- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
- ‘ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി’; വേദിയിലിരുത്തി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Author: News Desk
മാതാപിതാക്കളെ വെട്ടിക്കൊന്നു; മണിക്കൂറുകള്‍ക്ക് ശേഷം മകന്‍ മരിച്ചനിലയില്‍; നാടിനെ നടുക്കി മൂന്നുമരണം
ഇടുക്കി: ചേറാടിയില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ മരിച്ചനിലയില്‍ കണ്ടെത്തി. ചേറാടി കീരിയാനിക്കല്‍ അജേഷി(36)നെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നച്ചാര്‍പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെയാണ് ചേറാടി കീരിയാനിക്കല്‍ കുമാരന്‍ (70), ഭാര്യ തങ്കമണി (65) എന്നിവരെ വെട്ടേറ്റനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ദമ്പതിമാരുടെ മകന്‍ അജേഷിനെ ഈസമയം വീട്ടില്‍നിന്ന് കാണാതായിരുന്നു. മാതാപിതാക്കളെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം ഇയാള്‍ കടന്നുകളഞ്ഞതാണെന്നായിരുന്നു പോലീസിന്റെ സംശയം. തുടര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് വയോധികദമ്പതിമാര്‍ക്ക് നേരേ ആക്രമണമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൂലമറ്റം-ചേറാടി-കോട്ടമല റോഡിന് താഴെ ഭാഗത്താണ് കുമാരനും തങ്കമണിയും മകനുമൊത്ത് താമസിച്ചിരുന്നത്. കുമളിയില്‍ ഭാര്യവീട്ടിലായിരുന്ന അജേഷ് ഞായറാഴ്ചയാണ് ഈ വീട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രിയില്‍ അജേഷ് മദ്യലഹരിയില്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ വീണ് തല പൊട്ടി. ബന്ധുക്കള്‍ അജേഷിനെ രാത്രിയില്‍ മൂലമറ്റത്തെ ആശുപത്രിയില്‍ എത്തിച്ചു. തിരിച്ച് രാത്രി 12-ഓടെ ഇയാളെ…
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ ഉപഭോക്തൃമേളയായ ഓട്ടം ഫെയറിന് 21ന് തുടക്കമാകും . ഡിസംബർ 29 വരെ നീളുന്ന ഫെയർ, എക്സിബിഷൻ വേൾഡ് ബഹ്‌റൈനിലെ അഞ്ച്, ആറ് ഹാളുകളിലാണ് നടക്കുന്നത്. മേളയിൽ പ്രവേശനം സൗജന്യമാണ്. 18 രാഷ്ട്രങ്ങളിൽനിന്നായി 680 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചൈന, തായ്ലൻഡ്, മൊറോക്കോ എന്നീ രാഷ്ട്രങ്ങളിൽനിന്നായി മൂന്നു പുതിയ സ്റ്റാളുകളും ഇത്തവണയുണ്ടാകും. https://youtu.be/14JASiCzENI ബഹ്‌റൈനിലെ ഏറ്റവും വലുതും ജനപ്രിയവുമായ ഇൻഡോർ ഉപഭോക്തൃ ഉൽപന്ന പ്രദർശനമാണ് ഒമ്പതു ദിവസം നീളുന്ന ഓട്ടം ഫെയർ.18,000 ചതുരശ്ര മീറ്ററിലാണ് ഫെയർ ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ഇലക്ട്രിക് സാമഗ്രികൾ, ഫർണിച്ചറുകൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ വിൽപനയും പ്രദർശനവും നടക്കും. കമ്പനികൾക്കും ഉൽപാദകർക്കും അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള വിപുലമായ അവസരമാണ് ഫെയറിൽ ഒരുക്കിയിരിക്കുന്നത്. https://bit.ly/46zX6Iu വഴി മേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.
തിരുവനന്തപുരം:ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി ഭൂമിയേറ്റെടുക്കാൻ സർക്കാർ അനുമതി. എരുമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളിലെ 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹികാഘാത പഠനത്തിന്റെയും ജില്ലാ കളക്ടറുടെ റിപോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ നെൽവയൽ ഉണ്ടെങ്കിൽ ചട്ടങ്ങൾക്ക് അനുസരിച്ച് മാത്രമേ പരിവർത്തനം ചെയ്യാൻ പാടുള്ളൂവെന്നും സർക്കാർ നിർദേശമുണ്ട്. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ ശുപാർശ ചെയ്തിരുന്നു. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമാണ് പദ്ധതി പ്രദേശം എന്ന കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണം സമിതി അംഗീകരിച്ചു. വിമാനത്താവള റണ്‍വേ എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമായിരിക്കും. ഹാരിസൺ മലയാളം കമ്പനി, ബിലീവേഴ്സ് ചർച്ചിന് വിറ്റ ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമിക്കുന്നത്. ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സർക്കാർ സിവിൽ കേസ്…
കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ വിരണ്ടോടിയ പോത്തിന്റെ പരാക്രമം. ബൈക്ക് യാത്രികൻ ഉൾപ്പടെ ആറ് പേർക്ക് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. കൂടാതെ പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനേയും പോത്ത് കുത്തി. വിരണ്ടോടിയ പോത്ത് എയർപോർട്ട് മറ്റൂർ കരിയാട് റോഡിന്റെ നടുക്കായി നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തി. അതിനിടെ വണ്ടി ഓടിച്ചുപോകാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ കുത്തിവീഴ്ത്തുകയായിരുന്നു. അതിഥി തൊഴിലാളിക്കും പരിക്കേറ്റു. ഏറെ നേരത്തെ ശ്രമഫലമായാണ് നാട്ടുകാരുംഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പോത്തിനെ പിടിച്ചുകെട്ടിയത്. കുത്തേറ്റവരുടെ പരിക്ക് ഗുരുതമല്ല.
