- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
Author: News Desk
കാസര്‍കോട്: ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്കറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ അസ്കര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു മരിച്ച മുര്‍സീനയുടെ കുടുംബത്തിന്റെ പരാതി. ഡിസംബര്‍ അഞ്ചിനാണ് സംഭവം. മുര്‍സീനയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിയില്‍ തൂങ്ങി നില്ക്കുന്ന നിലയിലാണ് മുര്‍സീനയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി. 2020ലായിരുന്നു അസ്കറുമായുള്ള മുര്‍സീനയുടെ വിവാഹം.രണ്ടു വയസുകാരിയായ മകളുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അസ്കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മുര്‍സീന പറഞ്ഞിരുന്നു. മകളുടെ മരണം വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും അതില്‍ അസ്വാഭാവികതയുണ്ടെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നല്കിയ പരാതിയില്‍ മുര്‍സീനയുടെ കുടുംബം ആരോപിച്ചിരുന്നു.
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 88 കാരന് പിടിയില്‍. വര്‍ക്കല സ്വദേശി വാസുദേവന്‍ ആണ് അറസ്റ്റിലായത്. നാലും ഏഴും വയസ്സായ പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അധ്യാപകര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതേത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് 88 കാരനെ അറസ്റ്റു ചെയ്തു. പ്രതി വാസുദേവന്‍ കെഎസ്ഇബി മുന്‍ ജീവനക്കാരനാണ്. പോക്സോ കേസ് ചുമത്തി ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
മനാമ: കൊല്ലം ഇടമുളക്കല്‍ സ്വദേശി പാര്‍വതി നിവാസില്‍ അനീഷ് അപ്പു (47) ഹൃദയാഘാതം മൂലം ബഹറൈനില്‍ മരിച്ചു. ബഹ്റൈനിൽ ഫ്ലെക്സി വിസയില്‍ ജോലി ചെയ്തു വരുകയായിരുന്നു . നേരത്തെ ബഹറൈനില്‍ ഉണ്ടായിരുന്ന കുടുംബം ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ ജയ്ത ധര്‍മരാജ്, പാര്‍വതി (8) , രോഹിത് (4) എന്നിവര്‍ മക്കളാണ്. ഭൗതിക ദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ICRF ന്റെ സഹായത്താല്‍ കെ.ടി. സലീമിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. അനീഷിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ഞങ്ങളെ കെണിയില്‍പ്പെടുത്താനൊന്നും ബിജെപിക്ക് പറ്റില്ല: നിലപാട് മുമ്പേ തന്നെ പറഞ്ഞിട്ടുണ്ടെന്നു വേണുഗോപാല്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയിലേക്കുള്ള ക്ഷണത്തില്‍, ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഞങ്ങളെ കെണിയില്‍പ്പെടുത്താനൊന്നും ബിജെപിക്ക് പറ്റില്ല. ഞങ്ങളുടെ നിലപാട് മുമ്പേ തന്നെ പറഞ്ഞിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അത് ക്ഷേത്രനിര്മ്മാണല്ലേ, അതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഇത്തരം കാര്യങ്ങളെ രാഷ്ട്രീയ പ്രചാരണ ആയുധമാക്കുന്നതിനോട് കോണ്‍ഗ്രസിന് ഒരു കാരണവശാലും യോജിപ്പില്ല. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞ കാര്യം കെപിസിസി പ്രസിഡന്റിനോട് ചോദിക്കണമെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ പാര്‍ട്ടി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരനും ശശി തരൂരും രംഗത്തെത്തി. കോണ്‍ഗ്രസ് എല്ലാ വിശ്വാസങ്ങളെയും ചേര്‍ത്തു പിടിച്ച പ്രസ്ഥാനമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അഭിപ്രായപ്പെട്ടു. രാമക്ഷേത്ര പ്രതിഷ്ഠാ…
കുസാറ്റ് ദുരന്തം: സംഘാടനത്തിൽ ഗുരുതര വീഴ്ച; പ്രിൻസിപ്പൽ ഉൾപ്പടെ ഏഴ് പേരിൽ നിന്ന് വിശദീകരണം തേടും
