- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
കൊച്ചി : നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ചെത്തിയ 17 വയസുകാരന്‍ പോലീസിന്റെ പിടിയിലായതോടെ സഹോദരൻ കുടുങ്ങി. അനിയൻ ചെയ്തതിനെല്ലാം കോടതി ശിക്ഷിച്ചത് ചേട്ടനെയാണ്. ഇതോടെ ബൈക്കുടമയായ സഹോദരന് കോടതി 34,000 രൂപ പിഴ ചുമത്തി. ആലുവ സ്വദേശിക്കാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കെ.വി നൈന ശിക്ഷ വിധിച്ചത്.17 വയസ് മാത്രം പ്രായമുള്ള അനിയന് വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപയും, പിന്‍വശം കാണാനുള്ള ഗ്ലാസും ഇന്റിക്കേറ്ററും ഇല്ലാത്തതിന് 500 രൂപ വീതവും അനുബന്ധ സുരക്ഷാ ഉപകരണങ്ങള്‍ ഇളക്കി മാറ്റിയതിന് 1000 രൂപയുമാണ് പിഴ. കോടതി പിരിയുന്നത് വരെ വെറും തടവിനും വാഹന ഉടമയെ ശിക്ഷിച്ചു.പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ വാഹന ഉമയ്‌ക്കെതിരെ കടുത്ത ശിക്ഷ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് മിക്കപ്പോഴും ഓർമ്മപ്പെടുത്താറുള്ളതാണ്. എന്നിട്ടും ചിലരൊന്നും പാഠം പഠിക്കുന്നില്ല. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹന ഉടമയുടെ ഡ്രൈവിങ്…
തൃശൂർ: മുള്ളൂർക്കരയ്ക്കടുത്ത് വാഴക്കോട്ടെ റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആനയുടെ കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടെന്നാണ് സൂചന. ആനക്കൊമ്പുമായി പിടിയിലായ അഖിലാണ് ഇക്കാര്യം വനംവകുപ്പിനോട് പറഞ്ഞത്.രണ്ട് പ്രതികളുടെ പേരുകൾ അഖിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ അറിയില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ അഖിലിന് നേരിട്ട് പങ്കുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ റബർ തോട്ടമുടമ മണിയഞ്ചിറ റോയിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് വനംവകുപ്പ്.വാഴക്കാട് പ്‌ളാഴിയിൽ സംസ്ഥാന പാതയോരത്തെ റബർ തോട്ടത്തിൽ നിന്ന് കഴിഞ്ഞദിവസമാണ് കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ജഡത്തിന് 20 ദിവസത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു. ആനയുടെ ജഡം കുഴിച്ചുമൂടാൻ കുഴിയെടുത്ത ജെ.സി.ബി ഉടമ മുള്ളൂർക്കര സ്വദേശി വാഴക്കോട് പാമ്പിൻ കാവിൽ സുന്ദരൻ, ഡ്രൈവർ സുമോദ് എന്നിവരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.റബർ തോട്ടത്തിൽ നേരത്തെയുണ്ടായിരുന്ന കുഴി ജെ.സി.ബി ഉപയോഗിച്ച് വലുതാക്കി അതിലാണ് ആനയുടെ ജഡം മണ്ണും പ്‌ളാസ്റ്റിക്കും ചാണകവും പാഴ് വസ്തുക്കളുമുപയോഗിച്ച് മൂടിയത്. ജഡം…
