- ബഹ്‌റൈനിലെ സി.ബി.എസ്.ഇ. സ്കൂളുകളില്‍ 2026 ഏപ്രില്‍ മുതല്‍ അന്തര്‍ദേശീയ പാഠ്യപദ്ധതി
- ബഹ്‌റൈനില്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരാന്‍ കുറഞ്ഞ പ്രതിമാസ വരുമാനം 1,000 ദിനാര്‍; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈന്റെ ഫൗറി+ഉം ഇന്ത്യയുടെ യു.പി.ഐയും ബന്ധിപ്പിക്കും; കരാര്‍ ഒപ്പുവെച്ചു
- ബഹ്റൈന്റെ ഫൗറി+ഉം ഇന്ത്യയുടെ യു.പി.ഐയും ബന്ധിപ്പിക്കും; കരാര്‍ ഒപ്പുവെച്ചു
- ഏഷ്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി വേദിക കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്തു
- ഉനൈസ് പാപ്പിനിശ്ശേരിക്ക് സ്വീകരണം നല്‍കി
- കഞ്ചാവ് കടത്ത്: ബഹ്‌റൈനില്‍ ഇന്ത്യക്കാരടക്കമുള്ള പ്രതികളുടെ വിചാരണ തുടങ്ങി
- ലോകത്തെ ഏറ്റവും വലിയ റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മിക്കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു
Author: News Desk
ഭക്ഷ്യ സുരക്ഷാ പരിശോധ; മാനദണ്ഡങ്ങള്‍ പാലിക്കാത്ത 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
തിരുവനന്തപുരം: ക്രിസ്തുമസ് – പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ് – പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തി വരുന്നത്. സംസ്ഥാന വ്യാപകമായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 2583 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 151 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി. 213 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 317 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 1114 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. വരുന്ന ആഴ്ചയും പരിശോധന തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കേക്ക്, വൈന്‍, മറ്റുള്ള ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കി. കേക്ക്, കേക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കള്‍ ആല്‍ക്കഹോളിക് ബിവറേജ്…
യൂത്ത് കോൺഗ്രസുകാരെ തല്ലിയ സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി
ആലപ്പുഴ: നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ ഇടപെട്ട് കോടതി. സംഭവത്തിൽ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ആലപ്പുഴ സൗത്ത് പൊലീസിനാണ് നിർദ്ദേശം. മർദ്ദനമേറ്റ കെഎസ്‍യു ജില്ലാ അധ്യക്ഷൻ എഡി തോമസ് നൽകിയ ഹർജിയിലാണ് നടപടി. പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കെ ഗൺമാൻമാർ മർദ്ദിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. എഡി തോമസിനു പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവൽ കുര്യാക്കോസിനാണ് മർദ്ദമേറ്റത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ, സന്ദീപ് എന്നിവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നു കാണിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്.
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മെമ്പറും കൊല്ലം ചവറ സ്വദേശിയുമായ ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ശ്രീജിത്തിന്റെയും വിഷു ശ്രീജിത്തിന്റെയും മകൾ വർഷ ശ്രീജിത്ത് (15) നാട്ടിൽ മരണപെട്ടു. നാട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മുൻപ് ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്നു.
