- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു
Author: News Desk
ബിപിഎല്‍ കാര്‍ഡ് ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാന്‍ കൈക്കൂലി; താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍
കണ്ണൂര്‍: ബിപിഎല്‍ കാര്‍ഡ് അനധികൃതമായി ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ, താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍ പി കെയെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ പെരുവളത്തുപറമ്പ് സ്വദേശിയാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് ബിപിഎല്‍ റേഷന്‍ കാര്‍ഡാണ് ഉണ്ടായിരുന്നത്. സ്വന്തമായി കാറുള്ളയാള്‍ ബിപിഎല്‍ കാര്‍ഡ് ഉപയോഗിക്കുന്നത് അനധികൃതമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് എത്രയും വേഗം എപിഎല്‍ വിഭാഗത്തിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. ഇതുവരെ അനധികൃതമായി ബിപിഎല്‍ കാര്‍ഡ് ഉപയോഗിച്ചതിന് പിഴയായി മൂന്ന് ലക്ഷം രൂപ സര്‍ക്കാറിലേക്ക് അടയ്ക്കാനും ആവശ്യപ്പെട്ടു. 25,000 രൂപ കൈക്കൂലി തന്നാല്‍ പിഴ ഒഴിവാക്കി തരാമെന്ന് സപ്ലൈ ഓഫീസര്‍ പിന്നീട് അനിലിനെ അറിയിച്ചു. ഇതനുസരിച്ച് കഴിഞ്ഞമാസം 25 ന് സപ്ലൈ ഓഫീസര്‍ക്ക് 10,000 രൂപ നല്‍കി. തുടര്‍ന്ന് ഫൈന്‍ ഒഴിവാക്കി നല്‍കുകയും പുതിയ എപിഎല്‍ കാര്‍ഡ് അനുവദിക്കുകയും ചെയ്തു. പുതിയ കാര്‍ഡ് കഴിഞ്ഞദിവസമാണ് ഉടമയ്ക്ക് ലഭിച്ചത്.…
കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സനുമോഹൻ കുറ്റക്കാരനെന്ന് കോടതി. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി കണ്ടെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ശിക്ഷയിന്മേലുള്ള വാദം ഉച്ചയ്ക്ക് ശേഷം നടക്കും. ഐപിസി 302, 328, 201, ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 77 വകുപ്പുകൾ പ്രതിക്കെതിരെ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ മദ്യം നൽകി, തെളിവു നശിപ്പിക്കൽ, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികൾക്ക് മദ്യം നൽകൽ തുടങ്ങി പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമെന്നാണ് കോടതി കണ്ടെത്തിയത്. 2021 മാര്‍ച്ച് 22നാണ് വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇസ്രായേൽ എംബസിയുടെ കോൺസുലേറ്റ് കെട്ടിടത്തിന് സമീപം സ്ഫോടനം. ഇക്കാര്യം എംബസി അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. കോൺസുലേറ്റിന് സമീപം വൈകിട്ട് 5.08 ഓടെ സ്ഫോടനം നടന്നതായിട്ടാണ് ഇസ്രായേൽ എംബസി അറിയിക്കുന്നത്. ഡൽഹി പോലീസിന്റെ സുരക്ഷ സംഘം പരിശോധനയും അന്വേഷണവും നടത്തുകയാണ്. അബ്ദുള്‍ കലാം റോഡിലെ എംബസിക്ക് മീറ്ററുകള്‍ അടുത്ത് ഹിന്ദി ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നടത്താണ് പൊട്ടിത്തെറിയുണ്ടായത്. പൊലീസ്, ഫയർഫോഴ്സ്, ഫൊറന്‍സിക് സംഘങ്ങള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഞ്ച് മണി കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് സ്ഫോടനം ഉണ്ടായത്. എംബസിക്ക് വളരെ അടുത്താണ് സ്ഫോടനം സംഭവിച്ചിരിക്കുന്നത്. എംബസിയിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. തങ്ങളുടെ സുരക്ഷ ജീവനക്കാർ ഡൽഹി പോലീസിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഇന്ത്യയിലെ ഇസ്രായേലിന്റെ ഡെപ്യൂട്ടി അംബാസ്സഡോർ ഒഹാദ് നകാശ് കയ്നാർ പറഞ്ഞു. കനത്ത ജാഗ്രതയിലാണ് എംബസി പരിസരം. ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിലെ ഇസ്രേയേല്‍ പലസ്തീൻ യുദ്ധം അടക്കമുള്ള സാഹചര്യവും പൊലീസ് അന്വേഷണത്തില്‍…
