Author: News Desk

മനാമ: സതേൺ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫയുടെ പിന്തുണയോടെ, സതേൺ ഗവർണറേറ്റ് ശിൽപശാലകളും പ്രദർശനങ്ങളും ഉൾപ്പെടെയുള്ള പൈതൃക പരിപാടി ആരംഭിച്ചു. പരമ്പരാഗത പൈതൃകം, കമ്മ്യൂണിറ്റി പങ്കാളിത്തം, ദേശീയ മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്. വളർന്നുവരുന്ന ഫാൽക്കണറുകൾക്കായുള്ള ഒരു ക്രാഷ് കോഴ്‌സും പൈതൃക ശിൽപശാലകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Read More

മനാമ: ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക പൊതുയോഗവും 2023 – 2024 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വച്ച് നടന്നു . വൈസ് പ്രസിഡന്റ് സാമുവേൽ മാത്യു അധ്യക്ഷതിൽ കൂടിയ യോഗത്തിൽ 2022 -2023 വർഷക്കാലത്തെ വാർഷിക റിപ്പോർട്ട് സെക്രട്ടറി ലിബിൻ സാമുവേലും വരവ് ചിലവ് കണക്കുകൾ ട്രഷറർ ദീപക് പ്രഭാകറും അവതരിപ്പിച്ചു.പൊതുയോഗം റിപ്പോർട്ടിന്മേൽ ചർച്ച നടത്തി റിപ്പോർട്ട് പാസ്സാക്കി അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിന് ബോണി മുളപ്പാംപള്ളിൽ സ്വാഗതവും, ജിനു കൃഷ്ണൻ ജി നന്ദിയും രേഖപ്പെടുത്തി. പ്രസിഡൻ്റായി ദീപക് പ്രഭാകറെയും, സെക്രട്ടറിയായി നിധിൻ ഗംഗയെയും, ട്രഷററായി വിജുവിനെയും, വൈസ് പ്രസിഡൻ്റായി ജിനു കൃഷ്ണനെയും, ജോയിന്റ് സെക്രട്ടറിയായി അഭിലാഷ് മണിയനെയും, എന്റർടൈൻമെന്റ് സെക്രട്ടറിയായി ശ്യാം ജിത്തിനെയും തിരഞ്ഞെടുത്തു. എക്സിക്യൂടടീവ് കമ്മിറ്റി അംഗങ്ങളായി വിനോദ്, K…

Read More

മനാമ: അൽ ഖൈർ പ്രദർശനം വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌രോ ഉദ്ഘാടനം ചെയ്തു. സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കായി സേവിംഗ്‌സ് ആൻഡ് ലോൺസ് സൊസൈറ്റിയാണ് അൽ ഖൈർ കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്. പ്രാദേശിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായി ഭവനങ്ങളിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രദർശനം. ബഹ്‌റൈൻ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക പ്രതിഭകളെ ഉയർത്തിക്കാട്ടുന്നതിനും കൈകൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ സന്ദർശകരെ പരിചയപ്പെടുത്തുന്നതിനും ഈ പരിപാടിയിലൂടെ സാധിക്കും.

Read More

മനാമ: തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഏകോപനം ശക്തമാക്കി. നോർത്തേൺ, സതേൺ ഗവർണറേറ്റുകളിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾ നടപ്പിലാക്കുന്നത് ശക്തമാക്കിയിരിക്കുകയാണ്. ചട്ടങ്ങളും നിയമങ്ങളും, പ്രത്യേകിച്ച് എൽഎംആർഎ നിയമം, ബഹ്റൈനിലെ താമസ നിയമം എന്നിവ പാലിക്കുന്നതിന്റെ അളവ് നിർണ്ണയിക്കാൻ, ഇൻസ്പെക്ടർമാർ നിരവധി കടകളും വർക്ക് സൈറ്റുകളും സന്ദർശിച്ചു. നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സുമായി ചേർന്ന് നോർത്തേൺ ഗവർണറേറ്റിൽ ആദ്യ കാമ്പയിൻ നടത്തി. രണ്ടാമത്തെ കാമ്പെയ്‌ൻ സതേൺ ഗവർണറേറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റും നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സുമായി ഏകോപിപ്പിച്ച് സതേൺ ഗവർണറേറ്റിൽ നടത്തി.

Read More

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ ചികിത്സയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ  കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും. Director Siddique

