Author: News Desk

മനാമ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ( കെ.പി.എഫ് ബഹ്റൈൻ) സംഘടിപ്പിക്കുന്ന ആറാമത് രക്തദാന ക്യാമ്പ് 2024 ജനുവരി 26 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ്ഡ് വിഭാഗത്തിൽ വെച്ച് നടക്കുമെന്ന് ചാരിറ്റി കൺവീനർ സവിനേഷ് അറിയിച്ചു. എഴുപത്തി അഞ്ചാം ഇന്ത്യൻ റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഈ രക്ത ദാന ക്യാമ്പിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്നും താഴെ കാണുന്ന നമ്പറിൽ വിളിച്ചോ വാട്സപ്പിലൂടെ യോ പേര് നല്കമാമെന്നും കെ.പി. എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ ട്രഷറർ ഷാജി പുതുക്കുടി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. രക്ത ദാനത്തിനായി വിളിക്കേണ്ട നമ്പറുകൾ 39060214, 35059926, 39419133.

Read More

പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂര്‍ കടവു ജംക്ഷനില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ തിരുവനന്തപുരം ബസ് മുണ്ടക്കയം ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം. ഒരു കെഎസ്ആര്‍ടിസി ബസില്‍ 15 ഉം രണ്ടാമത്തെ ബസില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. മുണ്ടക്കയം ബസിലെ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു. ഡ്രൈവറെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയി.  അപകടത്തെ തുടര്‍ന്ന് പിന്നോട്ട് പോയ തിരുവനന്തപുരം ബസ് പഞ്ചായത്ത് കിണറും സമീപത്തെ വീടിന്റെ മതിലും തകര്‍ത്തു. മുണ്ടക്കയം ബസിലെ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനമായി. ഇന്ന് വിഷയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സംസ്ഥാന എക്‌സിക്യുട്ടീവില്‍ അംഗങ്ങളാരും മറ്റ് പേരുകള്‍ നിര്‍ദ്ദേശിച്ചില്ല. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന കൗണ്‍സിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. കാനം രാജേന്ദ്രന്റെ നിര്യാണത്തിനു തൊട്ടു പിന്നാലെയാണു ബിനോയ് വിശ്വത്തെ ആക്ടിങ് സെക്രട്ടറിയാക്കിയത്. അതേസമയം ബിനോയ് വിശ്വത്തിന്റെ നിയമനത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗത്തിനു മുറുമുറുപ്പുണ്ട്. പാര്‍ട്ടി കീഴ്വഴക്കം ലംഘിച്ചാണു നിയമനമെന്നും താല്‍ക്കാലിക ചുമതല ബിനോയിക്കു നല്‍കേണ്ട അടിയന്തര ആവശ്യം ഉണ്ടായിരുന്നില്ലെന്നും മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായില്‍ തുറന്നടിച്ചിരുന്നു.

Read More

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ജമ്മുകശ്മീര്‍ (മസ്‌റത്ത് ആലം വിഭാഗം) എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം മുസ്ലിം ലീഗ് ജമ്മുകശ്മീരിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്. സംഘടനയും ഇതിലെ അംഗങ്ങളും ജമ്മുകശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തെ പിന്തുണക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നവരും ജമ്മു കശ്മീരില്‍ ഇസ്ലാമിക് ഭരണം കൊണ്ടുവരാനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തവരാണെന്ന് അമിത് ഷാ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാപ്പ് നല്‍കില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാപ്പ് നല്‍കില്ലെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ നേരിടേണ്ടിവരുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറിന്റെ സന്ദേശം ഉറച്ചതും വ്യക്തവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വിരുദ്ധ, പാകിസ്താന്‍ അനുകൂല പ്രചരണത്തിന്റെ പേരിലാണ് ഈ സംഘടന അറിയപ്പെടുന്നതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. നിയമവിരുദ്ധ…

Read More

കോഴിക്കോട്: സഹപ്രവർത്തകയുടെ ഭർത്താവിന്റെ പരാതിയിന്മേൽ കാക്കൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. സി.ഐ എം.സനൽരാജിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ കാക്കൂർ സ്റ്റേഷനിലെ വനിതാ പോലീസ് ജീവനക്കാരിയുടെ ഭർത്താവ് പരാതി സമർപ്പിച്ചിരുന്നു. തുടർന്ന്, കോഴിക്കോട് റൂറൽ നാർക്കോട്ടിക് ഡി.വൈ.എസ്.പി നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഐജിയുടേതാണ് നടപടി. വനിതാ ജീവനക്കാരിയെ മറ്റൊരു സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.