മനാമ: സമസ്ത ബഹ്റൈൻ മനാമ ഏരിയ അമ്പത്തിരണ്ടാമതു ബഹ്റൈൻ നാഷണൽ ഡേ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബിന്റെ നേതൃത്വത്തിൽ മനാമ ഗോൾഡ് സിറ്റി പരിസരത്ത് നാനൂറോളം വരുന്ന വിദ്യാർത്ഥികളെ അണിനിരത്തി ദഫ്, സ്കൗട്ട് എന്നിവയുടെ അകമ്പടിയോട് കൂടി വർണ്ണാഭമായ നാഷണൽ ഡേ റാലി സംഘടിപ്പിച്ചു. ശേഷം നടന്ന പൊതു യോഗത്തിൽ സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ധീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് സ്വാഗതവും ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സാഹിബ് ഉത്ഘാടന കർമ്മവും നിർവ്വഹിച്ചു. ഹാഫിദ് ശറഫുദ്ധീൻ മൗലവി നാഷണൽ ഡേ സന്ദേശം നൽകി. വിദ്യാർത്ഥികളുടെ പ്രസംഗവും, ബഹ്റൈൻ ദേശീയോദ്ഗ്രഥന ഗാനവും ശ്രദ്ധേയമായി. ഉസ്താദുമാരായ അബ്ദുറഹ് മാൻ മൗലവി, കാസിം മൗലവി, ഫാസിൽ വാഫി, അബ്ദുൽ മജീദ് ഫൈസി, അബ്ദുൽ ഖാദർ മൗലവി, ശിഹാബ് കോടക്കൽ, ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ ശഹീർ…
മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദൈബിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കിംസ്ഹെൽത്ത് ൻെറ സഹകരണത്തോടെ ഉമൽ ഹസം കിംസ് ഹോസ്പിറ്റലിൽ വച്ചു സൗജന്യ നേത്ര പരിശോധനാ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ സെയ്ദ് ഹനീഫ് , ജ്യോതിഷ് പണിക്കർ എന്നിവർ വിശിഷ്ടാത്ഥികളായിരുന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, കിംസ് ഹോസ്പിറ്റൽ സി.ഓ.ഓ. താരിഖ് നജീബ്, അഡ്മിൻ മാനേജർ ഷാലിൻ ഖന്ന, വൈ. പ്രസിഡന്റ് കിഷോർ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഗുദൈബിയ ഏരിയ സെക്രട്ടറി വിനീത് അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ ട്രഷറർ സജിത്ത് സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി ഫയാസ് നന്ദിയും പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് ഷഹനാസ് , ഏരിയ കോ-ഓർഡിനേറ്റർ നാരായണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
മനാമ: മട്ടാഞ്ചേരി സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മട്ടാഞ്ചേരി കൊച്ചങ്ങാടി ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്. ഖബറടക്കം ബഹ്‌റൈനില്‍ നടത്തും. ഭാര്യ: സീനത്ത്. മക്കള്‍: മുഹമ്മദ് ഷാസിം, മുഹമ്മദ് വസിം, സഹോദരന്‍ സൈനുദ്ദീന്‍ ബഹ്‌റൈനില്‍ ജോലി ചെയ്ത് വരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വേദിക്കു സമീപം കണ്ണീർവാതക ഷെൽ പതിച്ചു; നേതാക്കൾക്കു കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം, പലരും ആശുപത്രിയിൽ
തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിൽ യാതൊരു പ്രകോപനവുമില്ലാതെ കണ്ണീർവാതകം പ്രയോഗിച്ച പൊലീസിനെതിരെ രൂക്ഷവിമർശനം. പൊലീസിന്റെ കണ്ണീർവാതക പ്രയോഗം നിമിത്തം മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, എംപി ജെബി മേത്തർ തുടങ്ങിയവർ ആശുപത്രിയിൽ ചികിത്സ തേടി. നേതാക്കൾ നിന്നിരുന്നതിനു സമീപം കണ്ണീർ വാതക ഷെൽ പതിച്ചതോടെയാണ് പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഇത്. തൊട്ടുപിന്നാലെ അദ്ദേഹം പ്രസംഗം പാതിവഴിക്ക് അവസാനിപ്പിച്ചു. സുധാകരനും എം.എം.ഹസനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പെട്ടെന്നുതന്നെ ഇവിടെനിന്നു മാറ്റി. വനിതാപ്രവർത്തകർക്കും ചില മാധ്യമപ്രവർത്തകർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് പൊലീസ് മാർച്ചിനെ നേരിട്ടതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവത്തിനു പിന്നാലെ മുതിർന്ന നേതാക്കൾ വേദി വിട്ടെങ്കിലും കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്ക് സംഘടിച്ചെത്തി. ഇവർ പൊലീസിനെതിരെ മുദ്രാവാക്യം…
