Author: News Desk

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​മാ​സ ഓ​പ​ൺ ഹൗ​സ് ന​ട​ന്നു. ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്സ് ഇ​ഹ്ജാ​സ് അ​സ്‍ല​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എം​ബ​സി കോ​ൺ​സു​ല​ർ ടീ​മും അ​ഭി​ഭാ​ഷ​ക പാ​ന​ലും പ​​ങ്കെ​ടു​ത്തു. 25ല​ധി​കം ഇ​ന്ത്യ​ക്കാ​ർ തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. എ​ല്ലാ മാ​സ​വും അ​വ​സാ​ന വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​യി തു​ട​രു​ന്ന​തി​ൽ ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്സ് ഇ​ഹ്ജാ​സ് അ​സ്‍ലം സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന പി​ന്തു​ണ​ക്കും സ​ഹ​ക​ര​ണ​ത്തി​നും ബ​ഹ്റൈ​ൻ സ​ർ​ക്കാ​റി​ന് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. https://youtu.be/SXK7N5F-CfQ ഐ.​സി.​ആ​ർ.​എ​ഫ്, എ.​ടി.​എം, ടി.​കെ.​എ​സ്, ഇ​ന്ത്യ​ൻ ക്ല​ബ്, വേ​ൾ​ഡ് എ​ൻ.​ആ​ർ.​ഐ കൗ​ൺ​സി​ൽ, കെ.​എം.​സി.​സി, ബു​ദ​യ്യ ഗു​രു​ദ്വാ​ര, ബി.​കെ.​എ​സ്, ഭാ​ര​തി അ​സോ​സി​യേ​ഷ​ൻ, ടാ​സ്ക എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളെ​യും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. ആ​ഗ​സ്റ്റ് 15ന് ​ഇ​ന്ത്യ​യു​ടെ 77ാമ​ത് സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളെ​യും അ​ദ്ദേ​ഹം ക്ഷ​ണി​ച്ചു. എം​ബ​സി പ​രി​സ​ര​ത്ത് രാ​വി​ലെ 6.45നാ​ണ് പ​താ​ക ഉ​യ​ർ​ത്ത​ൽ. നി​ര്യാ​ത​നാ​യ…

Read More

മനാമ: പ്രാദേശികമായി ഷാബു എന്നറിയപ്പെടുന്ന 5 കിലോ മെറ്റാംഫെറ്റാമിൻ കടത്താൻ ശ്രമിച്ചതിന് ഒരു യുവതി ബഹ്‌റൈനിൽ അറസ്റ്റിലായി. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ ശേഷം കസ്റ്റംസ് അധികൃതരെ മറികടന്ന് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് അറസ്റ്റ്. സംശയത്തെ തുടർന്ന് ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. https://youtu.be/SXK7N5F-CfQ പിടിച്ചെടുത്ത മരുന്നുകൾ നിലവിൽ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിലാണ്. യുവതി കസ്റ്റഡിയിൽ ആയതിനാൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Read More

മനാമ: മണിപ്പൂർ കലാപബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐ വൈ സി സിയുടെ നേതൃത്വത്തിൽ ഐക്യ ദാർഢ്യ സദസ് സംഘടിപ്പിച്ചു. സെഗയ കെസിഎ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്ത് സംരക്ഷിക്കാൻ അധികാരികൾ പ്രതിജ്ഞബദ്ധർ ആകണമെന്നും രാജ്യത്തിന്റെ യശസിന് കളങ്കം വീഴുന്ന പ്രവർത്തനം ഉണ്ടായിട്ടും ശക്തമായ നടപടി എടുക്കാതെ സംവിധാനങ്ങൾ നിസ്സംഗത പാലിക്കുന്നത് പ്രതിഷേധാർഹം ആണെന്നും പങ്കെടുത്തു സംസാരിച്ച വിവിധ ആളുകൾ അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളും സ്ത്രീകളുടെയും മാനവും സംരക്ഷിക്കപ്പെടണം, ഇരു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളിൽ സ്നേഹത്തിന്റെ ഭാഷയിൽ ഉള്ള ഇടപെടലുകൾ നടത്തി പരിഹാരം ഉണ്ടാക്കപ്പെടണം എന്നും അവർ അഭിപ്രായപ്പെട്ടു. ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി അലൻ ഐസക്ക് സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റും ചാരിറ്റി വിംഗ് കൺവീനറും ആയ അനസ് റഹിം വിഷയാവതരണം നടത്തി. കെ എം സി സി ഭാരവാഹി റഫീഖ് തൊട്ടക്കര മുഖ്യപ്രഭാഷണം…

