Author: News Desk

ഇടുക്കി: കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരന്‍ നായർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. 2008-2009 കാലയളവിൽ ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർ പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് കിട്ടുന്നതിന് 5000 രൂപയാണ് കൈക്കൂലി വാങ്ങിയത്. 2009 ജൂലൈ മാസം 30ന് ആയിരുന്നു സംഭവം. പണം വാങ്ങവെ ഇടുക്കി വിജിലൻസ് മുൻ ഡിവൈഎസ്പി കെവി. ജോസഫ് കൈയോടെ പിടികൂടി.ഇടുക്കി മുൻ വിജിലൻസ് ഡിവൈഎസ്പി പിറ്റി കൃഷ്ണൻകുട്ടിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിചാരണയ്ക്കൊടുവില്‍ പ്രഭാകരൻ നായർ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്‌ളിക് പ്രോസിക്യൂട്ടർമാരായ…

Read More

തൃശൂർ: പെരിഞ്ഞനത്ത് കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത്(7) ആണ് മരിച്ചത്.അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ എതിർദിശയിലെത്തിയ കാറിൽ തട്ടി സ്കൂട്ടർ റോഡിലേക്കു മറിഞ്ഞു. സ്കൂട്ടറിനു പിന്നിലിരുന്ന ഭ​ഗത് തെറിച്ച് കണ്ടെയ്നർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ . പെരിഞ്ഞനം സെൻ്ററിൽ ദേശീയപാതയിലായിരുന്നു അപകടം. കുട്ടിയെ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

കണ്ണൂർ: അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടി, ഐ.സി.എസ്.ഇ/ സി.ബി.എസ്.ഇ സ്‌കൂളുകൾ, മദ്രസകൾ എന്നിവയടക്കം ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.കണ്ണൂരിൽ ജില്ലയിലെ ഇരുട്ടിക്കടുത്താണ് ഇന്ന് വൈകുന്നേരത്തോടെ ഉറപൊട്ടിയത്. കലാങ്കി എന്ന സ്ഥലത്താണ് സംഭവം. കർണാടക വനത്തിനുള്ളിലാണ് ഉരുൾപൊട്ടിയത്. വളപട്ടണം പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മലയോരമേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ അപകടഭീതിയിലാണ്. കർണാടക വനത്തിൽ ഇനിയും ഉരുൾപൊട്ടിയാൽ. ഇത് ഇരിട്ടിയെയും ബാധിക്കും. കർഷകരെയും ഇത് ബാധിക്കും. ഇതുവരെ വീടുകൾക്കുളിലേക്ക് വെള്ളം കയറിയിട്ടില്ലെങ്കിലും ഇതിനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.കണ്ണൂർ ജില്ലയിൽ നാളെ നടത്താനിരുന്ന പി.എസ്. സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.വയനാട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ നാളെ (ചൊവ്വ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. രേണുരാജ്…

Read More

മനാമ : വോയ്‌സ് ഓഫ് ആലപ്പി സ്‌നേഹോത്സവം 2023എന്ന പേരിൽ റിഫ ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും റിഫായിലെ ഊട്ടി റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി ചടങ്ങു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷനായിരുന്നു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ, ട്രഷറർ ജി. ഗിരീഷ്,കുമാർ, ജോയിൻ സെക്രട്ടറി ബാലമുരളി, കലാവിഭാഗം സെക്രട്ടറിയും റിഫാ ഏരിയ കോർഡിനേറ്ററുമായ ദീപക് തണൽ, സുമൻ സഫറുള്ള, അജിത്, സന്തോഷ്ബാബു, എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. റിഫാ ഏരിയ സെക്രട്ടറി ഗിരീഷ് ബാബുവിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ബഹ്‌റൈനിൽ നിര്യാതനായ ആലപ്പുഴ ജില്ലാ ചെട്ടികുളങ്ങര സ്വദേശി റജി ജോർജ്ജിന്റെയും നിര്യാണത്തിൽ സംഘടന അനുശോചനം രേഖപ്പെടുത്തി. തുടർന്ന് വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങൾ ആയ റിഫ ഏരിയായുടെ മെമ്പർഷിപ് കാർഡുകൾ വിതരണം ചെയ്തു,…

