Author: News Desk

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്നറിയിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാനുള്ള തീരുമാനം വിനേഷ് ഫോഗട്ട് അറിയിച്ചത്. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്നാണ് കത്തിലെ ഉള്ളടക്കം. നേരത്തേ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരന്‍ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്‌രംഗ് പുനിയ പദ്മശ്രീ മടക്കിനല്‍കിയും പ്രതിഷേധിച്ചു. പിന്നാലെ, ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. ദേശീയ മത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.

Read More

പത്തനംതിട്ട: കടമ്മനിട്ടയിൽ വിദ്യാർത്ഥിനിക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. പരാതി ഉന്നയിച്ച വിദ്യാർത്ഥിനിക്കെതിരെ തുടർച്ചയായി കേസുകൾ രജിസ്റ്റർചെയ്തതോടെയാണ് ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. വിവാദമായ ഈ സംഭവത്തിൽ ആറന്മുള സി. ഐ. മനോജിനെ ആദ്യം അന്വേഷണ ചുമതല നൽകിയത്. മനോജിനെ അന്വേഷമ ചുമതലയിൽനിന്ന് മാറ്റി. പകരം ചുമതല പത്തനംതിട്ട ഡി.വൈ.എസ്‌പി നന്ദകുമാറിന് കൈമാറി. പരാതിക്കാരിക്കെതിരെ പൊലീസ് തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു. സിപിഎം സമ്മർദത്തിന് വഴങ്ങിയാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. എന്നാൽ, പട്ടിക ജാതി-വർഗ പീഡനം നിരോധന നിയമം ഉൾപ്പെടെ ചുമത്തിയ കേസുകളിൽ ഡി.വൈ.എസ്‌പി തന്നെ അന്വേഷണം നടത്തണമെന്നും, അതിനാലാണ് സിഐ യിൽ നിന്ന് അന്വേഷണ ചുമതല മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം. സഹപാഠിയായ വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയിലാണ് പട്ടികജാതി പട്ടികവർഗ സംരക്ഷണ നിയമപ്രകാരം കേസ് എടുത്തത്. പരാതിക്കാരിയായ പെൺകുട്ടിയും സുഹൃത്തുമാണ് ഇതിലെ പ്രതികൾ. ഇതോടെ മൂന്ന് കേസിലാണ് മർദനമേറ്റ…

Read More

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. ആയിരക്കണക്കിനു ഭക്തരാണ് തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധന തൊഴാന്‍ എത്തിയത്. തങ്കയങ്കി വഹിച്ചു കൊണ്ടുള്ള പേടകം വലിയ നടപ്പന്തലില്‍ പ്രവേശിക്കുമ്പോള്‍ ഭക്തിസാന്ദ്രമായിരുന്നു ശബരിമല. മണ്ഡലപൂജ ബുധനാഴ്ച നടക്കും. 41 ദിവസത്തെ കഠിനവൃതകാലത്തിനു പരിസമാപ്തി കുറിച്ചാണ് ശബരിമലയില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന. മണ്ഡലപൂജ നാളെ 10.30 നും 11.30 നും ഇടയിലാകും നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നടയടക്കും. ശേഷം ഡിസംബര്‍ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13- നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15-നാണ് മകരവിളക്ക്. അന്നു പുലര്‍ച്ചെ 2.46- ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്നു നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15,…

