Author: News Desk

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വ്യാജ സിദ്ധനായ മലപ്പുറം കാവൂര്‍ സ്വദേശി അബ്ദുറഹ്മാനാണ് പിടിയിലായത്. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് യുവതിയെ പീഡിപ്പിച്ചത്. വയറുവേദന മാറ്റി നൽകാമെന്ന് പറഞ്ഞ് മരുന്നു നൽകി മയക്കിയാണ് പീഡിപ്പിച്ചത്. കൂടുതല്‍ യുവതികളും കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

Read More

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ബിജെപി ബന്ധമാരോപിച്ച് ആറ് പേരെ യോഗത്തില്‍ പ്രവേശിപ്പിച്ചില്ല. പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. രാവിലെ മുതല്‍ സെനറ്റ് ഹാളിലേക്കുള്ള പ്രവേശനം arifഎസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സെനറ്റ് അംഗങ്ങളെ പേര് ചോദിച്ച ശേഷം മാത്രമാണ് കടത്തിവിട്ടത്. പുതുതായി സെനറ്റിലേക്ക് നോമിനേറ്റ് ചെയത അംഗങ്ങളെ അകത്ത് കടക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. പത്മശ്രീ ജേതാവ് ബാലന്‍ പൂതേരി അടക്കമുള്ളവരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇന്റര്‍വ്യൂ നടത്തി അകത്തേക്ക് കടത്തിവിട്ടത് പൊലീസിന്റെ മൗനസമ്മതത്തോടെയാണെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. അജണ്ടകള്‍ പാസാക്കാതെ യോഗം അവസാനിപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ വിസിക്കെതിരെ പ്രതിഷേധിച്ചു. ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ ഭൂമിയേറ്റടുത്തതില്‍ 95 കോടി നഷ്ടപ്പെട്ടതും ലോകോളജിലെ വിദ്യാര്‍ഥികളുടെ പ്രവേശന പ്രായപരിധി സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നതായിരുന്നു യുഡിഎഫ് അംഗങ്ങളുടെ ആവശ്യം.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ മൂന്നൂറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2341 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡും ശ്വാസകോശ അസുഖങ്ങളും വര്‍ധിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ അവലോകനം ചെയ്യാന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. കോവിഡ് വര്‍ധിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും, നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കി. സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികള്‍, ചികിത്സ എന്നിവ യോഗം വിലയിരുത്തി.മരുന്നുകള്‍, ഓക്സിജന്‍ സിലിന്‍ഡറുകള്‍, വെന്റിലേറ്ററുകള്‍, വാക്സിനുകള്‍ എന്നിവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഒക്സിജന്‍ പ്ലാന്റുകള്‍, സിലിന്‍ഡറുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സംസ്ഥാന തലങ്ങളില്‍ ഓരോ മൂന്ന് മാസത്തിലും മോക്ക് ഡ്രില്ലുകള്‍ നടത്തണം.…

Read More

കൊച്ചി: കോതമംഗലം മാമലക്കണ്ടത്ത് കാട്ടാനയും കുഞ്ഞും കിണറ്റില്‍ വീണു. കുട്ടമ്പുഴ മാമലക്കണ്ടം എളമ്പ്‌ലാശ്ശേരിയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നനയ്ക്കുന്നതിനായി കുഴിച്ച കുഴിയിലാണ് ആനയും കുഞ്ഞും വീണത്. വെള്ളവും ചെളിയും നിറഞ്ഞ കുഴിയിലാണ് ആനയും കുഞ്ഞും അകപ്പെട്ടത്. നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിച്ചു. ജെസിബി ഉപയോഗിച്ച് വശം ഇടിച്ച് കാട്ടാനയെയും കുഞ്ഞിനെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

