Author: News Desk

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനൽ നിയമം പൊളിച്ചെഴുതുന്ന സുപ്രധാന ബില്ലുകൾക്ക് ലോക്സഭയിൽ അം​ഗീകാരം. ഭാരതീയ ന്യായ സംഹിത (2023), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (2023), ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എംപിമാരും സസ്പെൻഷനിലിരിക്കെയാണ് ഐപിസി, സിആർപിസി എന്നിവയ്‌ക്ക് പകരമാകുന്ന നിർണായക നിയമഭേദ​ഗതിക്ക് ലോക്‌സഭ അം​ഗീകാരം നൽകിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ അവതരിപ്പിച്ച ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്ക് പകരമായി പുതിയ ബില്ലുകളായി ചൊവ്വാഴ്ച വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയുടെ പരിഗണനയ്ക്കുവെച്ചിരുന്നു. ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്തത്. പുതിയ ഭേദഗതിയോടെ സിആര്‍പിസിയില്‍ ഒൻപതു പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നില്‍ രണ്ട് പ്രതിപക്ഷ എംപിമാരും സസ്പെന്‍ഡ് ചെയ്യപ്പട്ടതിന് പിന്നാലെയാണ് അമിത് ഷാ ബില്ലുകള്‍ വീണ്ടും അവതരിപ്പിക്കുന്നത്. 543 അംഗ ലോക്സഭയില്‍ പ്രതിപക്ഷത്ത് 199 എംപിമാരാണുള്ളത്. ഇരുസഭകളിലും നിന്നായി 143 എംപിമാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ലോക്സഭയിലെ പ്രതിഷേധങ്ങള്‍ അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…

Read More

തിരുവനന്തപുരം: നവകേരള സദസിനെതിരെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസും സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകത്ത് കടക്കാന്‍ ശ്രമിച്ചതോടെയാണ്‌ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. പൊലീസിന് നേരെ യൂത്ത് പ്രവര്‍ത്തകര്‍ ചെരുപ്പ് എറിയുകയും പൊലീസിന്റെ ഷീല്‍ഡ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തു. അറസ്റ്റ് ചെയ്ത് ബസില്‍ കയറ്റിയ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ നിന്ന് തിരിച്ചിറക്കി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൂടുതല്‍ പൊലീസ് സംഘം സെക്രേട്ടറിയറ്റ് പരിസരത്തേക്ക് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന് പുറമെ 564 പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍…

Read More

വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയവ വഴി നികുതി വെട്ടിച്ചുള്ള സ്വര്‍ണക്കടത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലെന്ന് കേന്ദ്ര ധനമന്ത്രാലയം. റവന്യൂ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം നാലുവര്‍ഷത്തിനിടെ 3173 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2291.51 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണക്കടത്തില്‍ കേരളത്തിന് പിന്നില്‍ 2979 കേസുമായി തമിഴ്‌നാടും 2528 കേസുമായി മഹാരാഷ്ട്രയുമാണ് ഉള്ളതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

മനാമ: ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു. വീടുകളിൽ പുൽക്കൂട് ഒരുക്കിയ ശേഷം രെജിസ്റ്റർ ചെയ്യുക, ജഡ്ജസ് വീടുകളിൽ എത്തി മാർക്കിടും. മികച്ച രീതിയിൽ പുൽക്കൂട് ഉണ്ടാക്കുന്നവർക്ക് ആകർഷകമായ സമ്മാനം നൽകും. രെജിസ്‌ട്രേഷൻ സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക,33253468,,33059692, 66988833. https://youtu.be/14JASiCzENI

Read More

തിരുവനന്തപുരം; യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഗണ്‍മാനുമെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചതില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്നാണ് വി ഡി സതീശന്റെ മുന്നറിയിപ്പ്. ആലപ്പുഴയില്‍ മുഖ്യമന്ത്രിക്ക് സംരക്ഷണം കൊടുത്തത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടകളാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ‘എസ്പി ശുപാര്‍ശ ചെയ്ത ഗുണ്ടകളാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. രണ്ടായിരത്തി ഇരുനൂറ് പൊലീസുകാരുടെ അകമ്പടിയും നാല് വാഹനങ്ങളില്‍ ക്രിമിനലുകളുടെ അകമ്പടിയും കൊണ്ടാണ് മുഖ്യമന്ത്രി നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരെയും ഭിന്നശേഷിക്കാരനായ യുവാവിനെയും തല്ലിച്ചതച്ചു. അതിലൊന്നും പൊലീസ് കേസുകളുമെടുത്തില്ല. ഇത് തന്നെ തുടര്‍ന്നാല്‍ പ്രതിപക്ഷം രംഗത്തിറങ്ങുമെന്ന് പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തതാണ്. ഇനിയും ഈ അക്രമങ്ങളില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ ഞങ്ങള്‍ നിയമം കയ്യിലെടുക്കും. ഈ അടിച്ച ആളുകളെയൊക്കെ തിരിച്ചടിക്കും. അത് ഞങ്ങളെ കൊണ്ട് ചെയ്യിക്കരുത്’. ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. നാണമുണ്ടോ മുഖ്യമന്ത്രിക്ക്…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ബഹുജന മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 564 പോലീസ് സ്റ്റേഷനുകളിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. കയര്‍ ഉപയോഗിച്ച് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ കൊച്ചിയില്‍ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കമ്മീഷ്ണര്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധിക്കുന്നത്. ജലപീരങ്കിയെ അവഗണിച്ചും ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ രണ്ടാമതും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വലിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

