Author: News Desk

മനാമ: ബഹ്റൈനിൽ എൽഎംആർഎ സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾ തുടരുന്നു. തൊഴിൽ വിപണിയുടെ മത്സരക്ഷമത, സ്ഥിരത, ഉൽപ്പാദനക്ഷമത എന്നിവ സംരക്ഷിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിന്റെ വ്യാപ്തി നിർണ്ണയിക്കാനാണ് ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിരവധി ഷോപ്പുകളും വർക്ക് സൈറ്റുകളും സന്ദർശിച്ച് പരിശോധന നടത്തുന്നത്. പരിശോധനയിൽ തൊഴിൽ താമസ നിയമങ്ങൾ ലംഘിച്ച നിരവധി പേർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസുമായി ഏകോപിപ്പിച്ച് രണ്ട് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തിയതായി അതോറിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പങ്കാളിത്തത്തോടെ ക്യാപിറ്റൽ ഗവർണറേറ്റിലാണ് മൂന്നാമത്തെ പ്രചാരണം നടപ്പിലാക്കിയത്. നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് (NPRA), ഗവർണറേറ്റിലെ അതത് പോലീസ് ഡയറക്ടറേറ്റ് എന്നിവയുടെ ഏകോപനത്തോടെ നോർത്തേൺ ഗവർണറേറ്റിൽ നാലാമത്തെ കാമ്പെയ്‌ൻ നടത്തി. നോർത്ത് ഏരിയ മുനിസിപ്പാലിറ്റിയും ഗവർണറേറ്റിന്റെ അതത് പോലീസ് ഡയറക്ടറേറ്റും ഏകോപിപ്പിച്ചാണ് അഞ്ചാമത്തെ…

Read More

മനാമ: 2025ഓടെ രാജ്യത്ത് 2.5 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നതായി ബഹ്റൈനിലെ എക്ണോമിക്ക് ഡെവലപ്മെന്റ് ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ വർഷം 88 കമ്പനികൾ വഴി 1.1 ബില്യൺ ഡോളർ വിദേശനിക്ഷേപമാണ് രാജ്യത്ത് എത്തിയത്. ഇതിൽ നിന്ന് 2025ഓടെ 6300ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾക്ക് ശേഷം 2021ൽ ആരംഭിച്ച സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി നിരവധി നിക്ഷേപപ്രോത്സാഹന പരിപാടികളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്. അഞ്ച് ഇനങ്ങളിലായി 27 സ്കീമുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ വൈ​ദ​ഗ്ധ്യം മെ​ച്ച​പ്പെ​ടു​ത്ത​ൽ, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ്, ടൂ​റി​സം, ലോ​ജി​സ്റ്റി​ക്സ്, മാ​നു​ഫാ​ക്ച​റി​ങ്, ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ്, ഡി​ജി​റ്റ​ൽ ഇ​ക്ക​ണോ​മി എ​ന്നി​ങ്ങ​നെ ആ​റു മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ൽ 30 ബി​ല്യ​ൺ ഡോ​ള​ർ ചെ​ല​വ​ഴി​ക്കു​ക, സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ സ​ർ​ക്കാ​റി​ന്റെ ചെ​ല​വ് കു​റ​ക്കു​ക, ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ച​ട്ട​ങ്ങ​ളും ന​ഗ​ര ആ​സൂ​ത്ര​ണ​വും ല​ളി​ത​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ലു​ണ്ട്.

