- ബഹ്‌റൈന് പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്‌റൈന് കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: ദക്ഷിണ ഗവർണറേറ്റിലെ ജോവിലുള്ള ഷഹീൻ ബിൻ സാഗർ അൽ ജലഹ്മ പള്ളി തുറന്നു. സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹജേരിയാണ് പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ബോർഡ് ആരാധനാലയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവയെ പരിപാലിക്കുന്നതിനും പള്ളികൾ നിർമ്മിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെ ഡോ. അൽ ഹജേരി എടുത്തുപറഞ്ഞു. 5050 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് 830 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് പുതിയ പള്ളി നിർമ്മിച്ചിരിക്കുന്നത്. 500-ലധികം വിശ്വാസികളെ ഉൾക്കൊള്ളാനും സാധിക്കും.
എറണാകുളം: കലൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ കുത്തിക്കൊന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും ഹോട്ടൽ ജീവനക്കാരനുമായ യുവാവ് അറസ്റ്റിലായി. കോഴിക്കോട് സ്വദേശി നൗഷാദ് (30) ആണ് എറണാകുളം നോർത്ത് പൊലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച രാത്രി 10.30നാണ് സംഭവം. കലൂര്‍ പൊറ്റക്കുഴി റോഡിലെ മസ്ജിദ് ലൈനില്‍ നൗഷാദ് ജോലി ചെയ്യുന്ന ഹോട്ടലിലാണ് സംഭവം നടന്നത് . സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട നൗഷാദിനെ കാണാന്‍ രേഷ്മ കലൂരിലെത്തുകയായിരുന്നു. ഹോട്ടലില്‍ വെച്ച് തര്‍ക്കത്തിനിടെ നൗഷാദ് കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഹോട്ടലിലെ മറ്റൊരു ജീവനക്കാരന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നൗഷാദ് ഏതാനും വര്‍ഷങ്ങളായി ഇവിടെയാണ് ജോലി ചെയ്യുന്നത്.
മനാമ: രജനികാന്ത് നായകനായെത്തുന്ന തമിഴ് ചിത്രം ‘ജയിലർ’ ന്റെ ഫാൻസ് ഷോ ബഹ്‌റൈനിൽ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് പ്രദർശനം ആരംഭിക്കുമെന്ന് സംഘാടകർ വർത്തസമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസം ഫാൻസ് ഷോയുടെ ഭാഗമായി രാവിലെ 9.30 മണി മുതൽ പാട്ട്, ഡാൻസ് ഉൾപ്പെടെ വിവിധ കലാപരിപാടികളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. https://youtu.be/F8TXTVUpMdM?si=C28opHmVU7ER2y3d രജനി ഫാൻസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാൻസ് ഷോ ദാനമാൾ എപിക്സ് സിനിമാസിലാണ് നടക്കുക എന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ എപിക്സ് മാനേജ്മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുജയ് ഉച്ചിൽ, ബ്രാൻഡ് മാനേജർ മനോജ് ബാഹുലയൻ, ഫിനാൻസ് മാനേജർ മുരളീധരൻ ചോലയിൽ, രജനി ഫാൻസ് അസോസിയേഷൻ സുധീർ കാലടി, സെന്തിൽ കുമാർ, ഗന്ധരാജ് തുടങ്ങിയവർ പങ്കെടുത്തു.
മനാമ: അൾജീരിയ ആതിഥേയത്വം വഹിച്ച 15-ാമത് അറബ് സ്‌പോർട്‌സ് ഗെയിംസിലും ജർമ്മനിയിലെ ബെർലിനിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് ഗെയിംസ് 2023ലും മെഡലുകൾ നേടിയ ബഹ്‌റൈൻ അത്‌ലറ്റുകളെ അൽ വാദി കൊട്ടാരത്തിൽ ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജിഎസ്‌എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബിഒസി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ആദരിച്ചു. https://youtu.be/pMTMiGT82uM?si=-2R2pGAH1CaHWFpB 20 സ്വർണവും 12 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 44 മെഡലുകൾ നേടിയ 15-ാമത് അറബ് ഗെയിംസിൽ ബഹ്‌റൈൻ ചാമ്പ്യൻമാരുടെ നേട്ടങ്ങളെ ഷെയ്ഖ് ഖാലിദ് പ്രശംസിച്ചു. 2023 ലെ സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് ഗെയിംസ് ബെർലിനിൽ ബഹ്‌റൈൻ പാരാലിമ്പിക്‌സ് അത്‌ലറ്റുകളുടെ മികച്ച നേട്ടങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. രണ്ട് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ മൊത്തം 11 മെഡലുകളാണ് അവർ നേടിയത് .