Read More

മനാമ: കെ എം സി സി ബഹ്റൈൻ സാംസ്‌കാരിക വേദിയായ ഒലീവ് ചർച്ച സദസ്സ് സംഘടിപ്പിച്ചു. കെഎംസിസി ആസ്ഥാനത് നടന്ന പരിപാടിയിൽ രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു കൊണ്ട് സമുദായം ഐക്യപ്പെടലിന്റെ മാർഗ്ഗം സ്വീകരിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ നിർദ്ദേശിച്ചു. 2024 ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മതേതര ചേരിക്ക് കരുത്ത് പകരുന്ന രൂപത്തിൽ സമുദായ വോട്ടുകൾ ഏകീകരിക്കണമെന്ന അഭിപ്രായമാണ് രൂപപ്പെട്ടത്. ഷൗക്കത്ത് ഫൈസി (സമസ്ത ബഹ്റൈൻ) സൈനുദ്ധീൻ സഖാഫി (ICF) സയ്യിദ് റമദാൻ നദവി (ഫണ്ട്സ് സോഷ്യൽ അസോസിയേഷൻ ) സൈഫുള്ള കാസിം (KNM) മുഹമ്മദ് ചേലക്കാട് ( ICS ) ഹംസ മേപ്പാടി (ഇന്ത്യൻ ഇസ്ലാഹി സെന്റർ ) സാബിഖ് ബിൻ യഹ്‌യ (വിസ്ഡം ബഹ്റൈൻ) ഷംസുദ്ധീൻ വെള്ളികുളങ്ങര (KMCC ബഹ്റൈൻ) തുടങ്ങിയർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വിഷയാവതരണം റഫീഖ് തോട്ടക്കരയും മോഡറേറ്റർ സഹിൽ തൊടുപുഴയും നിർവ്വഹിച്ചു. അസ്‌ലം വടകര സ്വാഗതവും, അഷ്കർ വടകര നന്ദിയും…

Read More

ഹൂസ്റ്റൺ: കക്ഷിരാഷ്ട്രീയ താല്പര്യങ്ങള്‍ക്കതീതമായി  പൊതുജനതാല്പര്യത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എംഎൽഎയുമായ ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ അനുശോചന യോഗം സംഘടിപ്പിച്ചു. മാഗിന്റെ ആസ്ഥാനമായ കേരള ഹൗസിൽ വച്ച് 2023 ജൂലൈ 22 ആം തീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ചടങ്ങിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള നേതാക്കളും വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളുമായി നിരവധി ആളുകളാണ് അനുശോചനം രേഖപ്പെടുത്തുവാൻ കടന്നുവന്നത്. മാഗ് പ്രസിഡന്റ് ശ്രീ. ജോജി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, ഒരു വിശിഷ്ട രാഷ്ട്രീയനേതാവ് എന്നതിലുപരി , പ്രവാസി മലയാളികളുടെ പ്രിയങ്കരനുമായിരുന്ന പുതുപ്പള്ളിയുടെ പൊന്നോമന പുത്രന്റെ വിയോഗദുഃഖത്തിൽ ഐക്യപ്പെടാനും ആദരാഞ്ജലികൾ അർപ്പിക്കാനും സമൂഹത്തിന് വേദിയൊരുക്കി. യോഗത്തിൽ പ്രധാന സന്ദേശം ബഹുമാനപ്പെട്ട ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മികച്ച സംഭാവനകളും എണ്ണമറ്റ വ്യക്തികളുടെ ജീവിതത്തിൽ അദ്ദേഹം ചെലുത്തിയ…

Read More

മനാമ: ലോകത്തിലെ തന്നെ ഏറ്റവും വലിയ മിക്സഡ് ആയോധന കല സംഘടനയായ ബ്രേവ് കോംബാറ്റ് ഫെഡറേഷനും, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലൈവ് ടിവി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ ടിവിയും തമ്മിൽ ട്രേഡ് മാർക്ക് പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിലൂടെ ജിയോ ടിവി , ജിയോ ടിവി + എന്നീ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ ആദ്യത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എംഎംഎ ഫാസ്റ്റ് ചാനൽ നിലവിൽ വരുമെന്ന് ബ്രേവ് കോംബാറ്റ് ഫെഡറേഷൻ അധികൃതർ വ്യക്തമാക്കി. ജിയോ ടി വി മൊബൈൽ ആപ്പിലും, ജിയോ ടിവി + കണക്റ്റുചെയ്‌ത ടിവിയിലും ലഭിക്കാനിരിക്കുന്ന ചാനലിലൂടെ ദശലക്ഷ കണക്കിന് ജിയോ വരിക്കാരിലേയ്ക്ക് ബ്രെവ് കോംമ്പാറ്റ് ഫെഡറേഷൻ്റെ പ്രവർത്തനങ്ങൾ എത്തിചേരും. ഇന്ത്യയിൽ ആദ്യമായാണ് ഒരു എംഎംഎ ഫാസറ്റ് ചാനൽ ഉണ്ടാകുന്നത്. 16ലധികം ഭാഷകളിലും 12 വിഭാഗങ്ങളിലുമായി 1000യിരത്തിലധികം ചാനലുകൾ ഉള്ള ജിയോ ടിവി ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളടക്ക അഗ്രഗേറ്ററുകളിൽ ഒന്നാണ്. ‘ഇന്ത്യയിലെ…

