Author: News Desk

മലപ്പുറം: പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകർന്നു. 60 മീറ്റർ ബണ്ട് ഒലിച്ചുപോയി. സമഗ്ര കോൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവഴിച്ച ബണ്ടാണ് തകർന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകർന്നത്. 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പുഞ്ച കൃഷി ആരംഭിച്ച വെളിയങ്കോട് പഞ്ചായത്തിലെ നരണിപ്പുഴ- കുമ്മിപ്പാലത്തെ 200 ഏക്കർ പാട ശേഖരത്തിൽ ബണ്ട് തകർന്ന് വെള്ളം ഒഴുകിവെള്ളക്കെട്ടിലാവുകയായിരുന്നു. 60 മീറ്റർ ബണ്ട് പൂർണമായി തകർന്ന് ഒലിച്ചു പോയി. 5 മാസം മുമ്പ് സമഗ്ര കോൾ വികസന പദ്ധതിയിൽ 3 കോടിരു പയോള ചെലവഴിച്ചു നിർമിച്ച ബണ്ടാണ് തകർന്നത്. പുറം കോളിൽ നിന്നും നുറടി തോട്ടിലൽ കെട്ടി നിർത്തിയ വെള്ളമാണ് പാടത്തേക്ക് ഒഴുകിയെത്തിയത്. ബണ്ടിന്റെ അടിഭാഗത്തെ മണ്ണ് താഴ്ന്നു പോയതാണ് ബണ്ട് തകരാർ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഭർത്താവിന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാഴക്കുളം നാലു സെന്‍റ് കോളനി പാറക്കാട്ട്മോളം വീട്ടിൽ അനുമോളാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവായ രജീഷ് അനുമോളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. യുവതിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു രജീഷ് യുവതിയെ ആക്രമിച്ചത്. പ്രതി രജീഷിനെ തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

മനാമ: തലമുടിയിൽ നിന്നും 30 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുത്ത് കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി ഇബിനുൽ ഹൈത്തം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഹംന‌ മാതൃകയായി. ബഹ്‌റൈനിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കാസർകോട് സ്വദേശി ഹനീഫ, മകളുടെ ആഗ്രഹം ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി റോജി ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സലീന റാഫി എന്നിവരെ അറിയിച്ചു. തുടർന്ന് ഹംനയുടെ ഉമ്മ സാജിദ ഹനീഫ് നൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് മുറിച്ചെടുത്ത തലമുടി കൈമാറി. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലീമും സന്നിഹിതനായിരുന്നു. റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്. ഇതിനായി കാൻസർ കെയർ ഗ്രൂപ്പിന്റെയോ ബിഡികെയുടെയോ സഹായം ആവശ്യമുള്ളവർക്ക് 33750999, 39125828…

Read More

പത്തനംതിട്ട∙ എം.സി. റോഡിൽ കിളിവയൽ ജംക്‌ഷനു സമീപം നിയന്ത്രണം വിട്ട ജീപ്പ് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം. കൊട്ടാരക്കര  ഭാഗത്തു നിന്ന് വരികയായിരുന്ന ജീപ്പ് സമീപത്തെ പഴക്കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ഒട്ടോറിക്ഷയിലും ഒരു സ്കൂട്ടറിലും ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അടൂർ തെങ്ങമം സ്വദേശിക്ക് പരുക്കേറ്റു. ജീപ്പ് ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം വിട്ടത്. രാവിലെ എട്ടാടെ ആയിരുന്നു അപകടം.

Read More

പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്. തിരക്ക് ഏറിയതോടെ വാഹനങ്ങൾ പലയിടത്തും പൊലീസ് തടഞ്ഞു. നിലക്കലും ഇടത്താവളങ്ങളിലും തീർഥാടകരുടെ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ–പൊൻകുന്നം റൂട്ടിൽ വഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. എലിക്കുളം മുതൽ ഇളങ്ങുളം അമ്പലം ജങ്ഷൻ വരെ എട്ടു കിലോമീറ്ററോളം ഗതാഗതകുരുക്കാണ്. 12 മണിക്കൂറോളം പിന്നിട്ട ഗതാഗതകുരുക്ക് ഇപ്പോഴും തുടരുകയാണ്. തീർഥാടകരുടെ ബസുകൾ പൊലീസ് വൈക്കത്ത് പിടിച്ചിട്ടു. വാഹനം തടയുന്നതിൽ പ്രതിഷേധവുമായി തീർഥാടകർ രംഗത്തെത്തി. കോട്ടയം വൈക്കത്തും ശബരിമല തീർഥാടകർ റോഡ് ഉപരോധിക്കുകയാണ്. പ്രതിഷേധിക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ഇന്നലെ ഒരുലക്ഷത്തിലേറെ പേരാണു പതിനെട്ടാം പടി കയറിയത്. ഈ സീസണിലെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്.

