Author: News Desk

തൃശ്ശൂർ: കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. തൃശ്ശൂർ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോടാണ് സംഭവം നടന്നത്. റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തു. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബർ എസ്റ്റേറ്റ്.വനം വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ അസ്ഥികൂടം പരിശോധനയിൽ കണ്ടെത്തി. രണ്ടര മാസത്തെ പഴക്കമാണ് തുടക്കത്തിൽ സംശയിച്ചതെങ്കിലും ആനയുടെ ജഡത്തിന് 20 ദിവസത്തെ പഴക്കമേയുള്ളൂവെന്ന് പിന്നീട് കണ്ടെത്തി. വേഗം അഴുകിപ്പോകാൻ എന്തെങ്കിലും രാസപദാർത്ഥം കലർത്തിയോ എന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇക്കാര്യം അടക്കം പരിശോധിക്കേണ്ടതുണ്ട്.സ്ഥലമുടമ റോയ് ഒളിവിലാണെന്നാണ് വിവരം. ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതാണോയെന്ന് സംശയം ഉയർന്നിരുന്നു. പ്രാഥമിക പരിശോധനയിൽ ആന ചരിഞ്ഞത് വെടിയേറ്റിട്ടല്ലെന്നാണ് നിഗമനം. 15 വയസ് മാത്രം പ്രായമുള്ളതാണ് ആനയെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്റെ സംശയം. റോയിയെ…

Read More

തിരുവനന്തപുരം.ജൂലൈ മാസം പകുതിയായിട്ടും ശമ്പളം വിതരണം ചെയ്യാന്‍ കഴിയാത്തതില്‍ പ്രതികരണവുമായി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ രംഗത്ത്.ചില ഉദ്യോഗസ്ഥർ മുൻഗണന നൽകാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാൻ കാരണം .ധനവകുപ്പ് 30 കോടി തന്നാലും പ്രശ്നം പരിഹരിക്കാൻ കഴിയില്ല .പകുതി ശമ്പളം കൊടുക്കാൻ 39 കോടി വേണം.ബാക്കിക്ക് എന്തു ചെയ്യണമെന്ന് അറിയില്ല.: ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണ്.കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധ്യ പ്പെടുത്തും.ഒന്നും ഒളിക്കാനില്ല.ഓൺ ലൈൻ വഴി ഹാജരാരാകാനാണ് കോടതി ആവശ്യപ്പെട്ടത്.തന്‍റെ വീട്ടിലേക്ക് മാർച്ച് നടത്താൻ പ്രമുഖ യൂണിയനുകൾ തീരുമാനിച്ചിട്ടില്ല ഡീസൽ മോഷ്ടിക്കുന്നവര്‍ക്കും കളളത്തരം കാണിക്കുവർക്കുമാണ് എംഡി ഒരു പ്രശ്മനമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.ഈമാസം 20നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. സർക്കാർ ധനസഹായമായ 30 കോടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം…

Read More

മ​നാ​മ: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്​ ഐ.​എ​സ്.​ഒ 26000 സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ചു. മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ഐ.​എ​സ്.​ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ റോ​യ​ൽ സെ​ർ​​ട്ടെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ര​ജി​സ്​​ട്രാ​ർ ക​മ്പ​നി ഡ​യ​റ​ക്​​ട​ർ ഖ​റം ബാ​ബ​റി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. മ​നു​ഷ്യാ​വ​കാ​ശ ​മേ​ഖ​ല​യി​ലെ മി​ക​വി​നാ​ണ്​ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ അ​ഭി​മാ​നി​ക്കാ​ൻ ക​ഴി​യു​ന്ന നേ​ട്ട​മാ​ണി​തെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ഐ.​എ​സ്.​ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാങ്ങി

Read More

ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. വീടും ഭാഗികമായി കത്തി. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. നമ്പുകണ്ടത്തിൽ സുരേന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു. ഇദ്ദേഹത്തിന്റെ മകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്.കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രൻ. ഭാര്യ നേരത്തേ മരിച്ച് പോയിരുന്നു. രണ്ട് പെൺമക്കളും അമ്മയുടെ ബന്ധുക്കൾക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരിൽ മൂത്ത മകളാണ് സൂര്യ. ഇന്ന് രാവിലെ കഞ്ഞിക്കുഴിയിൽ അയൽവാസികളാണ് സുരേന്ദ്രന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.