കൊച്ചി: കുസാറ്റ് കാമ്പസിലെ പരിപാടിക്കിടെ നാല് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന് കാരണം സംഘാടനത്തിലെ ഗുരുതര വീഴ്ചയെന്ന് അന്വേഷണ സമിതി റിപ്പോർട്ട്. തുടർന്ന് പ്രിൻസിപ്പലും അധ്യാപകരും വിദ്യാർഥികളും ജീവനക്കാരുമടക്കം ഏഴുപേരിൽനിന്നു വിശദീകരണം തേടാൻ സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനിച്ചു. കുസാറ്റ് ടെക്ഫെസ്റ്റ് പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നാലു പേരാണ് മരിച്ചത്. തുടർന്ന് കുസാറ്റ് സിൻഡിക്കേറ്റ് യോഗം മൂന്നംഗ ഉപ സമിതിയെ അന്വേഷണ സമിതിയായി നിയോഗിച്ചിരുന്നു. ഈ അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് സംഘാടനത്തിൽ വീഴ്ച പറ്റിയതായി കണ്ടെത്തിയത്. പരിപാടി സംബന്ധിച്ച വിവരങ്ങൾ പൊലീസിനെ അറിയിക്കുന്നതിൽ കാലതാമസമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതിരുന്നതും യഥാസമയം ആവശ്യമായ പൊലീസ് സേവനം തേടാതിരുന്നതും ഇക്കൂട്ടത്തിൽ പെടുന്നു. സർക്കാർ നിർദേശത്തിനു വിപരീതമായി സംഗീതനിശ നടത്തിയതും പണപ്പിരിവ് നടത്തിയതും തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങൾ അന്വേഷിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയില്‍ വേണമെന്നും അതിനായി നടപടി വേണമെന്നും സിന്റിക്കേറ്റ് യോഗത്തിൽ ആവശ്യം ഉയര്‍ന്നു. ദുരന്തം നടന്ന ഓഡിറ്റോറിയത്തെ കുറിച്ച് പഠിച്ച്…
മനാമ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അതിരറ്റ പ്രതീക്ഷകളുമായി 2024 പടികടന്നെത്തുമ്പോൾ, വരവേൽക്കാൻ വ്യത്യസ്ത പരിപാടികളൊരുക്കി കാത്തിരിക്കുകയാണ് ബഹ്റൈൻ. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അർധരാത്രിയിൽ ഏഴു ലാൻഡ്മാർക്കുകളിലാണ് തകർപ്പൻ ഫയർവർക്സ് ഒരുക്കിയിരിക്കുന്നത്. ബഹ്റൈൻ ഫോർട്ട്, വാട്ടർ ഗാർഡൻ സിറ്റി, ബഹ്റൈൻ ഹാർബർ, ബഹ്റൈൻ ബേ, ബഹ്റൈൻ നാഷനൽ മ്യൂസിയം, അൽ നജ്മ ക്ലബ്, മറാസി ബീച്ച് എന്നിവിടങ്ങളിൽ ഡിസംബർ 31ന് രാത്രി നടക്കുന്ന വെടിക്കെട്ട് ആയിരങ്ങളുടെ കണ്ണും മനസ്സും കുളിർപ്പിക്കും. ഇതിനുപുറമെ വാട്ടർ ഗാർഡൻ സിറ്റിയിലെ ഫെസ്റ്റിവൽ സിറ്റിയിൽ നയനാനന്ദകരമായ ലൈറ്റ്, ഡ്രോൺ ഷോകളും നടക്കും. ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നിരവധി ലൈവ് ഷോകളും ഇവിടെ നടക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലേക്ക് വൻ ജനപ്രവാഹമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വലിയ ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ നേരത്തേ യാത്ര പുറപ്പെടണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകുന്നു. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച്, ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കാനും ട്രാഫിക് ജീവനക്കാരുമായി സഹകരിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അഭ്യർഥിക്കുന്നു. നിരവധി ഹോട്ടലുകളിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംഗീത,…
തിരുവനന്തപുരം: ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ് ഉണ്ടാകും. നവംബറില്‍ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച പണം തിരിച്ചുപിടിക്കാനാണ് ജനുവരിയില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്. കെഎസ്ഇബി നേരിട്ട് 10 പൈസ സര്‍ചാര്‍ജ് ചുമത്തി ഉത്തരവിറങ്ങി. നേരത്തെ റെഗുലേറ്ററി കമ്മിഷന് 9 പൈസ അനുവദിച്ചിരുന്നു. ഈ രണ്ടു തുകയും ചേര്‍ത്താണ് 19 പൈസ. ഈ മാസവും 19 പൈസ ഈടാക്കിയിരുന്നു. പ്രതിമാസ ബില്ലിലും ദ്വൈമാസ ബില്ലിലും ഇതു ബാധകമാണ്.