Read More

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 2023-24 വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് വെള്ളിയാഴ്ച വൈകുന്നേരം ദേവാലയത്തിൽ വെച്ച് ഇടവക വികാരി റവ. മാത്യു ചാക്കോയുടെ അധ്യക്ഷതയിൽ നടന്നു. യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനധ്യക്ഷൻ അഭിവന്ദ്യ തോമസ് മോർ അലക്സാണ്ടറിയോസ് മെത്രാപ്പൊലീത്താ ക്രിസ്മസ് സന്ദേശം നൽകി. ഇടവകഗായകസംഘവും, വിവിധ സംഘടനയുടെ ഗായകസംഘവും കരോൾ ഗാനങ്ങൾ ആലപ്പിച്ചു. ഫാദർ ജോൺസ് ജോൺസൺ സന്നിഹിതനായിരുന്നു. ഇടവക വൈസ് പ്രസിഡന്റ്‌ ജെയിംസ് ബേബി, ഇടവക അക്കൗണ്ട് ട്രസ്റ്റീ ജിജു കെ ഫിലിപ്പ് എന്നിവർ കൺവീനർമാരായി പ്രവർത്തിച്ചു. വന്നു കൂടിയവർക്ക് ഇടവക ട്രസ്റ്റീ ജോൺ വി തോക്കാടൻ നന്ദി പ്രകാശിപ്പിച്ചു.

Read More

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ 43 മത് മെഡിക്കൽ ക്യാമ്പ് ഡിസംബർ 29 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ മനാമ അൽ റബീഹ് ഹോസ്പിറ്റലിൽ വെച്ചു നടക്കുന്നു. പ്രവാസികളിൽ വർദ്ധിച്ചു വരുന്ന ഹൃദയാഘാത മരണത്തിനും കിഡ്നി, സ്ട്രോക്ക്, ഷുഗർ പോലെയുള്ള അസുഖങ്ങൾക്കും പരിഹാരം കൃത്യമായ മെഡിക്കൽ ചെക്കപ്പുകൾ ആണ്. രോഗം വന്നു ചികിത്സ തേടുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കൽ ആണ് ഐ.വൈ.സി.സി ബഹ്‌റൈൻ സാമൂഹിക ജീവകാരുണ്യ പ്രവർത്തന ഭാഗമായി ഹെല്പ് ഡസ്ക് നേതൃത്വത്തിൽ നടത്തുന്ന ഈ മെഡിക്കൽ ക്യാമ്പ് സേവനം ഏവരും പ്രയോജനപ്പെടുത്തണമെന്ന് ഐ.വൈ.സി.സി ഭാരവാഹികൾ അറിയിച്ചു. രജിസ്റ്റർ ചെയ്യുവാൻ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഐ.വൈ.സി.സി ഹെല്പ് ഡസ്ക് നമ്പർ 3828 5008 https://chat.whatsapp.com/K2p07ZR94Qy36mRNEOGUh8

Read More

തിരുവനന്തപുരം: നവകേരള സദസ്സിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റേതാണ് നടപടി. പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തല്‍. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്പിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രത്യേക ആദരവ് നല്‍കേണ്ട പ്രവര്‍ത്തനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവരുടെ പേര് പ്രത്യേകം ശുപാര്‍ശ നല്‍കണമെന്നും എഡിജിപി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നവകേരള സദസ്സിനെതിരായ പ്രതിഷേധം അടിച്ചമര്‍ത്തിയ പൊലീസുകാരുടെ നടപടിയെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ചര്‍ച്ചയായിരുന്നു.

Read More

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. ദൃശ്യത വളരെ കുറവായതാണ് വിമാന സര്‍വ്വീസുകളെ ബാധിച്ചത്. തങ്ങള്‍ക്ക് പോകേണ്ട വിമാനത്തെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍ അറിയാന്‍ യാത്രക്കാർ അതാത് വിമാന കമ്പനിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ ശരാശരി താപനില 9.4 ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്. രാജ്യതലസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മൂടൽമഞ്ഞുമൂലം കാഴ്ച മങ്ങിയനിലയിലാണ്. പൂജ്യം മുതല്‍ 300 മീറ്റര്‍ വരെയാണ് ഡല്‍ഹിയിലെ വിവിധ ഇടങ്ങളിലെ ദൃശ്യത. ജനജീവിതത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: ക്രിസ്മസിന് ബെവ്കോയിൽ റെക്കോഡ് മദ്യവിൽപ്പന. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ വർഷം 69.55 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്. ഡിസംബർ 22, 23 തീയതികളിൽ മാത്രം 84 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 75 കോടി രൂപയുടെ മദ്യവിൽപ്പനയായിരുന്നു നടന്നത്. ഇത്തവണ ക്രിസ്മസിന് ബെവ്കോയുടെ ചാലക്കുടി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്ത് ചങ്ങനാശ്ശേരി ഔട്ട്ലെറ്റും മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്ലെറ്റുമാണ്. സാധാരണഗതിയിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കാറുള്ള തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിൽ ഇപ്രാവശ്യം വിൽപ്പന നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനം നോർത്ത് പറവൂരിലെ ഔട്ട്ലെറ്റിലാണ്.

Read More