മനാമ: 60 വയസ്സിന് മുകളിലുള്ള രോഗികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് മരുന്ന് വിതരണത്തിന് അപ്പോയിന്റ്മെന്റ് ലഭിക്കുമെന്ന് സർക്കാർ ആശുപത്രികൾ അറിയിച്ചു. മരുന്ന് വിതരണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട കമ്പനിയുമായി ഏകോപനം നടക്കുന്നുണ്ടെന്നന്നും വേഗത്തിലുള്ള മരുന്ന് വിതരണം ഉറപ്പാക്കാൻ മെഡിക്കൽ കുറിപ്പടികൾ പുതുക്കേണ്ടതിന്റെ ആവശ്യകതയും സർക്കാർ ആശുപത്രികൾ പ്രസ്താവനയിൽ സൂചിപ്പിച്ചു. https://youtu.be/pMTMiGT82uM?si=-2R2pGAH1CaHWFpB ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗുണഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനുമായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്, ബോർഡ് ഓഫ് ട്രസ്റ്റി എന്നിവയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭരണപരമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.
മനാമ: രാജ്യത്ത് വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ ബ്യൂറോ ഫോർ റവന്യൂ അധികൃതർ കർശനമായ പരിശോധനകൾ ആരംഭിച്ചു. നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) ജൂലൈ മാസത്തിൽ ബഹ്‌റൈനിലെ പ്രാദേശിക വിപണികളിൽ 182 പരിശോധനാ കാമ്പെയ്‌നുകൾ നടത്തി. വാറ്റ്, എക്സൈസ് നിയമം എന്നിവയ്ക്ക് അനുസൃതമായി പിഴകൾ ചുമത്തേണ്ട ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. പരിശോധനയിൽ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ വ്യാപാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് എൻ.ബി.ആർ അറിയിച്ചു. കടുത്ത നിയമലംഘനം കണ്ടെത്തിയാൽ ക്രിമിനൽ കേസ് എടുക്കുന്നതിനായി യോഗ്യതയുള്ള അധികാരികൾക്ക് കൈമാറുകയും ചെയ്യും. അഞ്ച് വർഷത്തെ തടവും വാറ്റ് നിയമപ്രകാരം അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകയ്ക്ക് തുല്യമായ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. എക്സൈസ് നിയമപ്രകാരം വെട്ടിച്ച എക്സൈസ് നികുതിയുടെ ഇരട്ടിക്ക് തുല്യമായ പിഴയും ഒരു വർഷം തടവുമാണ് നിയമലംഘകർ ശിക്ഷ അനുഭവിക്കേണ്ടത്. https://youtu.be/pMTMiGT82uM?si=-2R2pGAH1CaHWFpB ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വാറ്റ്, എക്സൈസ് എന്നിവയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും, ബിസിനസ്സിന്റെ നിലവാരം വർധിപ്പിക്കുന്നതിനുമുള്ള എൻബിആറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ്…
മനാമ: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസ് പർവ്വതനിര കീഴടക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ബഹ്‌റൈനിലെ സെമ്രീൻ അഹമ്മദ്. സമുദ്രനിരപ്പിൽ നിന്ന് 5,642 മീറ്റർ ഉയരമുള്ള മഞ്ഞുമൂടിയ പർവ്വതനിരയാണ് എൽബ്രസ്. ബഹ്‌റൈനിലെ ബെന്റ്‌ലിയുടെയും ലംബോർഗിനിയുടെയും മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുകയാണ് 30 കാരിയായ സെമ്രീൻ അഹമ്മദ്. നാളുകൾ നീണ്ട ഒരുക്കങ്ങളും പ്രതീക്ഷകളുമാണ് സഫലമായതെന്ന് സെമ്രീൻ അഹമ്മദ് പറഞ്ഞു. രാജ്യത്തിനുവേണ്ടി ഈ നേട്ടം കൈവരിച്ച നിമിഷത്തിൽ വളരെയധികം അഭിമാനം തോന്നിയെന്നും സെമ്രീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്താമത്തെ കൊടുമുടികളിലൊന്നാണിത്. റഷ്യൻ റിപ്പബ്ലിക്കായ കബാർഡിനോ-ബാൽക്കറിയയിലാണ് പർവതം സ്ഥിതി ചെയ്യുന്നത്. https://youtu.be/pMTMiGT82uM?si=-2R2pGAH1CaHWFpB എൽബ്രസിന് രണ്ട് കൊടുമുടികളുണ്ട്. രണ്ടും നിഷ്ക്രിയ അഗ്നിപർവതങ്ങളാണ്. ഉയരം കൂടിയ, പടിഞ്ഞാറൻ കൊടുമുടിക്ക് 5,642 മീറ്ററും കിഴക്കൻ കൊടുമുടിക്ക് 5,621 മീറ്ററും ഉയരമുണ്ട്.