കോഴിക്കോട്: നവകേരളസദസ്സ് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ അടിയും അടിക്ക് തിരിച്ചടിയെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷവും ഭരണപക്ഷവും. നവകേരളസദസ്സ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു. കരിങ്കൊടി പ്രതിഷേധത്തെ നേരിടാന്‍ പോലീസിന് പുറമേ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും നേരിട്ടിറങ്ങിയപ്പോള്‍ ആരംഭിച്ച രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങള്‍, നവകേരളസദസ്സ് തലസ്ഥാനത്ത് പ്രവേശിക്കുന്ന ദിവസം തെരുവുയുദ്ധത്തിലേക്ക് എത്തി. മഞ്ചേശ്വരത്തെ പൈവളിഗെയില്‍ ആരംഭിച്ച നവകേരളസദസ്സ് കാസര്‍കോട് ജില്ല വിടുന്നതുവരെ കാര്യമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെ തങ്ങളുടെ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുക്കുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് കരിങ്കൊടി കാണിച്ചവരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ച് പ്രതിരോധിച്ചു. പ്രതിഷേധക്കാര്‍ക്ക് എതിരെയുള്ള ഡി.വൈ.എഫ്.ഐ. ആക്രമണം, രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത് വലിയ രാഷ്ട്രീയ കോലാഹലമാണ് ഉണ്ടാക്കിയത്.
മനാമ: കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ വേദിയുടെ സഹകരണത്തോടെ ബഹ്‌റൈന്റെ 52 -മത് ദേശീയ ദിനാഘോഷം വർണശബലമായ പരിപാടികളോടെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്ററന്റ് പാർട്ടി ഹാളിൽ വെച്ച് ആഘോഷിച്ചു. ആക്ടിംഗ് പ്രസിഡന്റ് അനിൽ മടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമൂഹിക പ്രവർത്തക, കാത്തു സച്ചിൻദേവ് കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വിശിഷ്ട അതിഥികളായി ബി. എം. സി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, തണലിന്റെ പ്രസിഡന്റ് റഷീദ് മാഹി, കുടുംബ സൗഹൃദ വേദി ഉപദേശ സമിതി അംഗം മോനി ഒടികണ്ടത്തിൽ, മുൻ പ്രസിഡന്റ് വി. സി. ഗോപാലൻ, സാമൂഹിക പ്രവർത്തകൻ ചമ്പൻ ജലാൽ, വനിതവിഭാഗം പ്രസിഡന്റ് മിനി റോയ്, രാമത്ത് ഹരിദാസ്, ചാരിറ്റി വിഭാഗം കൺവീനർ സയ്ദ് ഹനീഫ, സലാം നിലമ്പൂർ, അൻവർ നിലമ്പൂർ, രക്ഷധികാരി അജിത് കണ്ണൂർ എന്നിവർ പങ്കെടുത്തു. https://youtu.be/14JASiCzENI സെക്രട്ടറി അജി പി. ജോയ് സ്വാഗതവും ഷാജി പുതുകുടി നന്ദിയും രേഖപ്പെടുത്തി. നിർമൽ രവീന്ദ്രൻ, മൻസിർ,…
കൊച്ചിയിൽനിന്ന് കുട്ടികളെ തട്ടിയെടുത്ത സംഘം അറസ്റ്റിൽ; കുട്ടികളുമായി പോയ പ്രതിയെ ഗുവാഹത്തിയിൽ തടഞ്ഞു
കൊച്ചി: എറണാകുളം വടക്കേക്കരയിൽനിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. അസം സ്വദേശികളായ ഷംസാസ് (60), രഹാം അലി (26), ജഹദ് അലി (26) എന്നിവരാണ് പിടിയിലായത്. വടക്കേക്കര പൊലീസാണ് ഇവരെ പിടികൂടിയത്. ഇവിടെനിന്നു നൽകിയ വിവരത്തെ തുടർന്ന് ഈ കുട്ടികളെയും മറ്റൊരു പ്രതിയായ ഷാഹിദ എന്ന യുവതിയെയും ഗുവാഹത്തി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇവരെ എറണാകുളത്ത് എത്തിക്കാനായി പൊലീസ് സംഘം അവിടേക്കു പുറപ്പെട്ടു. വടക്കേക്കര മച്ചാംതുരത്ത് ഭാഗത്തു താമസിക്കുന്ന അസം സ്വദേശികളുടെ മൂന്നിലും അഞ്ചിലും പഠിക്കുന്ന മക്കളെയാണ് ഷാഹിദയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയത്. ഈ കുടുംബത്തിന്റെ അകന്ന ബന്ധു കൂടിയാണ് ഷാഹിദ. കുട്ടികളുടെ മാതാപിതാക്കളുമായി ഷാഹിദയ്ക്കുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് ഭാഷ്യം. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ഇവരെ പ്രതികൾ കടത്തിക്കൊണ്ടു പോയത്. ജഹദ് അലിയുടെ സഹായത്തോടെ കൊച്ചി വിമാനത്താവളത്തിലെത്തി ടിക്കറ്റെടുത്ത് ഇവർ ഗുവാഹത്തിയിലേക്കു പോവുകയായിരുന്നുവെന്നാണ് വിവരം. പൊലീസിന്റെ അവസരോചിതമായ…