Read More

തിരുവനന്തപുരം: നാഗര്‍കോവിലില്‍ നിന്നും കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന രണ്ടുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍. ചിറയന്‍കീഴ് വലിയകടയില്‍ താമസിക്കുന്ന നാടോടികളായ ശാന്തി, നാരായണന്‍ എന്നിവരാണ് പിടിയിലായത്. ഭിക്ഷാടനത്തിനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണെന്നാണ് പൊലീസിന്റെ സംശയം. നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഇവര്‍ കടത്തിക്കൊണ്ടു വന്നത്. തമിഴ്‌നാട്ടിലെ വടശേരിയില്‍ നിന്നാണ് കുട്ടിയെ തട്ടിയെടുത്തത്. ഏറനാട് എക്‌സ്പ്രസ്‌ ട്രെയിനിലാണ് പ്രതികള്‍ കുട്ടിയുമായി കടന്നു കളഞ്ഞതെന്ന് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കി. ഭിക്ഷാടനത്തിനാണ് കുട്ടിയെ തട്ടിയെടുത്തത് എന്ന നിഗമനത്തില്‍ തമിഴ്‌നാട് ക്രൈംബ്രാഞ്ച് കേരളത്തിലെ ആരാധനാലയങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ, ചിറയന്‍കീഴ് പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ പട്രോളിങ്ങിനിടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ശ്രദ്ധിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി തമിഴ്‌നാട് പൊലീസിന് കൈമാറുകയും ചെയ്തു. തമിഴ്‌നാട് പൊലീസാണ് വടശേരിയില്‍ നിന്നും കാണാതായ കുട്ടിയാണിതെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ കുട്ടിയുമായി സ്റ്റേഷനിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കുട്ടിയെ വളര്‍ത്താനാണ് കൊണ്ടു വന്നതാണെന്നാണ് പിടിയിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കുട്ടിയേയും പ്രതികളേയും ചിറയന്‍കീഴ് പൊലീസ്…

Read More

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം ആരംഭിച്ചതിന്റെ പിറ്റേന്ന് മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കാനും തീരുമാനിച്ചു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും വീഡിയോ ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. മണിപ്പൂരിലെ ബിപൈന്യം ഗ്രാമത്തിലാണ് ഗോത്രവര്‍ഗക്കാരായ രണ്ട് സ്ത്രീകളെ മെയ് നാലിന് നഗ്‌നരാക്കി നടത്തിയത്. പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിന്റെ 26 സെക്കന്‍ഡ് നീളമുള്ള വീഡിയോ ഈ മാസം 19 നാണ് പുറത്തു വന്നത്.

Read More

മനാമ: ബഹ്റൈനിലെ ടൂബ്ലിയിൽ ആരോഗ്യസുരക്ഷാ മാനദണ്ഠങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഒരു റെസ്റ്റാറന്റ് അടച്ചു പൂട്ടി. ഇവിടെയുള്ള ഏഷ്യക്കാരനായ ഷെഫ് റെസ്റ്റാറന്റിന്റെ പിറകിലുള്ള വൃത്തിഹീനമായ കാർപാർക്കിങ്ങിൽ വെച്ച് വെജിറ്റബിൾ കബാബ് ഉണ്ടാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതോടെയാണ് പുറംലോകം ഈ വിവരമറിഞ്ഞത്. തുടർന്ന് വാണിജ്യവ്യവസായ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ക്രമകേടുകൾ കണ്ടെത്തിയത്. നിയമലംഘനം നടത്തിയ റസ്റ്റോറന്റിനെതിരെ നടപടികൾ സ്വീകരിക്കുകയും റസ്റ്റോറന്റ് അടച്ചുപൂട്ടുകയും ചെയ്തു.

Read More

മനാമ: അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുകൾ അഷുറയ്‌ക്കായി ആദ്യത്തെ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് മനാമയിൽ തുറന്നു. ആരോഗ്യ മന്ത്രാലയം, ക്യാപിറ്റൽ ഗവർണറേറ്റ്, ജാഫറിയ വഖഫ് ഡയറക്ടറേറ്റ് എന്നിവയ്‌ക്കൊപ്പം അൽ ഹിലാൽ മെഡിക്കൽ ഗ്രൂപ്പാണ് അഷുറ കമ്മിറ്റിയുടെ ഔദ്യോഗിക പങ്കാളി. ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ, ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫ, ജാഫറിയ വഖഫ് ബോർഡ് ചെയർമാൻ യൂസിഫ് ബിൻ സാലിഹ് അൽ സാലിഹ്, പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളുടെ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ ലുൽവ റാഷിദ് അൽഷൊവൈറ്റർ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സിഇഒ ഡോ ശരത് ചന്ദ്രൻ എന്നിവർ ഇതിന്റെ ഭാഗമായി. അൽ-ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ ക്ലിനിക്ക് അഞ്ചാം രാത്രിയിൽ തുറന്ന് മുഹറം മാസത്തിലെ പത്താം രാത്രി വരെ പ്രവർത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഏകോപനത്തോടെ മനാമ ഹാജി…