Read More

കോട്ടയം: ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍ ദി കോര്‍’ സിനിമയ്‌ക്കെതിരെ ചങ്ങനാശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. എംജിഒസിഎസ്എം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്. മമ്മൂട്ടി അഭിനയിച്ച സിനിമയിലെ ഹോമോ സെക്ഷ്വാലിറ്റിയെ മഹത്വവത്ക്കരിക്കുന്ന എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികള്‍ ആയത് എന്തുകൊണ്ടാണെന്നും സിനിമയുടെ കഥാപശ്ചാത്തലം ക്രൈസ്തവ ദേവലായങ്ങള്‍ ആയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ക്രൈസ്തവരുടെ സഹിഷ്ണുതയും നന്മയും ചൂഷണം ചെയ്യുകയാണ്. വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തില്‍ ആ സിനിമ എടുത്തിരുന്നെങ്കില്‍ സിനിമ തീയേറ്റര്‍ കാണില്ലായിരുന്നു. നമ്മുടെ സംസ്‌കാരത്തെ ആക്രമിക്കുന്ന പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാഗ്രത വേണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷവിമള്‍ശനമുണ്ടായി. സഭയെ മാധ്യമങ്ങള്‍ ഇരുട്ടിന്റെ മറവില്‍ നിര്‍ത്തുകയാണെന്നും സഭയുടെ നന്മകള്‍ മാധ്യമങ്ങള്‍ പറയുന്നില്ലെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. ക്രൈസ്തവസഭയെ വെറും വിദ്യാഭ്യാസ കച്ചവടക്കാരായിട്ടാണ് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി. കൊച്ചിയിൽ ലഹരിസംഘത്തിലെ നാലുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, കാർത്തികപ്പള്ളി സ്വദേശികളായ രാഹുൽ, അതുൽദേവ് എന്നിവരാണ് പിടിയിലായത്.വിൽപ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്പത്തിക തർക്കങ്ങളുമാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ അതുൽദേവിന് മറ്റ് മൂന്ന് പ്രതികൾ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് വാങ്ങിയത്. എന്നാലിതിന്റെ ഗുണനിലവാരത്തെച്ചൊല്ലി പ്രതികൾക്കിടയിൽ തർക്കമുണ്ടായി.കഞ്ചാവ് തിരിച്ചെടുക്കണമെന്ന് അതുൽദേവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് മറ്റ് മൂന്ന് പേർ രണ്ടുകിലോ കഞ്ചാവും തിരിച്ചെടുത്തു. പക്ഷേ ഇതുസംബന്ധിച്ച സാമ്പത്തിക ഇടപാടുകൾ തീർത്തിരുന്നില്ല. പിന്നാലെ പ്രതികളായ നാലുപേരും ഇന്ന് കൊച്ചി കോന്തുരുത്തിയിൽവച്ച് കണ്ടുമുട്ടി. ഇവിടെവച്ച് വാക്കുതർക്കമുണ്ടാവുകയും തമ്മിലടിക്കുകയുമായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്ന് എംഡിഎംഎയും രണ്ടുകിലോ കഞ്ചാവും കണ്ടെടുത്തു. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read More

മുംബൈ: റിസർവ് ബാങ്കിന് ബോംബ് ഭീഷണി സന്ദേശം. ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുടെ രാജി ആവശ്യപ്പെട്ടാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. മുംബയിലെ ആർബിഐ ഓഫീസ് ഉൾപ്പടെ 11 സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഇമെയിലിൽ ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നു. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളിൽ 1.30 സ്‌ഫോടനം നടക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.പരിശോധനയിൽ സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല. എംആർഎ മാർഗ് പൊലീസ് സ്റ്റേഷൻ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങൾ നഗരത്തിലെ പലഭാഗത്ത് നടക്കുന്ന ഈ സമയത്ത് ബോംബ് ഭീഷണി സന്ദേശം എത്തിയത് ആശങ്കയ്ക്ക് ഇടയാക്കുന്നു. എന്നാൽ ഇത് വ്യാജ സന്ദേശമായിരിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.

Read More

മനാമ: ഹാർട്ട്‌ ബഹ്‌റൈൻ കൂട്ടായ്മയുടെ ആറാം വാർഷിക ആഘോഷം സെഗായ കെ സി എ ഹാളിൽ വച്ച് നടന്നു. ‘ഒരുമിക്കാൻ ഒരു സ്നേഹതീരം’ എന്ന ആപ്ത വാക്യവുമായി കഴിഞ്ഞ ആറു വർഷമായി ബഹറിനിലെ സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹ കൂട്ടായ്മയുടെ ആറാമത്തെ വാർഷിക ആഘോഷത്തിന്റെ ഉത്ഘാടനം ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ നിർവഹിച്ചു. ചടങ്ങിൽ വിഷ്ടാഥിതിയായ ആതുര സാമൂഹിക സേവനത്തിനായുള്ള ബഹ്‌റൈൻ മിനിസ്ട്രി എക്‌സലൈൻസ് അവാർഡ് സമ്മാൻ ജേതാവ് ഡോക്ടർ ചെറിയാനെ ആദരിച്ചു. ആറാം വാർഷികത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ കെ ടി സലിം, സലാം മമ്പാട്ടുമൂല എന്നിവർ സംസാരിച്ചു. പ്രജീഷ് എം ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിഞ്ചു സ്വാഗതവും, മൈമൂന നന്ദിയും രേഖപ്പെടുത്തി. ഗ്രൂപ്പ്‌ അംഗം സാബു അവതാരകനുമായിരുന്നു. ഗ്രൂപ്പിലെ കലാകാരൻമാരുടെയും കുട്ടികളുടെയും കലാവിരുന്ന് കണ്ണും മനസ്സും നിറച്ചെന്ന് കാണികൾ അഭിപ്രായപ്പെട്ടു. സമാന മനസ്കരായ ഏതാനും കൂട്ടുകാരുടെ…