Read More

കണ്ണൂർ: കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോർട്ടിലെ ബാറിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. ചിറക്കൽ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോൻ മുസ്തഫയുടെ മകൻ റിയാസ് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന ജിം നിസാം ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാളെ പിടികൂടാനായിട്ടില്ല.വാക്കുതർക്കത്തിനിടെ റിയാസിന് കത്തികൊണ്ടു വയറ്റിൽ ആഴത്തിലുളള കുത്തേൽക്കുകയായിരുന്നു. ബാർ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം പോലിസ് സ്ഥലത്തെത്തി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന റിയാസ് ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വളപട്ടണം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

Read More

കൽപ്പറ്റ: വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പുത്തൂർവയൽ താഴംപറമ്പിൽ ജോണിയെ (50) ആണ് സസ്പെൻഡ് ചെയ്തത്. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് അന്വേഷണം നടത്തി സസ്പെന്റ് ചെയ്തത്. നാലു വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. മേപ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ കായിക അധ്യാപകനായിരുന്നു ജോണി. അധ്യാപകന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സ്‌ക്കൂള്‍ വിട്ടതിന് ശേഷം നേരിട്ട് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്‌പെക്ടറെ കണ്ട് പരാതി പറയുകയായിരുന്നു. 4 വിദ്യാര്‍ത്ഥികളാണ് കായിക അധ്യാപകനെതിരെ ആദ്യഘട്ടത്തില്‍ പരാതിയുമായി രംഗത്ത് വന്നത്. വിദ്യാര്‍ഥികളില്‍ കാര്യങ്ങള്‍ മനസിലാക്കിയ പൊലീസ് തൊട്ടടുത്ത ദിവസം തന്നെ ജോണിയെ കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അവ പരിശോധിക്കുന്നതിനായി സ്‌കൂളില്‍ കൗണ്‍സിലിംഗ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടുമെന്നും…

Read More

പാലക്കാട് : ലഹരി മരുന്ന് കടത്ത് തടയാനായി എക്സൈസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കൊണ്ടുവന്ന 30 ലക്ഷം രൂപ പിടിച്ചു. കുഴൽപ്പണം കടത്തിയ കേസിൽ മഹാരാഷ്ട്രാ സ്വദേശിയെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്ന 30 ലക്ഷമാണ് വാളയാറിൽ എക്സൈസ് പിടികൂടിയത്. ലഹരി കടത്ത് കണ്ടെത്താനായിരുന്നു വാളയാർ ചെക്ക്പോസ്റ്റിൽ എക്സൈസിന്റെ പരിശോധന. ഇതിനിടയിൽ കോയമ്പത്തൂരിൽ നിന്നും വന്ന ബസിലുള്ളവരേയും പരിശോധിച്ചു. കോയമ്പത്തൂരിൽ നിന്നും ബസിൽ യാത്ര ചെയ്ത മഹാരാഷ്ട്രാ സ്വദേശി ശിവാജിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ന്യൂസ്പ്പേപ്പറിൽ പൊതിഞ്ഞ് 30 ലക്ഷം രൂപ കണ്ടെത്തിയത്. ഉറവിടം തെളിയിക്കുന്ന യാതൊരു രേഖയും ശിവാജിയുടെ കയ്യിലുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിൽ കുഴൽ പണമാണെന്നും. പണം എറണാകുളത്തെത്തിച്ചാൽ25,000 രൂപ ലഭിക്കുമെന്നും ശിവാജി സമ്മതിച്ചു. ഇയാളെ വാളയാർ പൊലീസിന് കൈമാറി.

