- ബഹ്റൈനിലെ യുവ പ്രതിഭകളെ ശാക്തീകരിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു
- ‘ബാക്ക് ബെഞ്ചറായി മുഴുവൻ ക്ലാസിലും പങ്കെടുത്ത് മോദി’, ബിജെപി എംപിമാർക്കുള്ള പരിശീലന പരിപാടിയിൽ സജീവമായി പ്രധാനമന്ത്രി
- തോൽവിയുടെ പേരിൽ പാർട്ടി പിളരുന്ന സാഹചര്യം, ഗതികെട്ട് രാജി വച്ച് ജപ്പാൻ പ്രധാനമന്ത്രി
- വെള്ളാപ്പള്ളിയുടെ വിമർശനം തുടരുന്നതിനിടെ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സതീശൻ; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് പ്രതികരണം
- പുൽപ്പള്ളി കള്ളക്കേസ്: താൻ നിരപരാധിയെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല, തങ്കച്ചൻ
- കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; ജില്ലകളിൽ യെല്ലോ അലർട്ട്
- സ്കൂള്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി
- മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങി; ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍
Author: News Desk
മനാമ: സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത ഗായകൻ അരുൺ ഗോപനെ സംഗമം ഭരണസമിതി അംഗങ്ങൾ എയർപോർട്ടിൽ സ്വീകരിച്ചു. ഇന്ന് രാത്രി 6:30 മുതൽ സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് വൈവിധ്യമാർന്ന കലാ പ്രകടനങ്ങളോട് കൂടി സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷം നടക്കും.
‘മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്’; പരിഹാസവുമായി വിഡി സതീശൻ
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്ന് സതീശൻ പറഞ്ഞു. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്. മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാളാണ്. എന്റെ പാർട്ടിയിലെ സ്വാധീനമളക്കാൻ റിയാസ് വരേണ്ടെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങൾക്കാണ് അലർജിയെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി വിഡി സതീശൻ പറഞ്ഞു. മാസപ്പടി വിവാദം വന്നപ്പോൾ നാവ് ഉപ്പിലിട്ട് വച്ചിരുന്ന ആളാണ് പൊതുപരാമത്ത് മന്ത്രി. ഇപ്പോൾ തനിക്കെതിരെ പറയാനായി ഇറങ്ങിയിരിക്കുന്നുവെന്നും വിഡി സതീശൻ വിമർശിച്ചു. മുഖ്യമന്ത്രി കൂട്ടിലിട്ട തത്തയെ പോലെയായിരുന്നു. ചട്ടമ്പികൾക്ക് കള്ള് വാങ്ങിച്ചു കൊടുത്തു ചീത്തവിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയിലാണ് മുഖ്യമന്ത്രി. 17 സദസ്സുകളിൽ പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടാണ് ഞാൻ മാന്യമായി സംസാരിക്കണം എന്ന് പറയുന്നത്. നാളെ മന്ത്രിമാരിൽ പലരും കരുതൽ തടങ്കലിൽ നിന്ന് മോചിതരാകുമെന്നും സതീശൻ…
മനാമ: ബഹറിനിലെ പ്രൊഫഷനലുകളുടെ സംഘടനയായ പ്രോഗ്രസ്സിവ് പ്രൊഫഷനൽ ഫോറം “കേരളവികസനവും പ്രവാസികളും” എന്ന വിഷയത്തിൽ 2023 ഡിസംബർ 18 ന് പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു. യു എൻ ദുരന്ത നിവാരണ വിദഗ്ദ്ധനും ജി-20 ഗ്ലോബൽ ലാൻഡ് ഇനീഷിയേറ്റീവ് കോർഡിനേഷൻ ഡയറക്ടറും ആയ ഡോ. മുരളി തുമ്മാരുകുടി മുഖ്യ പ്രഭാഷണം നടത്തി. നവ കേരള നിർമിതിയിൽ പ്രവാസികൾക്കുള്ള പങ്ക് വളരെ പ്രാധാന്യം ഉള്ളതാണ് എന്നും ഉല്പാദനപരമായ ഇടപെടലുകൾ പ്രവാസികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരും കേരളം നേരിടാൻ പോകുന്ന ഒരു പ്രധാന പ്രശ്‍നം വൃദ്ധജന പരിപാലനം ആണ്. അതിനു വേണ്ട പരിഹാരമാർഗങ്ങൾ തേടണം. കൂട്ടുകൃഷി, സാങ്കേതിക വിജ്ഞാനം, ഉന്നത വിദ്യാഭാസ രംഗം എന്നീ മേഖലകളിൽ പ്രവാസികൾക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തുന്നവർക്കും ഇടപെടാവുന്ന മേഖലകൾ ആണ്. വിജ്ഞാന സമ്പദ് വ്യവസ്ഥയിൽ ആണ് കാര്യമായ സ്വാധീനം ചെലുത്തേണ്ടത്. വരും വർഷങ്ങളിൽ വിവിധ കാരണങ്ങളാൽ നിരവധി കുട്ടികൾ വിദേശ സർവകലാശാലകളിൽ…
കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പാറ സ്വദേശി രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊപ്പാറ പ്രിന്റിങ് പ്രസ് ഉടമയാണ് രാജീവ്. ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ജീവനൊടക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കം, തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണം- മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കമായിട്ട് ജനങ്ങൾ കരുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവണതകൾ തിരുത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന് ലഭിക്കുന്ന യുവതലമുറയുടെ പിന്തുണ ചിലരയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നു മാർഗമെങ്കിൽ പിന്നീട് ഒരു ഘട്ടത്തിൽ ബസിന് നേരെ ‘ഷൂ’ എറിയുന്ന നിലയിലേക്കെത്തി. ഒടുവിൽ ഈ അക്രമ മനോഭാവം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നൂറ് കണക്കിന് ബോർഡുകളും ബാനറുകളുമാണ് തകർത്തത്. പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, പോലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക എന്ന നിലയിലേക്ക് സ്ഥിതിയെത്തി അത്ര പകയാണ് നവകേരള സദസ്സിനോട് ഇവർക്കുള്ളത്. സാമൂഹ്യ വിരുദ്ധ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. നവകേരള സദസ്സിന്റെ…
തൃശ്ശൂര്‍: എടമുട്ടത്ത് മധ്യവയസ്‌കനെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ചെന്ത്രാപ്പിന്നി ഹലുവ തെരുവ് സ്വദേശി ചങ്ങരംകുളം വീട്ടില്‍ ഹരിദാസ് നായര്‍ (53) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം എടച്ചാലിവീട്ടില്‍ സുരേഷിന്റെ വീട്ടിലാണ് ഹരിദാസിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി നോക്കിയപ്പോഴാണ് ഹരിദാസിനെ വീട്ടുവരാന്തയില്‍ കസേരയില്‍ മരിച്ച നിലയില്‍ കണ്ടത്. കഴുത്തില്‍ വെട്ടേറ്റ നിലയിലാണ്. മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. വലപ്പാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇരിങ്ങാലക്കുടയില്‍നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ല; ക്രിസ്മസ് – ന്യൂ ഇയര്‍ ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും
തൃശൂര്‍: തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – ന്യൂ ഇയര്‍ ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങി. ഉദ്ഘാടകനായ മേയര്‍ എംകെ വര്‍ഗീസും എംഎല്‍എ പി ബാലചന്ദ്രനുമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് മടങ്ങിയത്. ഇന്ന് രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരം. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ക്രിസ്മസ് ന്യൂഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. പതിമൂന്ന് സാധനങ്ങള്‍ സബ്‌സിഡിയിയായി നല്‍കുമെന്നായിരുന്നു സപ്ലൈക്കോ അറിയിച്ചിരുന്നത്. അതിന് പുറമെ നോണ്‍ സബ്‌സിഡി സാധനങ്ങള്‍ അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു. രാവിലെ മുതല്‍ സാധനങ്ങള്‍ വാങ്ങാനായി നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്ത കാര്യം നാട്ടുകാര്‍ ജനപ്രതിനിധികളെ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉദ്ഘാടനചടങ്ങ് ഒഴിവാക്കുകയാണെന്ന് മേയറും എംഎല്‍എയും അറിയിക്കുകയായിരുന്നു. സബ്‌സിഡി സാധനങ്ങളായി ചെറുപയറും വെളിച്ചെണ്ണയും മാത്രമാണ് ഉള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരോട് ചോദിക്കുമ്പോള്‍ മറ്റുള്ള സാധനങ്ങള്‍ രണ്ട്…