പൊലീസുകാരന്റെ മകളുടെ മരണത്തിന് കാരണം ലഹരി മാഫിയ എന്ന് സംശയം പരിശോധനയിൽ ലഹരി ഗുളികയുടെ സാന്നിദ്ധ്യം
തിരുവനന്തപുരം: തലസ്ഥാനത്തെ പൊലീസ് ക്വാർട്ടേഴ്‌സിൽ പൊലീസുകാരന്റെ 13കാരിയായ ഏക മകൾ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചതിനു പിന്നിൽ ലഹരി മാഫിയയാണെന്ന സംശയമുന്നയിച്ച് രക്ഷകർത്താക്കൾ. സ്‌കൂൾ പരിസരത്ത് ലഹരി സംഘങ്ങൾ സജീവമാണെന്ന് മുമ്പും പല കുട്ടികളുടെയും രക്ഷകർത്താക്കൾ പരാതി ഉന്നയിച്ചിരുന്നെങ്കിലും അധികൃതർ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് ഇവർ പറയുന്നത്.തലസ്ഥാനത്തെ വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഇടപാടുകളുടെ ഞെട്ടിക്കുന്ന കഥകൾ മുമ്പും പുറത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വെളിച്ചത്തുവരുമ്പോഴും സ്‌കൂളുകളുടെ സൽപ്പേര് നഷ്ടപ്പെടാതിരിക്കാൻ ഇതൊക്കെ രഹസ്യമാക്കി വയ്ക്കുന്നതാണ് മാഫിയകൾക്ക് സഹായകമാകുന്നതെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. പീഡനത്തിനിരയായി പെൺകുട്ടി മരിച്ചതിനു പിന്നിൽ ലഹരി സംഘമല്ലെന്ന് തറപ്പിച്ചുപറയാൻ അന്വേഷണസംഘത്തിനും കഴിയുന്നില്ല. എന്നാൽ ഈ വഴിയിലേക്ക് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തയ്യാറാകാത്തതെന്തെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.പെൺകുട്ടിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിൽ ലഹരി ഗുളികയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ലഹരിമാഫിയ വഴി കുട്ടിക്ക് നൽകിയതാണോ, അതോ കുട്ടിക്ക് ആശുപത്രിയിൽ നിന്ന് നൽകിയ മരുന്നിന്റെ അവശിഷ്ടമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
വിഴിഞ്ഞം: ‘ അച്ഛൻ വിളിച്ചിട്ട് അനങ്ങുന്നില്ല… ഓടി വരണം ‘- കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ട അർജുൻ കാർത്തിക് ബന്ധുക്കളോട് പറഞ്ഞ വാക്കുകളാണിത്. വല്ലപ്പോഴും പിതാവ് വിറ്റാമിൻ ഗുളികകൾ വാങ്ങി നൽകാറുള്ളതിനാൽ സംശയമൊന്നും തോന്നിയില്ല.ഗുളികയിൽ വിഷം നിറച്ചിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഛർദ്ദിൽ തോന്നി എണീറ്റ അർജുൻ കാണുന്നത് ഛർദ്ദിച്ച് അവശയായ അമ്മയെയും അച്ഛന്റെയും ചേച്ചിയുടെയും ചേതനയറ്റ് തണുത്ത് മരവിച്ച ശരീരങ്ങളാണ്.കൂടപ്പിറപ്പിന്റെയും അച്ഛന്റെയും അന്ത്യ കർമ്മങ്ങൾക്കായി ആശുപത്രിയിൽ നിന്ന് അർജുനെ വീട്ടിലെത്തിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കണ്ടതോടെ അമ്മൂമ്മ കന്യമ്മാളിനെ കെട്ടിപ്പിടിച്ച് വാവിട്ടുകരഞ്ഞ അർജുനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും വിഷമിച്ചു. മരുമകന്റെയും പേരക്കുട്ടിയുടെയും മരണത്തിൽ കന്യമ്മാൾ വിറങ്ങലിച്ചുപോയി. സ്നേഹത്തോടെ സംസാരിച്ച് ഉറങ്ങാൻ പോയവരിൽ രണ്ടുപേർ ഇനിയില്ലെന്ന ഞെട്ടലിൽ നിന്ന് ആ വൃദ്ധ ഇനിയും മോചിതയായിട്ടില്ല.