- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്‌റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്‌റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
തൃശ്ശൂർ: കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിൽ നിന്നും 15 ലക്ഷത്തിലേറെ രൂപ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കിന്റെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. 500, 2000, 100, 200 ന്റെ നോട്ടുകെട്ടുകളാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. പണം വിജിലൻസ് എണ്ണിത്തിട്ടപ്പെടുത്തുകയാണ്. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകൾ കൂട്ടത്തിലുണ്ട്. ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. സർജറി ഡേറ്റ് നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 എത്തിക്കണം എന്നാവശ്യപ്പെട്ടതിലാണ് അറസ്റ്റുണ്ടായത്. പിന്നാലെയാണ് റെയ്ഡിൽ നോട്ട് കെട്ടുകൾ കണ്ടെത്തിയത്.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധയകൻ മണിരത്നം. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് മണിരത്നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം. മണിരത്നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും അഭിനയിച്ച ബോംബെ എന്ന സിനിമ ചിത്രീകരിച്ച കാസർകോട്ടെ ബേക്കൽ കോട്ടയെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബേക്കലിലെ പരിപാടിയിൽ പങ്കെടുക്കാമെന്നും മണിരത്നം സമ്മതിച്ചു. ചിത്രത്തിലെ താരങ്ങളെയും ചടങ്ങിൽ പങ്കെടുപ്പിക്കും. മണിരത്നത്തിനെപ്പോലെയുള്ള മഹാനായ ഒരു സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് വലിയ ഊർജ്ജമാവും എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇതൊരു മഹിതമായ നിമിഷമാണ്. അഭിമാനത്തോടെയാണ് സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ഈ നിമിഷത്തെ കാണുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ബോസ്നിയയിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടുകയും സ്രെബ്രെനിക്ക കൂട്ടക്കൊലയുടെ വാർഷികം അനുസ്മരിക്കുകയും ചെയ്തു. 1995-ൽ നടന്ന കൂട്ടക്കൊലയുടെ സ്‌മരണയ്‌ക്കും കൂട്ട ശവക്കുഴികളിൽ നിന്ന് കുഴിച്ചെടുത്ത ഇരകൾക്ക് മാന്യമായ ശവസംസ്‌കാരം നടത്തുന്നതിനുമായി ബോസ്‌നിയയുടെ ചുറ്റും നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് ആളുകൾ ചൊവ്വാഴ്ച സ്രെബ്രെനിക്കയിൽ ഒത്തുകൂടി. യൂറോപ്പിൽ നടന്ന ഏക വംശഹത്യയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട് ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം, 27 പുരുഷന്മാരെയും മൂന്ന് കൗമാരക്കാരായ ആൺകുട്ടികളെയും ചൊവ്വാഴ്ച സ്രെബ്രെനിക്കയ്ക്ക് പുറത്തുള്ള വിശാലമായ സ്മാരക സെമിത്തേരിയിൽ സംസ്കരിക്കും. ഇതിനകം 6,600-ലധികം കൂട്ടക്കൊലയ്ക്ക് ഇരയായവരെ ഇത്തരത്തിൽ സംസ്കരിച്ചിട്ടുണ്ട്. 1995 ജൂലൈയില്‍ സെര്‍ബ് വംശീയവാദികള്‍ 8372 ബോസ്നിയന്‍ ബോസ്നിയന്‍ മുസ്ലിംങ്ങളെ കൊന്നുതള്ളിയ സംഭവത്തെയാണ് സ്രെബ്രനിക്ക വംശഹത്യ എന്നു പറയുന്നത്. മൂന്ന് പ്രധാന വംശീയ വിഭാഗങ്ങളാണ് ബോസ്‍നിയയിലുള്ളത്. കത്തോലിക്കരായ ക്രൊയേഷ്യക്കാര്‍, ബോസ്‍നിയാക് മുംസ്ലിംകള്‍, ക്രിസ്‍ത്യന്‍ ഓര്‍ത്തഡോക്സായ സെര്‍ബുകള്‍. രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ ബോസ്‍നിയയിലെ സെര്‍ബുകള്‍ ആയുധങ്ങളെടുക്കുകയും ‘രാജ്യം ഞങ്ങളുടെയാണ്’ എന്ന് പ്രഖ്യാപിക്കുകയും ചെയ്‍തു. സെര്‍ബിയന്‍ റിപ്പബ്ലിക്കുണ്ടാക്കുന്നതിനായി സെര്‍ബിയന്‍ ട്രൂപ്‍സിന്‍റെ സഹായത്തോടെ…
ഓക്‌ലഹോമ: ഞായറാഴ്ച പുലർച്ചെ ഒക്ലഹോമയിൽ വീശിയ ശക്തമായ കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പോസ്റ്റ് റോഡിനും മിഡ്‌വെസ്റ്റ് ബൊളിവാർഡിനും ഇടയിലുള്ള ബ്രിട്ടൺ റോഡിൽ കനേഡിയൻ നദിയിൽ നിന്നുള്ള വെള്ളപ്പൊക്കത്തിൽ പാലം ഭാഗികമായി ഒലിച്ചുപോയതായി ഒകെസി ഓഫീസ് ഓഫ് എമർജൻസി മാനേജ്‌മെന്റ് അറിയിച്ചു. പാലം ഭാഗികമായി ഒലിച്ചുപോയി. നിലവിൽ റോഡ് അടച്ചിട്ടിരിക്കുകയാണെന്നും കൂടുതൽ വിലയിരുത്തി അറ്റകുറ്റപ്പണികൾ നടത്തുന്നതുവരെ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ സിറ്റി എഞ്ചിനീയർമാർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പാലം പൂർവസ്ഥിതിയിലാകാൻ എത്ര സമയമെടുക്കുമെന്ന് അറിയില്ല. പാലത്തിന്റെ നിർമാണം എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രദേശത്തുള്ള എല്ലാവരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് എഞ്ചിനീയർമാർ പറഞ്ഞു.