പ്രേക്ഷക സ്വീകാര്യതയിലും കളക്ഷൻ കണക്കുകളിലും നേട്ടമുണ്ടാക്കി മോഹൻലാൽ ചിത്രം ‘നേര്’. ലോകവ്യാപകമായി 30 കോടി കടന്നാണ് സിനിമയുടെ മുന്നേറ്റം. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് നേരിന്റെത്. കോർട്ട് റൂം ഡ്രാമ ഴോണറിലുള്ളണ് സിനിമ. ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയാണ് മലയാളി പ്രേക്ഷകർ അർപ്പിച്ചത്. ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം വാരാന്ത്യത്തിലും ക്രിസ്തുമസ് ദിനത്തിലും മികച്ച നേട്ടമാണ് നേരിന് സാധ്യമായത്. ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം 2.8 കോടി രൂപയാണ് കേരളത്തിൽ ചിത്രം നേടിയത്. ആറ് കോടിയായിരുന്നു ആകെ കളക്ഷൻ. മൗത്ത് പബ്ലിസിറ്റിയിൽ അടുത്ത ദിവസങ്ങളിലും ചിത്രം തിയേറ്ററിൽ ആളെ കയറ്റി. ക്രിസ്തുമസ് ദിനമായ ഇന്നലെ മാത്രം 4.05 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. കേരള ബോക്സ് ഓഫീസിലെ ക്രിസ്തുമസ് റിലീസുകളിൽ റെക്കോഡ് നമ്പറാണ് നേരിന്റെത്.…
തിരുവനന്തപുരം: നവ കേരള സദസിനെതിരായ പ്രതിഷേധങ്ങൾക്കിടയിലെ പൊലീസ് നടപടികൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കെ പി സി സി തീരുമാനം. ഇതിന്‍റെ ഭാഗമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല നടത്തുമെന്നാണ് പ്രഖ്യാപനം. ഡിസംബര്‍ 27 (നാളെ) സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കളെല്ലാം പ്രതിഷേധത്തിന്‍റെ ഭാഗമാകുമെന്നും കെ പി സി സി അറിയിച്ചു. നവ കേരള സദസുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് നരനായാട്ടിനെതിരെ കെ പി സി സി ആഹ്വാന പ്രകാരം ഡിസംബര്‍ 27 ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ വന്‍ പ്രതിഷേധ ജ്വാല നടത്തും. കെ പി സി സി പ്രസിഡന്റ്…
തൃശൂര്‍: പുലക്കാട്ടുകരയില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. മണലി പുഴയോരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് സംഘത്തിന്റെ ആക്രമണമുണ്ടായത്. പെണ്‍മക്കളുമായി കുളിക്കാന്‍ പുഴയിലേക്ക് പോയസമയത്താണ് യുവാവ് പുഴക്കരയിലെ മദ്യപാനം ചോദ്യം ചെയ്തത്. പുലിക്കാട്ടുകര സ്വദേശി വിനുവിനെ വീട്ടില്‍ നിന്ന് പുറത്തിറക്കി ലവഹരിസംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുളിക്കുന്ന കടവില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മാത്രമാണ് ലഹരിസംഘത്തോട് പറഞ്ഞതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ മാറാന്‍ പറഞ്ഞ ഉടന് തന്നെ പ്രകോപിതരായ ലഹരിസംഘം വിനുവിന് നേരെ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് ചെറിയ ഒരു വാക്കേറ്റമുണ്ടായി. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങിപ്പോയ വിനുവിന്റെ വീട്ടില്‍ രാത്രിയെത്തി വിനുവിനെ പിടിച്ചിറക്കി ലഹരിസംഘം മര്‍ദിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പുതുക്കാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ന്യൂഡല്‍ഹി: ഡീപ്‌ഫേക്കുകളെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐടി നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ഉപദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിവിധ കമ്പനികളുമായുള്ള യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരോധിത ഉള്ളടക്കം നല്‍കുന്നതില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മെറ്റാ, ഗൂഗിള്‍, ടെലിഗ്രാം, കൂ, ഷെയര്‍ചാറ്റ്, ആപ്പിള്‍, എച്ച്പി, ഡെല്‍ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പുതിയ നിര്‍ദേശം. ഡീപ് ഫേക്കുകളുമായി ബന്ധപ്പെട്ട ഭീഷണിയും യോഗത്തില്‍ ചര്‍ച്ചയായി. എടി നിയമങ്ങള്‍ പ്രകാരം അനുവദനീയമല്ലാത്ത ഉള്ളടക്കം, പ്രത്യേകിച്ചും റൂള്‍ 3(1)(ബി) പ്രകാരം ലിസ്റ്റ് ചെയ്തിട്ടുള്ളവ അതിന്റെ നിബന്ധനകള്‍ ഉള്‍പ്പെടെ വ്യക്തവും കൃത്യവുമായ ഭാഷയില്‍ ഉപയോക്താക്കളെ വ്യക്തമായി അറിയിക്കണമെന്നാണ് നിര്‍ദേശം.
