Author: News Desk

ബംഗളൂരു: ഭാര്യയ്‌ക്കെതിരെ തെളിവുകളൊന്നുമില്ലാതെ അവിഹിത ബന്ധം ആരോപിക്കുന്നതും കുട്ടികളുടെ പിതൃത്വത്തില്‍ സംശയം ഉന്നയിക്കുന്നതും ക്രൂരതയെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ മോചന ഹര്‍ജിയില്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ചയാള്‍ക്ക് പതിനായിരം രൂപ പിഴയിട്ടുകൊണ്ടാണ്, ജസ്റ്റിസുമാരായ കെഎസ് മുദ്ഗല്‍, കെവി അരവിന്ദ് എന്നിവരുടെ പരാമര്‍ശം. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും മക്കളുടെ പിതൃത്വത്തില്‍ സംശയമുണ്ടെന്നും വാദിച്ച ഭര്‍ത്താവ് ഡിഎന്‍എ പരിശോധനയ്ക്കു നിര്‍ബന്ധിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് മാനസിക പീഡനവും ക്രൂരതയുമാണെന്ന് കോടതി പറഞ്ഞു. ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. 1999ലാണ് ദമ്പതികള്‍ വിവാഹിതരായത്. 2003ല്‍ ഭര്‍ത്താവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. മാസത്തില്‍ പതിനഞ്ചു ദിവസവും ഭാര്യ സ്വന്തം വീട്ടിലാണ്, താനുമായി നിരന്തരം വഴക്കിടുന്നു എന്നൊക്കെയായിരുന്നു ഹര്‍ജിയിലെ ആക്ഷേപങ്ങള്‍. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നു സംശയിക്കുന്നതായും ആഭിചാരം നടത്തുന്നവളാണെന്നും ഹര്‍ജിയില്‍ പറഞ്ഞു. അവിഹിത ആക്ഷേപം കുടുംബ കോടതി തള്ളിയെങ്കിലും മറ്റു കാരണങ്ങള്‍ കണക്കിലെടുത്ത് വിവാഹ മോചനം അനുവദിച്ചു.…

Read More

കണ്ണൂര്‍: തലശേരിയില്‍ മദ്യ ലഹരിയില്‍ എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. കണ്ണൂര്‍ കുളിബസാര്‍ സ്വദേശിനി റസീനയാണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് തലശേരി എസ്‌ഐ ദീപ്തിയെ റസീന ആക്രമിച്ചത്. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് റസീന. രാത്രി റോഡില്‍ നാട്ടുകാര്‍ക്കു നേരേയും റസീനയുടെ പരാക്രമമുണ്ടായി. ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ എസ്‌ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുന്‍പും ഇവര്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം.

Read More

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത ബലാത്സംഗ കേസ് പ്രതി രക്ഷപ്പെട്ടു. പഞ്ചാബിലെ ലുധിയാനയില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗ കേസിലെ പ്രതിയായ അമന്‍ദീപ്‌സിങ് ആണ് ഉദ്യോസ്ഥരെ വെട്ടിച്ച് കടന്നത്. ബഹ്‌റൈനില്‍ നിന്നും ഡിസംബര്‍ 20-ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാള്‍ പ്രവേശനകവാടം ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സി.ഐ.എസ്.എഫിന്റെ കസ്റ്റഡിയില്‍ നിന്നാണ് പ്രതി ചാടിപ്പോയതെന്ന് ഡല്‍ഹി പോലീസ് ആരോപിക്കുമ്പോഴും ഇത് അംഗീകരിക്കാന്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. പ്രതിയെ ഇമിഗ്രേഷന്‍ വകുപ്പ് തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്ന് സി.ഐ.എസ്.എഫ് അറിയിച്ചതായി വാര്‍ത്താഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ പ്രതിയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി സി.ഐ.എസ്.എഫിന് കൈമാറിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഇമിഗ്രേഷന്‍ ഏരിയയില്‍നിന്ന് ടെര്‍മിനല്‍ രണ്ടിലേക്ക് ഇയാള്‍ പോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുമുണ്ട്. വിവിധ അന്വേഷണസംഘങ്ങളായി തിരിഞ്ഞ് പ്രതിയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് ഡല്‍ഹി പോലീസ്. അതേസമയം സംഭവത്തില്‍ സി.ഐ.എസ്.എഫ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. 2020 ഏപ്രില്‍ മുതല്‍ ഒളിവിലായിരുന്ന അമന്‍ദീപിനെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിദേശത്ത്…