Read More

കോഴിക്കോട്∙ വീസ തട്ടിപ്പുകേസിൽ കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയായ തായത്ത് അലി (56)യെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ബേപ്പൂർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 80,000രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരായ പരാതി. സെക്യുരിറ്റി ജീവനക്കാരനു പ്രതി നൽകിയത് വ്യാജവീസയും വിമാന ടിക്കറ്റും ആയിരുന്നു. ഗൾഫിൽ പോകേണ്ട തീയതിയുടെ തലേന്ന് ട്രാവൽ ഏജൻസിയിൽ ടിക്കറ്റ് പരിശോധിക്കാനെത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്നു മനസ്സിലായത്. വീസതട്ടിപ്പു കേസിൽ തായത്തലിക്കെതിരെ ബേപ്പൂർ സ്വദേശികളായ രണ്ടു യുവാക്കളുടെ പരാതിയും ലഭിച്ചിട്ടുണ്ട്. ഫറോക്കിലും നിലമ്പൂരിലും ഉൾപ്പെടെ മുപ്പതിലധികം കേസുകൾ ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്.വിദേശത്തും നാട്ടിലുമുള്ള വ്യക്തിബന്ധം ഉപയോഗപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തുന്നത്. കുറച്ചുകാലം കാസർകോട് താമസിച്ചിരുന്ന ഇയാള്‍ ഇപ്പോൾ കോഴിക്കോട് മീഞ്ചന്തയിലാണു താമസം. ഓൾ കേരള ഹജ്ജ് വെൽഫെയർ കമ്മിറ്റി സംസ്ഥാന അധ്യക്ഷൻ എന്നു പരിചയപ്പെടുത്തിയാണ് പ്രതി തട്ടിപ്പു നടത്തുന്നത്. മാന്യമായ പെരുമാറ്റത്തിലൂടെ ആളുകളെ കയ്യിലെടുക്കാനും ഇയാൾ സമർഥനാണ്.…

Read More

പാട്ന: ബിഹാറിൽ ബിജെപിയുടെ നിയമസഭാ മാർച്ചിനെതിരെ ലാത്തിച്ചാർജ്. മുതിർന്ന നേതാക്കളടക്കം അണിനിരന്ന മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയിൽ വിജയ് കുമാർ സിംഗ് എന്ന ബിജെപി നേതാവ് കൊല്ലപ്പെട്ടതായാണ് വിവരം. ലാത്തിച്ചാർജിൽ പരിക്കേറ്റ് വിജയ് കുമാർ സിംഗിനെ പാട്ന മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിതീഷ് കുമാർ സർക്കാരിന്റെ അദ്ധ്യാപക നിയമന നയത്തിനെതിരെ ബിജെപി സംഘടിപ്പിച്ച മാർച്ചാണ് കനത്ത സംഘർഷത്തിലേയ്ക്കെത്തിച്ചേർന്നത്. പൊലീസിന്റെ ലാത്തിച്ചാർജിൽ അത്യാഹിതമുണ്ടായതായി ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണ് അറിയിച്ചത്. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടത് എന്ന ആരോപണം ജില്ലാ ഭരണകൂടം തള്ളി. റോഡരുകിൽ ബോധരഹിതനായി കിടന്ന വിജയ് കുമാർ സിംഗിനെ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് മരണം സംഭവിക്കുകയായിരുന്നുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

Read More

ചണ്ഡീഗഢ്: ഹരിയാനയിലെ ഗുല മണ്ഡലത്തിലെ ഭട്യ ഗ്രാമത്തിൽ പ്രളയ സാഹചര്യം വിലയിരുത്താനെത്തിയ എം എൽ എയുടെ മുഖത്തടിച്ച് സ്‌ത്രീ. ജനനായക് ജനതാ പാർട്ടി (ജെ ജെ പി) എം എൽ എ ഈശ്വർ സിംഗിനാണ് ഇന്നലെ അടികിട്ടിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. https://youtube.com/shorts/JVIuIJxDTeM ഭാട്ടി ഗ്രാമത്തിലെ ഗാഗർ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് ഈ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത്. തുടർന്ന് ഇവിടെയെത്തിയ എം എൽ എയെ കണ്ട് പ്രകോപിതയായ സ്‌ത്രീ ഇപ്പോൾ എന്തിനാണ് വന്നതെന്ന് ചോദിച്ച് മുഖത്തടിക്കുകയായിരുന്നു. കൂടാതെ അവിടെയുണ്ടായിരുന്ന ജനങ്ങൾ എം എൽ എയെ ആക്രമിക്കാനും ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച പാെലീസിനെയും വീഡിയോയിൽ കാണാം. അണക്കെട്ട് പൊട്ടിയതിനെത്തുടർന്നാണ് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത് എന്നാൽ എം എൽ എ ശ്രമിച്ചിരുന്നെങ്കിൽ അണക്കെട്ട് തകരില്ലായിരുന്നുവെന്ന് സ്‌ത്രീ പറഞ്ഞു. അവിടെയുള്ളവരോട് കനത്ത മഴയെതുടർന്നാണ് വെള്ളം കയറി അണക്കെട്ട് പൊട്ടിയതെന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സിംഗ് വ്യക്തമാക്കി. മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും എം എൽ…

Read More