‘മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ല’, സിപിഎമ്മിനെതിരെ ജി സുധാകരൻ
ആലപ്പുഴ : സിപിഎമ്മിനെതിരെ വിമര്‍ശന സ്വരമുയര്‍ത്തി മുൻ മന്ത്രി ജി സുധാകരൻ. ‘മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാകണമെന്നും ആലപ്പുഴയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കവേ ജി സുധാകരൻ അഭിപ്രായപ്പെട്ടു. ‘പാർട്ടിക്ക് പുറത്തുള്ളവർക്കും സിപിഎമ്മിൽ സ്വീകാര്യത ഉണ്ടാകണം. പ്രസ്ഥാനം വളർന്നത് അങ്ങനെയാണ്. മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കില്ലെന്ന് ഓര്‍മ്മിക്കണം. കണ്ണൂരിൽ ചിലയിടത്ത് അതിന് കഴിയുമായിരിക്കും’. പക്ഷേ ആലപ്പുഴയിൽ അത് നടക്കില്ലെന്നും സുധാകരൻ തുറന്നടിച്ചു. ആലപ്പുഴയിൽ പുസ്തക പ്രകാശന ചടങ്ങിൽ വച്ചായിരുന്നു സുധാകരന്റെ പരാമർശം.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം നടന്നതായി പോലീസിന് ഫോണ്‍ സന്ദേശം. സമീപ പ്രദേശത്തുള്ളവര്‍ സ്‌ഫോടനശബ്ദം കേട്ടതായും ഫയര്‍ഫോഴ്‌സിനും സന്ദേശം ലഭിച്ചു. എന്നാല്‍ ഇതുവരെ സ്ഥലത്തു നിന്ന് സ്‌ഫോടനം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. എംബസിക്കു സമീപത്തു നിന്ന് ഉഗ്രശബ്ദം കേട്ടതായി എംബസ്സി വക്താവും വ്യക്തമാക്കി. ശബ്ദമുണ്ടായതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഒൻപതു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനം വീണ്ടും തിരഞ്ഞാൽ 10 ദിവസത്തിൽ കണ്ടെത്താം; വ്യോമയാന വിദഗ്ധർ
ലണ്ടൻ: ഒൻപതു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനം വീണ്ടും തിരച്ചിൽ നടത്തിയാൽ ഉടൻ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ട് വ്യോമയാന വിദഗ്ധർ രംഗത്ത്. 2014 മാർച്ച് എട്ടിന് 227 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച്370 വിമാനം കണ്ടെത്താൻ സാധിക്കുമെന്നാണ് അവകാശവാദം. എയ്‌റോസ്‌പേസ് വിദഗ്ധരായ ജീൻ-ലൂക്ക് മർചന്റ്, പൈലറ്റ് പാട്രിക് ബ്ലെല്ലി എന്നിവരാണ് പത്തു ദിവസത്തെ തിരച്ചിലിൽ വിമാനം കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ടത്. ലണ്ടനിലെ റോയൽ എയറോനോട്ടിക്കൽ സൊസൈറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെ വിമാനത്തിനായി വീണ്ടും തിരച്ചിൽ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. ‘‘ഞങ്ങൾ ഗൃഹപാഠം ചെയ്തു. ഒരു നിർദേശമുണ്ട്, പ്രദേശം ചെറുതാണ്, പുതിയ സൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇതിന് 10 ദിവസമെടുക്കും. എംഎച്ച്370 ന്റെ അവശിഷ്ടം കണ്ടെത്തുന്നത് വരെ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയാൻ സാധിച്ചില്ല. ഇതു വളരെ മികച്ച മാർഗമാണ്.’’– ജീൻ-ലൂക്ക് മർചന്റ് പറഞ്ഞു. എംഎച്ച്370 ന്റെ അവശിഷ്ടങ്ങൾക്കായി പുതിയ തിരച്ചിൽ ആരംഭിക്കാൻ ഇരുവരും മലേഷ്യൻ സർക്കാരിനോടും ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി അതോറിറ്റിയോടും ആവശ്യപ്പെട്ടു.…