Read More

മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ രംഗത്തെ നിശബ്ദ സാന്നിധ്യങ്ങളും ഫ്രന്റ്‌സ് പ്രവർത്തകരുമായ മൊയ്തു കാഞ്ഞിരോട്, അബ്ദുൽ അസീസ് കെ എന്നിവർക്ക് ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് സംഘടിപ്പിച്ചു. സംഘടനയുടെ എല്ലാ പ്രവർത്തങ്ങളിലും സജീവമായി പ്രവർത്തിക്കുകയും തങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ സേവന മേഖലയിൽ മാതൃകാപരമായി ഉപയോഗപ്പെടുത്തുകയും ചെയ്ത വ്യക്തിത്വങ്ങളാണ് മൊയ്തു കാഞ്ഞിരോടും അബ്ദുൽ അസീസും. തിരിച്ചുപോക്ക് പ്രവാസികൾക്ക് അനിവാര്യമാണെന്നും ഇവരുടെ സേവനങ്ങൾ മറ്റുള്ളവർക്ക് എന്നും ആവേശവും പ്രചോദനവുമാണെന്നും യാത്രയയപ്പ് സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രവർത്തന മേഖലയില് ബഹ്റൈനിൽ നിന്നും ലഭിച്ച വിലപ്പെട്ട അനുഭവങ്ങൾ നാട്ടിലും ഈ മേഖലയിൽ തുടരാൻ തങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന് മൊയ്തു കാഞ്ഞിരോടും അബ്ദുൽ അസീസും മറുപടി പ്രസംഗത്തിൽ പറഞ്ഞു. അവർക്കുള്ള ഫ്രന്റ്സിന്റെ ഉപഹാരം പ്രസിഡൻ്റ് സഈദ് റമദാൻ നദ്‌വിയും വൈസ് പ്രസിഡൻ്റ് ജമാൽ നദ്‌വിയും നൽകി. പരിപാടിയിൽ അഹമ്മദ് റഫീഖ്, സലീം ഇ. കെ, സാജിദ സലീം, സഈദ റഫീഖ്, അനീസ് വി.കെ, ജമാൽ…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), ദാർ അൽ ഖലീജ് കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനുസാനിലെ അവരുടെ ലേബർ അക്കമഡേഷനിലാണ് ക്യാമ്പ് നടന്നത്. ഏകദേശം 175 തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും പ്രയോജനപ്പെടുത്തി. അൽ ഹിലാൽ ഹോസ്പിറ്റൽ, അൽ റബീഹ് മെഡിക്കൽ സെന്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, കിംസ് ഹെൽത് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും കൂടാതെ ഡോക്ടർ സന്ധുവും ക്യാമ്പിൽ പങ്കെടുത്തു. മുഖ്യാതിഥിയായ ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദാർ അൽ ഖലീജ് അഡ്മിനിസ്‌ട്രേഷൻ & ഫിനാൻസ് മാനേജർ അലക്സാണ്ടർ, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതിനൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്കും ഐസിആർഎഫ് -ന് നന്ദി പറഞ്ഞു. പർച്ചെയ്‌സ് മാനേജർ ശങ്കറും മെഡിക്കൽ ക്യാമ്പിൽ സന്നിഹിതരായിരുന്നു. അവധിക്കാലത്ത് ബഹ്‌റൈൻ സന്ദർശിക്കുന്ന അഞ്ച് ബിരുദ വിദ്യാർത്ഥികളും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ പ്രായോഗിക പരിചയം നേടുന്നതിനായി ക്യാമ്പിൽ ചേർന്നു.…

Read More

മനാമ: ബഹ്റൈൻ കെ.എം.സി.സി. വടകര മണ്ഡലം കമ്മിറ്റി “ഹെൽത്ത് ഈസ് വെൽത്ത്” എന്ന ക്യാമ്പയിന്റെ ഭാഗമായി ഹിജാമ അവേർനെസ്സ് ക്ലാസ്സ് എന്നിവ കഴിഞ്ഞ ദിവസം മനാമ കെഎംസിസി ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെഎംസിസി സംസ്ഥാന സെക്രട്ടറി അസ്‌ലം വടകര പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിത ശൈലി രോഗങ്ങളെ കുറിച്ചും ഹിജാമയുടെ പ്രധാന്യത്തെ കുറിച്ചും ശിഹാബുദ്ദീൻ മംഗലശേരി നടത്തിയ ക്ലാസ്സ് വളരെയേറെ ശ്രദ്ധേയമായി. കുട്ടികളുടെ വിവിധ ഇനം മത്സര പരിപാടികൾ, കലാ-പരിപാടികൾ എന്നിവ കെ എം സി സി യുടെ മിനി ഹാളിൽ വെച്ച് നടത്തപെട്ടു. സംസ്ഥാന ഭാരവാഹികളായ റഫീഖ് തോട്ടക്കാര, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, വടകര മണ്ഡലം പ്രസിഡന്റ് :- അഷ്‌കർ വടകര , സെക്രട്ടറി :- , അലി ഒഞ്ചിയം , മറ്റു ഭാരവാഹികളായ ഷൈജൽ നരിക്കോത്ത് , ഹാഫിസ് വള്ളിക്കാട്, റഫീഖ് പുളിക്കൂൽ, അൻവർ വടകര, ഫാസിൽ അഴിയൂർ, ഹുസൈൻ വടകര, മൊയ്‌ദു കല്ലിയോട്ട്, അബ്ദുൽ…