Read More

കൊച്ചി: ഗ്രേഡ് എസ്‌ഐമാര്‍ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് പൊലീസിന്റെ ഉത്തരവ്. സ്ഥാനക്കയറ്റം വഴി എസ്ഐമാരാവുന്നവര്‍ (ഗ്രേഡ് എസ്‌ഐ) വാഹന പരിശോധന നടത്തേണ്ടതില്ലെന്നും തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവികള്‍ മുഖേന സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് കൂടുതലും വാഹനപരിശോധന നടത്തിവന്നത് ഗ്രേഡ് എസ്ഐ.മാരാണ്. ബൈക്കിലും മറ്റും പിഒഎസ്. മെഷീനു മായി കറങ്ങിനടന്നായിരുന്നു പിഴയീടാക്കല്‍. സ്റ്റേഷനുകളില്‍ ശരാശരി 2000 മുതല്‍ 5000 രൂപവരെ പ്ര തിദിന കളക്ഷനും ഇതു വഴി ലഭിച്ചിരുന്നു. പിഒഎസ് മെഷീന്‍ സ്റ്റേഷന്‍ എസ്‌ഐയുടെയോ അല്ലെങ്കില്‍ എസ്എച്ച്ഒയുടെയോ പേരിലുള്ളതാണ്. പണം ഈടാക്കാന്‍ ഇനി ഇവരുടെ സാന്നിധ്യം വേണം. അല്ലെങ്കില്‍ എസ്‌ഐ ഉള്ളിടത്തേക്ക് നിയമലംഘകരു മായി പൊലീസിനു പോകേണ്ടി വരും. 1988ലെ മോട്ടോര്‍ വാഹന നിയമം 200 (1) വകുപ്പ് പ്രകാരം പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് വാഹന പരിശോധന നടത്തി പിഴ ഈടാക്കല്‍…

Read More

മനാമ: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ എടപ്പാൾ പ്രദേശത്ത് മതഭൗതിക വിദ്യാഭ്യാസ രംഗത്ത് 40 വർഷം പിന്നിട്ട എടപ്പാൾ ദാറുൽ ഹിദായയുടെ ബഹ്റൈൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. മനാമയിൽ നടന്ന യോഗത്തിൽ സെക്രട്ടറി പി വി മുഹമ്മദ് മൗലവി കമ്മിറ്റി പ്രഖ്യാപനം നടത്തി. ദാറുൽ ഹിദായയുടെ പ്രചരണ പ്രവർത്തനങ്ങൾക്കും പൂർവ്വ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഏകോപിപ്പിക്കുന്നതിനു വേണ്ടിയും കമ്മിറ്റി ഊന്നൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞഹമ്മദ് ഹാജി എറവക്കാട് (ചെയർമാൻ ),എസ് എം അബ്ദുൽ വാഹിദ്, വി പി അബ്ദുൽ ഖാദർ (വൈസ് ചെയർമാൻ), സനാഫ് റഹ്മാൻ എടപ്പാൾ (പ്രസിഡണ്ട്), കെ എച്ച് ബഷീർ കുമരനെല്ലൂർ, എം കെ ബഷീർ വെള്ളാള്ളൂർ, റഫീഖ് പൊന്നാനി (വൈസ് പ്രസിഡണ്ട്), നൗഫൽ പടിഞ്ഞാറങ്ങാടി (ജനറൽ സെക്രട്ടറി), ജാസിർ മോറോളി, ഷാഫി പുറങ്ങ്, ഷാഫി പൊൽപ്പാക്കര (ജോ സെക്രട്ടറി), ഷമീർ കൊള്ളനൂർ ട്രഷറർ. https://youtu.be/14JASiCzENI കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ പി വി മുഹമ്മദ് മൗലവി യോഗം ഉദ്ഘാടനം നിർവഹിച്ചു.…

Read More

ന്യൂഡല്‍ഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്കും ക്ഷണം. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്, എച്ച്ഡി ദേവഗൗഡ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാമക്ഷേത്ര ഭാരവാഹികളാണ് ഇവരെ ചടങ്ങിലേക്ക് ക്ഷണിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പ്രമുഖ ദേശീയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചേക്കും. അതേസമയം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചേക്കില്ല. കാശി വിശ്വനാഥ്, വൈഷണവദേവി ക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാര്‍, ആത്മീയ നേതാവ് ദലൈലാമ, നടന്മാരായ രജനീകാന്ത്, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അരുണ്‍ ഗോവില്‍ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്. വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, അനില്‍ അംബാനി, ഐഎസ്ആര്‍ഒ ഡയറക്ടര്‍ നിലേഷ് ദേശായി, പ്രമുഖ ചിത്രകാരന്‍ വസുദേവ് കാമത്ത് തുടങ്ങിയവരെയും ഉദ്ഘാടന ചടങ്ങിലേക്ക്…