Read More

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവു ശിക്ഷ. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കണ്ടെത്തിയാണ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഐപിസി 302, 328, 201, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ മദ്യം നല്‍കി, തെളിവു നശിപ്പിക്കല്‍, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികള്‍ക്ക് മദ്യം നല്‍കല്‍ തുടങ്ങിയവയാണ് സനു മോഹനെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍. 2021 മാര്‍ച്ച് 22നാണ് വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നത്.…

Read More

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനിടെ ആഗ്ര – ലഖ്‌നൗ എക്‌സപ്രസ് വേയില്‍ വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. പന്ത്രണ്ടിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു.പിയിലെ ഉന്നാവിലാണ് അപകടം നടന്നത്. കാഴ്ച മറയ്ക്കുന്ന തരത്തില്‍ മൂടല്‍ മഞ്ഞ് മൂടിയതാണ് അപകടത്തിലേക്ക് നയിച്ചത്. നിരവധി കാറുകളും ബസും കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് സമാനമായ നിരവധി അപകടങ്ങളാണ് ഉത്തര്‍പ്രദേശിലാകെ റിപ്പോര്‍ട്ട് ചെയ്തത്. ബറേലിയില്‍ അമിതവേഗതയിലെത്തിയ ട്രക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. ആഗ്രയില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിക്കുകയും ചെയ്തു. വാഹനഗതാഗതത്തെയാകെ ബാധിക്കുന്ന രീതിയില്‍ മൂടല്‍മഞ്ഞ് കാഴ്ചമറയ്ക്കുന്ന സാഹചര്യമാണ് ഡല്‍ഹിയിലും. മഞ്ഞിനെ തുടര്‍ന്ന് ദൃശ്യത ഗണ്യമായി കുറഞ്ഞതോടെ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഞ്ഞ് റെയില്‍വെ-വ്യോമ ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള ഇരുപത്തിയഞ്ച് ട്രെയിനുകള്‍ വൈകിയതായി ഉത്തര റെയില്‍വേ അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തിന്റെ സമീപപ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ ദൃശ്യത 125 മീറ്ററാണ്. അതേസമയം സഫ്ദര്‍ജങ്ങില്‍ ദൃശ്യത 50 മീറ്ററായി താഴ്ന്നു.

Read More

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ രഘുവരന്‍, ആശാന്‍ എന്ന കറുപ്പ് ഹാസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞദിവസം പ്രഭാകരന്‍ എന്ന ഗുണ്ടയെ പട്ടാപ്പകല്‍ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഒരു റെയില്‍വേ പാലത്തിന് അടിയില്‍ ഉള്ളതായി പുലര്‍ച്ചെ പൊലീസിന് വിവരം ലഭിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെയെത്തി. പൊലീസ് വളഞ്ഞപ്പോള്‍ പ്രതികള്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടി. പ്രാണരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെടിയേറ്റ രണ്ടുപേരും തല്‍ക്ഷണം മരിച്ചു. രണ്ടു പൊലീസുകാര്‍ക്ക് പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. എഎസ്‌ഐ രാമലിംഗം, പൊലീസുകാരന്‍ ശശികുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട്ടില്‍ ആറു മാസത്തിനിടെ ആറാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്.

Read More

തിരുവനന്തപുരം: മൃ​ഗസംരക്ഷണ വകുപ്പിൽ മാർക്ക് ലിസ്റ്റ് തിരുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. മാർക്ക് ലിസ്റ്റ് തിരുത്തി ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ന‌‌ടന്നതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. 98 ശതമാനം മാർക്കോടെയാണ് ​ഗസറ്റഡ് തസ്തികയിലേക്കുള്ള കോഴ്സ് പാസാകേണ്ടത്. എന്നാൽ 96 ശതമാനം മാർക്കുള്ള രമാദേവിയുടെ മാർക്ക് 99 ശതമാനമാക്കി കൂട്ടിയാണ് മാർക്ക് ലിസ്റ്റിൽ തിരിമറി നടത്തിയത്. ഇത് വകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ ഇ‌ടപെടലിനെ തുടർന്നാണെന്ന് വ്യക്തമാണ്. തട്ടിപ്പ് വിവരം മറക്കുന്നതിനായി മാർക്ക് ലിസ്റ്റും ആക്യുറസി രജിസ്റ്ററും കുടപ്പനക്കുന്നിലെ മൃഗസംരക്ഷ വകുപ്പ് ഓഫീസിൽ നശിപ്പിച്ചുവെന്നാണ് വിവരം. ഗസ്റ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനായി മാർക്ക് ലിസ്റ്റ് തിരുത്തിയ രമാദേവിയുടേതുൾപ്പെടെ കോഴ്സിന്റെ വിശദ വിവരങ്ങൾ ഓഫീസിലില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി നിയമസഭയെ നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം പുരോ​ഗമിക്കുകയാണ്.

Read More

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരില്‍ മണിപ്പുരില്‍ നിന്ന് മുംബൈയിലേക്കാണ് യാത്ര. ജനുവരി 14ന് ആരംഭിക്കുന്ന യാത്ര മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും. 14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്ത് 6200 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്ര 85 ജില്ലകളിലൂടെയും കടന്നുപോകും. മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്. ഭാരത് ജോഡോ യാത്ര പൂര്‍ണ്ണമായും പദയാത്രയായിരുന്നെങ്കില്‍ ഭാരത് ന്യായ് യാത്ര ബസിലായിരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. ബസ് യാത്രയ്ക്കിടെ നടത്തവും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയായിരുന്നു നേരത്തെ രാഹുല്‍ ഭാരത് ജോഡോ യാത്ര നടത്തിയിരുന്നത്. കര്‍ണാടകത്തിലേയും തെലങ്കാനയിലേയും കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായക പങ്ക് ഭാരത് ജോഡോയ്ക്കുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് ലോക്‌സഭാ…

Read More