Read More

ആലുവ: അഞ്ചു വയസ്സുകാരിയുടെ കൊലപാതകിയെ കസ്റ്റഡിയില്‍ കിട്ടിയശേഷം പോലീസ് നടത്തിയ അന്വേഷണം അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ പോലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കുട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ കൈയില്‍ കിട്ടിയിട്ടും അന്വേഷണത്തില്‍ അമാന്തം ഉണ്ടായി എന്നതില്‍ തര്‍ക്കമില്ല. നിര്‍ണായകമായ മണിക്കൂറുകളാണ് നടപടികളില്ലാതെ കടന്നുപോയത്. ആ കുരുന്നിന്റെ ദാരുണ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ആഭ്യന്തരവകുപ്പിന് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും സുധാകരന്‍ പറഞ്ഞു. മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതും ഹൃദയഭേദകവുമായ ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതിനെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ലാഘവത്തോടെ കാണുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. ലഹരിയുടെ അതിപ്രസരവുമായി ഇതിനെ കൂട്ടിയോജിപ്പിക്കാന്‍ അധികൃതര്‍ വ്യഗ്രത കാട്ടുമ്പോള്‍, ലഹരി വസ്തുക്കളുടെ വ്യാപാരം വ്യാപിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നതു വിസ്മരിച്ചു കൂടാ. മദ്യം പരമാവധി വ്യാപിപ്പിക്കുന്ന നയമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വ്യാപകമായ അതിക്രമങ്ങളാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഉണ്ടായിട്ടുള്ളത്. ഗവ. മെഡിക്കല്‍…

Read More

തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തുന്നതിനായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചാലയിൽ നടത്തിയ പരിശോധനയ്ക്കിടെ സംഘർഷം.ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ നിന്നും വില്പന നടത്തുവാനായി സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.വ്യാപാരികളും നാട്ടുകാരും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടുകെട്ടുന്നത് തടയുകയും പരിശോധന തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് പോലീസ് സഹായത്തോടെയാണ് സ്‌ക്വാഡ് പരിശോധന തുടർന്നത്.

Read More

തിരുവനന്തപുരം : ചാല കമ്പോളത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നിയോഗിച്ച പ്രത്യേക ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളായ ക്യാരി ബാഗുകൾ, സ്പൂണുകൾ,പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കമ്പോളത്തിനുള്ളിൽ പ്രവർത്തിക്കുന്ന ലക്കി ട്രെഡേഴ്‌സ് എന്ന മൊത്ത വ്യാപര സ്ഥാപനത്തിന്റെ ഇറക്കുമതി ലോറിയിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് പിടികൂടിയത്. പരിശോധന വിവരമറിഞ്ഞ് സ്ഥാപനത്തിന്റെ ഉടമസ്ഥർ സ്‌ക്വാഡ് എത്തുന്നതിനു മുൻപേ ഗോഡൗൺ പൂട്ടിയിരുന്നു. തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് സ്‌ക്വാഡ് ലോറിയിൽ പരിശോധന നടത്തിയത്. മറ്റ് ലഘുവ്യാപാര സ്ഥാപനങ്ങളിൽ നിന്നും കച്ചവടം നടത്താനായി സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ തിരുവനന്തപുരം നഗര സഭയ്ക്ക് കൈമാറി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സ്‌ക്വാഡ് അറിയിച്ചു. ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ…

Read More

തിരുവനന്തപുരം: പിഎസ്സി അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വകുപ്പ് മന്ത്രി ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാദവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം. പിഎസ്സി അംഗീകരിച്ച പട്ടികയിൽ മന്ത്രി ഇടപെട്ട സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. പിഎസ്സി യുടെ വിശ്വാസൃത നഷ്ടപ്പെടുത്തിയ നടപടിയാണിത്. ഇക്കാര്യത്തിൽ മന്ത്രിക്ക് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി ഇടപെട്ടുവെന്ന് മന്ത്രി തന്നെ സമ്മതിച്ച നിലക്ക് മന്ത്രിക്ക് ഒരു നിമഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല. മന്ത്രി നിയമവിരുദ്ധ നോട്ട് നൽകിയത് സ്വജനപക്ഷപാതമല്ലാതെ മറ്റെന്താണ് ? 63 പേരുടെ ലിസ്റ്റ് പിഎസ്സി 43 ആയി ചുരുക്കിയത് പരിശോധിക്കണമെന്ന് പറയാൻ മന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. ഇക്കാര്യത്തിൽ കൂടുതൽ തെളിവിൻ്റെ അവിശ്യമില്ല. ധാർമികതയുടെ ഒരംശം മുണ്ടെങ്കിൽ മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങണം. ഇഷ്ടക്കാർക്ക് പ്രമോഷൻ കിട്ടാതെ വന്നപ്പോൾ പി എസ് സി നൽകിയ ലിസ്റ്റ് എങ്ങനെ…

Read More