Author: News Desk

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ ശ്രദ്ധേയമായ സംഘടനയായ ഹോപ്പ് ബഹ്‌റൈൻ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഫൈസൽ പട്ടാണ്ടി അധ്യക്ഷനായി. ഹോപ്പിന്റെ പ്രവർത്തന രീതികളെ പറ്റിയും ലക്ഷ്യങ്ങളും ഹോപ്പ് രക്ഷാധികാരി നിസ്സാർ കൊല്ലം വിശദീകരിച്ചു. സെക്രട്ടറി ഷാജി ഇളമ്പിലായി വിശദമായ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ ഷിജു വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഫുഡ്‌ കിറ്റ്, ഗൾഫ് കിറ്റ് , അർഹരായവർക്കുള്ള സാമ്പത്തിക സഹായം, അടിയന്തിര ചികിത്സാ സഹായം, അർഹരായവർക്ക് മരുന്നുകൾ എത്തിച്ചു നൽകൽ, വീൽചെയർ ഉൾപ്പെടെ ഉള്ള മെഡിക്കൽ ഉപകരണങ്ങൾ അർഹർക്ക് എത്തിച്ചുനൽകുക തുടങ്ങി നിരവധി സഹായങ്ങൾ തികച്ചും അർഹരായ സഹജീവികളിലേക്ക് ഈ വർഷവും എത്തിക്കാൻ ആയതായി ഭാരവാഹികൾ അറിയിച്ചു. വൈസ് പ്രസിഡന്റ് നിസ്സാർ മാഹി നന്ദി പറഞ്ഞു. തുടർന്ന് 2024 വർഷത്തേക്കുള്ള പുതിയ കമ്മറ്റി തെരഞ്ഞെടുപ്പ് നടന്നു. ജെറിൻ ഡേവിസ് പ്രസിഡന്റും…

Read More

പാലക്കാട്: പാലക്കാട് കണ്ണാടിയില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിനീഷ്, റെനില്‍, അമല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിനീഷും റെനിലും കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്. രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്. ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനില്‍ പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര്‍ 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവില്‍ രണ്ടു മൂന്നു തവണ വീഴ്ച വന്നു. അതിന്റെ വൈരാഗ്യത്തില്‍ ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാല്‍ തങ്ങള്‍ ഇടപെട്ട് പിരിച്ചുവിട്ടു. എന്നാല്‍ രാവിലെ മാരകായുധങ്ങളുമായി എത്തിയ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് റെനില്‍ പറയുന്നു. അക്രമിസംഘം ആറോളം പേരുണ്ടായിരുന്നു. പുറത്താണ് തനിക്ക് പരിക്കേറ്റത്. കണ്ണാടി സ്വദേശിയായ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവറാണ് പണം പലിശക്കെടുത്തത്. കാറില്‍ നിന്നും ഇറങ്ങിയ ഉടന്‍ അക്രമികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നും റെനില്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചിക്ത്‌സയ്‌ക്കെത്തിയ പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഉദിയന്‍കുളങ്ങര സ്വദേശി സതീഷ് ആണ് പിടിയിലായത്. നേത്രരോഗ ചികിത്സയ്‌ക്കെത്തിയതായിരുന്നു പെണ്‍കുട്ടി. കണ്ണില്‍ മരുന്നൊഴിച്ചശേഷം കണ്ണടച്ച്, പരിശോധനയ്ക്കായി കാത്തിരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിതാക്കളും മറ്റുള്ളവരും എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്.

Read More

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരി സിസിയില്‍ പശുക്കിടാവിനെ പിടിച്ച തൊഴുത്തില്‍ കടുവ വീണ്ടുമെത്തി. തിന്നുപോയതിന്റെ ബാക്കി എടുക്കാനാണ് കടുവ എത്തിയതെന്നാണ് നിഗമനം. പ്രദേശത്ത് സ്ഥാപിച്ച കാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ബത്തേരി-മാനന്തവാടി റോഡില്‍ സിസി എന്ന സ്ഥലത്തെ ഞാറക്കാട് സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചുകൊന്നത്. പശുക്കിടാവിനെ ആക്രമിച്ചത് കടുവയാണെന്ന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് കാല്‍പ്പാടുകള്‍ പരിശോധിച്ച് അധികൃതര്‍ കടുവയാണെന്ന് ഉറപ്പാക്കി. കഴിഞ്ഞദിവസം ഭക്ഷിച്ചിട്ടുപോയ പശുക്കിടാവിന്റെ മാംസാവശിഷ്ടങ്ങള്‍ തൊഴുത്തിലുണ്ടായിരുന്നു. ഇതു കടിച്ചെടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഇത് ഏതു കടുവയാണെന്ന് തിരിച്ചറിയാനുള്ള പരിശോധന വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ നടപടി സ്വീകരിക്കും.