മനാമ: ഇന്ത്യൻ സ്കൂൾ 2023 -2026 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരമേറ്റു. ഓണററി ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ഓണററി സെക്രട്ടറി രാജപാണ്ഡ്യൻ വരദ പിള്ള, ഓണററി വൈസ് ചെയർമാൻ ഡോ മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ,ബോണി ജോസഫ്,ബിജു ജോർജ്, കണ്ടിന്യൂയിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരാണ് സ്ഥാനമേറ്റത്. ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ ബുധനാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ തൊഴിൽ മന്ത്രാലയം അസി. സെക്രട്ടറി അഹമ്മദ് ജെ അൽ ഹൈക്കി മുഖാതിഥിയായിരുന്നു. ഒമ്പതു വർഷത്തെ സേവനത്തിനു ശേഷം സ്ഥാനമൊഴിയുന്ന സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അധ്യക്ഷനായിരുന്നു. പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഭരണസമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്,പ്രേമലത എൻ എസ്, രാജേഷ് എം എൻ,മുഹമ്മദ് ഖുർഷിദ് ആലം,മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ…
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ ഉപഭോക്തൃമേളയായ ഓട്ടം ഫെയറിന്റെ 34-ാമത് പതിപ്പിന് തുടക്കമായി. എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന ശരത്കാല മേള ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബിടിഇഎ) സിഇഒ ഡോ. നാസർ അലി ഖാഇദി, അംബാസഡർമാർ, നയതന്ത്രജ്ഞർ, ബിസിനസുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 29 വരെ നീളുന്ന മേളയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 557 പ്രദർശകരാണ് പങ്കെടുക്കുന്നത്. ചൈന, തായ്ലൻഡ്, മൊറോക്കോ എന്നീ രാഷ്ട്രങ്ങളിൽ നിന്നായി മൂന്നു പുതിയ സ്റ്റാളുകളും ഇത്തവണത്തെ പ്രദർശനത്തിനുണ്ട്. 18,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ബഹ്‌റൈനിലെ ഏറ്റവും പ്രശസ്തമായ ഉപഭോക്തൃ ഉൽപന്ന മേളയിൽ തുണിത്തരങ്ങളും ഫർണിച്ചറുകളും മുതൽ ഇലക്ട്രിക്കൽ സാധനങ്ങൾ, ഇലക്‌ട്രോണിക്‌സ്, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, അലങ്കാരങ്ങൾ തുടങ്ങിയവയുടെ വിപുലമായ വിൽപനയും പ്രദർശനവും നടക്കും. കമ്പനികൾക്കും ഉൽപാദകർക്കും അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള വിപുലമായ അവസരമാണ് ഫെയറിൽ ഒരുക്കിയിരിക്കുന്നത്.…
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനം വിവിധ പരിപാടികളോടെ ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന പ്രത്യേക ഹെല്‍ത്ത് പാക്കേജ് ആയിരത്തോളം പേര്‍ പ്രയോജനപ്പെടുത്തി. പാക്കേജ് പ്രകാരം, 52-ാമത് ദേശീയ ദിനം പ്രമാണിച്ച് 52 ലാബ് ടെസ്റ്റുകള്‍ വെറും 5.2 ദിനാറിന് നല്‍കി. ഇതോടൊപ്പം സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും ബിപി, ബിഎംഐ പരിശോധനയും നല്‍കി. ദേശീയ ദിനത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ ആശുപത്രി ദീപങ്ങളാല്‍ അലംകൃതമാക്കിയിരുന്നു. ആഘോഷത്തിന്റെ സമാപനമായി ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് കേക്ക് മുറിച്ചു. മെഡിക്കല്‍ ഡയറക്‌ടർ ഡോ. സല്‍മാന്‍ ഗരിബ് സംസാരിച്ചു.
