Author: News Desk

എറണാകുളം: വിദ്യാസമ്പന്നരുടെ ഇടയില്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് വര്‍ധിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരള വനിതാ കമ്മീഷന്‍. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന സിറ്റിങ്ങില്‍ വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാ മണി എന്നിവര്‍ പരാതികള്‍ പരിഗണിച്ചു. ജാഗ്രതാ സമിതികള്‍ ശക്തമാകേണ്ടതുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. എറണാകുളം ജില്ലാതല സിറ്റിംഗിന്റെ ആദ്യ ദിനം എട്ടു പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. മൂന്ന് പരാതിയില്‍ പരാതിക്കാര്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ തീരുമാനിച്ചു. ശേഷിക്കുന്ന 26 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. കുടുംബ പ്രശ്‌നങ്ങള്‍, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം തുടങ്ങിയ പരാതികളാണ് കമ്മീഷന്‍ മുന്‍പാകെ എത്തിയത്. കുടുംബ പ്രശ്‌നങ്ങള്‍ വിദ്യാസമ്പന്നര്‍ക്കിടയിലും ഏറി വരുന്നതില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കമ്മീഷന്റെ നേതൃത്വത്തില്‍ സെമിനാറുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, പ്രീ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) നേതൃയോഗത്തിലാണ് ഒൻപത് അംഗ സംഘടനാ പ്രതിനിധികളുടെ പിന്തുണ പ്രഖ്യാപനം ഉണ്ടായത് . സമഗ്ര ഗുണമേന്മയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടപ്പാക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗങ്ങളും നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്തു. കേന്ദ്രാവിഷ്കൃത പദ്ധതികളായ സമഗ്ര ശിക്ഷയുടെയും സ്റ്റാർസിന്റേയും കീഴിൽ ഈ അക്കാദമിക വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെയും , പരിപാടികളുടേയും വ്യക്തമായ അവതരണവും നടന്നു. വിവിധ തരം പദ്ധതികളും പരിപാടികളും നടപ്പിലാക്കുമ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഇതര ഏജൻസികളുമായി ഏകീകൃതവും സംയോജിതവും ആവർത്തന രഹിതവുമായ പ്രവർത്തനങ്ങൾക്കാകണം രൂപം നൽകേണ്ടതെന്നും യോഗം നിർദ്ദേശിച്ചു. കുട്ടികളിലെ പഠന – പഠനേതര പ്രവർത്തനങ്ങളിൽ ഗുണമേന്മ ,സാങ്കേതികത ,നൂതനാശയം എന്നിവയിൽ അധിഷ്ഠിതമായ പദ്ധതികളും പരിപാടികളും ആവിഷ്ക്കരിച്ചു നടപ്പാക്കേണ്ടതുണ്ടെന്നും…

Read More

മനാമ: സംവിധായകൻ സിദ്ധിഖിന്റെ  നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.  അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിൻ്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്നും  കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ് കമ്മിറ്റി ഇറക്കിയ വാർത്താകുറുപ്പിൽ അറിയിച്ചു.

Read More

പാലക്കാട്: പാലക്കാട് നെന്മാറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്‌കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം. മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തി ഇരുവരും സ്‌കൂട്ടറില്‍ നിന്നിറങ്ങി. ഉടന്‍ തന്നെ വാഹനത്തിന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. കൊല്ലങ്കോടു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചു. തീ പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.

Read More

കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു(57) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെ ഏഴരയോടെയാണ് അന്ത്യം. ഇന്നലെ രാവിലെ പത്തേ കാലോടെ ഓട്ടം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെയാണ് കാർ അഗ്നിക്കിരയായത്. വാഹനത്തിൽ സാബു മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീടിന് സമീപത്തുവച്ചായിരുന്നു സംഭവം. കാറിന്റെ മുൻഭാഗത്തുനിന്നാണ് തീപടർന്നത്. ഇതുകണ്ട് സാബുവിന്റെ ഭാര്യയും മക്കളും ഓടിയെത്തിയിരുന്നു. നാട്ടുകാരും അഗ്നിശമനസേനയുമൊക്കെയെത്തി തീയണച്ചാണ് സാബുവിനെ കാറിൽ നിന്ന് പുറത്തെടുത്തത്. ഉടൻ ചെത്തിപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ മുൻ സെക്രട്ടറിയാണ് സാബു.