Read More

മനാമ: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി സ്നേഹത്തിന്റെ സന്ദേശവുമായി ഒരു ക്രിസ്മസ് കൂടി ആഘോഷിക്കാൻ ബഹ്‌റൈനിലെ ക്രിസ്തീയ സമൂഹം ഒരുങ്ങിക്കഴിഞ്ഞു.  ബഹ്‌റൈനിലെ മനാമയുടെ ഹൃദയഭാഗത്തുള്ള കാനൂ ഗാർഡൻ നിവാസികളുടെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ക്രിസ്മസ് കരോൾ , ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്റ്റാർ വിഷൻ ഇവന്റസ്‌ ആൻഡ് മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടയ്ക്കൽ കരോൾ ഉദ്ഘാടനം ചെയ്തു. സുബൈർ കണ്ണൂർ, സീറോമലബാർ സൊസൈറ്റി പ്രസിഡണ്ട് ശ്രീ.ഷാജൻ സെബാസ്റ്റ്യൻ, സെക്രട്ടറി സാബിൻ, വൈസ് പ്രസിഡണ്ട് ജീവൻ ചാക്കോ, ഐസക്, ബിജു.എസ്.,മത്തായി, വിനു, വിഷ്ണു,അജിത് എന്നിവർ നേതൃത്വം നൽകി. ചാൾസ് ആലുക്ക സ്വാഗതവും, മോഹൻ ടി എ നന്ദിയും പറഞ്ഞു. https://youtu.be/tuUqEr1tMmQ വിവിധ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കാരൾ സംഘങ്ങളും സജീവമാണ്. കുട്ടികളും മുതിർന്നവരും ഒരുപോലെ കാരൾ സർവീസുകളിൽ സജീവമായി പങ്കെടുക്കുന്നു. ഇത്തവണ കാരൾ സർവിസുകൾ വിപുലമായ രീതിയിലാണ് സംഘടിപ്പിച്ചത്. വീടുകൾ തോറും സന്ദർശിച്ചു കാരൾ സംഘങ്ങൾ ക്രിസ്മസിന്റെ സന്ദേശം വിശ്വാസികൾക്ക്…

Read More

ചെന്നൈ: പ്രമുഖ തമിഴ് ഹാസ്യ നടൻ ബോണ്ട മണി (60) അന്തരിച്ചു. കഴിഞ്ഞ ഒരുവർഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടിൽവച്ച് ബോണ്ട മണി ബോധരഹിതനായി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു ശ്രീലങ്കയിലെ മാന്നാർ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതൻ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. സുന്ദര ട്രാവൽസ്, മരുത മല, വിന്നർ, വേലായുധം തുടങ്ങിയ നിരവധി സിനിമകളിൽ അദ്ദേഹം ഹാസ്യ വേഷത്തിൽ എത്തിയിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ ‘പരുവകാതൽ’ എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഇരുവൃക്കകളും തകരാറിലായ അദ്ദേഹംചികിത്സയിലായിരുന്നു. ചികിത്സാചെലവുകൾക്കായി നടൻ ബുദ്ധിമുട്ടുന്നവാർത്തകൾനേരത്തെപുറത്തുവന്നിരുന്നു. തുടർന്ന് നിരവധിപേർ നടന്ചികിത്സാസഹായവുമായി രംഗത്ത് വന്നിരുന്നു.

Read More

മനാമ: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത ബഹ്‌റൈൻ സാമൂഹിക വികസനകാര്യ മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസഫൂറുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനിലെ എല്ലാ ക്രൈസ്തവർക്കും ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസഫൂർ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നു. വിദേശികൾക്ക് സ്വന്തം നാടിനെക്കാൾ സ്വതന്ത്രമായി ജീവിക്കാനും അവരവരുടെ വിശ്വാസങ്ങളും ആരാധനാ സ്വാതന്ത്ര്യവും ലഭിക്കുന്ന ബഹ്‌റൈൻ രാജ്യം ലോകത്തിനു തന്നെ മാതൃകയാണന്ന് മാർ പക്കോമിയോസ് പറഞ്ഞു. ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ക്രിസ്തുമസ്‌ പുതുവത്സര ശുശ്രൂഷകൾക്ക്‌ നേത്യത്വം നൽകുവാൻ എത്തിയതായിരുന്നു മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത. ബഹ്‌റൈൻ ഭരണാധികാരികളോടുള്ള നന്ദിയും കടപ്പാടും മലങ്കര സഭക്ക് വേണ്ടി തദവസരത്തിൽ അറിയിച്ചു. ബഹ്‌റൈൻ സാമൂഹിക മന്ത്രലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കമ്മ്യൂണിറ്റി ഡെവലൊപ്മെൻറ് അണ്ടർ സെക്രട്ടറി മിസ് ഇനാസ് അൽ മജീദ് , സെക്രട്ടറി…