Read More

മനാമ: ബഹ്റൈൻ മലയാളി ഫോറം വാർഷിക ജനറൽ ബോഡിയോഗം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ച് വിപുലമായി നടന്നു. ബഹ്റൈൻ ദേശീയദിനാഘോഷത്തിൻ്റെ ഭാഗമായി ജീവധാത്രിയായ പവിഴദ്വീപിനോട് നന്ദിയും ഒപ്പം കുവൈറ്റ് അമീറിൻ്റെ നിര്യാണത്തിൽ അനുശോചനവും രേഖപ്പെടുത്തി. ഫോറത്തിൻ്റെ അംഗങ്ങളായവരുടെ കുട്ടികളിൽ നിന്ന് പത്താം തരത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ അംഗങ്ങൾക്കായുള്ള ഉപഹാരം കൃഷ്ണ ആർ നായർ, ശ്രീഹരി ആർ നായർ, എന്നിവർക്ക് ഡോക്ടർ പി.വി ചെറിയാൻ നൽകി. ചടങ്ങിൽ ബിഎം എഫ് പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ, ഡോക്ടർ പി.വി ചെറിയാൻ, രാജീവ് വെള്ളിക്കോത്ത്, ജയേഷ് താന്നിക്കൽ ,ഇ.വിരാജീവൻ, എന്നിവർ സംബന്ധിച്ചു. ബബിന സുനിൽ ചടങ്ങ് നിയന്ത്രിച്ചു. https://youtu.be/14JASiCzENI ഒട്ടേറെ പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ പുതിയ ഭരണസമിതി രൂപീകരിച്ചു. നിലവിലെ പ്രസിഡണ്ട് ബാബു കുഞ്ഞിരാമനും സെക്രട്ടറി ദീപ ജയചന്ദ്രനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്കുട്ടീവ് കമ്മിറ്റിയിൽ സ്റ്റാൻലി തോമസ്, അബ്ദുൾ സലാം എന്നിവർ വൈസ് പ്രസിഡൻറുമാരായും, സാമ്രാജ് തിരുവനന്തപുരം, സജി…

Read More

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവു ശിക്ഷ. ഇരുവരും അന്‍പതു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പൊന്മുടിയെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ജസ്റ്റിസ് ജി ജയചന്ദ്രന്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പൊന്മുടിയേയും ഭാര്യയേയും വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിന്റെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഉത്തരവ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മന്ത്രി പൊന്മുടിക്കെതിരായ ആക്ഷേപങ്ങള്‍ ശരിയാണെന്നു കോടതി കണ്ടെത്തി.200611 കാലയളവില്‍ ഡിഎംകെ സര്‍ക്കാരില്‍ ഖനി, ധാതു വകുപ്പ് മന്ത്രിയായിരിക്കെ പൊന്മുടിയുടെ കെവശമുണ്ടായിരുന്നതിനേക്കാള്‍ 64.9% അധിക സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തല്‍. 2011 ല്‍ എഐഎഡിഎംകെ അധികാരത്തിലെത്തിയപ്പോഴാണ് മന്ത്രി പൊന്മുടിക്കെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്തത്. ഡിഎംകെ നേതാവ് അനധികൃതമായി 1.36 കോടിയുടെ അധിക സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. എന്നാല്‍ ആക്ഷേപങ്ങള്‍ സംശയാതീതമായി തെളിയിക്കാനായില്ലെന്ന്…

Read More

മനാമ: സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷം ഡിസംബർ 22 വെള്ളിയാഴ്ച രാത്രി 6:30 മുതൽ സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് വൈവിധ്യമാർന്ന കലാ പ്രകടനങ്ങളോട് കൂടി നടത്തുവാൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് വാർത്ത കുറിപ്പിൽ അറിയിച്ചു. ബിഎംസി എം. ഡി ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥി ആയിരിക്കും. https://youtu.be/14JASiCzENI പ്രശസ്ത ഗായകൻ അരുൺ ഗോപൻ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് പരിപാടിയുടെ ഭാഗമായി നടക്കും. ഗായകരായ ജാനറ്റ്, ഉണ്ണികൃഷ്ണൻ, ധന്യ തുടങ്ങിയവരും മ്യൂസിക്കൽ നൈറ്റിന്റെ ഭാഗമാകും. ക്രിസ്തുമസ്സ് കരോൾ, പൂജാ ഡാൻസ്, മാസ്റ്റർ: അശ്വജിത്ത് നടത്തുന്ന മെന്റലിസ്റ്റ് പ്രകടനം, ക്രിസ്തുമസ്സ്‌ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ തുടങ്ങി കലാപ്രകടനങ്ങൾ സൗജന്യമായി ആസ്വദിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഗമം ഇരിഞാലക്കുടയ്ക്കു വേണ്ടി പ്രസിഡന്റ് ഗണേഷ്‌കുമാർ, സെക്രട്ടറി പ്രശാന്ത് ധർമരാജ്, എന്റർടൈൻമെൻറ് സെക്രെട്ടറി സജീവ്, എക്സിക്യൂട്ടീവ് മെംബേഴ്സ് എന്നിവർ അറിയിച്ചു. ഈ പരിപാടിയെ കുറിച്ച് കൂടതൽ അറിയാൻ 3930 6248,…

Read More