Author: News Desk

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്‌റ്റ് ക്വഞ്ചേഴ്സ് 2023 ടീം അതിന്റെ അഞ്ചാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്‌റ്റ് ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളവും, ജൂസും, പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. ഇരുനൂറ്റി നാല്പതോളം തൊഴിലാളികൾക്കായി ഈസ്റ്റ് ഹിദ്ദിലെ ഒരു വർക്ക്‌സൈറ്റിൽ പരമ്പരയുടെ അഞ്ചാമത്തെ പ്രോഗ്രാം നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല പരിപാടിയിൽ പങ്കെടുക്കുകയും തൊഴിലാളികളെ അഭിസംബോധന ചെയ്ത് വേനൽക്കാല സുരക്ഷയെ പറ്റി സംസാരിക്കുകയും ചെയ്‌തു. ഇത് തുടർച്ചയായ എട്ടാം വർഷമാണ് ഐസിആർഎഫ് തേർസ്‌റ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. ഐസിആർഎഫ് തേർസ്‌റ്റ് -ക്വഞ്ചേഴ്സ് ഈ പ്രതിവാര പരിപാടി ഓഗസ്റ്റ് അവസാനം വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരും.

Read More

മനാമ: സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി വെബ്സൈറ്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കണ്ണൂർ എയർപോർട്ട് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര വ്യോമയാന വകുപ്പിനും മറ്റ് കേന്ദ്ര മന്ത്രിമാർക്കും മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തി ജനകീയ മാസ് ഇമെയിൽ കാമ്പയിൻ നടത്തുന്നതുൾപ്പെടെയുള്ളസേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ ഭാവി പ്രവർത്തന പദ്ധതികൾ ചെയർമാൻ ഫസലുൽ ഹഖ് വിശദീകരിച്ചു. കെ ടി സലീം, സാനി പോൾ, രാമത്ത് ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ അബ്രഹാം ജോൺ, സൽമാൻ ഫാരിസ്, മോനി ഒടുകണ്ടത്തിൽ, ബിനു കുന്നന്താനം, മനോജ് വടകര, റഷീദ് മാഹി, മജീദ് തണൽ, അജിത് കുമാർ, എ പി അബ്ദുൽസലാം, അൻവർ ശൂരനാട്, അൻവർ നിലമ്പൂർ, ജവാദ് വക്കം, ഫൈസൽ പട്ടാണ്ടി,…

Read More

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം യൂത്ത് മിഷൻ ടു പാരിഷ് -2023 ആദ്യ യൂത്ത് കോൺഫെറൻസിനു തുടക്കം കുറിച്ചു. 29-ജൂലൈ ശനിയാഴ്ച രാവിലെ 10 മണി മുതൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വച്ചു നടത്തപെട്ടു. സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം, ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യം സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരിയും, യുവജന സഖ്യം പ്രസിഡന്റുമായ റവ.മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം വൈസ് പ്രസിഡണ്ട് ‌ജസ്റ്റിൻ കെ ഫിലിപ്പ് സ്വാഗത പ്രസംഗം നടത്തി. ബഹ്‌റൈൻ മാർത്തോമാ പാരിഷ് വികാരിയും യുവജന സഖ്യം പ്രസിഡന്റ്മായ റെവ. ഡേവിഡ് വർഗീസ് ടൈറ്റസ് ഉത്ഘാടനം നിർവഹിച്ചു. 150 ൽ അതികം യുവജനങ്ങൾ മീറ്റിംഗിൽ പങ്കെടുത്തു. റൈറ്റ് . റെവ . ഡോ . തോമസ് മാർ തീത്തോസ് എപ്പസ്കോപ്പ (പ്രസിഡന്റ്‌ മാർത്തോമ്മാ യുവജന സഖ്യം),…

Read More

ആറ്റിങ്ങൽ: ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ഇളമ്പ തടം ജംഗ്ഷനിൽ ഗ്യാസ് ലോറി നിയന്ത്രണം വിട്ട് മതിലും തകർത്ത് കിണറ്റിലേക്ക് ഇടിച്ചുകയറി.ഇന്ന് വൈകുന്നേരം നാല് മണിയോടെണ് അപകടം ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് ഗാർഹിക ഗ്യാസ് സിലിണ്ടറും കയറ്റി പോയ ലോറിയാണ് നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തെ സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്തതിന് ശേഷം കിണറ്റിലേക്ക് ഇടിച്ചുകയറിയത്. സംഭവ സമയത്ത് പരിസരത്ത് ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.