Read More

മനാമ: 1445 ഹിജ്‌റ വർഷാരംഭത്തിൽ പ്രതീക്ഷയുടെ പുതുവർഷം എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ ഹിജ്റ നവവത്സര ചിന്തകൾ സംഘടിപ്പിച്ചു. സൽമാനിയ സമസ്ത ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സമസ്ത സൽമാനിയ ഏരിയ പ്രസിഡൻ്റ് കെ.എം.എസ് മൗലവി പറവണ്ണ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ കുഞ്ഞിമുഹമ്മദാജി ട്രഷറർ എസ്.എം അബ്ദുൽ വാഹിദ് എന്നിവർ പ്രസംഗിച്ചു. അബ്ദുൽ കരീം വികെ പാലക്കാട്, മുഹമ്മദ് പി നന്തി, നിസാർ വടക്കുംമ്പാട്, റഷീദ് ആറ്റൂർ, അബ്ദുസ്സലാം എം കെ കീഴൽ, സൈദ് മുഹമ്മദ് ചേറ്റുവ, ഫിറോസ് കെ ടി കണ്ണൂർ, ഖലീൽ ഇ എച്ച് കാസർകോട്, അബ്ദു സത്താർ എ ആലപ്പുഴ, ഇഖ്ബാൽ കളമശ്ശേരി, അമീൻ കോപ്പിലാൻ്റ് എന്നിവർ സമ്മതിച്ചു. ജനറൽ സെക്രട്ടറി ഹനീഫ ആറ്റൂർ സ്വാഗതവും ജോ: സെക്രട്ടറി റഷീദ് കുരിക്കൾ കണ്ടി നന്ദിയും പറഞ്ഞു.

Read More

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴ്ഘടകമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  മനാമ സമസ്ത ഓഡിറ്റോറിയത്തിൽനടന്ന 16 ഏരിയ കമ്മറ്റികളിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട കൗൺസിമാരുടെ മീറ്റിങ്ങിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ അദ്ധ്വക്ഷത വഹിച്ചു. സൗദി എസ് ഐ സി ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി റിട്ടേണിംഗ് ഓഫീസറായി. വി കെ കുഞ്ഞഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. എസ് എം അബ്ദുൽ വാഹിദ് സാഹിബ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ, വർക്കിംഗ് പ്രസിഡന്റ് വി കെ കുഞ്ഞഹമ്മദ് ഹാജി , ജനറൽ സെക്രട്ടറി എസ് .എം . അബ്ദുൽ വാഹിദ്,  ട്രഷറർ എസ്. കെ. നൗഷാദ്,  ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, വൈസ് പ്രസിഡണ്ട് മാർ മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ , സയ്യിദ് യാസർ…

Read More

മനാമ : വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ ചാപ്റ്റർ വിമൻസ് ഫോറം കലാവിഭാഗം ജനറൽ സെക്രട്ടറി സ്വാതി പ്രമോദിനും ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പ്രമോദിനും ആണ് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വച്ച് സമുചിതമായ യാത്രയയപ്പു നൽകിയത്. വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ ചാപ്റ്റർ പേട്രൺ ദേവരാജ് ഗോവിന്ദൻ, പ്രസിഡന്റ് എബ്രഹാം സാമുവേൽ , ആക്റ്റിംഗ്‌ ചെയർമാൻ വിനോദ് നാരായണൻ, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, വിമെൻസ് ഫോറം പ്രസിഡന്റ് കൃപാ രാജീവ്, തോമസ് വൈദ്യൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രമോദും സ്വാതിയും വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തനങ്ങൾക്കും WMC ഗ്ലോബൽ കോൺഫെറെൻസിനും നൽകിയ സ്തുത്യർഹമായ സംഭാവനകളെ പരാമർശിച്ഛ് പങ്കെടുത്ത ഓരോരുത്തരും സംസാരിച്ചു. വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ ചാപ്റ്റർ പേട്രൺ ദേവരാജ് ഗോവിന്ദൻ പ്രമോദിനും സ്വാതിക്കും മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് WMC കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. WMC ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ്…

Read More