Read More

മനാമ: ഒന്നാം ഗ്ലോബൽ വാട്ടർ, എനർജി, ക്ലൈമറ്റ് ചേഞ്ച് കോൺഗ്രസിന് (ജി.ഡബ്ല്യു.ഇ.സി.സി.സി) ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നു. എണ്ണ പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന ജിഡബ്ല്യുഇസിസിസിയുടെ ആദ്യ പതിപ്പ് ആരംഭിക്കുന്നതായി അറിയിച്ചു. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. സെപ്റ്റംബർ 5 മുതൽ 7 വരെയാണ് സമ്മേളനം നടക്കുന്നത്. ജല-ഊർജ്ജ സ്രോതസ്സുകളുടെ വികസനവും ഉപയോഗവും, അവയുടെ ശരിയായ ഉപയോഗം ഉറപ്പാക്കൽ, ജല-ഊർജ്ജ സ്രോതസ്സുകളുടെ സുസ്ഥിരത, സുരക്ഷ എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകീകരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നടക്കുന്നത്. ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് ഉപദേശക സമിതി യോഗത്തിൽ, പരിപാടി സംഘടിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ക്രമീകരണങ്ങളും ഒരുക്കങ്ങളും ചർച്ച ചെയ്തു. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക്, പ്രവൃത്തി മന്ത്രി ഇബ്രാഹിം ബിൻ…

Read More

മ​നാ​മ: 1902നു​ശേ​ഷം രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ചൂ​ടേ​റി​യ ജൂ​ലൈ​യാ​ണ് ക​ട​ന്നു​പോ​യ​തെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മ​ന്ത്രാ​ല​യ​ത്തി​ന്റെ കാ​ലാ​വ​സ്ഥ ഡ​യ​റ​ക്ട​റേ​റ്റ്. പ്ര​തി​മാ​സ കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക​ഴി​ഞ്ഞ മാ​സം ശ​രാ​ശ​രി താ​പ​നി​ല 36.6 സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു. സാ​ധാ​ര​ണ ജൂ​ലൈ​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടി​നേ​ക്കാ​ൾ 1.5 സെ​ൽ​ഷ്യ​സ് കൂ​ടു​ത​ലാ​ണി​ത്. 1902നു​ശേ​ഷം ജൂ​ലൈ​യി​ലെ ഉ​യ​ർ​ന്ന ശ​രാ​ശ​രി പ്ര​തി​മാ​സ താ​പ​നി​ല 2020ലും 2017​ലും രേ​ഖ​പ്പെ​ടു​ത്തി​യ 36.9 സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു. മാ​സ​ത്തി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല​യു​ടെ ശ​രാ​ശ​രി 41.0 സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു. ഇ​ത് സാ​ധാ​ര​ണ ഉ​ണ്ടാ​കു​ന്ന​തി​നേ​ക്കാ​ൾ 1.3 സെ​ൽ​ഷ്യ​സ് കൂ​ടു​ത​ൽ ആ​ണ്. 1946നു​ശേ​ഷം ജൂ​ലൈ​യി​ലെ ആ​റാ​മ​ത്തെ ഉ​യ​ർ​ന്ന ശ​രാ​ശ​രി കൂ​ടി​യ താ​പ​നി​ല​യാ​ണി​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ 19 ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി താ​പ​നി​ല 40 സെ​ൽ​ഷ്യ​സ് ക​ട​ന്നു. മൂ​ന്നു​ദി​വ​സം പ​ര​മാ​വ​ധി താ​പ​നി​ല 45 സെ​ൽ​ഷ്യ​സും ക​ട​ന്നു. ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല 46.3 സെ​ൽ​ഷ്യ​സ് ജൂ​ലൈ 31ന് ​ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ (ബി.​ഐ.​സി) രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല 2023 ജൂ​ലൈ…