Read More

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ച് കൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് 10.30നും 11.30ന് ഇടയില്‍ നടക്കും. മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെടുന്നത്. 15 മണിക്കൂര്‍ കാത്തുനിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. അപ്പാച്ചിമേട് മുതല്‍ നടപ്പന്തല്‍ വരെ നീണ്ടനിരയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 64000 പേരെയാണ് കടത്തിവിടുക. മണ്ഡലപൂജ ദിവസമായ നാളെ 70000 പേരെ മാത്രം കടത്തിവിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മണിക്ക് ശേഷം നിലയ്ക്കലില്‍ നിന്ന് ഒരു വാഹനം പോലും പമ്പയിലേക്ക് കടത്തിവിടേണ്ടതില്ല എന്നാണ് പൊലീസ് തീരുമാനം. തങ്ക അങ്കി ഘോഷയാത്ര വരുന്നതാണ് ഈ നിയന്ത്രണത്തിനുള്ള പ്രധാനകാരണം.ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്കും കടത്തിവിടാതെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്…

Read More

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുമായുള്ള വിമാനം എയര്‍ബസ് എ340 വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു. വിമാനത്തിലെ പലയാത്രക്കാര്‍ക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും ഇതേ തുടര്‍ന്ന് മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച രാത്രിയിലോ ചൊവ്വാഴ്ച പുലര്‍ച്ചയോ മുംബൈയില്‍ എത്തുമെന്നുമാണ് വിമാനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള റൊമാനിയയുടെ ലെജന്റ് എയര്‍ലൈന്‍സ് നിയമോപദേശകയായ ലില്യാന ബകായോക്കോ പറയുന്നത്. ദുബായില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയിലേക്കുപോയ എയര്‍ബസ് എ340 വിമാനം വ്യാഴാഴ്ചയാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. പിന്നാലെ യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു. യാത്രക്കാരില്‍ മിക്ക ആളുകളും ഇന്ത്യക്കാരാണ്. ഇവരില്‍ ചിലര്‍ തമിഴും മറ്റു ചിലര്‍ ഹിന്ദിയുമാണ് സംസാരിക്കുന്നതെന്നാണ് വിവരം. ഫ്രഞ്ച് പോലീസ് തടഞ്ഞുവെച്ച ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ തീരുമാനിച്ചെങ്കിലും ചില യാത്രക്കാര്‍ മടങ്ങാന്‍ കൂട്ടാക്കുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ‘ചില യാത്രക്കാര്‍ ദുഃഖിതരായിരുന്നു. അവര്‍ക്ക് നേരത്തെ നിശ്ചയിച്ചതുപോലെ നിക്കാരഗ്വായിലേക്ക്…

Read More

ദില്ലി: ഗുസ്തി ഫെഡറേഷനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത സാക്ഷി മാലിക്ക്. ഗോദയിലേക്ക് തിരിച്ചെത്തുന്നുമെന്ന് സൂചനയും അവര്‍ നല്‍കുന്നുണ്ട്. സര്‍ക്കാനെതിരെയല്ല സമരമെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കി. ഗുസ്തി ഫെഡറേഷന്‍ അഡ്‌ഹോക് സമിതിക്ക് വനിത അധ്യക്ഷ വേണമെന്ന് ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയ താരങ്ങള്‍ ആവശ്യപ്പെട്ടു. സാക്ഷി മാലിക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം, ബജ്രങ് പൂനിയയുടെയും വിരേന്ദര്‍ സിംങിന്റെയും പത്മശ്രീ തിരികെ നല്‍കിയുളള പ്രതിഷേധമൊക്കെയാണ് ഫലം കാണുന്നത്. വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുമോ എന്നത് പിന്നീടറിയിക്കാം എന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. ഗുസ്തി ഫെഡറേഷനെ പിരിച്ചുവിട്ട കായിക മന്ത്രാലയം അഡ്‌ഹോക് കമ്മിറ്റിയെ ചുമതല ഏല്‍പ്പിക്കും. താല്‍ക്കാലിക സമിതിയുടെ തലപ്പത്ത് വനിത വേണമെന്നാണ് സമരം ചെയ്ത താരങ്ങളുടെ ആവശ്യം. തെരഞ്ഞെടുപ്പിനു പിന്നാലെ ബ്രിജ്ഭൂഷണും സഞ്ജയ് സിംഗും നടത്തിയ ആഘോഷം തിരിച്ചടിയായെന്ന് ബിജെപി നേതൃത്വത്തിന്റെ.വിലയിരുത്തല്‍. ഹരിയാന മുഖ്യമന്ത്രിയും ജാട്ട് നേതാക്കളും ബ്രിജ്ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടു. തനിക്ക് ഗുസ്തി ഫെഡറേഷനുമായി ഒരു ബന്ധവും ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് ബ്രിജ് ഭൂഷന്‍.…