Read More

തിരുവനന്തപുരം : കാർഗിൽ യുദ്ധത്തിൻ്റെ 24ാം വാർഷികത്തിൽ സൈനികരെ ആദരിച്ച് ലുലു മാളിലെ കാര്‍ഗില്‍ വിജയോത്സവ്. https://youtu.be/W9pogZ7rMtQ മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ കാര്‍ഗില്‍ യുദ്ധത്തിലെ ധീര ജവാനും പരം വീര്‍ ചക്ര ജേതാവുമായ സുബേദാര്‍ മേജര്‍ ആൻഡ് ഓണററി ക്യാപ്റ്റന്‍ യോഗേന്ദ്ര സിംങ് യാദവിനെ ആദരിച്ചു. കാര്‍ഗില്‍ യുദ്ധവിജയത്തിന്‍റെ 24ആം വാര്‍ഷികദിനത്തിന്‍റെ ഭാഗമായി അദ്ദേഹം സന്ദേശം നല്‍കി. കാര്‍ഗില്‍ യുദ്ധത്തിലെ രക്തസാക്ഷികളായ ജവാന്മാരുടെ ഉറ്റവരായ വീര്‍ നാരീസിനും ചടങ്ങില്‍ ആദരം നല്‍കി. നാല് വീര്‍ നാരീസാണ് വിജയോത്സവിന്‍റെ ഭാഗമാകാന്‍ എത്തിയിരുന്നത്. പാങ്ങോട് മിലിട്ടറി സ്റ്റേഷനുമായി സഹകരിച്ചാണ് ലുലു മാളില്‍ കാര്‍ഗില്‍ വിജയോത്സവ് സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിജയോത്സവിൽ സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും വിപുലമായ പ്രദര്‍ശനം ഒരുക്കിയിരുന്നു. ചടങ്ങില്‍ സന്നിഹിതരായിരുന്ന പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മയെയും മറ്റ് സൈനിക ഉദ്യോഗസ്ഥരെയും പ്രത്യേകം ആദരിച്ചു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍,…

Read More

മനാമ: പത്ത് മാസത്തിലേറെയായി ബഹ്റൈനിലെ നിയമകുരുക്കിൽ കുടുങ്ങിയ പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ (53) മൃതദേഹം ഒടുവിൽ ബന്ധുക്കൾക്ക് വിട്ടുനൽ‌കി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലിന് ഒടുവിലാണ് അതിസങ്കീർണമായ നിയമനടപടികൾ ഒഴിവായത്. മാസങ്ങളോളം മൊയ്തീന്റെ ബന്ധുക്കൾ നേരിട്ട അനിശ്ചിതത്വം  കൂടിയാണ് ഇല്ലാതാകുന്നത്. https://youtu.be/Ai9BqcbkS2o പത്ത് മാസത്തിലേറെയായി മൃതദേഹം വിട്ടു കിട്ടാൻ മൊയ്തീന്റെ ബന്ധുക്കൾ സമീപിക്കാത്ത ഇടങ്ങൾ ഇല്ലായിരുന്നു. സർക്കാർ സംവിധാനങ്ങൾ, സംഘടനകൾ, രാഷ്ട്രീയ നേതൃത്വങ്ങൾ അടക്കം നിരവധി പേരുമായി ബന്ധപ്പെട്ടെങ്കിലും നീതി സാധ്യമായില്ല. ഇതിനൊടുവിലാണ് പത്ത് ദിവസങ്ങൾക്ക് മുമ്പ് മൊയ്തീന്റെ സഹോദരൻ എം.എ യൂസഫലിയെ സമീപിച്ചത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ എം.എ യൂസഫലി ഉടൻതന്നെ ഭരണാധികാരികളെ അടക്കം ബന്ധപ്പെടുകയായിരുന്നു. 24 വർഷമായി മൊയ്തീൻ ഗൾഫിലായിരുന്നു. വീട്ടുകാരുമായി അധികം അടുപ്പം പുലർത്തിയിരുന്നില്ല. ഏറ്റവും അടുത്ത ബന്ധുക്കളുമായി മാത്രമായിരുന്നു ബന്ധം. അഞ്ച് വർഷത്തിലൊരിക്കലേ ബന്ധുക്കളെ വിളിച്ചിരുന്നുള്ളൂ. 2022 ഒക്ടോബർ 19ന് ബഹ്റൈനിലെ റോഡരികിൽ മൊയ്തീനെ അവശ നിലയിൽ കണ്ട പ്രദേശവാസികൾ ആംബലുൻസിൽ…

