- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
ചണ്ഡീഗഢ്: വര്‍ഗീയ കലാപം അരങ്ങേറിയ ഹരിയാനയിലെ നൂഹ് ജില്ലയില്‍ കര്‍ഫ്യൂവില്‍ ഇളവ്. ഈ മാസം 14, 15 തീയതികളില്‍ ജില്ലാ ഭരണകൂടമാണ് ഇളവ് പ്രഖ്യാപിച്ചത്. രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ഈ ദിവസങ്ങളില്‍ ഇളവ് നല്‍കുന്നത്. ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സര്‍വീസുകള്‍ റദ്ദാക്കിയ ഉത്തരവ് ഇന്ന് വരെയാണ് സര്‍ക്കാര്‍ നീട്ടിയത്. ഇതു സംബന്ധിച്ചു മറ്റു വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതേസമയം ഈ മാസം 28നു വീണ്ടും യാത്ര നടത്തുമെന്നു ഹിന്ദു മഹാപഞ്ചായത്ത് വ്യക്തമാക്കി. ഇന്ന് പല്‍വാളില്‍ സംഘടന യോഗം ചേര്‍ന്നിരുന്നു. പിന്നാലെയാണ് സംഘടന യാത്ര വീണ്ടും നടത്തുമെന്നു വ്യക്തമാക്കിയത്. പഞ്ചായത്ത് യാത്രക്കു അനുമതി നല്‍കിയതായി സംഘടനയുടെ അംഗങ്ങള്‍ അവകാശപ്പെട്ടു. നേരത്തെ നടത്തിയ യാത്രക്കു പിന്നാലെയാണ് പ്രദേശത്ത് വര്‍ഗീയ കലാപം അരങ്ങേറിയത്.
മനാമ: ബഹ്‌റൈനിൽ 2022-ൽ 24,976 വാഹനങ്ങളുടെ ലൈസൻസ് റദ്ദാക്കിയതായി റിപ്പോർട്ട്. 2021 -ൽ ഇത് 27,677 വാഹനങ്ങൾ ആയിരുന്നു. 2021 നെ അപേക്ഷിച്ച് 2022 -ൽ ബഹ്‌റൈനിൽ റദ്ദാക്കിയ വാഹനങ്ങളുടെ എണ്ണത്തിൽ 9.8% ന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നൽകിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റദ്ദാക്കിയ വാഹനങ്ങളുടെ എണ്ണത്തിൽ സ്വകാര്യ കാറുകൾ ഒന്നാമതെത്തി. 17,210 സ്വകാര്യ കാറുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇത് 68.91% വരും. കയറ്റുമതിക്കായുള്ള 6,593 കാറുകൾ റദ്ദാക്കി. ഇത് 26.40% ആണ്.
മനാമ: വെഡ്ഡിംഗ് ടൂറിസത്തിന് ബഹ്റൈനിൽ പ്രിയമേറുകയാണ്.. ബഹ്‌റൈൻ വിവാഹത്തിനും സാമൂഹിക പരിപാടികൾക്കുമുള്ള മുൻനിര വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബഹ്‌റൈനെ തങ്ങളുടെ ആഘോഷങ്ങൾ നടത്താനുള്ള ഇഷ്ട ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതോടെ ഈ വർഷം 14 വിവാഹ ചടങ്ങുകളാണ് രാജ്യത്ത് നടന്നത്. ഉയർന്ന അന്താരാഷ്‌ട്ര റേറ്റിംഗുകളുള്ള ടൂറിസ്റ്റ് സൗകര്യങ്ങളും ദ്വീപുകളും പൈതൃക സ്ഥലങ്ങളും ബീച്ചുകളും പോലുള്ള വിനോദസഞ്ചാര ആകർഷണങ്ങൾ ബഹ്‌റൈനെ അത്തരം കുടുംബങ്ങളുടെ ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാക്കി മാറ്റി. ബഹ്‌റൈനെ വിവാഹത്തിനും സാമൂഹിക പരിപാടികൾക്കുമുള്ള മുൻനിര വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്‌റൈൻ ടൂറിസം ആന്റ് എക്‌സിബിഷൻ അതോറിറ്റിയുടെ നിരന്തരമായ ശ്രമത്തിന്റെ ഫലമായാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ വിവാഹത്തിന്റെ പ്രിയ വേദിയായി ബഹ്റൈനെ തെരഞ്ഞെടുക്കുന്നത്.
