- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ. നരഹത്യക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നരഹത്യക്കുറ്റം ചുമത്താൻ തെളിവില്ലെന് അപ്പീലിൽ പറയുന്നു. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ചുകൊണ്ടായിരുന്നു നേരത്തെ ഹൈക്കോടതിയിൽ നിന്ന് ഇത്തരത്തിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഉത്തരവ് ഉണ്ടായത്. ഈ വിധിക്കെതിരെയാണ് ഇപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരെ നരഹത്യക്കുറ്റം നിലനിൽക്കില്ല എന്നാണ് ശ്രീറാം വെങ്കിട്ടരാമൻ അപ്പീലില്‍ പറയുന്നത്. നരഹത്യാക്കുറ്റം ചുമത്താനുള്ള തെളിവുകളില്ല. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്നുമായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ പറയുന്നത്. മാത്രമല്ല,. ഇതൊരു സാധാരണ മോട്ടോർ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാം വാദിക്കുന്നത്. കൂടാതെ തനിക്കെതിരെയുള്ള കേസിന് പിന്നിൽ വലിയ രീതിയിലുള്ള മാധ്യമസമ്മർദ്ദമുണ്ടെന്നും തെളിവുകളില്ലാതെയാണ് തനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താം എന്നുള്ള ഹൈക്കോടതിയുടെ വിധി എന്നുള്ള കാര്യമാണ് സുപ്രീം കോടതിയെ അപ്പീലിൽ ശ്രീറാം വെങ്കിട്ടരാമൻ വ്യക്തമാക്കിയിരിക്കുന്നത്. 2019…
പീരുമേട്: പാമ്പനാർ കൊടുവ കർണ്ണം തേയില തോട്ടത്തിൽ ക്രിക്കറ്റ് ബാറ്റിനു അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഇരുപതുകാരൻ പൊലീസ് പിടിയിലായി. കൊടുവാക്കരണം എസ്റ്റേറ്റിലെ ജെറിൻ രാജിനെയാണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്.ജെറിന്റെ ബന്ധു കൂടിയായ എസ്റ്റേറ്റിലെ തന്നെ ജയപാലിന്റെ മകൻ ജസ്റ്റിൻ (38) ആണ് മരിച്ചത്. കഴിഞ്ഞ 10 ന് വൈകുന്നേരം കൊടുവാക്കരണത്തെ റോഡിലൂടെ നടന്നു പോയ ജസ്റ്റിന്റെ ദേഹത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്നവർ അടിച്ച ബോൾ വീണതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്.വാക്കുതർക്കത്തിനിടെ തന്നെ ജസ്റ്റിൻ അടിച്ചപ്പോൾ ബാറ്റിനു തിരികെ അടിച്ചതാണെന്നാണ് ജെറിൻ പൊലീസിൽ മൊഴിനൽകിയിരിക്കുന്നത്.
ആലപ്പുഴ: അനിയനെ കുത്തി പരിക്കേൽപ്പിച്ച ശേഷം മൂത്ത സഹോദരൻ തൂങ്ങി മരിച്ച നിലയിൽ. മാവേലിക്കരയിൽ ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്. മാവേലിക്കര കല്ലുമല പുതുച്ചിറ ചിത്രേഷിനെ (42) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുത്തേറ്റ സഹോദരൻ വിനേഷിനെ (38) പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനേഷ് ചികിത്സയിലാണ്.
തൃശൂര്‍: മള്ളൂർക്കരയിൽ റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളിലൊരാൾ പിടിയിൽ. പട്ടിമറ്റം സ്വദേശി വിനയനാണ് പിടിയിലായത്. ആനക്കൊമ്പ് വിൽക്കാൻ കൊണ്ടു പോയ അഖിലിന്റ സംഘത്തിലെ അംഗമാണ് വിനയൻ. അഖിലിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു വനം വകുപ്പ് കോടതിയിൽ വ്യക്തമാക്കി. പിന്നാലെയാണ് അഖിലിനു ശേഷം മറ്റൊരാൾ കൂടി കസ്റ്റഡിയിലായത്. ജൂൺ 16നാണ് വിനയനുൾപ്പെട്ട സംഘം അനക്കൊമ്പ് വിൽക്കാൻ ശ്രമിച്ചത്. ജൂൺ 15നു ആനയെ കൊന്നു കുഴിച്ചു മൂടുന്നതിനിടെ ഒന്നാം പ്രതി വാഴക്കോട് റോയ് അറിയാതെ ആനക്കൊമ്പ് മുറിച്ചെടുത്തു റബർ തോട്ടത്തിൽ ഒളിപ്പിച്ചു വച്ചിരുന്നു. പിറ്റേ ദിവസം അഖിലിനൊപ്പമെത്തി വിനയൻ കൊമ്പ് കാറിൽ കയറ്റി കൊണ്ടു പോയി. ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയ് എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. റോയ് ഒളിവിലാണെന്നു മച്ചാട് റേഞ്ച് ഓഫീസര്‍ അറിയിച്ചിരുന്നു. റോയിയുടെ പറമ്പില്‍ ആനയുടെ ജഡം കുഴിച്ചുമൂടി എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് സ്ഥലത്തെത്തി…