Read More

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറഡിന് പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിയുടെ ഓര്‍ഡര്‍. പ്രതിരോധ മേഖലയിൽ നിന്ന് കെ.എം.എം.എല്ലിന് സമീപകാലത്ത് ലഭിക്കുന്ന വലിയ ഓർഡറാണിത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നേവിയുടെ വിവിധ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണത്തിനാണ് ടൈറ്റാനിയം സ്‌പോഞ്ചിന് വേണ്ടിയുള്ള ഓര്‍ഡര്‍. വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ നേവിയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ടൈറ്റാനിയം സ്‌പോഞ്ച് വിപണനത്തിന് പുതിയ സാധ്യത തുറന്നത്. 5 വര്‍ഷങ്ങളിലായി വിവിധ ഗ്രേഡുകളിലുള്ള 650 ടണ്ണിന്റെ ഓര്‍ഡറാണ് ലഭിച്ചത്. ബഹിരാകാശ മേഖലയില്‍ ഉപയോഗിക്കുന്ന ഗ്രേഡിന് പുറമെ ഉല്‍പാദിപ്പിക്കപ്പെടുന്ന ടൈറ്റാനിയം സ്‌പോഞ്ച് കമ്പനിയില്‍ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. പുതിയ ഓര്‍ഡര്‍ ലഭിച്ചതോടെ ടൈറ്റാനിയം സ്‌പോഞ്ച് ലോഹം രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വിവിധ പദ്ധതികള്‍ക്ക് ഉപയോഗിക്കാനാകും. ജനുവരിയില്‍ വ്യവസായ മന്ത്രി പി രാജീവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് വിപണനം സമയബന്ധിതമായി നിർവ്വഹിക്കാൻ വര്‍ക്കിങ്ങ് ഗ്രൂപ്പ്…

Read More

തിരുവനന്തപുരം:  മുൻ ഗവർണറും സീനിയർ നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. സാമാജികൻ, വിവിധ വകുപ്പുകളിൽ മന്ത്രി, നിയമസഭ സ്പീക്കർ, പാർലമെന്റേറിയൻ തുടങ്ങിയ നിലകളിൽ അദ്ദേഹം നൽകിയ സേവനത്തിൽ കാര്യക്ഷമതയും ദീർഘവീക്ഷണവും പ്രതിഫലിച്ചതായി ഗവർണർ അനുസ്മരിച്ചു. “കുറെ മാസം മുമ്പ് വീട്ടിലെത്തി കണ്ടപ്പോഴുള്ള സൗഹൃദത്തിന്റെ ഊഷ്മളത മനസ്സിൽ മായാതെ നിൽക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”-ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപെട്ടതിനു കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ ഭരണ വീഴ്ചയ്ക്ക് കേന്ദ്രത്തെ നിരന്തരം അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറിക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ശമ്പളം കൊടുക്കാൻ പോലും കടപത്രം ഇറക്കേണ്ടി വന്നത് പിണറായി സർക്കാരിൻ്റെ പിടിപ്പുകേടാണ്. കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിട്ടും ധൂർത്ത് കുറയ്ക്കാത്ത സർക്കാർ ജനങ്ങളെ മോഹന വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണ്. വെള്ളത്തിനും വെളിച്ചത്തിനും വില കൂട്ടിയിട്ടും വീടിന് ഉൾപ്പെടെ നികുതി കൂട്ടിയിട്ടും കരകയറാൻ പറ്റാത്ത വിധം കേരളം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. കൃത്യമായ നികുതി വിഹിതവും വായ്പയെടുക്കാൻ അർഹമായ അനുവാദവും മറ്റെല്ലാ സഹായങ്ങളും യഥാസമയം കേന്ദ്രം കേരളത്തിന് നൽകുന്നുണ്ട്. നികുതി വിഹിതവും കടമെടുപ്പ് അനുമതിയും കഴിഞ്ഞ വർഷത്തെക്കാൾ ഏറെ കേന്ദ്രം നൽകി. ജൂൺ വരെ മാത്രം 14,957 കോടി രൂപ…

