളത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1749 ആയിരുന്നതാണ് ചൊവ്വാഴ്ച 2041 ആയി ഉയര്‍ന്നത്. ഇന്നലെ രാജ്യത്താകെ 341 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ…

Read More

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് ദിനത്തില്‍ സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കും. ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ വത്തിക്കാന്‍ പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. സെന്റ്‌മേരീസ് കത്തീഡ്രല്‍ ബസലിക്ക ക്രിസ്മസിനോട് അനുബന്ധിച്ച് തുറക്കാനും ധാരണയായി. രണ്ട് വര്‍ഷത്തിലേറെയായി സെന്റ്‌മേരീസ് കത്തീഡ്രല്‍ ബസലിക്ക അടച്ചിട്ടിരിക്കുകയായിരുന്നു. കത്തീഡ്രല്‍ ബസലിക്കയില്‍ ആദ്യ ഏകീകൃത കുര്‍ബാന ക്രിസ്മസ് ദിനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ആണ് അര്‍പ്പിക്കുക. ഫാ. ആന്റണി പൂതവേലിയെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തും. അതിരൂപത കൂരിയ അംഗങ്ങള്‍ സഹകാര്‍മികരാകും. തീര്‍ഥാടന കേന്ദ്രങ്ങളില്‍ മറ്റ് രൂപതകളില്‍ നിന്നുവരുന്ന വൈദികര്‍ക്ക് സിനഡ് കുര്‍ബാന അര്‍പ്പിക്കാം. എറണാകുളം അതിരൂപതയില്‍ വരുന്ന ബിഷപ്പ്മാര്‍ക്കും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ അനുമതിയുണ്ട്. മൈനര്‍ സെമിനാരിയിലും സന്യാസ ഭവനങ്ങളിലും ഡിസംബര്‍ 25 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാമെന്നും അതിരൂപതയുടെ നിര്‍ദേശമുണ്ട്. ഈസ്റ്റര്‍ വരെ ജനാഭിമുഖ കുര്‍ബാനയും ഏകീകൃത കുര്‍ബാനയും നടത്താന്‍ അനുവദിക്കണമെന്നാണ് അതിരൂപതയുടെ ആവശ്യം. ഈസ്റ്റര്‍ മുതല്‍ സമ്പൂര്‍ണ ഏകീകൃത കുര്‍ബാനയിലേക്ക് മാറാമെന്നും നിര്‍ദ്ദേശമുണ്ട്.…

Read More

പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ യുവതി മരിച്ചു. പതിനെട്ടുവയസുകാരിയായ താഴെ അബ്ബന്നൂരില്‍ സുജിതയാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് യുവതിക്ക് അരിവാള്‍ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. തുടര്‍ന്ന് അവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം അഥവാ അരിവാള്‍ കോശ വിളര്‍ച്ച. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഈ രോഗം ഉണ്ടാകാറുണ്ട്. ഈ രോഗം ചുവന്ന രക്താണുക്കളെയാണ് ബാധിക്കുന്നത്. രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30 മുതല്‍ 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്നം ഇവരെ വിളര്‍ച്ചയിലേക്ക് നയിക്കും. അമിതമായ ക്ഷീണം അല്ലെങ്കില്‍ അലസത, ശ്വാസം മുട്ടല്‍, വയറുവേദന, കഠിനമായി വീര്‍ത്ത കൈകളും കാലുകളും, മഞ്ഞപ്പിത്തം എന്നിവയാണ് അരിവാള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ബില്‍ റൂബിന്‍ കൂടുതലായി രക്തത്തില്‍ കാണപ്പെടുന്നതിനാല്‍ കണ്ണുകളില്‍ മഞ്ഞനിറം…