Read More

തിരുവനന്തപുരം: ഗംഗാ സിംഗ് ഐ.എഫ്.എസ്. കേരളത്തിന്റെ പുതിയ മുഖ്യ വനംമേധാവി. ഇന്നലെ  ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിച്ചു വരുവരുകയാണ്. 1988 ബാച്ച് കേരളാ കേഡര്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ് ഉത്തരാഖണ്ഡ് സ്വദേശിയായ ഗംഗാ സിംഗ്.  ഐ.എഫ്.എസ്  പ്രൊബേഷന് ശേഷം 1991-ല്‍ നോര്‍ത്ത് വയനാട് അസിസ്റ്റന്റ് ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററായി ജോലിയില്‍ പ്രവേശിച്ചു.  തുടര്‍ന്ന് കോഴിക്കോട് (വേള്‍ഡ് ഫുഡ് പ്രോഗ്രാം), തിരുവനന്തപുരം  (വേള്‍ഡ് ഫുഡ് പ്രോഗ്രാം), തിരുവനന്തപുരം സാമൂഹ്യ വനവത്ക്കരണ വിഭാഗം ആസ്ഥാനം, മണ്ണാര്‍ക്കാട് സൈന്റ്‌വാലി നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ വിവിധ കാലയളവുകളില്‍  ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററായി സേവനം ചെയ്തു .  തെന്‍മല, തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, കേന്ദ്ര ഡപ്യൂട്ടേഷനില്‍ ന്യൂഡല്‍ഹി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക് ജോയിന്റ് ഡയറക്ടര്‍, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രായലത്തിന്റെ പ്രോജക്റ്റ് ടൈഗര്‍ ഡയറക്ടറേറ്റില്‍ ജോയിന്റ് ഡയറക്ടര്‍,   ഡെറാഡൂണ്‍ ഐ.സി.എഫ.്ആര്‍.ഇ.യില്‍ ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍, കോഴിക്കോട് സാമൂഹ്യവനവത്ക്കരണ വിഭാഗം ചീഫ്…

Read More

മലയാള സിനിമയിലെ മുൻനിര യുവ നായികയായ ഹണി റോസിൻറെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടാറുണ്ട്. പലപ്പോഴും പോസ്റ്റുകൾക്ക് താഴെയും അല്ലാതെയും ഹണിക്ക് നിരവധി ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സർജറി ചെയ്താണ് ഹണി സൗന്ദര്യം നിലനിർത്തുന്നതെന്ന തരത്തിലും പ്രചാരണങ്ങൾ നടന്നിരുന്നു. ഇപ്പോഴിതാ ഇവയ്ക്ക് മറുപടിയുമായി ഹണി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. https://youtube.com/shorts/rhTJt-C86EA?feature=share താൻ സർജറി ഒന്നും ചെയ്തിട്ടില്ലെന്നും ദൈവം തന്നത് മാത്രമേ തനിക്ക് ഉള്ളൂവെന്നും ഹണി റോസ് പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഹണിയുടെ പ്രതികരണം. കൃത്യമായ ഡയറ്റും വർക്കൗട്ടുകളും ചെയ്യാറുണ്ടെന്നും ഹണി പറയുന്നു. “ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. പിന്നെ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ട്. ഈ രംഗത്തു നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമല്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതൊക്കെ അത്ര എളുപ്പ പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ…

Read More