എൻ.എ.എം.എസ്.എൽ സെവൻസ് സോക്കർ: ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ജേതാക്കൾ; ഡയമണ്ട് എഫ് സി റണ്ണേഴ്സ് അപ്പ്
ഓസ്റ്റിൻ / ടെക്‌സാസ് : നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ് വി .പി.സത്യൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി ഓപ്പൺ ടൂർണമെന്റിനോട് അനുബന്ധിച്ചു സമാന്തരമായി സംഘടിപ്പിച്ച ഓവർ 35 കാറ്റഗറി സെവൻസ് ടൂർണമെന്റിൽ ആതിഥേയരായ ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. പരിചയ സമ്പത്തുമായി കാനഡയിൽ നിന്നെത്തിയ ടൊറാന്റോ ഡയമണ്ട് എഫ്സി റണ്ണേഴ്‌സ് അപ്പ് ട്രോഫി കരസ്‌ഥമാക്കി. മികച്ച അച്ചടക്കമുള്ള ടീമിനുളള പ്രത്യേക ഫെയർ പ്ലെ അവാർഡും ഡയമണ്ട് എഫ്സി നേടി. ഗ്രൗണ്ട് സപ്പോർട്ടിന്റെ ആനുകൂല്യമുണ്ടായിരുന്ന ഓസ്റ്റിനെതിരെ, സബില്ലാതെയും പരുക്കുമായാണ് കാനഡ ഇറങ്ങിയത്. മുൻ സന്തോഷി ട്രോഫി താരവും ഡയമണ്ട് എഫ്‌സിയുടെ സെന്ററും, പരിശീലകനുമായ ഡെന്നിസ് ജോർജ് മികച്ച കളിക്കാരനുള്ള എംവിപി പുരസ്കാരം നേടി. സുബാഷ് നായർ (ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്) ഗോൾഡൻ ബൂട്ട് ട്രോഫിയും, താരിഖ് ഇസ്മായിലും (ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്) മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലോവ് ട്രോഫിയും കരസ്‌ഥമാക്കി. പതിനൊന്നു ടീമുകകളാണ് സെവൻസിൽ അങ്കത്തിനിറങ്ങിയത്. എഫ്സിസി ഡാളസ്, കണക്റ്റിക്കട്ട് സിറ്റിസൺസ് എന്നിവർ സെമി കണ്ടു…
കോഴിക്കോട് പുതുപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കെട്ടിട നിർമാണ കരാറുകാരനായ മുസ്തഫയാണ് പിടിയിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ അഞ്ച് പരാതികളാണ് താമരശ്ശേരി പൊലീസിന് ലഭിച്ചത്. മുസ്തഫയ്ക്കൊപ്പം മറ്റൊരാൾ കൂടി പീഡിപ്പിച്ചതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് താത്പര്യമില്ല, തമാശ പറഞ്ഞ് ചിരിക്കുന്നു: രാഹുൽ ഗാന്ധി
ദില്ലി: മണിപ്പൂരിൽ കലാപം അവസാനിപ്പിക്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യം ഇല്ലായിരുന്നുവെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം. സൈന്യത്തിന് രണ്ട് ദിവസത്തിൽ അവസാനിപ്പിക്കാമായിരുന്ന പ്രശ്നമായിരുന്നു. മണിപ്പൂരിൽ ഇന്ത്യ ഇല്ലാതാകുമ്പോൾ നരേന്ദ്ര മോദി പാർലമെന്റിൽ ഇരുന്ന് തമാശ പറഞ്ഞ് ഊറിച്ചിരിക്കുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗത്തെ കുറിച്ചായിരുന്നു വിമർശനം. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നത്. മണിപ്പൂരിലെ സമാധാനം തല്ലിക്കെടുത്തി സംസ്ഥാനത്തെ രണ്ടാക്കി മാറ്റിയത് ബിജെപിയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കുട്ടികൾ മരിക്കുന്നു സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നുവെന്നൊക്കെ പറയുമ്പോൾ പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയുമാണ്. ഇത് പ്രധാന മന്ത്രിക്ക് യോജിച്ചതല്ല. കോൺഗ്രസ് അല്ല വിഷയം മണിപ്പൂരാണ്. രാജ്യം ദുഃഖത്തിൽ ആയിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ കണ്ടതും കേട്ടതും താൻ മുൻപ് എവിടെയും കേട്ടിട്ടില്ല. മണിപ്പൂരിൽ ഇന്ത്യയെ കൊന്നുവെന്ന് ബിജെപി പറയുന്ന…
‘സിപിഎമ്മിന് പിണറായിയെ ഭയം; സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി’: മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സമർപ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭർത്താവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിലോ സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് വാങ്ങിയ പണത്തെ സംബന്ധിച്ചു വെളിപ്പെടുത്തിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഒന്നുകിൽ സത്യവാങ്മൂലം തെറ്റാണെന്ന് പറയണം അല്ലെങ്കിൽ പണം വാങ്ങിയില്ലെന്നു പറയണം. നടപടികൾ സുതാര്യമാണെന്നു പറയുന്നവർക്ക് ഇക്കാര്യം പൊതുജനങ്ങൾക്കു മുന്നിൽ വെളിപ്പെടുത്താൻ ഉത്തരവാദിത്തമുണ്ട്. വീണാ വിജയൻ 2016–17ൽ 8,25,708 രൂപയാണ് വരുമാനമായി ആദായനികുതി റിട്ടേണിൽ കാണിച്ചത്. 2017–18ൽ 10,42,864 രൂപയും 2018–19ൽ 22 ലക്ഷം രൂപയും 2019–20ൽ 30,72,841 രൂപയും വരുമാനമായി കാണിച്ചിട്ടുണ്ട്. സിഎംആർഎൽ കമ്പനിയിൽനിന്നു പണം വാങ്ങിയെങ്കിൽ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞില്ലെന്നു വെളിപ്പെടുത്തണം. രാഷ്ട്രീയക്കാരുടെ മക്കൾക്കു ബിസിനസ് ചെയ്യാൻ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നില്ല. പക്ഷേ, ബിസിനസിന്റെ വിവരങ്ങൾ വെളിപ്പെടുത്തണം. ഇടപാടുകളിൽ ദുരൂഹത വന്ന സ്ഥിതിക്ക് ബിസിനസ് പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ പേര് പുറത്തുവിടാന്‍ വീണ തയാറാകണം. ജനങ്ങൾക്ക് വിവരങ്ങളറിയാൻ ആഗ്രഹമുണ്ട്. നിയമസഭയിൽ…
രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള വൈദ്യുത ബിൽ പലിശയിളവോടെ തീര്‍പ്പാക്കാൻ അവസരമൊരുക്കി കെഎസ്ഇബി
തിരുവനന്തപുരം: രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാമെന്ന് കെഎസ്ഇബി. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക.15 വര്‍ഷത്തിന് മുകളിലുള്ള കുടിശ്ശികകള്‍ക്ക് 4% മാത്രമാണ് പലിശ. അഞ്ചു മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് പലിശ 5% മാത്രമെന്നും കെഎസ്ഇബി അറിയിച്ചു. രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് പലിശ 6% മാത്രമാണ് പലിശ. വൈദ്യുതി കുടിശ്ശികകള്‍ക്ക് ഉള്ള പലിശകള്‍ 6 തവണകളായി അടയ്ക്കാനും അവസരമുണ്ട്. മുഴുവന്‍ വൈദ്യുതി കുടിശ്ശികയും പലിശയുള്‍പ്പെടെ ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ 2% അധിക ഇളവും ലഭിക്കും. ഈ ആനുകൂല്യം പരിമിതകാലത്തേയ്ക്ക് മാത്രമെന്നും കെഎസ്ഇബി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് കെ എസ് ഇ ബി…