Read More

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ന്റെ പ​തി​നൊ​ന്നാ​മ​ത് പതിപ്പ് ഡിസംബർ 23 ശനിയാഴ്ച ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിക്കുമെന്ന് മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക ​കാ​ര്യ മ​ന്ത്രി വെയ്ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക് അ​റി​യി​ച്ചു. അടുത്ത വർഷം ഏപ്രിൽ വരെ നടക്കുന്ന വാർഷിക വിപണിയിൽ 60-ലധികം പ്രാദേശിക ബിസിനസുകാരും സംരംഭകരും പങ്കെടുക്കും. ഭക്ഷ്യസുരക്ഷ വർധിപ്പിക്കണമെന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശങ്ങൾ പാലിച്ചാണ് കർഷക വിപണി സംഘടിപ്പിക്കുന്നതെന്ന് അൽ മുബാറക് വ്യക്തമാക്കി. രാജ്യത്തെ കാർഷിക മേഖല വികസിപ്പിക്കുന്നതിനും സ്വകാര്യമേഖലയെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള രാജാവിന്റെ കാഴ്ചപ്പാട് സമഗ്രമായി പിന്തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി കർഷകരെ അവരുടെ ഉൽപ്പന്നങ്ങൾ വൈവിധ്യവത്കരിക്കാനും പ്രാദേശികമായി ആവശ്യമായ പുതിയ തരം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും വിപണി സഹായിക്കുമെന്ന് എൻഐഎഡി സെക്രട്ടറി ജനറൽ ശൈഖ മറം ബിൻത് ഈസ അൽ ഖലീഫ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ലോക്‌സഭയിലെ 141 പ്രതിപക്ഷാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിനുപിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ പരിഹാസവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഡിംപിള്‍ യാദവ്, എസ്ടി ഹസന്‍ എന്നീ സമാജ്‌വാദി പാര്‍ട്ടിയംഗങ്ങള്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. സഭയിലെ മൂന്നില്‍രണ്ട് പ്രതിപക്ഷനേതാക്കളെ സസ്‌പെന്‍ഡ്‌ ചെയ്യാനായിരുന്നു ഉദ്ദേശമെങ്കില്‍ കോടിക്കണക്കിന് രൂപ ചെലവാക്കി പുതിയ പാര്‍ലമെന്റ് മന്ദിരം പണിയേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. “ജനങ്ങള്‍ക്ക് അറിയാനാഗ്രഹമുണ്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനായിരുന്നെങ്കില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? സസ്‌പെന്‍ഡ് ചെയ്യാനുള്ള അംഗങ്ങള്‍ക്കായി പഴയ പാര്‍ലമെന്റില്‍ത്തന്നെ പുതിയൊരു മുറി പണികഴിപ്പിച്ചാല്‍ മതിയായിരുന്നില്ലേ…”, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഈ സര്‍ക്കാരില്‍ ചോദ്യമുന്നയിക്കാനോ ചര്‍ച്ച നടത്താനോ അനുവാദമില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലുമായി 1,200 ലധികം എംപിമാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ എംപിമാര്‍ക്കും അവരുടെ സ്റ്റാഫിനുമായി…

Read More

മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ റോയൽ ഗാർഡിന്റെ അനുസ്മരണ ദിനം ആചരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് അനുസ്മരണ ദിനം ആചരിച്ചത്. റോയൽ ഗാർഡിന്റെ പ്രത്യേക സേനാ കമാൻഡർ കേണൽ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ചടങ്ങിൽ പങ്കെടുത്തു. https://youtu.be/_Ip5Cpk4PfQ വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തെ മാനിച്ച് സായുധ സേനയുടെ പരമോന്നത കമാൻഡർ കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആരംഭിച്ചതാണ് അനുസ്മരണ ദിനമെന്ന് ഷെയ്ഖ് നാസർ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.

Read More

മലപ്പുറം: മലപ്പുറത്ത് ഏറനാട് മണ്ഡലം നവ കേരള സദസ്സിനിടെ വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുളളവരാണ് അറസ്റ്റിലായത്. മർദ്ദനം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 30ന് അരീക്കോട് നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിനിടെയായിരുന്നു യു ട്യൂബറായ നിസാർ കുഴിമണ്ണയെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചത്. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് സാദിൽ, പ്രവർത്തകരായ കെ സൽമാൻ, എൻ.കെ അബ്ദുൽ ഗഫൂർ, ഉബൈദുല്ല ശാക്കിർ, കെ.വി ശ്രീജേഷ്, ടി.സി അബ്ദുൽ നാസർ, നസീർ പള്ളിയാലി, എസ് ജിനേഷ്, എംകെ മുഹമ്മദ് അനീസ്, മുഹമ്മദ് അഷ്‌റഫ്, പി സയ്യിദ് ആബിദ് എന്നിവരാണ് അറസ്റ്റിലായത്. നവ കേരള സദസ്സിസിൽ പരാതി നൽകാൻ എത്തിയതായിരുന്നു വ്ലോഗറായ കുഴിമണ്ണ സ്വദേശി നിസാർ. നികുതി വർദ്ധനയിൽ പ്രതിഷേധിച്ച് സർക്കാരിനെ വിമർശിച്ച് നിസാർ നേരത്തെ വീഡിയോ ചെയ്തിരുന്നു. ഇതിലുളള…

Read More