പരമ്പരാഗതമായി സ്വർണപ്പണി ചെയ്യുന്ന ശിവരാജന് വീട് വച്ചതിലും സ്വർണക്കട ആരംഭിച്ചതിലുമായി 50 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. വണ്ടിത്തടത്ത് ജുവലറി തുടങ്ങി സ്വർണം…
പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം’; കോഴിക്കോട്ടെ സെമിനാറിൽ ഇ പി ജയരാജൻ പങ്കെടുക്കാത്തതിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായി കോഴിക്കോട് സി പി എം നടത്തുന്ന സെമിനാറിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കാത്തതിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സി പി എം ജനറൽ സെക്രട്ടറിയാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളും പി ബി അംഗങ്ങളും പങ്കെടുക്കണമെന്നും കൺവീനറെ ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.’ഈ സെമിനാർ ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന ആദ്യ പരിപാടിയാണ്. ഇത് ഇടതുമുന്നണിയുടെ പരിപാടിയല്ല. ജയരാജന്റെ പേര് നോട്ടീസിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇനിയും സെമിനാറുകളും പരിപാടികളും എല്ലാ ജില്ലകളിലും സി പി എം സംഘടിപ്പിക്കും അവിടെ ഇ പി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണം’ എം വി ഗോവിന്ദൻ പറഞ്ഞു.ഏകീകൃത സിവിൽ കോഡിനെതിരായ സെമിനാർ മതത്തിന്റെ ഭാഗമായിട്ടല്ലെന്നും…
മനാമ: സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളുമായി അനുദിനം മുന്നോട്ട് കുതിക്കുന്ന തണലിന്റെ പ്രവർത്തനങ്ങളിൽ പ്രവാസികൾ നൽകുന്ന പങ്ക് തികച്ചും ശ്ലാഘനീയമാണെന്ന് തണൽ ജനറൽ സെക്രട്ടറി നാസർ പറഞ്ഞു. എടച്ചേരി തണൽ വീട് സന്ദർശിക്കുന്ന തണൽ – ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളുമായി വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.അനുദിനം മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിൽ തണൽ പോലുള്ള സന്നദ്ധ സംഘടനകളുടെ ഇടപെടലുകളാണ് പ്രയാസപ്പെടുന്നവർക്ക് അല്പമെങ്കിലും ആശ്വാസമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തണൽ ബഹ്‌റൈൻ ചാപ്റ്റർ സർവ്വ പിന്തുണയും നൽകുമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകി. റഷീദ് മാഹി, ഷെബീർ മാഹി, ലത്തീഫ് കൊയിലാണ്ടി, ഇല്ല്യാസ് തരുവണ, ബഷീർ ഉസ്മാൻ, ഷാജഹാൻ, ജനകീയ കമ്മിറ്റി പ്രസിഡണ്ട് പ്രദീപൻ, സെക്രട്ടറി ശ്രീധരൻ മാസ്റ്റർ, ഡോ. ഷനാസ് എന്നിവർ സന്നിഹിതരായിരുന്നു.