തിരുവനന്തപുരം: ഉത്സവകാല തിരക്ക് കണക്കിലെടുത്ത് ജനശതാബ്ദി എക്‌സപ്രസുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വെ. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076), കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്(12075)കള്‍ക്ക് ഡിസംബര്‍ 22, 23, 24, 25, തീയതികളിലാണ് അധിക കോച്ച് അനുവദിച്ചത്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന്(12082) ഡിസംബര്‍ 20, 21, 22, 23, 24, 25, തീയതികളിലും കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന്(12081) 21, 22, 23, 24, 25, 26 തീയതികളിലുമാണ് അധിക കോച്ച് അനുവദിച്ചത്. എല്ലാ ട്രെയിനുകളിലും ഓരോ ചെയര്‍കാര്‍ കോച്ച് വീതമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. അതിനിടെ തിരുനെല്‍വേലി ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് ജാംനഗര്‍-തിരുനെല്‍വേലി വീക്ക്‌ലി എക്‌സ്പ്രസ് റദ്ദാക്കിയതായും റെയില്‍വെ അറിയിച്ചു.
മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം സാത്വിക് സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിന്
ന്യൂഡല്‍ഹി: 2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റണിലെ മഹത്തായ സംഭാവനകള്‍ക്ക് ബാഡ്മിന്റണ്‍ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം. ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം ബുധനാഴ്ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ജനുവരി ഒമ്പതിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സമീപകാലത്ത് ഇന്ത്യന്‍ ബാഡ്മിന്റണില്‍ സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജോഡിയാണ് സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി സഖ്യം. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇരുവരും. പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ വെള്ളിയും സ്വന്തമാക്കി. പിന്നാലെ 2022-ല്‍ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം. മിക്‌സഡ് ടീം ഇനത്തില്‍ വെള്ളി. തുടര്‍ന്ന് അതേവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടം. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഡബിള്‍സ് ഇനത്തില്‍…
പെണ്‍കുട്ടിയുടെ വസ്ത്രം വരെ വലിച്ചുകീറി; ഒരു സംശയവും വേണ്ട. എണ്ണിയെണ്ണി അടിക്കും; വിഡി സതീശന്‍
തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ടു പൊലീസും ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസുകാര്‍ നേരിട്ടതില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പെണ്‍കുട്ടികള്‍ക്കു പരുക്കേറ്റിട്ടും അവരെ പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണ് എന്ന് ആരോപിച്ച സതീശന്‍, അവരെ മോചിപ്പിച്ചു കൊണ്ടുപോകുകയാണെന്നും പ്രഖ്യാപിച്ചു. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്ത എസ്എഫ്‌ഐ പെണ്‍കുട്ടികളെ ‘മോളേ കരയല്ലേ’ എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയ പൊലീസുകാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വരെ വലിച്ചുകീറിയതായി സതീശന്‍ പറഞ്ഞു. ‘പൊലീസ് വളരെ മോശമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു പെരുമാറിയത്. പെണ്‍കുട്ടിയുടെ വസ്ത്രം വരെ ഒരു എസ്‌ഐ വലിച്ചുകീറി. ആ എസ്‌ഐയ്ക്കെതിരെ നടപടി വേണം. വനിതാ പൊലീസല്ലാത്ത ഒരു എസ്‌ഐ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വസ്ത്രം വലിച്ചുകീറി. വളരെ മോശമായ പെരുമാറ്റമാണ് അത്. പെണ്‍കുട്ടികളെയും സ്ത്രീകളെയും പുരുഷ പൊലീസുകാര്‍ വടിവച്ചു കുത്തുകയായിരുന്നു. അവരെ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കു പരുക്കേറ്റിട്ടും അവരെ പൊലീസ്…