Read More

തിരുവനന്തപുരം: കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നുത്. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പ്രചോദനമായ പ്രവര്‍ത്തനങ്ങളാണ് ആയുഷ് വകുപ്പ് നടത്തുന്നത്. സര്‍ക്കാര്‍ മേഖലയേയും സ്വകാര്യ മേഖലയേയും കോര്‍ത്തിണക്കി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മേഖലയെപ്പറ്റി ജനങ്ങള്‍ക്ക് അടുത്തറിയാനായുള്ള പുതിയ വെബ്‌സൈറ്റിന്റേയും പ്രസിദ്ധീകണങ്ങളുടേയും പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന ആയുഷ് വകുപ്പിന് കീഴില്‍ ഒരു കേന്ദ്രീകൃത ഐഇസി വിങ്ങ് സജ്ജമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതില്‍ പ്രമുഖമായ ഒന്ന് ആശാ പ്രവര്‍ത്തകര്‍ക്കായുള്ള പരിശീലന കൈപ്പുസ്തകം ആണ്. സംസ്ഥാനത്ത് നിലവില്‍ 520 ‘ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍’ പ്രവര്‍ത്തിച്ചു വരുന്നു. നടപ്പുവര്‍ഷം പുതിയ 80 കേന്ദ്രങ്ങള്‍ കൂടി ഇത്തരത്തില്‍ നവീകരിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ വഴി, മാതൃ – ശിശു ആരോഗ്യം, സമഗ്ര കൗമാരാരോഗ്യം, ക്രിയാത്മകമായ വാര്‍ദ്ധക്യം,…

Read More

കോഴിക്കോട്: ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ദമ്പതികൾ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച രണ്ടേ കാല്‍ കിലോയോളം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തിൽ എയര്‍ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് IX 398 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീര്‍മോൻ പുത്തൻ പീടിക(35) സഫ്ന പറമ്പൻ (21)എന്നിവരിൽ നിന്നാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അമീര്‍മോൻ തൻ്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളില്‍ നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും സഫ്ന തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പാക്കറ്റില്‍ നിന്നും 1104 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. കള്ളക്കടത്തുസംഘം രണ്ടുപേര്‍ക്കും 50000…

Read More

തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് യജ്ഞത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിഫ്തീരിയ, പെര്‍ട്ടൂസിസ്, ടെറ്റനസ്, മീസല്‍സ്, റൂബെല്ല, പോളിയോ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനാണ് വാക്‌സിനുകള്‍ എടുക്കുന്നത്. വാക്‌സിന്‍ കൊണ്ട് തടയാവുന്ന മീസല്‍സ് രോഗം കേരളത്തിന്റെ ചില ഭാഗങ്ങളില്‍ കാണുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ജനപ്രതിനിധികളുടെ കൂടെ സഹകരണത്തോടെ മിഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തുകയുണ്ടായി. ഈ ഘട്ടത്തില്‍ വാക്‌സിനേഷനില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൃത്യസമയത്ത് വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയ ആസാം സ്വദേശിനി മാഹിയായ്ക്ക് (3) പോളിയോ തുള്ളി മരുന്ന് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. ഒട്ടേറെ രോഗങ്ങളെ നിര്‍മാര്‍ജനം ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ പതിറ്റാണ്ടുകളായി ദീര്‍ഘവീക്ഷണത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പല രോഗങ്ങളേയും ചെറുക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഇതില്‍ നിന്നും നമ്മള്‍ പിന്നോട്ട്…

Read More

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായി എന്നാണ് ഹര്‍ജിയിലെ ആരോപണം. അവാര്‍ഡ് ജൂറി അംഗങ്ങള്‍ തന്നെ പുരസ്‌കാര നിര്‍ണയത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ട് ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ ചില തെളിവുകളും പുറത്തു വിട്ടിട്ടുണ്ട്. തന്റെ സിനിമയ്ക്ക് അവാര്‍ഡ് നല്‍കുന്നതിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്നാണ് വിനയന്‍ ആരോപിക്കുന്നത്. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. അത് നിയമവിരുദ്ധമാണ്. തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. അവാര്‍ഡ് നിര്‍ണയത്തില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും, രഞ്ജിത്ത് ഇതിഹാസമാണെന്നും മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടിരുന്നു.

Read More

ഡൽഹി: റഷ്യ-യുക്രെയ്ൻ പ്രശ്‌നത്തിൽ നിലപാട് അറിയിച്ച് ഭാരതം. സംഘർഷത്തിന് പരിഹാരം കാണാൻ ഇന്ത്യ അവസാനം വരെ നിൽക്കുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ദ്വിദിന യോഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. 40 ഓളം രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ വിഷയത്തിൽ സമാധാനത്തിന് വേണ്ടി ഇന്ത്യ ശ്രമിക്കുമെന്ന് ഡോവൽ അറിയിച്ചു. ഇന്ത്യ വിഷയത്തിൽ സ്വീകരിച്ച നിലപാടിന് ആഗോള തലത്തിൽ ലഭിച്ച സ്വീകാര്യതയാണ് ഇത്. യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് വഴികൾ കണ്ടെത്തുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. തുടക്കം മുതൽ ഇന്ത്യ റഷ്യയുമായും യുക്രെയ്‌നുമായും ഇടപഴകുന്നുണ്ടെന്നും പ്രതിസന്ധിക്ക് ശാശ്വതവും സമഗ്രവുമായ പരിഹാരം കണ്ടെത്തുന്നതിന് സജീവ സാന്നിദ്ധ്യം വഹിക്കുമെന്നും ഡോവൽ പറഞ്ഞു. ഇത്തരമൊരു കാര്യം ഇന്ത്യയ്‌ക്ക് വലിയ സന്തോഷവും സംതൃപ്തിയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More