Read More

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കശ്മീര്‍ സ്വദേശി അറസ്റ്റില്‍. ജമ്മുകശ്മീര്‍ ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസാണ് അറസ്റ്റിലായത്. പയ്യന്നൂര്‍ പൊലീസാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. മുംബൈയില്‍ വിദ്യാര്‍ഥിയാണെന്നും ഇയാള്‍ പറയുന്നുണ്ട്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പന്ത്രണ്ട് മണിയോടെ നാവിക അക്കാദമിയില്‍ എത്തിയ ഇയാള്‍ ഗേറ്റ് വഴി അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ മുര്‍താസിനെ പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Read More

ന്യൂഡല്‍ഹി: നിലവിലുള്ള ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവ ഇതോടെ നിയമമായി. ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്‍ പാസാക്കിയത്. പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും. ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാല്‍, ഭാരതീയ ന്യയാസംഹിതാ ബില്ലില്‍ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമമായി നിലനിര്‍ത്തിയിട്ടുണ്ട്. ഏതു കേസിലും നിലവിലെ പൊലീസ് കസ്റ്റഡി കാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ പതിനഞ്ചുദിവസമാണ്. ഇതിനപ്പുറവും പൊലീസ് കസ്റ്റഡി നീട്ടാനുതകുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാ ബില്ലിലുണ്ട്. അതേസമയം, അന്വേഷണവും കുറ്റപത്രസമര്‍പ്പണവുമടക്കമുള്ള നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചു. കൊളോണിയല്‍ക്കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് മാറ്റം വരുത്തി ഭാരതീയമാക്കാനുദ്ദേശിച്ചാണ് പൊളിച്ചെഴുത്തെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. സസ്പെന്‍ഷനെത്തുടര്‍ന്ന് പ്രതിപക്ഷത്തെ…

Read More

മലപ്പുറം: ക്രിസ്മസ് ദിനത്തിൽ സഭാ പ്രതിനിധികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്നൊരുക്കിയതിൽ തെറ്റില്ലെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ. ന്യൂനപക്ഷങ്ങൾക്ക് അസംതൃപ്തിയുണ്ടെന്ന് പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടു. ആ അസംതൃപ്തി നീക്കാൻ ശ്രമിക്കുന്നത് നല്ല കാര്യമാണെന്നും ക്രിസ്ത്യൻ വിഭാഗത്തിന് മാത്രമല്ല മുസ്ലിം സമുദായത്തിനും ആശങ്കയുണ്ടെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വോട്ടാക്കി മാറ്റാനുള്ള ശ്രമം ശരിയല്ലെന്നും അത് ഭരണകൂടത്തിന് ചേരുന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു. ആരുടെ വിശ്വാസത്തെയും ഇകഴ്ത്തരുത്. സർക്കാർ ചർച്ചയ്ക്ക് വരുന്നത് നല്ലതാണ്. അതുവഴി തെറ്റ് തിരുത്താൻ സാധിക്കുമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

Read More

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാദിന ചടങ്ങിലേക്ക് സീതാറാം യെച്ചൂരിയെ ക്ഷണിച്ചത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ക്ഷണം നിരസിച്ച വിവരം അറിയിച്ചത്. പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

Read More