ഊർജ്ജ പരിവർത്തനത്തിന് നേതൃത്വം നൽകുന്ന ബാപ്‌കോ എനർജിസിന്റെ പങ്കിനെ പ്രശംസിച്ച് ഹമദ് രാജാവ്
മനാമ: മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനും വേണ്ടിയുള്ള രാജാവിന്റെ പ്രതിനിധിയും ബാപ്‌കോ എനർജിസിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ അൽ-സഫ്രിയ പാലസിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. ഊർജ്ജ പരിവർത്തനത്തിന് നേതൃത്വം നൽകുന്ന ബാപ്‌കോ എനർജിസിന്റെ പങ്കിനെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രശംസിച്ചു. രാജ്യത്തെ ഊർജ പരിവർത്തന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ഷെയ്ഖ് നാസർ വഹിച്ച പ്രധാന പങ്കിനെ ഹമദ് രാജാവ് അഭിനന്ദിച്ചു. അൽ-സഫ്രിയ പാലസിൽ നടന്ന സദസ്സിൽ ബാപ്‌കോ എനർജിസിന്റെ നിരവധി ബോർഡ് അംഗങ്ങളും പങ്കെടുത്തു. ബഹ്‌റൈൻ എനർജി മേഖലയിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയ ‘ബാപ്‌കോ എനർജീസ്’ ബ്രാൻഡിന്റെ വിജയകരമായ ലോഞ്ചിനെക്കുറിച്ച് ഷെയ്ഖ് നാസർ വിശദമായ അവതരണം നടത്തി. പരമ്പരാഗത ഓയിൽ ഗ്യാസ് ഹോൾഡിംഗ് കമ്പനിയിൽ നിന്ന് നൂതനവും പുരോഗമനപരവുമായ കമ്പനിയായി കമ്പനി പരിണമിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാപ്‌കോ മോഡേണൈസേഷൻ പ്രോഗ്രാം (ബിഎംപി)…
കണ്ണൂർ: തോട്ടടയിൽ മിനി ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. മരിച്ചയാളുടെ തല വേർപെട്ടു.പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോയ ബസും, തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബസിൽ മുപ്പതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
സീഫ് പ്രോപ്പർട്ടീസിന്റെ പുതിയ അൽ ലിവാൻ സിനിമ ടൂറിസം മന്ത്രി ഫാതിമ ബിൻ ജാഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്തു
മനാമ: സീഫ് പ്രോപ്പർട്ടീസിന്റെ പുതിയ അൽ ലിവാൻ സിനിമ ടൂറിസം മന്ത്രി ഫാതിമ ബിൻ ജാഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്തു. സമീപകാലത്ത് സ്വകാര്യമേഖലയിൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, ഇത് വഴി ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി ഉദ്ഘാടനചടങ്ങിൽ വ്യക്തമാക്കി. https://youtu.be/CSJZdW2xWPo?t=83 സീഫ് പ്രോപ്പർട്ടീസിനു കീഴിലുള്ള ലിവാൻ സിനിമ വിനോദമേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നാൻ ഉദ്ദേശിക്കുന്നതായി കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. 1000 പേർക്ക് ഇരിക്കാൻ കഴിവുള്ള ഏഴ് മൾട്ടിപ്ലക്സ് സ്ക്രീനുകളാണ് ലിവാൻ സിനിമയിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയും ആഡംബര സൗകര്യങ്ങളും ഒരുക്കിയാണ് ഹമാലയിൽ സ്ഥിതി ചെയ്യുന്ന അൽ ലിവാൻ സിനിമ കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നത്. സുഖപ്രദമായ ഇരിപ്പിടങ്ങളും ഉയർന്ന നിലവാരമുള്ള ശബ്‌ദ, പ്രൊജക്ഷൻ സംവിധാനങ്ങളുമുള്ള അതിശയകരമായ സ്‌ക്രീനുകൾ ഇവിടെയുണ്ട്. ഇത് എല്ലാ പ്രായത്തിലുമുള്ള സിനിമാ പ്രേമികൾക്കും ആഴത്തിലുള്ളതും ആസ്വാദ്യകരവുമായ അനുഭവം നൽകുന്നു.