തിരുവനന്തപുരം: കോവളത്ത് ജ്യൂസിൽ മദ്യം കലർത്തി കുടിപ്പിച്ച് യുവതിയെ മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയുടെ കൂട്ടുകാരിയെയും ആൺ സുഹൃത്തിനെയും കോവളം പൊലീസ് അറസ്റ്റുചെയ്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയാണ് കോവളത്തെ സ്വകാര്യ ഹോട്ടലിൽ പീഡനത്തിനിരയായത്. കോവളത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലിചെയ്യുന്ന മലപ്പുറം ഈശ്വരമംഗലം സ്വദേശി ശരത് (28), ഇയാളുടെ പെൺ സുഹൃത്ത് മണ്ണാർക്കാട് എടത്തനാട്ടുകാര വെള്ളാംപാടത്തിൽ സൂര്യ( 33) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 17 നായിരുന്നു സംഭവം. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് പറഞ്ഞായിരുന്നു യുവതിയെ സൂര്യ കോവളത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് സൂര്യയുടെ ആൺസുഹൃത്തായ ശരത് ഇവർക്ക് കോവളത്ത് ഹോട്ടലിൽ മുറിയിയെടുത്തു നൽകി. ശരത് ജ്യൂസിൽ മദ്യം ചേർത്ത് നിർബന്ധിപ്പിച്ച് യുവതിയെ കുടിപ്പിച്ചു. അർധബോധാവസ്ഥയിലായ യുവതിയെ ശരത് പീഡിപ്പിച്ചുെവന്നാണ് പൊലീസിന് ലഭിച്ച പരാതി. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂര്യ പകർത്തുകയും ചെയ്തു. എറണാകുളത്ത് തിരിച്ചെത്തിയ യുവതി പൊലീസിൽ പരാതി നൽകി. കേസ് കോവളം…
കൊല്ലം: കൊട്ടിയത്തിനടുത്ത് നെടുമ്പന മുട്ടയ്ക്കാവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തശേഷം ജീവനോടെ ചതുപ്പില്‍ താഴ്ത്തി. പശ്ചിമബംഗാള്‍ കുച്ച്ബിഹര്‍ സ്വദേശി അല്‍ത്താഫ് മിയ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളായ രണ്ട് ബംഗാള്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശികളായ ബികാസ് സെന്‍ (30), അന്‍വര്‍ മുഹമ്മദ് (24) എന്നിവരെയാണ് കണ്ണനല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുട്ടയ്ക്കാവിലുള്ള കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് മരിച്ച അല്‍ത്താഫ്. ചതുപ്പില്‍ താഴ്ത്തിയ അല്‍ത്താഫ്മിയയുടെ മൃതദേഹം രാത്രി പത്തുമണിയോടെ പൊലീസ് കണ്ടെടുത്തു.കഴിഞ്ഞ 17-നാണ് അല്‍ത്താഫ് മിയയെ കാണാതാകുന്നത്. ചീട്ടുകളിയില്‍ മിടുക്കനായ ഇയാളുടെ കൈവശം ധാരാളം പണം ഉണ്ടായിരുന്നതായും അത് കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തശേഷം താമസിക്കുന്നതിനു സമീപത്തുള്ള ആളൊഴിഞ്ഞ ചതുപ്പില്‍ താഴ്ത്തിയെന്നാണ് വെളിപ്പെടുത്തല്‍. അല്‍ത്താഫിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍, ഇയാളുടെ ഫോണിലേക്ക് അവസാനം വിളിച്ചത് ബികാസിന്റെയും അന്‍വറിന്റെയും ഫോണുകളില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരേയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.…
ബലാത്സംഗക്കേസിൽ അഡ്വ. പിജി മനുവിന് മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി; 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി
കൊച്ചി: പീഡനത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന അഡ്വ. പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ മുൻജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാൽ അഡ്വ മനുവിന്റെ ജാമ്യാപേക്ഷ കാലതാമസമില്ലാതെ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പൊലീസിന്റെ കേസ് ഡയറിയും മറ്റും പരിശോധിച്ച സാഹചര്യത്തിൽ പിജി മനുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് മനസ്സിലാകുന്നത് എന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ മുൻ പ്ലീഡറാണ് പ്രതിയെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കപ്പെടാൻ ഇടയുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. നേരത്തെ അഡ്വ. മനുവിനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പീഡനക്കേസില്‍ ഇരയായ യുവതിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് സര്‍ക്കാര്‍ മുന്‍…