Read More

മനാമ: ബഹ്‌റൈൻ കർഷകരെയും ബ്രാൻഡുകളെയും കരകൗശല വിദഗ്ധരെയും ഒന്നിപ്പിച്ചുകൊണ്ട് ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ പതിനൊന്നാമത് പതിപ്പിന് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. മുനിസിപ്പാലിറ്റി, കാർഷിക കാര്യ മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് കാർഷിക മേള ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂർ പങ്കെടുത്തു. പ്രാദേശിക ഉൽപ്പന്നങ്ങളുടെ ചാമ്പ്യന്മാർ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ കാർഷിക മേള നടക്കുന്നത്. ബഹ്‌റൈനിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി പേർ ബഹ്‌റൈൻ കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് സന്ദർശിച്ചു. ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന് നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് (എൻഐഎഡി) നൽകുന്ന പരിധിയില്ലാത്ത പിന്തുണയെ മന്ത്രി പ്രശംസിച്ചു. നാ​ഷ​ണ​ൽ ഇ​നീ​ഷ്യോ​റ്റീ​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വും വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്​​സ​ണു​മാ​യ പ്രി​ൻ​സ​സ്​ സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ​യും…

Read More

മനാമ: ബഹ്‌റൈനിൽ വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വം​ബ​റി​ൽ 155 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി നാ​ഷ​ന​ൽ ബ്യൂ​റോ ഓ​ഫ്​ റ​വ​ന്യൂ (എ​ൻ.​ബി.​ആ​ർ) അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം വാ​റ്റ്​ ത​ട്ടി​പ്പ്​ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്നന്ന് നി​രീ​ക്ഷിക്കുന്നതിനുമാണ് മു​ഖ്യ​മാ​യും പ​രി​ശോ​ധ​ന​​ ന​ട​ന്ന​ത്. ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്​ ​സി​സ്റ്റം ന​ട​പ്പാ​ക്കി​യ​തി​നു​ശേ​ഷം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നെ​ന്ന​തും ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ സാ​ധി​ക്കു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. വാ​റ്റ്​ നി​യ​മം, ഡി​ജി​റ്റ​ൽ സ്റ്റാ​മ്പി​ങ്​ നി​യ​മം എ​ന്നി​വ ലം​ഘി​ച്ച 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ചി​ല സ്ഥാ​പ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി പൂ​ട്ടി​യി​ടാ​നും ഉ​ത്ത​ര​വ്​ ന​ൽ​കി​യി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ വാ​റ്റ് നി​യ​മം അ​നു​സ​രി​ച്ച് അ​ഞ്ചു വ​ർ​ഷ​ത്തെ ത​ട​വും അ​ട​യ്‌​ക്കേ​ണ്ട വാ​റ്റി​ന്റെ മൂ​ന്നി​ര​ട്ടി തു​ക​ക്ക് തു​ല്യ​മാ​യ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കും. എ​ക്സൈ​സ് നി​യ​മ​പ്ര​കാ​രം വെ​ട്ടി​ച്ച എ​ക്സൈ​സ് നി​കു​തി​യു​ടെ ഇ​ര​ട്ടി​ക്ക് തു​ല്യ​മാ​യ പി​ഴ​യും ഒ​രു വ​ർ​ഷം ത​ട​വു​മാ​ണ് നി​യ​മ​ലം​ഘ​ക​ർ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത്. എ​ല്ലാ ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും അ​വ​രു​ടെ വാ​ർ​ഷി​ക സ​പ്ലൈ​ക​ൾ 37,500 ദീ​നാ​ർ എ​ന്ന പ​രി​ധി​യി​ല​ധി​ക​മാ​യാ​ൽ വാ​റ്റ്…

Read More

മനാമ: സ്റ്റാർ വിഷൻ ഇവെന്റ്‌സിന്റെ ബാനറിൽ  സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷവും ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷവും സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് വൈവിധ്യമാർന്ന കലാ പ്രകടനങ്ങളോടെ കൂടി ആഘോഷിച്ചു. ആഘോഷപരിപാടികൾ ബിഎംസി ബഹ്റൈൻ എംഡിയും, സാമൂഹിക പ്രവർത്തനുമായി ഫ്രാൻസിസ് കൈതാരത്ത് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ അഡ്വൈസറി ബോർഡ് മെമ്പറും, ഐ.സി.ആർ.എഫ് ചെയർമാനുമായ ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. https://youtu.be/T0jBUjFREDc?si=97iXWGkFFkFVNrB3 ജനറൽ സെക്രട്ടറി പ്രശാന്ത് ധർമ്മരാജ് സ്വാഗതവും, വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രോഗ്രാമുകളെ കുറിച്ച് എന്റർടൈൻമെന്റ് സെക്രട്ടറി സജീവും, വൈസ് ചെയർമാൻ  വേണുഗോപാൽ, വനിതാവിഭാഗം കൺവീനർ സിന്ധു ഗണേഷ് , എൻ.എസ്.എസ് പ്രസിഡന്റ് പ്രവീൺ, രാജീവ്, ഫൗണ്ടർ മെമ്പർ സുരേഷ് വൈദ്യനാഥൻ, അഡ്വൈസറി ബോർഡ് മെംബേഴ്സ് ആയ സദു, മോഹൻ എന്നിവർ ആശംസകളും നേർന്നു. 2023 വർഷത്തെ സംഗമം ഇരിഞ്ഞാലക്കുട പ്രഖ്യാപിച്ച ബിസിനസ്സ്  ഐകോണിക് അവാർഡിന് അർഹനായ ഡിസൈൻ…

Read More