Read More

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18 വെള്ളിയാഴ്ച, മനാമ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ കാലത്ത് 8 മുതൽ ഉച്ചക്ക് 12 വരെയാണ് മെഡിക്കൽ ക്യാമ്പ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. അന്നേ ദിവസം മുന്നൂറോളം പേർക്ക് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, ടോട്ടൽ കൊളെസ്ട്രോൾ, ക്രിയാറ്റിൻ (വൃക്ക), എസ്ജിപിടി (കരൾ), യൂറിക്ക് ആസിഡ് പരിശോധനകൾ നടത്തുവാനുള്ള സൗകര്യവും റിസൾട്ടുമായി ആവശ്യമുള്ളവർക്ക് ഒരാഴ്ചക്കകം ഡോക്ടറെ സൗജന്യമായി കാണുവാനുള്ള സൗകര്യവും ഷിഫ അൽജസീറ മെഡിക്കൽ സെന്ററിൽ ഒരുക്കുന്നുണ്ട്. കൂടാതെ ആദ്യം രെജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് കണ്ണ് പരിശോധന ക്കുള്ള സൗകര്യവും ആഗസ്റ്റ് 18 ന് ഉണ്ടായിരിക്കും. ഈ ക്യാമ്പിലൂടെ സംസാരവൈകല്യമുള്ള കുട്ടികൾക്ക് സ്പീച്ച് തെറാപ്പി ആദ്യ സെഷൻ സൗജന്യമായും പിന്നീട് 20% ഡിസ്‌കൗണ്ട് നിരക്കിലും ലഭ്യമാക്കുന്നുമെന്നും ഭാരവാഹികൾ അറിയിച്ചു. രെജിസ്ട്രേഷൻ ലിങ്ക് https://forms.gle/779hGKBs29rj6Te29 കൂടുതൽ വിവരങ്ങൾക്ക് 36811330, 33049498, 3806 6919…

Read More

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അംഗവും സേഫ്റ്റി ഓഫീസറായി ബഹ്‌റൈനിൽ ജോലി ചെയ്യുകയും ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സൂരജ് സുരേന്ദ്രൻ തലമുടി അർബുദ രോഗികൾക്കായി ദാനം ചെയ്തു. ബിഡികെ ജനറൽ സെക്രട്ടറി റോജി ജോൺ, ബിഡികെ ചെയർമാനും കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറിയുമായ കെ. ടി. സലിം എന്നിവരുമായി ബന്ധപ്പെട്ട്‌ അർബുദരോഗികൾക്ക് ഉപകരിക്കാൻ സലൂണിൽ നിന്നും മുറിച്ചെടുത്ത 31 സെന്റീമീറ്റർ മുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് അദ്ദേഹം നേരിട്ട് കൈമാറുകയായിരുന്നു. റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്.

Read More

മനാമ: ഐവൈസിസി ഗുദൈബിയ-ഹൂറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.അദിലിയയിൽ സ്ഥിതി ചെയ്യുന്ന അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഐവൈസിസി യുടെ നേതൃത്വത്തിൽ ബഹറിനിൽ സംഘടിപ്പിക്കുന്ന നാല്പതാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് നടക്കുന്നത് .ക്വിറ്റ് ഇന്ത്യ ദിനത്തോടും,യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടും അനുബന്ധിച്ചാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്. പ്രവാസികൾക്കിടയിൽ വർധിച്ച് വരുന്ന ഹൃദയാഘാത നിരക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. ബ്ലഡ്‌ പ്രഷർ, കിഡ്നി രോഗങ്ങൾ, മറ്റ് ജനിത രോഗങ്ങൾ ഇവയെല്ലാം പ്രവാസികൾക്കിടയിൽ കൂടുതലായി കണ്ടുവരുന്നു. ഇത്തരം സാഹചര്യത്തിൽ ഐവൈസിസി ഹെല്പ് ഡെസ്കിന് കീഴിൽ വിവിധ ഏരിയ കമ്മറ്റികളുടെ നേ തൃത്വത്തിൽ ആരോഗ്യ പരിശോധനാ ക്യാമ്പുകളും, ബോധവത്കരണ ക്ളാസുകളും വിവിധ ഹോസ്പിറ്റലുകളുമായി സഹകരിച്ച് സംഘടിപിച്ചു വരുന്നു.സൗജന്യമായി ലഭിക്കുന്ന ഈ സൗകര്യങ്ങൾ മുഴുവൻ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് ഐവൈസിസി ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ ആരംഭിക്കുന്ന സൗജന്യ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു പങ്കാളിയാവണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. കൂടുതൽ…

Read More