മനാമ: ക്രിമിനൽ ഇൻഫർമേഷൻ ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇ-ഗവൺമെന്റ് പോർട്ടലായ Bahrain.bh വഴി ഇലക്ട്രോണിക് രീതിയിൽ പ്രോസസ്സ് ചെയ്യാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ “മവൈദ്” ആപ്പ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തതിന് ശേഷം സതേൺ ഗവർണറേറ്റിലെ ഓഫീസിലേക്ക് പോകാവുന്നതാണ്. ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. അന്വേഷണങ്ങളും അഭിപ്രായങ്ങളും വെർച്വൽ സർവീസ് സെന്റർ വഴിയോ 17872373 എന്ന നമ്പറിലോ സ്വീകരിക്കും. പുതിയ സേവനങ്ങൾ അനുസരിച്ച് മുഹറഖ് സെക്യൂരിറ്റി കോംപ്ലക്‌സ് അടച്ചുപൂട്ടാനും തീരുമാനിച്ചു. https://youtu.be/pMTMiGT82uM?si=bm5wO3ARy-O-p4MK
മനാമ: വിലക്ക് ലംഘിച്ച് ചെമ്മീൻ പിടിച്ചതിന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. 33ഉം 37ഉം പ്രായമുള്ള രണ്ട് പേരാണ് പിടിയിലായത്. കർസകാനിൽ വെച്ച് രണ്ട് വാഹനങ്ങളിൽ നിന്നാണ് 60 കിലോ ചെമ്മീൻ കണ്ടെടുത്തത്. നിരോധിത വലയായ കുറാഫ് ഉപയോഗിച്ച് പിടിച്ചതായി കണ്ടെത്തിയത്. നിയമ നടപടികൾക്കായി ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
മനാമ: മനുഷ്യക്കടത്ത് തടയാനും ഇരകളെ സംരക്ഷിക്കാനും മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്താനുമാവശ്യമായ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്‌സിക്യൂട്ടീവ് നൗഫ് ജംഷീർ . മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്‌റൈൻ കൈക്കൊണ്ടിട്ടുള്ള നടപടികൾക്കുള്ള അംഗീകാരമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഏറ്റവും പുതിയ ട്രാഫിക്കിങ് ഇൻ പേഴ്‌സൻ (ടി.ഐ.പി) 2023 റിപ്പോർട്ടിലെ പരമാമർശമെന്നും അവർ പറഞ്ഞു. മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടികളാണ് രാജ്യം സ്വീകരിച്ചിട്ടുള്ളത്. ഇരയാക്കപ്പെടുന്നവരെ സംരക്ഷിക്കാനായി സെഹ്‌ലയിൽ പ്രവാസി സംരക്ഷണ കേന്ദ്രം ആരംഭിച്ചിരുന്നു. രാജ്യത്തിന്റെ ഇക്കണോമിക് വിഷൻ -2030 ന്റെ അവിഭാജ്യ ഘടകമാണ് മികച്ച തൊഴിൽ അന്തരീക്ഷം. തൊഴിലുടമയുടേയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എൽ.എം.ആർ.എ സ്വീകരിച്ചിട്ടുള്ള നടപടികൾ പ്രവാസി തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിലും തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വളരേയേറെ സഹായകരമാണ്. ഈ നടപടികൾ അന്തർദേശീയ തലങ്ങളിൽ ബഹ്‌റൈനിന്റെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ബഹ്‌റൈന് ടയർ 1 പദവിയാണുള്ളത്. മനുഷ്യക്കടത്ത് വിക്ടിംസ് പ്രൊട്ടക്ഷൻ…