നടനും ഡി.എം.കെ നേതാവുമായ വിജയകാന്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു നടനെന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയിലും മകച്ച പ്രകടനം കാഴ്ചവച്ച വിജയകാന്തിന്റെ വിടവ് നികത്താനാകില്ലെന്ന് പ്രധാമന്ത്രി പറയുന്നു. വിജയകാന്ത് ജിയുടെ വിയോഗത്തില്‍ അതിയായ ദുഖം തോന്നുന്നു. തമിഴ് സിനിമയിലെ ഇതിഹാസമായിരുന്നു അദ്ദേഹം. സിനിമയിലെ പ്രകടനം കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും ജനലക്ഷങ്ങളുടെ ഹൃദയങ്ങള്‍ അദ്ദേഹം കീഴടക്കി. രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയില്‍ ജനസേവനത്തിലും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിടവ് നികത്താനാകില്ല. വിജയകാന്ത് എന്റെ അടുത്ത സുഹൃത്തായിരുന്നു. ഈ അവസരത്തില്‍ വര്‍ഷങ്ങളായി അദ്ദഹത്തോടൊപ്പം പങ്കിട്ട ഓരോ നിമിഷവും ഞാന്‍ ഓര്‍ത്തെടുക്കുന്നു. ഈ സങ്കടം നിറഞ്ഞ വേളയില്‍ എന്റെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പവും ആരാധകര്‍ക്കൊപ്പവുമാണ്, ഓം ശാന്തി- പ്രധാനമന്ത്രി കുറിച്ചു.
കോലഞ്ചേരി: സംശയത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ചോറ്റാനിക്കര എരുവേലി പാണക്കാട്ട് വീട്ടില്‍ ഷൈജു (37) വിനെയാണ് ഭാര്യ ശാരി (36) യെ കൊലപ്പെടുത്തിയ കേസില്‍ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു എന്ന പരാതിയില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് 5.30-നും 6.30-നും ഇടയിലായിരുന്നു സംഭവം നടന്നത്. ശാരിയെ വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നാണ് ഷൈജു ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ ഡോക്ടറോടും പോലീസിനോടും ആദ്യം നല്കിയ മൊഴി. ശാരിയെ രക്ഷിക്കുന്നതിനു വേണ്ടി ആത്മഹത്യക്കുപയോഗിച്ച ഷാള്‍ മുറിച്ച് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെന്നും പറഞ്ഞു. മൊഴിയില്‍ സംശയം തോന്നിയതിനാല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്കുശേഷം…
ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ചെന്നൈ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് നവംബര്‍ 18-ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതോടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു. ആശുപത്രി വിട്ട അദ്ദേഹം ഒരാഴ്ച മുമ്പ് ചെന്നൈയില്‍ നടന്ന ഡിഎംഡികെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വിജയകാന്ത് പങ്കെടുത്തിരുന്നു. എണ്‍പതുകളിലെ ആക്ഷന്‍ താരമായിരുന്നു വിജയകാന്ത്. വിജയകാന്തിന്റെ നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകരന് വന്‍ ഹിറ്റായിരുന്നു. അമ്മന്‍ കോവില്‍ കിഴക്കാലേ, വൈദേഹി കാത്തിരുന്താല്, ചിന്ന ഗൌണ്ടര്‍, വല്ലരസു, ക്യാപ്റ്റന്‍ പ്രഭാകരന് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. 1980 കളില്‍ തമിഴ് ചലച്ചിത്രരംഗത്ത് കമലഹാസന് , രജനികാന്ത് എന്നിവര്‍ക്ക് ശേഷം ഒരു മുഖ്യധാര നായകനായിരുന്നു വിജയകാന്ത്.…