മനാമ: ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ “ഹെല്പ് & ഡ്രിങ്ക്” എന്ന കുടിവെള്ള ഭക്ഷണ വിതരണസേവന പ്രവർത്തനത്തിന് ജൂലൈ 14 ന് തുടക്കമാകും. ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിൻറെ പിന്തുണയോടെയാണ് സേവന പരിപാടി നടക്കുക. അർഹതപ്പെട്ട തൊഴിലാളികൾക്ക് കടുത്ത വേനലിൽ ദാഹജലം, പാനീയങ്ങൾ, പഴവർഗങ്ങൾ, പ്രാതൽ ഭക്ഷണങ്ങൾ എന്നിവ എത്തിച്ച് നൽകുകയാണ് ലക്‌ഷ്യം. https://youtu.be/CSJZdW2xWPo?t=235 “ബി.എം.ബി.എഫ് ഹെല്പ് & ഡ്രിങ്ക്” എന്ന പേരിൽ 2015 ൽ തുടക്കം കുറിച്ച സേവന പരിപാടി വിവിധ മന്ത്രാലയങ്ങളിലെയും സ്വദേശികളുടെയും വിദേശികളുടെയും ഇടയിൽ ഏറെ പ്രശംസ ഏറ്റുവാങ്ങി ഒമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്.
മനാമ: മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാം ആരോഗ്യത്തേക്കാള്‍ അനാരോഗ്യത്തെയാണ് നമുക്ക് സമ്മാനിക്കുന്നത്. അതിനാൽ ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ട ഒരു സമയമാണ് കടന്നു പോവുന്നത്. രോഗങ്ങള്‍ വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗങ്ങള്‍ വരാതെ സൂക്ഷിക്കുകയാണ്. ഇതിനായി കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയും, ഹമദ് ടൌൺ അൽഅമൽ ഹോസ്പിറ്റലും സഹകരിച്ചു പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്ത പരിശോധന കൂടാതെ ക്യാമ്പിൽ ഓർത്തോപീഡിക്, ഓർത്തോഡന്റിക്, ഒപ്താൽമോളജി എന്നെ വിഭാഗങ്ങളിലെ പരിശോധനയും ഒരുക്കിയിട്ടുണ്ട്. https://youtu.be/CSJZdW2xWPo?t=274 മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹോസ്പിറ്റലിന്റെ സ്പെഷ്യൽ ഡിസ്‌കൗണ്ട് കാർഡും കൂടാതെ ലബോറട്ടറി, റെഡിയോളജി മറ്റു സ്പെഷ്യലിസ്റ് ഡോക്ടർ കൺസൾട്ടേഷനുകൾക്കും പ്രെത്യേക ഡിസ്കൗണ്ടും ലഭ്യമാകുന്നതാണ്. 2023 ജൂലൈ 13,14,15 (വ്യാഴം, വെള്ളി, ശനി ) ദിവസങ്ങളിൽ രാവിലെ 7 മുതൽ 1 മണി വരെയും വൈകിട്ട് 5 മുതൽ 9 മണിവരെയും ഹമദ് ടൗൺ അൽഅമൽ ഹോസ്പിറ്റൽ വച്ച് നടക്കുന്ന ക്യാമ്പിന്റെ രെജിസ്ട്രേഷൻ…
മനാമ: ബഹ്‌റൈൻ പ്രതിഭ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് വേനൽത്തുമ്പികൾ 2023 ആരംഭിച്ചു. മാഹൂസിലുള്ള ‘ലോറൽസ് – സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷൻ’ ഹാളിൽ വച്ച് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്തു, ക്യാമ്പ് ഡയറക്ടർ മുസമ്മിൽ കുന്നുമ്മൽ, മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, പ്രതിഭ ഭാരവാഹികളായ പ്രദീപ് പതേരി, അഡ്വ: ജോയ് വെട്ടിയാടൻ, എൻകെ വീരമണി , അനഘ രാജീവൻ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ച ഉദ്‌ഘാടന ചടങ്ങിന് ബാലവേദി പ്രസിഡണ്ട് അഥീന പ്രദീപ് അദ്ധ്യക്ഷത വഹിച്ചു ക്യാമ്പ് സംഘാടകസമിതി കൺവീനർ ബിനു കരുണാകരൻ സ്വാഗതം ആശംസിച്ചു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ ഉദ്‌ഘാടനചടങ്ങിൽ പങ്കെടുത്തു. ശാസ്ത്ര ബോധത്തിൽ അധിഷ്ഠിതമായ ഒരു തലമുറയെ വളർത്തിയെടുക്കേണ്ടത്തിന്റെ ആവശ്യകത വർത്തമാന കാല സാഹചര്യത്തിൽ വളരെ പ്രസക്തമാണെന്നും കുട്ടികളിൽ ശാസ്ത്രാവബോധം, കലാ-സാഹിത്യ-ചിത്ര രചനാദികളിൽ താല്പര്യം, നേതൃപാടവം, പ്രസംഗ പാടവം, ജീവിത നൈപുണ്യങ്ങൾ, സാമൂഹിക അവബോധം, സഹവർത്തിത്വം, സാഹോദര്യം, കായിക…