ശബരിമല: കര്‍ക്കടകമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് തുറന്നത്.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തൻ തന്ത്രിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം മേല്‍ശാന്തി ഗണപതി,നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരുകയായിരുന്നു. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരരും കണ്ഠരര് ബ്രഹ്മദത്തനും മേൽശാന്തിയും അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേല്‍ശാന്തി വി.ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. കര്‍ക്കടകം ഒന്നായ ജൂലൈ 17ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും.ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം.തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും.7.30 ന് ഉഷപൂജ.12.30 ന് ഉച്ചപൂജ.ജൂലൈ 17 മുതല്‍ 21 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ,25കലശാഭിഷേകം,കളഭാഭിഷേകം,പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കുന്ന തിരുനട…
മനാമ: അവധിക്കാല ദിനങ്ങൾ എങ്ങിനെ പ്രയോജനപ്രദമാക്കാം എന്നതിന്റെ ഭാഗമായി റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന സമ്മർ ക്രാഷ് കോഴ്സിന് തുടക്കമായി. റയ്യാൻ സ്റ്റഡി സെന്ററിൽ നടന്ന ഉൽഘാടന പരിപാടികൾ മുഹമ്മദ് ബിൻ രിസാലിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. അബ്ദു ലത്വീഫ് സി.എം. സ്വാഗതം ആശംസിച്ച ചടങ്ങിൽ സെന്റർ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പുന്നോൽ അദ്ധ്യക്ഷത വഹിച്ചു. കോഴ്സിന്റെ ഉൽഘാടനം സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖ് നിർവഹിച്ചു. https://youtu.be/mBxYSQJ7vwc?t=266 പഠിതാക്കളുടെ സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ട് കൊണ്ട് നടത്തുന്ന ഇത്തരം പരിപാടികൾ വിജ്ഞാനപ്രദവും രസകരവുമായ ഒരു വേനൽക്കാലം അവർക്ക് നൽകു മാറാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അദ്ധ്യാപകരുൾപ്പെടെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സേവനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രസയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രിൻസിപ്പൽ അബ്ദു ലത്വീഫ് ചാലിയം വിശദീകരിച്ചു. നാഥന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയെ അടിസ്ഥാനമാക്കിയുള്ള റയ്യാൻ സിലബസ് കുട്ടികളിൽ ഭൗതികവും ആത്മീയവുമായ വിജ്ഞാനം വർദ്ധിപ്പിക്കാൻ ഏറെ ഉപകാരപ്രദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.…
മനാമ: ജൂലൈ 19 ന് സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ. ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം ബഹ്‌റൈനിലെ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം മുഹറം 1-ന് (2023 ജൂലൈ 19, ബുധനാഴ്ച) അവധിയായിരിക്കും. https://youtu.be/mBxYSQJ7vwc?t=47
ന്യൂയോര്‍ക്ക്: അമേരിക്കയിലെ അലാസ്‌ക ഉപദ്വീപില്‍ ശക്തിയേറിയ ഭൂചലനം. റിക്ടർ സ്കെയ്ലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് പിന്നാലെ മേഖലയില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഭൂമിക്കടിയില്‍ 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് മേഖലയില്‍ യുഎസ് സുനാമി വാര്‍ണിങ് സിസ്റ്റം സുനാമി മുന്നറിയിപ്പ് നല്‍കിയത്. വടക്കേ അമേരിക്കയില്‍ കാനഡയ്ക്ക് മുകളിലാണ് അമേരിക്കന്‍ സംസ്ഥാനമായ അലാസ്‌ക സ്ഥിതി ചെയ്യുന്നത്. അമേരിക്കയില്‍ നിന്നും വേറിട്ടാണ് നില്‍ക്കുന്നത്. കാനഡയുമായാണ് അതിര്‍ത്തി പങ്കിടുന്നത്.
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു(73)വിനെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വസതിയിൽവെച്ച് ബോധംകെട്ടുവീണതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പിന്നീട് ബോധം വീണ്ടെടുത്തെന്നും ഇസ്രയേലി വാർത്താ വെബ്‌സൈറ്റായ വല്ല റിപ്പോർട്ടുചെയ്തു. പൂർണആരോഗ്യവാനാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടെല്‍ ഹഷോമറിലുള്ള റാമത്ത് ഗാനില്‍ സ്ഥിതി ചെയ്യുന്ന ഷേബ മെഡിക്കല്‍ സെന്ററിലെ അടിയന്തിര വിഭാഗത്തിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. നിര്‍ജലീകരണമാണ് അസ്വസ്ഥതയ്ക്ക് കാരണമായത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നെതന്യാഹു ഉടന്‍ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗലീലി കടല്‍തീരത്തെ കടുത്ത ഉഷ്ണമാണ് ശരീരിക അസ്വസ്ഥതക്ക് കാരണമെന്നും ആരോഗ്യവാനാണെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