കൊച്ചി: വിവിധ കേസുകളിലെ അറസ്റ്റ് ഭീഷണിയെ തുടർന്ന് ഓൺലൈൻ ചാനൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ നോട്ടീസ് നൽകി വിശദീകരണം കേൾക്കാതെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഭീഷണി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹർജി.തനിക്കെതിരെ 107ഓളം എഫ്ഐആർ തന്റെ പക്കലുണ്ടെന്ന് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാഷ്ട്രീയ സ്വാധീനപുയോഗിച്ച് ഈ കേസുകൾളിൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഷാജൻ സ്കറിയ ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ ഡിജിപിക്ക് നിർദേശം നൽകണമെന്നും സുപ്രീം കോടതി വിധി അട്ടിമറിച്ച് അറസ്റ്റ് നടത്താൻ ഭരണകക്ഷി എംഎൽഎ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ എവിടെയൊക്കെ കേസ് എടുക്കുന്നു എന്ന് അറിയില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എസ്.സി-എസ്ടി പരാതിയിൽ സുപ്രീം കോടതി അറസ്റ്റ് തടഞ്ഞതിനാൽ തന്നെ കൂടുതൽ കേസിൽപ്പെടുത്താൻ ഗൂഢാലോചനയുണ്ടെന്നും ഹർജിയിലാരോപിച്ചു. കഴിഞ്ഞയാഴ്ചയാണ് മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന…
മനാമ:ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം (ബി എം ബി എഫ്) ബി കെ എസ് എഫു മായി സഹകരിച്ച് നടത്തുന്ന ഹെല്പ് ആന്റ് ഡ്രിങ്ക് 2023 (സീസൺ 9) ന് ഇന്ന് മനാമയിലെ അവന്യുസ് കൺസ്ട്രക്ഷൻ സൈറ്റിൽ സമാരംഭം കുറിച്ചു. കടുത്ത വേനലിൽ പുറത്ത് ജോലിചെയ്യുന്ന നിർമ്മാണ തൊഴിലാളികൾക്ക് തണുപ്പിച്ച ദാഹജലവും പഴവർഗങ്ങളും ലഘുഭക്ഷണങ്ങളും സൗജന്യമായി ജോലിസ്ഥലത്ത് എത്തിച്ചു നൽകുന്ന ജീവകാരുണ്യ പദ്ധതി കഴിഞ്ഞ എട്ട് വർഷകാലമായി തുടർന്നു വരുന്നു. ബി എം ബി എഫ് ബഹ്‌റൈനിൽ തുടങ്ങിവെച്ച ഈ പ്രവർത്തി പിന്നീട് മറ്റു പല സംഘടനകൾക്കും മാതൃകയായി.കഠിന ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായി നൽകി വരുന്ന ഒമ്പതാം വർഷത്തെ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിംങ്ക് 2023 ലെ സേവന തുടക്കം പ്രമുഖ സാമൂഹ്യസേവന പ്രവർത്തകനും ഫോറം ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി ഉൽഘാടനം നടത്തുകയും ബി എം ബി എഫ് – നേതൃനിരയിലെ അംഗങ്ങളായ അൻവർ…
ഷാജന് സ്‌കറിയയ്‌ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് പി.വി അന്‍വര്‍
മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പരാതി നല്‍കും. ഷാജന്‍ സ്‌കറിയയോട് വ്യക്തി വൈരാഗ്യമില്ല. മോശം മാധ്യമപ്രവര്‍ത്തനത്തെയാണ് എതിര്‍ത്തതെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ള പുതിയ പരാതി വലിയ ഗൗരവമുള്ളതാണ്. കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തി. ചോര്‍ത്തിയത് മാത്രമല്ല അത് യൂ ട്യൂബില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസിന്റെ നീക്കങ്ങള്‍ ഒക്കെ ഷാജന്‍ ചോര്‍ത്തിയെടുക്കുന്നു. അത് കൊണ്ടാണ് പൊലീസ് മുങ്ങി തപ്പിയിട്ടും ഷാജനെ കണ്ടെത്താന്‍ കഴിയാത്തത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും പരാതി നല്‍കും. സുപ്രിം കോടതി വിധിയില്‍ അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ഷാജന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും ആക്ഷേപവുമായി രംഗത്തെത്തി. ഷാജന്‍ സ്‌കറിയയോട് വ്യക്തി വൈരാഗ്യമില്ല. സാമൂഹ്യ വിരോധം മാത്രമാണുള്ളത്. മോശം മാധ്യമ പ്രവര്‍ത്തനത്തിന്റെ ഹെഡ് ഓഫീസാണ് ഷാജന്‍ സ്‌കറിയ. ഷാജനെ പിന്തുടര്‍ന്നാണ്…
ശ്രീഹരിക്കോട്ട∙ രാജ്യത്തിന്റെ അഭിമാനമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം. നേരത്തെ അറിയിച്ചതു പോലെ 2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 –എം4 റോക്കറ്റ് കുതിച്ചുയർന്നു.ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 –എം4 റോക്കറ്റ്.