Read More

തിരുവനന്തപുരം: കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നു. വിവിധസ്ഥാനങ്ങളിൽ ഇരിക്കെ തൻ്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും അദ്ദേഹം അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു. വിവാദങ്ങൾ ഉണ്ടായപ്പോഴും തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു. വൈഷമ്യമേറിയ ഒരു ഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസിൻ്റെ സംഘടനാരൂപം കാര്യക്ഷമമാക്കി നിലനിർത്തുന്നതിൽ വലിയ പങ്കാണ് വക്കം വഹിച്ചത്. മന്ത്രിയെന്ന നിലയിൽ വികസനോന്മുഖമായ വീക്ഷണം പുലർത്താൻ ശ്രദ്ധിച്ചു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ എംപി എന്ന നിലയിൽ…

Read More

മനാമ: ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് (ബി.​ഐ.​എ) വ​ഴി കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ. പ്ര​തി​വ​ർ​ഷം 14 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ന്റെ ഇ​ര​ട്ടി​യോ​ളം യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ന് ക​ഴി​യു​മെ​ന്നാണ് ഇവർ പ​റ​യു​ന്നത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​വ​ർ​ഷം 20 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഉ​ൾ​ക്കൊ​ള്ളാ​നാ​കും. 2019ൽ പ്ര​തി​വ​ർ​ഷം 10 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് എ​യ​ർ​പോ​ർ​ട്ട് വ​ഴി ക​ട​ന്നു​പോ​യി​രു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ഇ​ത് മൂ​ന്നു ദ​ശ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ, കോ​വി​ഡി​നു​ശേ​ഷം 2022ൽ 6.9 ​ദ​ശ​ല​ക്ഷം യാ​​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​ഞ്ഞു. ​മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 127.5 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ബ​ഹ്‌​റൈ​ൻ ലോ​ക​ത്തു​ള്ള എ​ല്ലാ​വ​ർ​ക്കും എ​ത്തി​പ്പെ​ടാ​നാ​കു​ന്ന സ്ഥാ​ന​ത്താ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ല​ക്ഷ്യ​സ്ഥാ​ന​മാ​യി ബ​ഹ്റൈ​ൻ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല, ലോ​ക​ത്തി​ന്റെ ഏ​തു ഭാ​ഗ​ത്തേ​ക്കും എ​ത്തി​പ്പെ​ടാ​വു​ന്ന ത​ര​ത്തി​ൽ വി​മാ​ന സ​ർ​വി​സു​ക​ളും ഇ​പ്പോ​ൾ ബ​ഹ്റൈ​നി​ലു​ണ്ട്. ഇ​ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ വ്യക്തമാക്കി.

Read More

മനാമ: കെ എം സി സി ഉമ്മൻ ചാണ്ടി അനുസ്മരണം ജനപങ്കാളിത്തത്തിൽ ശ്രദ്ധേയമായി. പ്രവാസികളുടെ സാമൂഹിക പ്രവർത്തന മഹത്വം മനസ്സിലാക്കി സദാ പ്രോത്സാഹനം നൽകിയിരുന്ന ജനനായകനായിരുന്നു ഉമ്മൻചാണ്ടി എന്ന് കെ എം സി സി ബഹ്റൈൻ ആക്റ്റിംങ്ങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അഭിപ്രായപ്പെട്ടു. മനാമ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സംഗമത്തിൽ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിലെ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രാഗത്ഭരായ സോമൻ ബേബി, ബിനു മണ്ണിൽ, എസ് എം അബ്ദുൽ വാഹിദ്, ഫാദർ അനൂബ്, ബിനു കുന്നന്താനം, നിത്യൻ കെ തോമസ്, എബ്രാഹാം ജോൺ, സയിദ് റമളാൻ നദവി, സേവി മാത്തുണ്ണി, എസ് വി ജലീൽ ,ജോൺ ഐപ്, ഫാസിൽ വട്ടോളി, റാഷിദ് മാഹി, ആർ പവിത്രൻ, ഹംസ വിസ്ഡം, ഇ രാജീവ്, ബോബി പാറയിൽ, സൽമാനുൽ ഫാരിസ് തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു. അസൈനാർ കളത്തിങ്ങൽ…

Read More