Read More

തിരുവനന്തപുരം: എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫന്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വലിയതുറ പോലീസാണ് വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്. എറിക്, ബെംഗളൂരു ആസ്ഥാനമായ കമ്പനിയില്‍നിന്ന് ഡ്രോണ്‍ വാങ്ങുന്നതിനായി വിവരങ്ങള്‍ തിരക്കിയിരുന്നു. ഡ്രോണ്‍ വാങ്ങുന്നത് നവകേരള യാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. എന്നാല്‍ തിരുവനന്തപുരത്തെ ക്യാമ്പസുകളില്‍ കെ.എസ്.യുവിന്റെ പരിപാടികള്‍ ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഡ്രോണുമായി ബന്ധപ്പെട്ട തിരക്കിയതെന്നാണ് എറിക്കിന്റെ വിശദീകരണം.

Read More

ന്യൂഡല്‍ഹി: പ്രതിപക്ഷ എം.പി.മാരെ കൂട്ടത്തോടെ സസ്പെന്‍ഡുചെയ്ത നടപടിയെ ന്യായീകരിച്ച് ബി.ജെ.പി എം.പി ഹേമാമാലിനി. അവര്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുകയും വിചിത്രമായി പെരുമാറുകയും ചെയ്യുന്നുവെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭയില്‍നിന്നും രാജ്യസഭയില്‍നിന്നും 141 എംപിമാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പരാമര്‍ശം. പാര്‍ലമെന്റ് തടസ്സപ്പെടുത്തി മോദി സര്‍ക്കാരിനെ പിഴുതെറിയുക മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും എം.പിയുമായ ഹേമാമാലിനി ആരോപിച്ചു. ‘അവരെ സസ്പെന്‍ഡ് ചെയ്തുവെങ്കില്‍ അതിനര്‍ഥം അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തുവെന്നാണ്. പാര്‍ലമെന്റ് ചട്ടങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണം. അവര്‍ അത് ചെയ്യുന്നില്ല, അവരെ സസ്പെന്‍ഡ് ചെയ്തു. അതില്‍ തെറ്റൊന്നുമില്ല,’ – ഹേമാമാലിനി പറഞ്ഞു. കൂട്ടസസ്‌പെന്‍ഷനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രതികരണം. ലോക്സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെയാണ് കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത്. 141 പ്രതിപക്ഷ എം.പിമാരാണ് പ്രതിഷേധത്തിന്റെ പേരില്‍ നടപടി നേരിട്ടത്.

Read More

തിരുവനന്തപുരം: ഗവർണർ പരിണിതപ്രജ്ഞനായ രാഷട്രീയ നേതാവാണെന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ അഭിപ്രായം തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ അദ്ദേഹത്തിൽ നിന്നും ഉണ്ടാകുന്നതെന്നും വി.ശിവൻകുട്ടി ചോദിച്ചു. സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എസ്എഫ്ഐ വിദ്യാർഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് വിളിച്ചത്. വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ്. കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് ​അദ്ദേഹം വിശേഷിപ്പിച്ചത്. ഗവർണറെന്ന നിലയിലും ചാൻസലറെന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഗവർണർ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണെന്ന് സ്പീക്കർ ചൊവ്വാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനാസ്ഥാനത്ത് ഇരിക്കുന്ന ഒരാളാണ്. എം.എൽ.എ. എന്ന നിലയ്ക്ക് പ്രതികരിക്കുന്നതുപോലെ തനിക്ക് സ്പീക്കറായാൽ പ്രതികരിക്കാൻ കഴിയില്ലെന്നും ഷംസീർ പറഞ്ഞിരുന്നു.

Read More

കൊല്ലം: സംസ്ഥാനത്ത് അർബൻ കമ്മിഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല. തലത്തിലെ വിദദ്ധർ അടങ്ങുന്ന കമ്മീഷനിൽ 13 അംഗങ്ങളാണ് ഉണ്ടാവുക. കേരളം അതിവേ​ഗം വളരുന്ന പശ്ചാത്തലത്തിൽ ഭരണതലത്തിൽ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ, എന്തായിരിക്കണം ഇതിന്റെ നയം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ അർബൻ കമ്മീഷൻ രൂപവത്കരിക്കാൻ നേരത്തെ സർക്കാർ തലത്തിൽ ധാരണയായിരുന്നു.

Read More