Author: News Desk

മനാമ: ബഹ്‌റൈനിലെ താമസ, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിൽ നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 100 തൊഴിലാളികളെ പിടികൂടിയത്. കൂടാതെ തൊഴിൽ , റസിഡൻസി നിയമങ്ങൾ ലംഘിച്ച 145 പേരെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്തു. ഡിസംബർ 10 മുതൽ 16 വരെയുള്ള ആഴ്‌ചയിൽ തൊഴിൽ നിയന്ത്രണങ്ങൾ പാലിക്കുന്നതിലും പാലിക്കൽ നടപ്പാക്കുന്നതിലും എൽഎംആർഎ കാര്യമായ മുന്നേറ്റം നടത്തി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി മൊത്തം 1,069 കാമ്പെയ്‌നുകളും പരിശോധനാ സന്ദർശനങ്ങളുമാണ് നടത്തിയത് . 14 സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾക്ക് പുറമേ, എല്ലാ ഗവർണറേറ്റുകളിലെയും വാണിജ്യ സ്റ്റോറുകളിൽ 1,055 സന്ദർശനങ്ങൾ എൽഎംആർഎ നടത്തി. ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് പരിശോധന. എൽഎംആർഎ വെബ്സൈറ്റിലെ സമർപ്പിത ഇലക്‌ട്രോണിക് റിപ്പോർട്ടിംഗ് ഫോം ഉപയോഗിച്ചോ അല്ലെങ്കിൽ 1750 6055 എന്ന നമ്പറിൽ അതോറിറ്റിയുടെ കോൾ…

Read More

മനാമ: കണ്ണൂർ, തലശ്ശേരി കതിരൂർ നരവോത്ത് കാരായിൽ സുനിൽ കുമാർ ( 53)ബഹ്റൈനിൽ നിര്യാതനായി. ബൂരിയിൽ സ്വന്തമായി വർക്ക്‌ ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യയും, രണ്ടു മക്കളും ബഹ്‌റൈനിൽ ഉണ്ട്. ഭാര്യ:ഷമീന, മക്കൾ: സായന്ത്, ശ്രീഹരി. മറ്റ് നടപടിക്രമങ്ങൾ നടന്നുവരുന്നു.

Read More

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയത് നരനായാട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെഎസ്‌യു വിദ്യാർഥികളോട് തരംതിരിവു കാട്ടിയെന്നും തല്ലിച്ചതയ്‌ക്കാൻ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയെന്നും സുധാകരൻ പറഞ്ഞു. ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയത് തെമ്മാടിത്തരമാണ്. പ്രതിഷേധക്കാരുടെ തലക്കടിച്ച് വീഴ്ത്താൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. കെഎസ്‌യു പ്രവർത്തകർക്കെതിരെ ലാത്തി ചാർജ് നടത്തിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണെന്നും സുധാകരൻ ആരോപിച്ചു. കുട്ടികളാണെന്ന പരിഗണന പോലും നൽകിയില്ല. ആൺ പെൺ ഭേദമില്ലാതെ കണ്ണിച്ചോരയില്ലാത്ത വിധം തല്ലിച്ചതച്ചു. പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടനെ ഒരു ജനപ്രതിനിധിയെന്ന പരിഗണന പോലും നൽകാതെ പൊലീസ് മർദ്ദിച്ചത് പ്രതിഷേധാർഹമാണെന്നും സുധാകരൻ പറഞ്ഞു. കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുന്നതിന് പകരം കുട്ടികളെ സംരക്ഷിക്കാൻ തെരുവിലിറങ്ങിയ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് വിരോധാഭാസമാണ്. കേസും ലാത്തിയും എല്ലാം കോൺഗ്രസ് ഒരുപാട് കണ്ടിട്ടുള്ളതാണ്. കോൺഗ്രസ് കണക്ക് ചോദിക്കാൻ ഇറങ്ങുമ്പോൾ…

Read More

കൊച്ചി: പെരുമ്പാവൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവതി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന കോതമം​ഗലം സ്വദേശികളായ ശിവൻ (55), ബന്ധു അശ്വനി (24) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് വയസുകരാൻ ദേവാനന്ദ് പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടി രാജ​ഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. വൈക്കുന്നേരം മൂന്നരയോടെയായിരുന്നു അപകടം. ആലുവ-മൂന്നാർ റൂട്ടിൽ പെരുമ്പാവൂർ കുറുപ്പുംപടിയിലാണ് അപകടമുണ്ടായത്. ബസിന്റെ മധ്യഭാ​ഗത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ ശിവനും അശ്വനിയും മരിച്ചു. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേവാനന്ദിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആലുവയിലെ ആശുപത്രിയിൽ നിന്നും പോയിവരുമ്പോഴായിരുന്നു അപകടം.

Read More

കോട്ടയം: ശബരിമല തീർഥാടകരുടെ മിനിബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യർഥി മരിച്ചു. മുണ്ടക്കയം എരുമേലി പാതയിൽ കണ്ണിമല എസ് വളവിന് സമീപം വൈക്കുന്നേരം നാല് മണിക്കായിരുന്നു അപകടം. മഞ്ഞളരുവി സ്വദേശി ജെറിൻ (17) ആണ് മരിച്ചത്. സുഹൃത്ത് നോബിളിനെ (17) ​ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെറിയും സുഹൃത്തും മുണ്ടക്കയത്ത് നിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത് ഇരുവരും പ്ലസ് വൺ വിദ്യാർഥികളാണ്.