വി.പി.സത്യൻ മെമ്മോറിയൽ ട്രോഫി: ഫില്ലി ആഴ്സണൽസ് ചാമ്പ്യർ; ന്യൂയോർക്ക് ചലഞ്ചേഴ്സ് റണ്ണേഴ്സ് അപ്പ്
ടെക്‌സാസ് / ഓസ്റ്റിൻ : ഓസ്റ്റിനിൽ സമാപിച്ച രണ്ടാമത് വിപി സത്യൻ മെമ്മോറിയൻ എവറോളിംഗ് ട്രോഫി സോക്കർ ടൂർണമെന്റിൽ ( NAMSL നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ്) ഫില്ലി ആഴ്സണൽസ് ജേതാക്കളായി. ആവേശ പോരാട്ടങ്ങൾക്കൊടുവിൽ ന്യൂയോർക്ക് ചലഞ്ചേഴ്‌സിനെതിരെ മറുപടിയില്ലാത്ത രണ്ടുഗോൾ നേടിയാണ് ഫില്ലി ചാമ്പ്യരായത്. സ്കോർ (2 -0). ന്യൂയോർക്ക് ചലഞ്ചേഴ്സ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. എംവിപി- ജിമ്മി കല്ലറക്കൽ (ഫില്ലി), ഗോൾഡൻ ബൂട്ട് – വർദ്ധിൻ മനോജ് (ഫില്ലി), ഗോൾഡൻ ഗ്ലോവ് – ടൈസൺ മാത്യു (ഫില്ലി), എന്നിവർ മികച്ച ടൂർണമെന്റിലെ കളിക്കാർക്കുള്ള വ്യക്തിഗത പുരസ്‌കാരങ്ങൾ നേടി. എഎസ്എ ഡാളസ് മികച്ച കളിക്കുള്ള ഫെയർ പ്ലേ അവാർഡ് നേടി. ഗ്രൂപ്പ് “എ’ യിലും ഗ്രൂപ്പ് “ബി’ യിലുമായി എട്ടു ടീമുകൾ മാറ്റുരച്ചു. യുവനിരയുമായി ടീമുകളെല്ലാം കളം നിറഞ്ഞു കളിച്ചപ്പോൾ വാശിയേറിയ പോരാട്ടത്തിനാണ് ഓസ്റ്റിനിലെ റൌണ്ട് റോക്ക് മൾട്ടി പർപ്പസ് ടർഫ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എഫ്സിസി ഡാളസ്, ചിക്കാഗോ…
മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാതെ യുഡിഎഫ് പിൻമാറിയ വേളയിൽ മാത്യു കുഴൽനാടന്റെ ഒറ്റയാൾ പോരാട്ടം. പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെ, യുഡിഎഫ് പിൻമാറിയതോടെയാണ് മാസപ്പടി വിഷയം മാത്യു കുഴൽനാടൻ എംഎൽഎ തനിച്ച് സഭയിൽ ഉന്നയിച്ചത്. എന്നാൽ പ്രതിപക്ഷം കുഴൽനാടനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് മാത്യു കുഴൽനാടൻ സഭയിൽ തുറന്നടിച്ചു. എന്നാൽ പറഞ്ഞ് തുടങ്ങിയതോടെ തന്നെ സ്പീക്കര്‍ ഷംസീര്‍ ഇടപെട്ട് തടയിട്ടു. എന്തും വിളിച്ച് പറയാവുന്ന വേദിയല്ല സഭയെന്ന് സ്പീക്കർ പറഞ്ഞതോടെ സഭയിൽ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തിനാണെന്നും ആരെയാണ് അങ്ങ് ഭയപ്പെടുന്നതെന്നും കുഴൽനാടനും തിരിച്ച് ചോദിച്ചു. സംസാരം തടസപ്പെടുത്താൻ ശ്രമിച്ച സ്പീക്കറോട് കുഴൽനാടൻ കയര്‍ത്തു. ”വായ്ക്ക് തോന്നിയത് കോതക്ക് പാട്ടെന്ന പോലെ ആരൊക്കെ എന്തൊക്കെ സഭയിൽ പറയുന്നു. എന്നാൽ ഈ വിഷയം സംസാരിക്കും മുൻപെ തന്നെ തടയുന്നു. ആരുടേയും പേര് പറഞ്ഞില്ല. പിന്നെ എന്തിന് ബഹളം”. സംസാരിച്ച് തുടങ്ങുമ്പോഴേക്കും തടസപ്പെടുത്തുന്നതെന്തിനെന്ന ചോദ്യവും കുഴൽനാടൻ…