Read More

കൊച്ചി: രാഷ്ട്രപിതാവിനെ അപമാനിച്ച് എസ് എഫ് ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തുകൊണ്ടാണ് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതിൽ നാസർ മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത്. ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതിൽ നാസർ. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം. എസ് എഫ് ഐ നേതാവ് മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥികൾ പ്രതികരിച്ചു. അതിൽ നാസറിന്റെ പ്രവർത്തി വിഡിയോയിൽ പകർത്തിയത് കൂടെയുള്ളവർ തന്നെയാണ്. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകൻ കൂടിയാണ് ഇത്തരത്തിൽ ചെയ്തിരിക്കുന്നത്. സംഭവം എന്താണെന്ന് തിരക്കിയ ശേഷം പ്രതികരിക്കാമെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.

Read More

മനാമ: കെ.എം.സി.സി. ബഹ്‌റൈൻ വടകര മണ്ഡലം കമ്മിറ്റി സി എച്ച്‌ മുഹമ്മദ്‌ കോയ സാഹിബ്‌ മെമ്മോറിയൽ ചെസ്സ്‌ ടൂർണ്ണമന്റ്‌ സംഘടിപ്പിച്ചു. അർജുൻ ചെസ്സ് അക്കാദമിയുടെ നിയന്ത്രണത്തിൽ മനാമ കെ എം സി സി ഹാളിൽ വെച്ച് നടന്ന ഫിദെ റേറ്റ്ഡ്‌ മത്സരത്തിൽ വിവിധ രാജ്യക്കാരായ 62ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. കർണാടക നിയമസഭ സ്പീക്കർ യു ടി കാദർ സാഹിബും കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലും ചെസ്സ്‌ ബോർഡിൽ കരുക്കൾ നീക്കി ഉദ്ഘാടനം നിര്‍വഹിച്ചു. മത്സരത്തിൽ പ്രിത്വിരാജ് പ്രജീഷ് ഒന്നാം സ്ഥാനം നേടി. പ്രണവ് ബോബി ശേഖർ ,എൽസെഹ്നാവി ഇബ്രാഹിം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തോടനുബന്ധിച്ചു കെ എം സി സി മിനി ഹാളിൽ “ഓർമ്മയിലെ സി എച്ച്” പ്രദർശന ഗ്യാലറി ഏവരുടേയും ശ്രദ്ധയാകർഷിച്ചു. അഷ്‌കർ വടകര അധ്യക്ഷം വഹിച്ച ചടങ്ങിൽ ഷൗക്കത്ത് അലി ഒഞ്ചിയം സ്വാഗതം പറഞ്ഞു. മത്സരത്തിന്റെ സമാപന ചടങ്ങിൽ മുഖ്യാഥിതിയായി എം. പി.അഹമ്മദ്…

Read More

പത്തനംതിട്ട: മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്.കഴിഞ്ഞ വർഷം 222.98കോടിയായിരുന്നു വരുമാനം.കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. (63,89,10,320). അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി രൂപ) രൂപയും ലഭിച്ചു. മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31,43,163 പേരാണു ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്‍റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബർ 25 വരെ 7,25,049 പേർക്കു സൗജന്യമായി ഭക്ഷണം നൽകി. പമ്പാ ഹിൽടോപ്പിൽ രണ്ടായിരം ചെറുവാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തിൽ അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. പരിമിതികൾക്കിടയിലും വിവിധ…

Read More