Read More

കോട്ടയം: കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ വയോധികനു 18 വർഷം തടവ്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർ​ഗീസ് (64) നെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. തടവിനൊപ്പം 90,000 രൂപ പിഴയും ഒടുക്കണം. 2022ലാണ് കേസിനാസ്പദ​മായ സംഭവം. പ്രോസിക്യൂഷനു വേണ്ടി പിഎസ് മനോജാണ് ഹാജരായത്.

Read More

ന്യൂഡല്‍ഹി: ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വൈകാരികമായി ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് സാക്ഷി പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയാ പറഞ്ഞു. അതിക്രമം നേരിട്ട താരങ്ങള്‍ കേന്ദ്ര കായിമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറഞ്ഞതാണ്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ബജ്രംഗ് പുനിയ ചൂണ്ടിക്കാട്ടി. മുൻ ​ഗുസ്തി അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ലൈം​ഗിക ചൂഷണ പരാതി നൽകി പ്രതിഷേധവുമായി രം​ഗത്തെത്തിയ സാക്ഷി മാലിക്, ബജ്റം​ഗ് പുനിയ, വിനേഷ് ഫോ​ഗട് എന്നിവരാണ് ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിനു പിന്നാലെ പത്രസമ്മേളനം നടത്തിയത്. അതിനിടെയാണ് സാക്ഷിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഷൂ എടുത്തുയർത്തിയാണ് താരം ​ഗുസ്തി കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. പിന്നീട് ഷൂ ഉപേക്ഷിച്ചാണ് വാർത്താ സമ്മേളനത്തിൽ…

Read More

തൂശൂര്‍: പ്രശസ്ത നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്ത പരാതിയില്‍ മുഖ്യ പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍. അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് ചെന്നൈ ക്രൈംബ്രാഞ്ച് ആണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അളഗപ്പന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. പവര്‍ ഓഫ് അറ്റോണിയുടെ മറവില്‍ സ്വത്ത് തട്ടിയെന്നായിരുന്നു നടി ഗൗതമിയുടെ പരാതി. 25 കോടിയോളം രൂപയുടെ സ്വത്ത് അളഗപ്പന്‍ സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയെന്നും 5.96 കോടി രൂപാ ഗൗതമിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നുമാണ് പരാതി. നവംബര്‍ 11ന് ഗൗതമിയുടെ പരാതിയില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കായിരുന്നു പരാതി. ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും വധഭീഷണി നേരിടുകയാണെന്നും ഗൗതമി പരാതിയില്‍ പറഞ്ഞിരുന്നു.

Read More

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം പൂവന്‍തുരുത്ത് തിരുഹൃദയ കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട് നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസ്സും ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രത്യേകിച്ച് അന്ധബധിര വൈകല്യമുള്ള വ്യക്തികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ക്കായി ലഭ്യമാക്കേണ്ട ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു. സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ അവബോധ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. കൂടാതെ ക്യാമ്പസ് വിസിറ്റും നടത്തപ്പെട്ടു.

Read More

ദുബായ്: ദുബായിലെ എമിറേറ്റ്‌സ് ഇക്വസ്ട്രിയൻ സെന്ററിൽ നടന്ന വിർറ്റസ് ഇന്റർനാഷണൽ ഷോ ജമ്പിംഗ് ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ അത്‌ലറ്റുകളായ ഷെയ്ഖ് ഹസ്സൻ ബിൻ റാഷിദ് അൽ ഖലീഫയും ബാസൽ ദൂസേരിയും മികച്ച വിജയം നേടി. ഇന്റർനാഷണൽ ഇക്വസ്‌ട്രിയൻ ഫെഡറേഷന്റെയും (എഫ്‌ഇഐ) യുഎഇ ഇക്വസ്‌ട്രിയൻ ആൻഡ് റേസിംഗ് ഫെഡറേഷന്റെയും മേൽനോട്ടത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കായികതാരങ്ങളുടെ വിപുലമായ പങ്കാളിത്തം ഉണ്ടായിരുന്നു. ലോംഗൈൻസ് ആണ് ഇവന്റ് സ്പോൺസർ ചെയ്യുന്നത്. ഷെയ്ഖ് ഹസ്സൻ ബിൻ റാഷിദ് അൽ ഖലീഫ HBR Zorro D’acs എന്ന കുതിരപ്പുറത്ത് പങ്കെടുത്ത് കോഴ്‌സിന്റെ രണ്ടാം ഘട്ടത്തിൽ 35.59 സെക്കൻഡിൽ ഫിനിഷ് ചെയ്ത് അഞ്ചാം സ്ഥാനം നേടി. 120 സെന്റീമീറ്റർ ഹർഡിൽസ് ഉൾപ്പെടുന്ന അൽ സക്ബ് ഇക്വസ്ട്രിയൻ റൗണ്ടിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 68 അത്ലറ്റുകളുടെ പങ്കാളിത്തത്തിൽ അദ്ദേഹം 38.73 സെക്കൻഡിൽ 38.73 സെക്കൻഡ് ഫിനിഷ് ചെയ്തു. കൂടാതെ, 120 സെന്റീമീറ്റർ ഹർഡിൽസ് അവതരിപ്പിക്കുന്ന വിർറ്റസ് കോസ്റ്റ്യൂം ക്ലാസ്…

Read More